Posts

Showing posts from August, 2018

വൈകി വരുന്ന വിവാഹങ്ങൾ.... സമ്പാദനം.... രവീന്ദ്രൻ നായർ -ജ്യോതിഷ് അലങ്കാര്‍

Image
                                     വൈകി വരുന്ന വിവാഹങ്ങള്‍ ഹൈന്ദവ സംസ്‌കാരങ്ങളിലെ ഷോഡശക്രിയകളില്‍ വച്ച് പ്രധാന സ്ഥാനമാണ് വിവാഹത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. ചിലര്‍ക്ക് വിവാഹം കൃത്യസമയത്ത് നടക്കുന്നു. ചിലര്‍ക്ക് വിവാഹം വൈകി മാത്രം നടക്കുന്നു. ചിലര്‍ക്ക് വിവാഹം ഒരിക്കലും നടക്കാതെ ഇരിക്കുന്നു. ഇതെല്ലാം ജാതകവിശകലനത്തിലൂടെ കണ്ടെത്താന്‍ കഴിയും. ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവും സൗന്ദര്യവുമെല്ലാം ഒത്തിണങ്ങിയിട്ടും ചിലര്‍ക്ക് വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ. ഇതിന്റെ കാരണം നമ്മുക്ക് പരിശോധിയ്ക്കാം.  കളത്രസ്ഥാനമായ ഏഴാം ഭാവത്തിന്റെ അധിപതി അനിഷ്ടസ്ഥാനങ്ങളായ ആറ്, എട്ട്, പന്ത്രണ്ട് എന്നീ സ്ഥാനങ്ങളിലോ ബാധകസ്ഥാനത്തിലോ ഇരുന്നാലും, ചൊവ്വാ രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ ഇരുന്നാലും അതായത് ജാതകപ്രകാരം ചൊവ്വാദോഷമുണ്ടായിരുന്നാലും, ചൊവ്വാ അഞ്ചില്‍ നിന്നാലും ജാതകത്തില്‍ ഗുരുശുക്രയോഗമുണ്ടായാലും വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ. ശനി കുടുംബസ്ഥാനത്തിലോ കളത്ര സ്ഥാനത്തിലോ ശുഭഗ്രഹ വീക്ഷണമില്ലാതെ നിന്നാലും ശനി ഏഴാം ഭാവത്തെയോ ഏഴാം ഭാവാധിപനെയോ വീക്ഷിക്കുകയോ ചെയ്താലും ശനി ഏഴില്‍

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

Image
മൂലമന്ത്രങ്ങ ളാണ്. 1 ഗണപതിയുടെ മൂലമന്ത്രം എന്ത്? ഓം ഗം ഗണപതയേ നമഃ 2 ശിവന്റെ മൂലമന്ത്രം എന്ത്? ഓം നമഃ ശിവായ 3 വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്? ഓം നമോ നാരായണായ 4 സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്? ഓം വചത്ഭുവേ നമഃ 5 ശാസ്താവിന്റെ മൂലമന്ത്രം എന്ത്? ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 6 സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്? ഓം സം സരസ്വത്യൈ നമഃ 7 ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്? ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ 8 ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്? ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ 9 ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്? ഓം ഹ്രീം നമഃ 10 ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്? ഓം ഹൃം ശിവനാരായണായ നമഃ 11 ശ്രീരാമന്റെ മൂലമന്ത്രം എന്ത്? ഓം രാം രാമായ നമഃ 12 ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്? ഓം ഹ്രീം ഉമായൈ നമഃ 13 ഹനുമാന്റെ മൂലമന്ത്രം എന്ത്? ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ 14 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്? ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ 15 നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്? ഔം ക്ഷ്രൗ നമഃ 16 ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്? ഓം ക്ളീം കൃഷ്ണായ നമഃ 17 മഹാലക്ഷ്മിയ

ഒരു രാമായണ കഥ...... സമ്പാദനം..... രവീന്ദ്രൻ നായർ.

Image
ഒരു രാമായണ കഥ പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം രാമ ലക്ഷ്മണന്മാർ സീതാദേവിയോടു കൂടെ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാ നിവസികൾ എല്ലാവരും അവരെ കാണുവാൻ കൊതിച്ച് ഓടിയെത്തി. എന്നാൽ ഊർമ്മിളയെ മാത്രം കണ്ടില്ല. ലക്ഷ്മണൻ തന്റെ പത്നിയെ തേടി ചെന്നപ്പോൾ ഊർമ്മിള അടുക്കളയിൽ എല്ലാവർക്കും ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. തന്റെ പതിയെ കണ്ടീട്ടും പ്രത്യേകിച്ച് ഒരു ഭാവഭേദവും ഊർമ്മിളയിൽ കണ്ടില്യ.   പതിയുടെ പാദങ്ങളിൽ നമിച്ച് തന്റെ ജോലി തുടർന്നു. വനവാസത്തിനു കൂടെ കൂട്ടാഞ്ഞതിൽ ഉള്ള പരിഭവമോ അതോ ഇത്രയും കാലം പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ വിരക്തിയോ എന്നോർത്ത് ലക്ഷ്മണൻ അസ്വസ്ഥനായി. രാത്രിയിൽ ലക്ഷ്മണൻ നോക്കുമ്പോൾ രാമൻ ഊർമ്മിളയുടെ അന്തപുരത്തിലേക്ക് പോകുന്നത് കണ്ടു. മര്യാദാപുരുഷോത്തമനായ ജേഷ്ഠൻ തന്നെയോ ഇത് എന്ന് ലക്ഷ്മണൻ സംശയിച്ചു. രാമനറിയാതെ പുറകെ ചെന്നു നോക്കുമ്പോൾ ശ്രീരാമ ദേവൻ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ പാദങ്ങൾ തൊട്ടു ശിരസ്സിൽ വയ്ക്കുന്നു. ആ കരസ്പർശം ഏറ്റപ്പോൾ ദേവി ഞെട്ടി എഴുന്നേറ്റു.   രാമദേവനെ കണ്ടു അതിശയത്തോടെ ചോദിച്ചു. " രമാദേവാ അങ്ങ് എന്താണ് ഈ ചെയ്തത്? എല്ലാവരാലും പൂജിക്കപ്പെടുന്ന മഹാപ്രഭു

Benifits of Banana....don't under estimate its benifits

Image
Banana for Breakfast anyone??? This is interesting. After reading this, you'll never look at a banana in the same way again. Bananas contain three natural sugars - sucrose, fructose and glucose combined with fiber. A banana gives an instant, sustained and substantial boost of energy. Research has proven that just two bananas provide enough energy for a strenuous 90-minute workout. No wonder the banana is the number one fruit with the world's leading athletes. But energy isn't the only way a banana can help us keep fit. It can also help overcome or prevent a substantial number of illnesses and conditions, making it a must to add to our daily diet. DEPRESSION: According to a recent survey undertaken by MIND amongst people suffering from depression, many felt much better after eating a banana. This is because bananas contain tryptophan, a type of protein that the body converts into serotonin, known to make you relax, improve your mood and generally make you feel happier.