Posts

Showing posts from February, 2016

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-സ്തോത്രങ്ങള്‍-ജപിക്കാന്‍- Raveendran Nair-Malayalee Astrologer-9871690151,9971683268

Image
  ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍ - സ്തോത്രങ്ങള്‍-ജപിക്കാന്‍- Raveendran Nair-Malayalee Astrologer-9871690151,9971683268 ദീര്‍ഘായുസ്സ് ദേവകി സുത ഗോവിന്ദ വസുദേവോ ജഗല്പ്പതെ ദേഹി മേ ശരണം കൃഷ്ണ ത്വമഹം ശരണം ഗത: സന്താന ഗോപാലം ദേവകി സുത ഗോവിന്ദ: വസുദേവോ ജഗല്പ്പതെ ദേഹി മേ തനയം കൃഷ്ണ ത്വമഹം ശരണം ഗത: രാജ ഗോപാലം കൃഷ്ണ കൃഷ്ണ മഹയോഗിന്‍ ഭക്ത നാമ ഭയങ്കര ഗോവിന്ദ: പരമാനന്ദ: സര്‍വം മേ വശമാനയ സുദര്‍ശന മന്ത്രം ജ്വലന്തം തേജസ നിത്യം സര്‍വ ശതൃ നിബര്ഹണം സുദര്‍ശന മഹം വന്ദേ ദേവ ദേവം ജഗല്പ്പതിം അശ്വദായി ഗോദായി ധന ദായി ദദാ തുമേ ധനം മേ ദദതാം ദേവി ദിവി ദേവി മനിഷിണാ o സ്വയവരം പാശാങ്കുശ വിഷുശരാസ ബാണോ കരൈര്‍വ ഹന്തി മരുനാം ശുകാട്യാം ഉദ്യുത്പ്പതം ഗാഭീ രുജിം മനോജ്ഞം ശ്രീ പാര്‍വതി രതനചിതാം പ്രണുമി. \ ദശാക്ഷരി  ഗോപാലം(അഭീഷ്ട സിദ്ധി ) ഗോപി ജന വല്ലഭായ സ്വാഹ: വിദ്യ ഗോപാലം(വിദ്യലാഭം) കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞത്വം പ്രസീദമേ രമാ രമണ വിശ്വേശ: വിദ്യാമാശു പ്രയച്ചമേ ഹയഗ്രീവ ഗോപാലം(സര്‍വ

കുംഭ മേള - ജ്യോതിഷം, പുരാണം,ചരിത്രം എന്നിവയിലുടെ.രവീന്ദ്രന്‍ നായര്‍, ജ്യോതിഷ് അലങ്കാര്‍-9871690151

Image
കുംഭ മേള   -  ജ്യോതിഷം, പുരാണം,ചരിത്രം  എന്നിവയിലുടെ രവീന്ദ്രന്‍ നായര്‍, ജ്യോതിഷ് അലങ്കാര്‍- 9871690151 ‘കുംഭ മേള’ എന്നു കേള്‍ക്കാത്തവര്‍ നമ്മുടെ ഭാരതത്തില്‍ ആരും തന്നെയുണ്ടാവില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയവാന്‍ ഇടയില്ല, പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്ക്കും ഇതിനെ കുറിച്ചു അറിയാതിരിക്കുവാന്‍ തരമില്ല. ഭാരതത്തില്‍ നാലു സ്ഥലങ്ങളിലാണ്‌ കുംഭമേളകള്‍ നടക്കാറുള്ളത്- ഹരിദ്വാര്‍(ഉത്തരാഖണ്ട്), അല്ലാഹാബാദ്(ഉത്തര്‍ പ്രദേശ്‌), നാസിക്(മഹാരാഷ്ട്രാ), ഉജ്ജൈന്‍(മധ്യപ്രദേശ്) എന്നി സ്ഥലങ്ങളാണവ. സാധാരണയായി 12 വര്‍ഷത്തിലോരിക്കളാണ് “പൂര്‍ണ്ണ കുംഭ” മേളകള്‍ നടക്കാറുള്ളത്.  പക്ഷെ 6 വര്‍ഷങ്ങള്‍ കൂടുമ്പോഴും ഇത്തരം മേളകള്‍ നടക്കാറുണ്ട്. അതിനെ ‘അര്‍ദ്ധ കുംഭം’ എന്നാണ് പറയുന്നത്. ഈ അര്‍ദ്ധ കുംഭ മേളകള്‍ പ്രയാഗിലും(അല്ലാഹാബാദ്), ഹരിദ്വാറിലും മാത്രമേ നടക്കാറുള്ള്. മറ്റുള്ള രണ്ടു സ്ഥലത്തും പൂര്‍ണ്ണ കുംഭ മേളകള്‍ മാത്രമേ നടക്കാറുള്ള്. മേല്‍ പറഞ്ഞ നാല് സ്ഥലങ്ങളിലും ഈ മേളകള്‍ നടക്കാറുള്ളത് വ്യത്യസ്ത സമയങ്ങളിലാണ്. ഈ കുംഭ മേളകള്‍ക്ക് ചരിത്രവും, പുരാണവും, ജ്യോതിഷവുമായി വളരെയ

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-13 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151,9971683268

