Skip to main content

രാഹുവും ജ്യോതിഷവും-Raveendran Nair- Shared from Mathrubhumi-9871690151.

രാഹുവും ജ്യോതിഷവും -Raveendran Nair- Shared from Mathrubhumi
രാഹുവും ജ്യോതിഷവും

ജ്യോതിശാസ്ത്രപരമായി പറയുകയാണെങ്കില്‍ സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ 5 ഡിഗ്രി 9 മിനിറ്റ് ചെരിവുണ്ട്. ഭൂമിയുടെ ഇരുവശങ്ങളില്‍ ഇവ അന്യോന്യം സംഗമിക്കും. ഈ ബിന്ദുക്കളില്‍ വടക്കുവശത്തെ ബിന്ദുവിനെ രാഹു എന്നും ഇടതുവശത്തെ ബിന്ദുവിനെ കേതുവെന്നും വിളിക്കുന്നു. യഥാര്ത്ഥ ത്തില്‍ രാഹു കേതുക്കള്‍ ഗ്രഹങ്ങളല്ല. മറിച്ച് സാങ്കല്‍പ്പിക ബിന്ദുക്കള്‍ മാത്രമാണ്. ചന്ദ്രന്‍ ഭൂമിയില്‍ നിന്നും ഉദ്ദേശം 4 ലക്ഷം കി.മീ. അകലത്തില്‍ ആണ് കിടക്കുന്നത്. സൂര്യന്‍ 15 കോടി കി.മീ. അകലത്തിലും. രാഹുവും കേതുവും പരസ്പരം 180 ഡിഗ്രി അകലത്തിലാണ് ഉള്ളത്. 18.6 വര്ഷം സമയം എടുത്താണ് നോഡുകള്‍ (nodes) രാശിചക്രം പൂര്ത്തി യാക്കുന്നത്.

മേല്‍പ്പറഞ്ഞത് ശാസ്ത്രപരമാണെങ്കില്‍ പുരാണം രാഹു കേതുക്കളെപറ്റി എന്തു പറയുന്നു എന്ന് നോക്കാം. പാല്‍ക്കടല്‍ കടഞ്ഞ് ദേവന്മാരും അസുരന്മാരും അമൃത് കടഞ്ഞെടുത്തു. അസുരന്മാര്ക്കും കൊടുക്കാതെ അമൃത് ദേവന്മാരെ വിഷ്ണു ഊട്ടി. എന്നാല്‍ ബ്രാഹ്മണവേഷം ധരിച്ച ഒരസുരനും അമൃത് സൂത്രത്തില്‍ കഴിച്ചു. ഇതുകണ്ട സൂര്യചന്ദ്രന്മാര്‍ വിവരം വിഷ്ണുവിനെ അറിയിച്ചു. വിഷ്ണു സുദര്ശനനചക്രം ഉപയോഗിച്ചു അസുരനെ രണ്ടുകഷ്ണമാക്കി. പക്ഷേ അമൃത് കഴിച്ചതിനാല്‍ അസുരന്‍ മരിച്ചില്ല. തലയും കബന്ധവും ആയിമാറി . തല രാഹുവും കബന്ധം കേതുവും ആയി. സുര്യചന്ദ്രന്മാരെ ശത്രുവായി കണ്ടു ഇവ ഇന്നും ജീവിക്കുന്നു. ഇതാണ് കഥ.
 
വരാഹ മിനിരാചാര്യന്‍ ഗ്രഹങ്ങള്ക്ക് ദിശകളെ സംബന്ധിച്ചുള്ള ആധിപത്യ ഇങ്ങനെ പറയുന്നു. 'പ്രാഗാദ്യാ രവി ശുക്ര ലോഹിത തമ സൗരേന്ദു വിത സൂരയ ' ഈ ശ്ലോകത്തില്‍ മാത്രമേ രാഹുവിനെ സംബന്ധിച്ചു പറയുന്നുള്ളൂ. തെക്ക് പടിഞ്ഞാറു ദിശ അഥവാ നിറുതിയുടെ ദിക്‌നാഥന്‍ രാഹുവാണ്. പ്രശ്‌നമാര്ഗ്ഗംഅ 14-99 ല്‍ ഇങ്ങനെ പറയുന്നു.

മന്ദോദിതം സ്വാശ്രിത ഭേശ്വരോക്തം.
സോക്തം ച രാഹോ രഥ ഭുമി ജോക്തം .
സോക്തം നിജാധിഷ്ടിത രാശി പ്രോക്തം
ശനിക്കു പറഞ്ഞവയും രാഹുവിനു പറഞ്ഞിട്ടുള്ളവയുമായ മൂന്ന് ഫലങ്ങള്‍ പറയണമെന്നാണ് ഈ പ്രമാണത്തിന്റെ സൂചന. ശനിവല്‍ രാഹു എന്നും കുജവത് കേതു എന്നും പ്രമാണമുണ്ട്.

