Posts

Showing posts from 2014

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-4. രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍,9871690151(Malyalee astrologer)

Image
 ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 4 രവീന്ദ്രന്‍ നായര്‍,ജ്യോതിഷ്അലങ്കാര്‍-9871690151 ശ്രാദ്ധവും പിറന്നാളും എടുക്കേണ്ടത് എങ്ങിനെ? പലരും എന്നോട് പലപ്പോഴും  ഫോണ്‍ ചെയ്തു ഇതിനെ പറ്റി ധാരാളം സംശയങ്ങള്‍. ചോദിക്കാറുണ്ട്. ഒരു മാസത്തില്‍ രണ്ടു പ്രാവശ്യം ഒരേ നക്ഷത്രം വന്നാല്‍ പിറന്നളിന്നു എങ്ങിനെയെടുക്കണം.എല്ലാ മാസത്തിലും ഒന്ന്- രണ്ടു നക്ഷത്രങ്ങള്‍ രണ്ടു പ്രാവശ്യം വരുന്നത് സ്വാഭാവികമാണ്. കാരണം ഏതു മാസവും ഒന്ന്,രണ്ടു, മൂന്നു എന്നി തിയതികളിലെ നക്ഷത്രങ്ങള്‍ വീണ്ടും ആ മാസത്തിലെ അവസാനത്തില്‍  വരിക സ്വാഭാവികമാണല്ലോ? അങ്ങിനെ വരുമ്പോള്‍ രണ്ടാമത് വരുന്ന  തിയതിയിലെ നക്ഷത്രമായിരുക്കും പിരന്നാളിനു എടുക്കേണ്ടത് . പക്ഷെ പ്രശ്നം വരുന്നത് അവിടെയല്ല. ഏതെങ്കിലും ഒരു നക്ഷത്രം തലേന്നും പിറ്റേന്നും ഉണ്ടെങ്കിലോ? ഇങ്ങിനെ വരുമ്പോഴാണ് കൂടുതലും ചിന്ത കുഴപ്പം ഉണ്ടാക്കുന്നത്. സൂര്യോദയ ത്തിനു ശേഷം 6  നാഴിക നേരം എങ്കിലും ഒരു  നക്ഷത്രം  ഉണ്ടെങ്കില്‍ ആ ദിവസം തന്നെ പിറന്നാളായി സ്വീകരിക്കാവുന്നതാണ്. തലേന്നും പിറ്റേന്നും 6  നാഴിക വരുക യാണെങ്കില്‍ പിറ്റേന്നത്തെ ദിവസം പിറന്നാളായി   എടുക്കാവുന്നതാണ് ഉദാഹരണത്തിനു   2

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍ നായര്‍, ജ്യോതിഷ് അലങ്കാര്‍,9871690151.www.malayaleeastrologer.com,

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151.                                 നിങ്ങള്‍ക്ക് മലയാളം കലണ്ടര്‍ നോക്കനറി യുമോ?  ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 3- രവീന്ദ്രന്‍നായര്‍,ജ്യോതിഷ്അലങ്കാര്‍-9871690151 .                                 നിങ്ങള്‍ക്ക് മലയാളം കലണ്ടര്‍ നോക്കനറി യുമോ ?                         ഒരു പക്ഷെ മേലെ  എഴുതിയ തലക്കെട്ട് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നോട് ദേഷ്യം തോന്നുമായിരിക്കും.  കാരണം , മലയാളികളായ ഞങ്ങള്‍ക്ക് മലയാളം (മാതൃഭൂമി അല്ലെങ്കില്‍ മനോരമ ) കലണ്ടര്‍ നോക്കുവാന്‍ ഇയ്യാള്‍ പടിപ്പിക്കേണ്ട കാര്യാ മുണ്ടോ എന്ന് തോന്നുന്നു ണ്ടായിരിക്കും. ദേഷ്യപ്പെടാന്‍ വരട്ടെ. നമുക്ക് നമ്മുടെ മലയാളം കലണ്ടര്‍ ഒന്ന് വിശദമായി തന്നെ നോക്കി കളയാം.എന്റെ കയ്യില്‍  മാതൃഭുമി, മനോരമ എന്നീ  കലണ്ടെരുകള്‍ ഉണ്ട്. പക്ഷെ ഞാന്‍ ഉദാ ഹരണ ത്തിന്നായി എടുക്കുനത് മാതൃഭൂമിയാണ്. ഈ കലണ്ടെരിന്റെ ഈ വര്‍ഷത്തെ ( 2014) സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ  പേജ് എടുക്കാം.     ഈ പേജിന്റെ ഏറ്റവും മുകളില്‍ മതൃഭ

