വൈകി വരുന്ന വിവാഹങ്ങള്‍ -സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്-9871690151.











വൈകി വരുന്ന വിവാഹങ്ങള്‍ -സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്-9871690151.
വൈകി വരുന്ന വിവാഹങ്ങള്‍

ഹൈന്ദവ സംസ്‌കാരങ്ങളിലെ ഷോഡശക്രിയകളില്‍ വച്ച് പ്രധാന സ്ഥാനമാണ് വിവാഹത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. ചിലര്‍ക്ക് വിവാഹം കൃത്യസമയത്ത് നടക്കുന്നു. ചിലര്‍ക്ക് വിവാഹം വൈകി മാത്രം നടക്കുന്നു. ചിലര്‍ക്ക് വിവാഹം ഒരിക്കലും നടക്കാതെ ഇരിക്കുന്നു. ഇതെല്ലാം ജാതകവിശകലനത്തിലൂടെ കണ്ടെത്താന്‍ കഴിയും.

ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവും സൗന്ദര്യവുമെല്ലാം ഒത്തിണങ്ങിയിട്ടും ചിലര്‍ക്ക് വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ. ഇതിന്റെ കാരണം നമ്മുക്ക് പരിശോധിയ്ക്കാം. കളത്രസ്ഥാനമായ ഏഴാം ഭാവത്തിന്റെ അധിപതി അനിഷ്ടസ്ഥാനങ്ങളായ ആറ്, എട്ട്, പന്ത്രണ്ട് എന്നീ സ്ഥാനങ്ങളിലോ ബാധകസ്ഥാനത്തിലോ ഇരുന്നാലും, ചൊവ്വാ രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ ഇരുന്നാലും അതായത് ജാതകപ്രകാരം ചൊവ്വാദോഷമുണ്ടായിരുന്നാലും, ചൊവ്വാ അഞ്ചില്‍ നിന്നാലും ജാതകത്തില്‍ ഗുരുശുക്രയോഗമുണ്ടായാലും വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ.

ശനി കുടുംബസ്ഥാനത്തിലോ കളത്ര സ്ഥാനത്തിലോ ശുഭഗ്രഹ വീക്ഷണമില്ലാതെ നിന്നാലും ശനി ഏഴാം ഭാവത്തെയോ ഏഴാം ഭാവാധിപനെയോ വീക്ഷിക്കുകയോ ചെയ്താലും ശനി ഏഴില്‍ നിന്നാലും വിവാഹം താമസിക്കും. ശനിക്ക് മൂന്നിലേക്കും ഏഴിലേയ്ക്കും പത്തിലേയ്ക്കും ദൃഷ്ടിയുണ്ട്. ഏഴാം ഭാവത്തെയോ ഏഴാം ഭാവാധിപനെയോ, വ്യാഴം വീക്ഷിക്കുകയാണെങ്കില്‍ ശനിദോഷം കുറയും. വിവാഹം സമയത്ത് നടക്കും.

ഏഴാം ഭാവാധിപന്‍ പാപഗ്രഹമായി മിഥുനം, കര്‍ക്കിടകം, കന്നി, മീനം രാശികളില്‍ നിന്നാലും സൂര്യന്‍ ശുക്ര യോഗം ചെയ്ത് മിഥുനം, ചിങ്ങം, കന്നി എന്നീ രാശികളില്‍ നിന്നാലും, കളത്രകാരനായ ശുക്രന്‍ ഏഴില്‍ നിന്നാലും വിവാഹം വൈകും. ഇപ്രകാരം നിരവധി കാരണങ്ങള്‍ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുുന്നു. വിവാഹം വൈകുതിന്റെ കാരണം കണ്ടെത്തി അതിന് പരിഹാരം ചെയ്താല്‍ വിവാഹം യഥാസമയത്ത് നടക്കും.

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-1-Raveendran Nair-Jyothish Alankar-9871690151-Delhi