സര്‍പ്പേണൈവ പിതാമഹന്തു
ശിഖിനാ മാതാമഹ ചിന്തയേല്‍
എന്ന ഫലദീപിക ശ്ലോകപ്രകാരം മുത്തശ്ശന്റെ കാരകത്വം രാഹുവിനുണ്ട്.

രാഹു ഒത്തിരി കുറവുള്ള ഗ്രഹമാണ്. എന്തൊക്കെയാണ് കുറവുകള്‍:

1. രാഹു കേതുക്കള്ക്ക് രാശി ആധിപത്യം ഇല്ല. സ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചം എന്നിവ കൊടുത്തിട്ടില്ല. അതിനാല്‍ ഒരു രാശിക്കാര്ക്കും പ്രത്യേകമായി ഗുണം ചെയുന്നില്ല.
2. ഷോസശവര്ഗ്ഗത്തിലും രാഹു കേതുക്കള്ക്ക് ആധിപത്യം ഇല്ല.
3. ലഗ്‌നത്തിനും സപ്തഗ്രഹങ്ങള്ക്കുമായി അഷ്ടവര്ഗ്ഗക സമ്പ്രദായമാണല്ലോ ഉള്ളത്. അതിലും രാഹുവിനു വര്ഗ്ഗമില്ല.
4. 'അര്ക്ക ശുക്ര ബുധശ്ചന്ദ്ര മന്ദ ജീവ ധരാസുധ' എന്ന 7 കാലഹോരകളാണുള്ളത്. രാഹു കേതുക്കള്ക്ക് ഹോരാധിപത്യവുമില്ല.
5. ഷഡ്ബലത്തിലും രാഹുവിനു ദിക്ബലമില്ല.
6. പരാശരാചാര്യന്‍ രാശ്യാധിപത്യപ്രകാരം 12 രാശികള്ക്കും യോഗകാരകന്മാരെ പറഞ്ഞിട്ടുണ്ട്. രാഹു കേതുക്കള്ക്ക് ഇതും ഇല്ല.
7. രാഹു കേതുക്കള്ക്ക് മൗഡ്യവുമില്ല.
8. മറ്റ് ഗ്രഹങ്ങള്ക്ക്‌ പഞ്ചഭൂതബന്ധം പറയുന്നു. ഇവയ്ക്കതില്ല.
എന്നാല്‍ രാഹുവിനു തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രങ്ങളുമായും കേതുവിനു അശ്വതി, മകം, മൂലം എന്നിവയുമായും ബന്ധം പറയുന്നുണ്ട്.
രാഹുര്‍ദശ 18 വര്ഷ വും ആണ്.
പരാശരന്‍ നിര്‌ദ്ദേശിച്ച വിംശോത്തരീ ദശാസമ്പ്രദായത്തില്‍ മേല്പ്പറഞ്ഞ നക്ഷത്രങ്ങളില്‍ ജനിച്ചവര്ക്ക് രാഹുദശയും കേതുദശയും തുടക്കത്തില്‍ ഉണ്ടാകുന്നു എന്നു പറയുന്നു. ഹോരയില്‍ രാഹുവിനെപറ്റി വരാഹമിഹിരന്‍ പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ബൃഹദ്‌സംഹിതയില്‍ 'രാഹുചാരാധ്യായം' എന്ന ഒരദ്ധ്യായംതന്നെ എഴുതിയട്ടുണ്ട്.

ജാതകപാരിജാതത്തില്‍ ഇങ്ങനെ പറയുന്നു
'രാഹു കേതവ രത്‌നെ
ഗോമേദക വൈഡൂര്യകേ
നി ഋതി ദിശാ വേശ്മകോണെ സ്ഥിതി
അധോക്ഷിപാത
മേഷാളീ കുംഭ തരുണീ വൃഷകര്‍ക്കടേഷു
മേഷൂരണേഷു ചബലവാനുരഗാധിപസ്യാത്

എന്നു പറയുന്നതില്‌ നിന്നും ഗോമേദകവും വൈഡൂര്യവുമാണ് രാഹുകേതുക്കളുടെ രത്‌നങ്ങള്‍ എന്നും തെക്കുപടിഞ്ഞാറാണ് ദിശ എന്നും അധോദൃഷ്ടിയെന്നും മേടം, വൃശ്ചികം, കുംഭം, മിഥുനം, ഇടവം, കര്ക്കിടകം ഇവ രാഹുവിന് ബലമെന്നും പത്താം ഭാവത്തില്‍ രാഹു ബലവാനെന്നും പറയുന്നു. മഹാകവി കാളിദാസന്‍ എഴുതിയ ഉത്തര കാലാമൃതത്തില്‍ രാഹുവിന് 49 കാരകത്വങ്ങള്‍ നല്കിംയിട്ടുണ്ട്.

