പ്രവർജ്യാ യോഗം-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍ -9871690151










പ്രവർജ്യാ യോഗം 
പ്രവർജ്യാ യോഗം-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍ -9871690151 -മാതൃഭൂമി യോട് കടപ്പാട്. 


ജ്യോതിഷത്തിൽ ഒന്നിലധികം ഗ്രഹങ്ങൾ ഒത്തു ചേരുന്നതിനെ ആണ് യോഗം എന്ന് പറയുന്നത്. പലതരം യോഗങ്ങളെ പറ്റി നാം കേട്ടിട്ടും ഉണ്ട്. പ്രവർജ്യാ യോഗം എന്നാൽ നാലോ , അതിലധികമോ ഗ്രഹങ്ങൾ ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാവുന്ന യോഗം ആണ്. നാല് ശ്ലോകങ്ങൾ കൊണ്ടാണ് ആചാര്യൻ ഇവയെല്ലാം വിവരിച്ചിരിക്കുന്നത് എങ്കിലും "സ്വല്പം വൃത്ത വിചിത്രം"എന്ന് തുടക്കത്തിൽ പറഞ്ഞത് കൊണ്ട് ,ഈ ശ്ലോകങ്ങളിൽ അത്രയും അർഥങ്ങൾ ആചാര്യൻ ഉൾകൊള്ളിച്ചിട്ടും ഉണ്ട്.
ഭൌതികതയെക്കാൾ, ആത്മീയത ആയിരിക്കും ഇവരുടെ പ്രത്യേകത. ആത്മീയതയിൽ തന്നെ പ്രത്യേകത ഉണ്ടായിരിക്കും, ഒരർത്ഥത്തിൽ സന്യാസ യോഗം എന്നും പറയാം. എന്തുണ്ട് എങ്കിലും ഒന്നും അനുഭവിക്കാൻ ഒക്കാത്ത ഒരവസ്ഥ.

നാലോ, അതിൽ അധികമോ ഗ്രഹങ്ങൾ എന്ന് പറയുന്നതിനും ഒരു ക്രമം ഉണ്ട്,അത് - കുജ, ബുധ, ഗുരു, ചന്ദ്ര, ശുക്ര, ശനി എന്നിങ്ങനെയാണ്. ഇവർ യഥാ ക്രമം ശാക്യാദി കളായ സന്യാസിമാരെ സൃഷ്ടിക്കുന്നു എന്ന് വിവക്ഷ.

ശാക്യാ, ജീവക, ഭിക്ഷു, വൃദ്ധ, ചരകാ : നിർ ഗ്രന്ഥി വന്യാശന - എന്ന തരത്തിൽ ആണ് സന്യാസ ക്രമം. അതായത് കുജൻ ബലവാൻ ആയാൽ ജാതകൻ ശാക്യൻ ആയിത്തീരും. ഇരുപത്തിനാല് വകഭേദങ്ങൾ ഉള്ള ബുദ്ധ സന്യാസിമാരിൽ ഒരാളായി ത്തീരും. രക്ത വസ്ത്ര ധാരിയും ആവും.

പ്രവർജ്യാ യോഗത്തിൽ ബലവാൻ ബുധൻ ആണെങ്കിൽ ജാതകൻ, പ്രാണൻ ആണ്. ആത്മാവ് എന്ന് വാദിക്കുന്ന ആജീവകൻ ആയിത്തീരും. ഉപജീവനത്തിന് വേണ്ടി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ ശ്രമിക്കും . വ്യാഴം ആണ് ബലവാൻ എങ്കിൽ സമുന്നതരായ ഭിക്ഷുക്കളിൽ ഒരാൾ ആകും.

ചന്ദ്രൻ ആണ് ബലവാൻ എങ്കിൽ, ജടാ ധാരികളും, ശിവ, വിഷ്ണു മുതലായവരുടെ ആഗമ ശാസ്ത്രങ്ങളിൽ നിപുണനും ആകും.

പ്രസ്തുത യോഗത്തിൽ ശുക്രൻ ബലവാൻ ആയാൽ ചരകൻ എന്ന പ്രവാജകൻ ആകും. ചികിത്സയിൽ കേമൻ ആവും എന്നർത്ഥം.

ശനി ബലവാൻ ആയാൽ വർണ്ണാശ്രമ ധർമങ്ങൾ എല്ലാം അവഗണിച്ചു, പരമ ജ്ഞാനികൾ ആയിത്തീരും.

രവി ബലവാൻ ആയാൽ ,വനത്തിൽ ജീവിതം നയിക്കുന്നവൻ ആയി ഭവിക്കും. അതായത് വന്യാശനൻ.

മേൽ പ്പറഞ്ഞ ഏതു പ്രവർജ്യാ യോഗം ഉണ്ടായാലും അവരെല്ലാം തന്നെ ജന്മനാട് ഉപേഷിച്ച് പോകും എന്നത് സ്വാഭാവികമായ ഫലമായിത്തീരും എന്നും അർത്ഥം ഗ്രഹിക്കണം.

ജാതകത്തിൽ നാലാം ഭാവം മുതൽ, കുജാദിയായ ഗ്രഹങ്ങൾ മുകളിൽ പറഞ്ഞ ക്രമത്തിൽ പത്താം ഭാവം വരെ സ്ഥിതി ചെയ്താലും പ്രവർജ്യാ യോഗം അനുഭവപ്പെടും.

യോഗത്തിന് കാലാനുസരേണ മാറ്റങ്ങൾ ഉണ്ടാവാം . എന്നാൽ ജന്മനാട് ഉപേഷിക്കും എന്ന ഫലത്തിൽ മാറ്റം ഉണ്ടാവാൻ ഇടയില്ല.

അടുത്ത കാലത്ത് നാല് ഗ്രഹങ്ങൾ ഒന്നിച്ചു വന്ന ഗ്രഹ സ്ഥിതി, രാശി ചക്രത്തിൽ ഉണ്ടായിട്ടുണ്ട്. പ്രവർജ്യാ യോഗത്തിന് അപവാദങ്ങൾ ഉണ്ട് എങ്കിലും, ' കഷ്ട യോഗേ ഫലായാലം വികലോപി കലിയുഗെ ' എന്ന പ്രമാണവും ശ്രദ്ധേയം ആണ്. 

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151