VAIRAGYAM- The Entrance gate to Spirituality-Raveendran Nair-Jyothish Alankar,Delhi-98710690151

ravinari42@gmail.com  -  പുസ്തക പരിചയം - വൈരാഗ്യം-   സ്വാമി ജ്ഞാനാന്ദ സരസ്വതി (1910-1997) സംബാധകന്‍- രവി  നായര്‍. ഇത് “വൈരഗ്യത്തെ” കുറിച്ച് സ്വാമിജി   1933 ല്‍ എഴുതിയ ഒരു ചെറു പുസ്തകമാണ്. അന്ന് അദ്ദേഹം സ്വാമിജി ആയിരുന്നില്ല. ഗ്രിഹസ്ഥശ്രമത്തിനും സന്യാസശ്രമാത്തിനും ഇടക്കുള്ള കാലത്ത് എഴുതിയതാണ്   അതുകൊണ്ട് തന്നെ ഭാഷ പഴയ കാലത്തെ ഭാഷയാണ്.   അക്കാലത്ത്  അധ്യത്മീകതയിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ചുറു ചുറുക്കുള്ള സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ഉത്സാഹ ഭരിതമായ ശബ്ദം  ഈ ഗ്രന്ഥ ത്തില്‍  അങ്ങോളമിങ്ങോളം നമുക്ക് ശ്രവിക്കാന്‍ കഴിയും.. 19 8 0 കളിലും   90   കളിലും  അദ്ദേഹം വിവര്‍ത്തനം ചെയതതും,   പുതിയതായി എഴുതിയതുമെല്ലാം പുതിയ കാലത്തെ ഭാഷ യിലാണ്. അത് കൂടാതെ ഇതെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അക്കാലത്തു  ശ്രീ അയ്യപ്പ ദീക്ഷിതരെഴുതിയ “ വൈരാഗ്യ ശതക ” എന്നൊരു സംസ്കൃത കവിതയാണ് എന്നദ്ദേഹം  ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. വൈരാഗ്യം -അതെ വൈരാഗ്യം. അതൊരു സാമ്രാജ്യമാണ്‌. ബുദ്ധി മന്ത്രിയാണ്. ധൈര്യം ബലമാണ. സങ്കല്‍പ്പം ശത്രുവാണ്. ശാന്തി ധനമാണ്. മൂന്നു ലോകങ്ങളും കീഴിലാണ്. മനുഷ

Gems and Astrology-Malayalee Astrologer,Raveendran Nair,Jyothish Alankar,Delhi-9871690151

രത്ന ജ്യോതിഷം -നീചഗൃഹങ്ങളെഎങ്ങനെ ശക്തി പ്പെടുത്താം ?   രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)-09871690151 ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ കൊടുത്തിണ്ട്‌. അവ തമ്മില്‍ ബന്ധമുണ്ട്  എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് .  ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുരിചാണ് ഈ ലക്കത്തില്‍ കൊടുക്കുന്നത്. നിങ്ങളുടെ ലഗ്നം മേടം ആണ്, ലഗ്നധിപധി നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടി  ചെമ്പവിഴം വലതു കൈയിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്‌. ലഗ്നം ഇടവം ആയി ലഗ്നധിപധി അഞ്ചില്‍  നീച്ചനായി ഇരുന്നാല്‍ അവര്‍ക്ക്  വജ്രമോ വൈറ്റ് ടോപാസോ ധരിക്കാം . വിവാഹാദി കാര്യങ്ങളിലെ വിലംബ

GEMS AND ASTROLOGY-Raveendran Nair-Jyothish Alankar-09871690151-Delhi

GEMS AND ASTROLOGY- Malayalee Astrologer-Raveendran Nair-9871690151. ഒരോര്തരുടെയും ശരീരത്തിന്റെ തൂക്കം അനുസരിച്ച് വേണം രത്നങ്ങള്‍ ധരിക്കാന്‍ . പലപ്പോഴും നമ്മുടെ നാട്ടില്‍ പലരുടെയും കയ്യില്‍ ഞാന്‍ കാണാറുള്ളത്‌ വലിയ വില കൊടുത്ത് വാങ്ങിച്ച  കഷ്ടിച്ച് 2-3 കാരറ്റ് തൂക്കമുള്ള  രത്നം മാത്രമാണ്  ധരിച്ചു കാണാറുള്ളത്‌ .  60-70  കിലോ തൂക്കമുള്ള ഒരു വ്യക്തി  ഇത്രയും ചെറിയ ഒരു രത്നം ധരിച്ചത് കൊണ്ട്-അതെത്ര നല്ല രത്നം ആയിരുന്നാല്‍ തന്നെയും- വലിയ കാര്യമൊന്നു മുണ്ടാകുമെന്നു തോന്നുന്നില്ല. പിന്നെ രത്നത്തിന്നു വില കുറെ കൂടുതല്‍ ആണെന്ന് വച്ചു  അവ ഗുണം തന്നു കൊള്ളണമെന്ന്  യാതൊരു ഉറപ്പും ഇല്ല അത് പോലെ പലരുടെയും കൈയില്‍ അര കാരറ്റ് മുതല്‍ ഒന്നോ ഒന്നരയോ കാരറ്റ്  വരെ തൂക്കമുള്ള ചെറിയ ചെറിയ ഒന്‍പതു രത്നങ്ങള്‍(എല്ലാ ഗ്രഹങ്ങള്‍ക്കും കൂടി) ചേര്‍ത്ത് ‘നവരത്ന മോതിരം’ എന്ന പേരിലുള്ള മോതിരം കാണാറുണ്ട്.  സ്വര്‍ണ്ണ കടകളില്‍ ഇത് പോലെയുള്ള ധാരാളം മോതിരങ്ങള്‍ വളരെയധികം സ്വര്‍ണം ഉപയോഗിച്ച്  പല സയിസിലും തൂക്കത്തിലും  ഉണടാകി വെച്ചിരിക്കും. കടയില്‍ ചെല്ലുന്ന എല്ലാവരെയും ഓരോ നവരത്ന മോതിരങ്ങള്‍ ധരിപ്പിക്കുകയാണ് അവരുടെ ഉദ്ദ