എങ്ങനെയാണ് രാഹുകേതുക്കള്‍ ഫലം നല്കുിന്നത്.
യദ്യത് ഭാവ ഗതെന വാപി
യദ്യദ് ഭാവേശ സംയുതോ
തത്തദ് ഫലാനി പ്രബലൌ
പ്രദിശേതാം തമോഗ്രഹൌ
ബലവാന്മാരായി ഏതു ഭാവത്തില്‍ നില്ക്കുന്നുവോ, ഏതു ഭാവാധിപതിയുമായി യോഗം ചെയ്യുന്നോ, അതു നല്കുന്ന ഫലവും തരും എന്ന് പരാശര ഹോര പറയുന്നു. ചുരുക്കത്തില്‍ ജാതകത്തില്‍ രാഹു നില്ക്കുന്ന ഭാവം, രാശി, ഭാവാധിപന്‍, യോഗം ചെയുന്ന ഗ്രഹം, ദൃഷ്ടി ചെയുന്ന ഗ്രഹം, എന്നിവയുടെ ബലാബലം ചിന്നിച്ചു പ്രബലമായത് പറയേണ്ടിവരും. ഏതായാലും 6,8,12 ഭാവങ്ങളില്‍ രാഹു നില്ക്കുന്നത് ദോഷമാണ്. 6, 8, 12 ഭാവാധിപന്മാരുമായും യോഗം ചെയുന്നതും ദൃഷ്ടി ചെയുന്നതും ദോഷമാകും.

ഉദാഹരണമായി തുലാലഗ്‌നത്തിന് 4,5 ഭാവാധിപത്യം ഉള്ള ശനി യോഗകാരകനാണ്. ഈ ശനി രാഹുവിനെ ദൃഷ്ടി ചെയ്താല്‍ രാഹു യോഗകാരകനായി ഭവിക്കും. ശുഭഗ്രഹങ്ങള്‍ രാഹുവിനോട് ചേര്ന്നാല്‍ അവയുടെ ശുഭത്വം രാഹു സ്വീകരിച്ച് ഗുണവാനാകും.

'യദി കേന്ദ്രേ ത്രികോണേവാ
നിവാ സേതാം തമോ ഗ്രഹൌ
നാഥേ നാന്യതര സൈൃ വ
സംബന്ധം ദ്യോഗ കാരകനെ.
രാഹുകേതുക്കള് കേന്ദ്രത്തില് സ്ഥിതി ചെയുകയും കേന്ദ്രാധിപന്മാര് സംബന്ധപ്പെട്ടലോ ത്രികോണത്തില് സ്ഥിതി ചെയ്ത് തൃകോണാ ധിപന്മാര് സംബന്ധപ്പെട്ടാലോ യോഗ കാരകനാകുന്നു.

യഥാര്ത്ഥത്തില് രാഹു ആരാണ് ?.
ഒരു വ്യക്തി ജന്മാന്തരങ്ങളിലുടെ ആര്ജിച്ച മനസ്ഥിതിയാണ് രാഹു പ്രകടമാക്കുന്നെത്ന്നു പറയപ്പെടുന്നു. രാഹു കേതുക്കള് ചന്ദ്രന്റെ സൃഷ്ടികളായതിനാല് മനസുമായി ബന്ധമുണ്ട്. രാഹു അത്യാഗ്രഹങ്ങളുടെ പ്രതീകമാണ്: ഇംഗ്ലീഷ്‌ല് ല് materialist എന്നു പറയാം. 10 ഭാവത്തില് രാഹു നിന്നാല് കര്മ്മരംഗത്ത് ഉയര്ച്ചക്കുള്ള അത്യാഗ്രഹമാണ് അത് കാണിക്കുന്നത്. രാഹുവിന് നിയമ ലംഘകത്വം എന്ന സ്വഭാവവും ഉണ്ട്. രാഹു സുതാര്യതയില് താല്പര്യം ഉള്ള ആളല്ല. ഏതു രീതിയിലും ആഗ്രഹ പൂര്ത്തി വരുത്തുക എന്ന രീതിയത്. 7 ല് രാഹു നിന്നാല് സമുദായ ആചാരങ്ങള് മാനിക്കാത്ത സമ്പ്രദായ വിരുദ്ധമായ വിവാഹ സാധ്യത പറയാം. 11 ല് രാഹു നിന്നാല് ഏതു രീതിയിലും ധന സമ്പാദനം നടത്താന് സാദ്ധ്യതയുള്ള വ്യക്തിയായി കുട്ടാം. രാഹു ആത്മീയതയുടെ എതിര് ദിശയാണ്. 9 ലെ രാഹു ദൈവ വിശ്വാസമില്ലാത്ത വ്യക്തിയാക്കാന് സാധ്യതയുണ്ട് .

