അഷ്ട ഗോപാലങ്ങളും ജപ ഫലങ്ങളും -സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കാപ്പാട്.9871690151.











അഷ്ട ഗോപാലങ്ങളും ജപ ഫലങ്ങളും -സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കാപ്പാട്.9871690151.
അഷ്ട ഗോപാലങ്ങളും ജപ ഫലങ്ങളും

ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ആരാധ്യ ദൈവമാണ് ശ്രീകൃഷ്ണന്‍ വിദേശിയര്‍ പോലും കൃഷ്ണ ഭക്തിയില്‍ ലയിക്കുന്നവരാണ് മാത്രമല്ല ISKON എന്ന കൃഷ്ണ ഭക്തരുടെ സംഘടനയിലൂടെ വിദേശങ്ങളില്‍ പോലും ധാരാളം അമ്പലങ്ങളുണ്ട് കേരളീയരുടെ പ്രത്യക്ഷ ദൈവം ഗുരുവായൂരപ്പനാണല്ലോ ശരണം പ്രാപിക്കുന്നവരെ പല രൂപങ്ങളിലും ഭാവങ്ങളിലും പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുന്ന ദൈവമാണ് കൃഷ്ണന്‍ കുരൂരമ്മയുടെയും പൂന്താനത്തിന്‍റെയും കഥകള്‍ പ്രസിദ്ധമാണല്ലോ.

മഹാവിഷ്ണുവിന്‍റെ എട്ടാം അവതാരമായ ശ്രീ കൃഷ്ണന്‍ ദേവകിയുടെയും വസുദേവന്‍റെയും എട്ടാമത്തെ പുത്രനായി ജനിച്ചു. ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങളും ജപ ഫലങ്ങളും ചുവടെ ചേര്‍ക്കുന്നു. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ജപിച്ചാല്‍ ഫലം നിശ്ചയമാണ്.

1, ആയുര്‍ ഗോപാലം. 

ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ/
ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത://

ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.
ഫലം � ദീര്‍ഘായുസ്സ്.

2, സന്താന ഗോപാലം. 

ദേവകീസുത ഗോവിന്ദ വാസുദേവ ജഗത്പതേ/
ദേഹിമേ തനയം കൃഷ്ണ ത്വാമഹം ശരണം ഗത://

ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്‍കിയാലും..
ഫലം � സന്താന ലബ്ധി.

3, രാജഗോപാലം 

കൃഷ്ണ കൃഷ്ണ മഹായോഗിന്‍! ഭക്താ നാമ ഭയംകര
ഗോവിന്ദ പരമാനന്ദ സര്‍വ്വം മേ വശമാനായ.

മഹായോഗിയും ഭക്തന്മാര്‍ക്ക് അഭയം നല്‍കുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ..

ഫലം : സമ്പല്‍ സമൃദ്ധി, വശ്യം.

4, ദാശാക്ഷരീ ഗോപാലം 

ഗോപീ ജന വല്ലഭായ സ്വാഹ
ഗോപീ ജനങ്ങളുടെ നാഥനായി കൊണ്ട് സമര്‍പ്പണം

ഫലം : അഭീഷ്ടസിദ്ധി

5, വിദ്യാ ഗോപാലം 

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ്ത്വം പ്രസീദമേ/
രമാ രമണ വിശ്വേശ വിദ്യാമാശു പ്രായച്ഛമേ//

പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും.

ഫലം : വിദ്യാലാഭം.

6, ഹയഗ്രീവ ഗോപാലം ഉദ്ഗിരിത് പ്രണവോദ്ഗീത സര്‍വവാഗീശ്വരേശ്വര 

സര്‍വവേദമയ! ചിന്ത്യ! സര്‍വ്വം ബോധയ ബോധയ
പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക.

ഫലം : സര്വ്വജ്ഞാന ലബ്ധി.

7, മഹാബല ഗോപാലം 

നമോ വിഷ്ണവേ സുരപതയേ
മഹാബലായ സ്വാഹ

സുരപതിയും മഹാബല ശാലിയും ദേവ രാജാവുമായ വിഷ്ണുവിന് നമസ്കാരം സമര്‍പ്പണം.

ഫലം : ശക്തി വര്‍ദ്ധന.

8, ദ്വാദശാക്ഷര ഗോപാലം 

ഓം നമോ ഭഗവതേ വാസുദേവായ

ഭഗവാനായ ശ്രീ കൃഷ്ണനായി കൊണ്ട് നമസ്കാരം

ഫലം : ചതുര്‍വിധ പുരുഷാര്‍ത്ഥ ലബ്ധി

(ധര്‍മ്മാര്‍ത്ഥ കാമ മോക്ഷ)

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-1-Raveendran Nair-Jyothish Alankar-9871690151-Delhi