ഗുരു തന്റെ ഉച്ച രാശിയായ കര്‍ക്കിടകത്തില്‍- സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍.987169051. മാതൃഭൂമിയോട് കടപ്പാട്










ഗുരു തന്റെ ഉച്ച രാശിയായ കര്‍ക്കിടകത്തില്‍- സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍.987169051. മാതൃഭൂമിയോട് കടപ്പാട് 
ഗുരു തന്റെ ഉച്ച രാശിയായ കര്‍ക്കിടകത്തില്‍

ഗുരു അഥവാ വ്യാഴംതന്റെ ഉച്ച രാശിയായ കര്‍ക്കിടകത്തില്‍ നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജൂണ്‍ 19 രാവിലെ 9.12 നു എത്തുന്നു. വ്യാഴം മന്ദഗതിയില്‍ നീങ്ങുന്ന ഗ്രഹമായതിനാല്‍ അതിന്റെപൂര്‍ണ്ണഫലങ്ങള്‍ ലഭിക്കുവാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി എടുക്കും.

സാധാരണ ഗതിയില്‍ ഒരു കൊല്ലമാണ് വ്യാഴം ഒരു രാശിയില്‍ നില്‍ക്കുന്നത്‌. എന്നാല്‍ ഇത്തവണ വ്യാഴം കര്‍ക്കിടകത്തില്‍ ഒരു കൊല്ലം 25 ദിവസം നിന്ന് 2015 ജൂണ്‍ 14നു ആണ് ചിങ്ങരാശിയിലേക്ക് നീങ്ങുന്നത്.

ശുഭഗ്രഹമായതിനാല്‍ സദ്‌ഗുണങ്ങള്‍ കൂടുതല്‍ നല്‍കുകയും ദോഷങ്ങള്‍ കുറയ്ക്കുകയും ചെയ്യും. വ്യാഴം ഉച്ചരാശിയില്‍ നില്‍ക്കുമ്പോള്‍ 2015 ല്‍ വരുന്ന അക്ഷയതൃതീയ\ വളരെ പ്രാധാന്യമുള്ളതാണ്.

ചാരവശാല്‍ 3,6,8,12 ല്‍ ( ഇടവം (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം അര), ചിങ്ങം (മകം, പൂരം, ഉത്രം കാല്‍), ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍), കുംഭം(അവിടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍)) സഞ്ചരിക്കുന്നവര്‍ വ്യാഴ പ്രീതി ചെയ്യണ്ടതാവശ്യമാണ്. വ്യാഴാഴ്‌ചകളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി നെയ്യ് വിളക്ക്, തുളസിമാല, അര്‍ച്ചന മുതലായവ നടത്തുക. വിഷ്ണു സഹസ്രനാമം ജപിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുക. ഗുരുവായൂര്‍, തിരുപതി, കൃഷ്ണക്ഷേത്ര ദര്‍ശനം, വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക എന്നിവ ദോഷഫലങ്ങള്‍ കുറയ്ക്കുവാന്‍ സാധിക്കും

വ്യാഴത്തിനു ചാരവശാല്‍ വേധം വരുന്ന സമയങ്ങളില്‍ പൂര്‍ണ്ണഫലം ലഭിക്കുവാന്‍ പ്രയാസമായിരിക്കും. ഇത് കുറച്ചു സമയത്ത് മാത്രമാണ് ഉണ്ടാവുക.

ഉച്ചരാശിയില്‍ എത്തുന്ന എല്ലാവര്‍ക്കും നന്മകള്‍ വരുത്തട്ടെ

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151