രാഹുര്‍ ദശ കാലത്ത് തന്നെ നേടുന്നവ ദശയുടെ അവസാനം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ രാഹുര്‍ ദശയില് അവസാനകാലത്ത് കാണുന്നത്. ചുരുക്കത്തില് പുര്വ്വ ജന്മത്തില് നേടാനാകാത്ത ആഗ്രഹങ്ങളുടെ തുടര്ച്ചയാണ് രാഹു എന്ന പ്രതീകം.

Comments

Popular posts from this blog

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -

ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍-
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151 

നിങ്ങളുടെ ജാതകത്തില്‍ പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഉണ്ടോ ?

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗൃ ഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് "പഞ്ച മഹാ പുരുഷ യോഗങ്ങള്‍."

1. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി(1 -4 -7-10 ) വരികയും ചെയ്‌താല്‍  ആ ജാതകന്നു രുചക യോഗം ഉണ്ട് ന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘ ആയുസ്സ്, നിര്‍മല കാന്തി, നല്ല രക്ത ഓട്ടം,ശാരീരികമായ ബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക , നല്ല കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയ പ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.അതുപോലെ മുറിവ് ചതവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യ സന്ധത,ചിന്ത…

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2--രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851

ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851
സാധാരണ പുഷ്പാഞ്ജലികള്‍, അഭിഷേകങ്ങള്‍, തുലാഭാരങ്ങള്‍, ഹോമങ്ങള്‍ എന്നിവ കൊണ്ടുള്ള

ഗുണങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു.

എല്ലാ വഴിപാടുകളും എല്ലാ

ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും

പ്രത്യേകതയായിരിക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ്

മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ

നാട്ടിലേയും നാട്ടുനടപ്പ് വേറെയാണ്, പേരുകള്‍ നാട്ടുനടപ്പനുസരിച്ചുള്ളവയാണ്.

ഇപ്രാവശ്യം പ്രതിപാദിക്കാന്‍ പോകുന്നത് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള വഴിപാടുകളും,

പരിഹാരങ്ങളും ആണ്. അതു കൂടാതെ വ്രതങ്ങള്‍ നോല്ക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍,

എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ്.

1. അപസ്മാരം മാറാന്‍ വഴിപാട്- പൂതന്‍ കെട്ടുക

2. ശ്വാസരോഗത്തിനുള്ള വഴിപാട്- പൂമൂടല്‍

3. വിഷബാധ മാറാന്‍- കാളിയമര്‍ദ്ദനം കൃഷ്ണാട്ടന്‍ കളി

4. ഓര്‍മ്മ പിശക് (ഓര്‍മ്മ കുറവ്) മാറാന്‍- സരസ്വതഘൃതം (നെയ്യ്) സേവിക്കുക

5. നടക്കുവാനുള്ള (കാലിന്‍…

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗ്രിഹപ്പിഴകളും പരിഹാരങ്ങളും.......രത്ന ധാരണം.....രവീന്ദ്രന്‍ നായര്‍ .malayalee astrologer.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗൃ ഹ പ്പിഴകളും പരിഹാരങ്ങളും-തുടര്‍ച്ച .ഗൃഹ പ്പിഴ മാറ്റാന്‍ രത്ന ധാരണം എങ്ങിനെ നടത്തണം?
രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151
ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ വിശദമായി കൊടുത്തിണ്ട്‌. അവ തമ്മില്‍ ബന്ധമുണ്ട്എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് .
ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുറിച്ചാണ്ണ് ഇവിടെ പ്രതിപാധിക്കാന്‍ പോകുന്നത്.
നിങ്ങളുടെ ലഗ്നം മേടം ആവുകയുംലഗ്നധിപധി ചൊവ്വ  നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടിയചെമ്പവിഴം വലതു കൈയിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്‌. രത്നങ്ങള്‍ എത്ര തൂക്കമുള്ള താണ് ധരിക്കേണ്ടത് എന്നുള്ള…