Image
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-13   രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍- 9871690151,9971683268. ഓരോ ഭാവത്തിന്റെയും കാരകങ്ങള്‍- എട്ടാം ഭാവം കൊണ്ട് ചിന്തികേണ്ട കാര്യങ്ങള്‍- ആയുസ്സ്, കലഹം, പരാജയം, മരണം, പാപം, മരണഭീതി, മൂത്രസംബന്ധരോഗം, കാന്‍സര്‍, നഷ്‌ടം, പേടി, സങ്കടം, ഭാര്യയുമായി വഴക്കുകള്‍, വിഷം തീണ്ടല്‍, യുദ്ധ ഭുമി, ഉയരത്തില്‍ നിന്നുള്ള വീഴ്ച, മാറാ രോഗങ്ങള്‍, മറ്റുള്ളവര്‍ക്ക് ശല്യം, പാഴ്ചിലവുകള്‍, അപകടങ്ങള്‍, ശരീര ചേദം, കോപം, അവയവ നാശം, രഹസ്യാത്മകത, ബോട്ട്, ബന്ധനം, മോഷണം, പിടിച്ചുപറി, മംഗല്യം, ദ്വാരം, മാനസിക ദുഖം, അപമാനം, സേവകത്വം,  കടം കൊടുക്കല്‍, ദാനം വാങ്ങല്‍, ഗുദരോഗം, വെറുതെ കിട്ടുന്ന പണം, മുഖരോഗം, സര്‍ക്കാര്‍ ശിക്ഷ, ക്ഷുദ്ര പ്രയോഗം, ധനനഷ്ടം, ഭാഗ്യദോഷം, ഇന്‍ഷുറന്‍സ്, ബന്ധുക്കളുടെ മരണ ദുഖം, സഹോദര ശത്രുത്വം, ഭാര്യയെ ഉപദ്രവിക്കല്‍, തലമുടി, ദുഷ്ടന്മാരുടെ വരവ്, ഉദകക്രിയ, സമുദായ മാമൂലുകള്‍, മറ്റുള്ളവരില്‍ നിന്നും പണം നേടാനുള്ള കഴിവ്, കുടുംബ സ്വത്ത്‌ ലഭിക്കല്‍, മറ്റുള്ളവരുടെ ആഗ്രഹത്തിന് വഴങ്ങല്‍, പരസ്പര സഹകരണം, വിവാഹത്തില്‍ നിന്നോ ദാമ്പത്യപങ്കാളിയില്‍ നിന്നോ പണം വരുക

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-12- ശുഭ യോഗങ്ങളും, പാപ യോഗങ്ങളും - ഗ്രഹങ്ങളും അവയുടെ കാരകത്വവും.Raveendran Nair-Malayalee Astrologer-Jyotish Alankar-9871690151,9971683268.

Image
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-12- ശുഭ യോഗങ്ങളും, പാപ യോഗങ്ങളും - ഗ്രഹങ്ങളും അവയുടെ കാരകത്വവും.Raveendran Nair-Malayalee Astrologer-Jyotish Alankar-9871690151,9971683268.   ഓരോ ലഗ്നത്തിന്റെയും ശുഭ പാപ ഗ്രഹങ്ങളും, യോഗകാരകന്മാരും ഏതൊക്കെ ഗ്രഹങ്ങള്‍ ആണ് എന്നു നോക്കാം. മേടലഗ്നത്തില്‍- സൂര്യനും, വ്യാഴവും തമ്മിലുള്ള യോഗം ശുഭമാണ്‌. ചൊവ്വ, വ്യാഴം, സൂര്യന്‍ എന്നിവര്‍ ശുഭ ഗ്രഹങ്ങള്‍. ശനി, ബുധന്‍, ശുക്രന്‍ എന്നിവര്‍ ദോഷകാരികള്‍ അല്ലെങ്കില്‍ പാപഗ്രഹങ്ങള്‍. ഇടവ ലഗ്നത്തില്‍- ശനി യോഗകാരകനാണ്. ശനി, ബുധന്‍, സൂര്യന്‍ എന്നിവ ശുഭ ഗ്രഹങ്ങള്‍. വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവ പാപഗ്രഹങ്ങള്‍. മിഥുന ലഗ്നത്തില്‍-  ശുക്രന്‍ യോഗ ഗ്രഹം. ബുധന്‍ ശുഭഗ്രഹം. ചൊവ്വ, വ്യാഴം ഇവ പാപഗ്രഹങ്ങള്‍. കര്‍ക്കിട ലഗ്നത്തില്‍- കുജന്‍ യോഗ ഗ്രഹം. ഗുരു, ചന്ദ്രന്‍ ശുഭഗ്രഹങ്ങള്‍.  ശുക്രന്‍, ബുധന്‍ എന്നിവര്‍ ദോഷകാരികള്‍. ചിങ്ങ ലഗ്നത്തില്‍- ബുധന്‍ യോഗ ഗ്രഹം. ശുക്രന്‍, ശനി ശുഭഗ്രഹങ്ങള്‍. കുജന്‍, ഗുരു, സൂര്യന്‍ പാപഗ്രഹങ്ങള്‍. കന്നി ലഗ്നത്തില്‍- ശുക്രന്‍, ബുധന്‍ ഇവ യോഗ ഗ്രഹങ്ങള്‍. ബുധന്‍, ശുക്രന്‍ ഇവ ശുഭഗ്രഹങ