Posts

Showing posts from November, 2020

വ്രതങ്ങള്‍,വിശേഷ ദിവസങ്ങള്‍...........രവീന്ദ്രന്‍ നായര്‍ ,9871690151 ,ഡെല്‍ഹി

Image
വ്രതാനുഷ്ടാനങ്ങള്‍ ....... അവലംബം..........രാധാകൃഷ്ണന്‍  പൊ റ്റക്കല്‍ . വ്രതകാലത്ത് ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങള്‍ -------- പകലുറക്കം,സ്തീ സഹ ശയനം ,എണ്ണ തേച്ച് കുളി,വെറ്റില മുറുക്ക് ,പുകവലി,മധ്യപാനം,വിനോദങ്ങളില്‍ ഏര്‍പ്പെടല്‍ ,ഹിംസ,അസത്യം,ചൂതു കളി എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ് . മനസ്സില്‍ സാത്വിക ഭാവം വളര്‍ത്തി അവിടെ ഈശ്വര ചൈതന്യത്തെ ഉണര്‍ത്തുന്നതിന് ഈ നിയന്ത്രണങ്ങള്‍ സഹായിക്കുന്നു. വ്രത ദിവസം ഒരിക്കല്‍ മാത്രം ആഹാരം കഴിക്കുക . ആത്യന്തികമായി മനസ്സില്‍ ഈശ്വരിയമായ സാത്വിക ഗുണം വളര്‍ത്തുക എന്നതാണു വ്രതാനുഷ്ഠാനങ്ങളുടെ എല്ലാം ലക്ഷ്യം. അതിലൊന്നാണ് സാത്വിക ലഘു ഭക്ഷണം വ്രത കാലത്ത് നിര്‍ദേശിക്കുന്നത് , വ്രത നിയമങ്ങള്‍ എല്ലാം കര്‍ശനമായി പാലിച്ചാലും വിശ്വശപൂര്‍വമുള്ള ഈശ്വര ഭജനം ഇല്ലെങ്കില്‍ വ്രതാനുഷ്ടാനങ്ങള്‍  എല്ലാം വൃഥാവിലകുന്നു. നാമ ജപം, പുരാണ. പാരായണം,ദാനം ,സത്സങ് തുടങ്ങിയവയില്‍ ഏര്പ്പെടുക. വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിധിച്ചിട്ടുള്ളതോ ,ദോഷ ശാന്തിക്ക്  ഭജിക്കേണ്ടതോ ആയ ദേവതയെ ഭക്തി പൂര്‍വം വ്രത ദിനത്തില്‍ ഉപവസിക്കുക.  സത് കര്‍മ  നിരതമായ  സജ്ജനങ്ങളുടെ സംപര്‍ക്കം ആണ് വ്രത ദിനത്തില്‍ ഉത്തമം ആയിട്ടുളത

ഗൃഹരംഭം നടത്താന്‍ നല്ല നക്ഷത്രങ്ങള്‍ .....രവീന്ദ്രന്‍ നായര്‍....9871690151.

Image
  ഗൃഹരംഭം നടത്താന്‍ നല്ല നക്ഷത്രങ്ങള്‍. രോഹിണി,മകീര്യം,പൂയം,ഉത്രം,അത്തം,അനിഴം,ഉത്രാ ടം,ഉത്രട്ടത്തി രേവതി ഈ ഒന്പതു നാളുകള്‍ ഉത്തമങ്ങള്‍ ആണ്.. പുണര്‍തം,ചിത്ര.ചോതി,മൂലം,അവിട്ടം,ചതയം ഇവ മധ്യമത്തില്‍  ആണ്. ബാക്കി നക്ഷത്രങ്ങള്‍ അധമങ്ങള്‍ ആണ്. സ്ഥിര രാശികള്‍ എടവം,ചിങ്ങം,വൃച്ഛികം,കുംഭം എന്നിവ ഉത്തമങ്ങളും ,  ഉഭയ രാശികള്‍ മിഥുനം,കന്നി,ധനു,മീനം ഇവ മധ്യമങ്ങള്‍  ശേഷം  ചരരാശികള്‍ വര്‍ജ്യങ്ങള്ളൂമാണ്. കര്‍കിടകം രാശി ദോഷം കുറയും. ഗൃഹ പ്രവേശം  ഉത്രം,ഉത്രാടം, രോഹിണി,ചിത്ര,രേവതി,അനിഴം,മകീര്യം ,ഇവ ഗൃഹപ്രവേശനത്തിന് ഉത്തമം. അത്തം,അശ്വതി,പൂയം,അവിട്ടം,ചതയം,ചോതി,തിരുവോണം,പുണര്‍തം ഇവ മധ്യമം. ശേഷം വര്‍ജ്യം .സ്ഥിര രാശി ഉത്തമം. എടവം രാശി അതി ഉത്തമം. കര്‍കിടകം,കന്നി,കുംഭം ഈ മാസങ്ങള്‍ പാടില്ല . ഗൃഹ പ്രവേശനത്തിന് നാലാം രാശി ശുഭ ഗൃഹ സഹിതമോ , വ്യാഴ ശുക്രന്‍മാര്‍ ലഗ്ന കേന്ദ്രത്തില്‍ നില്‍കുന്നതോ നല്ലതാണ് .അഷ്ടമാ ശുദ്ധിയും വേണം.

രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

Image
  രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151      ഒരാളുടെ ജാതകത്തില്‍ കുജന്‍ പന്ത്രണ്ടാം ഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ അയാള്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ സ്വഭാവം കൊണ്ട് അയാള്‍ അത്ര നല്ലവനായിരിക്കുകയില്ല. ഭാര്യയെ മര്‍ദ്ദിക്കുന്നവനും, മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നവനും ആയിരിക്കും. രൌദ്ര സ്വഭാവക്കാരനായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി വഴക്കിട്ട് അപമാനിതനാവാന്‍ എല്ലായ്പ്പോഴും സാധ്യതയുണ്ട്. ഇയാള്‍ വലിയ പിശുക്കനായിരിക്കും. പിശുക്കനാണെങ്കിലും ധനം സ്വരൂപിച്ച് വെക്കുവാന്‍ ഇയാള്‍ക്ക് ധനാഗമനം കുറവായിരിക്കും എന്നു വേണം പറയാന്‍. ധനം സമ്പാദിച്ചാലും ഇയാളുടെ കൂട്ടുക്കാരോ, അല്ലെങ്കില്‍ കള്ളന്മാര്‍ തന്നെയോ ആ ധനം കവര്‍ന്നെടുക്കാനും സാധ്യത ഉണ്ട്.      അതുപോലെ ഇത്തരം ജാതകക്കാര്‍ക്ക് ഭാര്യ/ഭര്‍ത്യ വിയോഗവും ഉണ്ടാകാവുന്നതാണ്. അല്ലെങ്കില്‍ വിവാഹ ജീവിതം സുഖപ്രദമായിരിക്കുകയില്ല എന്നാണ് സത്യം.      ഈ ജാതകന് ആയുധങ്ങളില്‍ നിന്നോ, ശത്രുക്കളില്‍ നിന്നോ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഇയാള്‍ക്ക് മറ്റുള്ളവരുടെ ധനത്തില്‍ എപ്പോഴും ഒരു കണ്ണുണ്ടായി

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-24 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

Image
  ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-24   രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151               അടുത്തതായി ഒരാളുടെ ജാതകത്തില്‍ ബുധന്‍ മൂന്നാം ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങളെ കുറിച്ചാണ് നാം വിശകലനം ചെയ്യാന്‍ പോകുന്നത്.      ബുധന്‍ എന്ന ഗ്രഹം ശുഭഗ്രഹമാണ്. പക്ഷെ മൂന്നാം ഭാവം അത്ര ശുഭ സ്ഥാനമല്ല.അതുകൊണ്ട് ഫലങ്ങള്‍ സമ്മിശ്രമായിരിക്കും എന്നു വേണം കരുതാന്‍.      ഈ ജാതകന്‍ വ്യാപാരികളുമായി യോജിച്ചു വ്യാപാരം ചെയ്തു ധനം സമ്പാദിക്കാന്‍ സാധ്യതയുണ്ട്. ഇയാള്‍ക്ക് വിഷയാസക്തി കൂടുതലായിരിക്കും.   വിഷയാസക്തി കൂടുതല്‍ കൊണ്ട് അവസാനം ലൌകിക സുഖങ്ങളില്‍ നിന്ന് എന്നു മാത്രമല്ല എല്ലാ സുഖഭോഗങ്ങളില്‍ നിന്നും മടുത്ത് സന്യാസിയെ പോലെയുള്ള ജീവിതത്തിലേക്ക് മാറുവാനും ഇടയുണ്ട്. ഇയാളെ കൊണ്ട് ബന്ധുക്കള്‍ക്ക് ഗുണമുണ്ടാകും. പലപ്പോഴും ധനമോഹത്താല്‍ ദുഷ്ട സംസര്‍ഗത്തില്‍ ചെന്ന് ചാടാന്‍ വഴിയുണ്ട്. മറ്റു സഹോദരന്മാരെ ഉപയോഗിച്ച് ധനസമ്പാദനം നടത്തും. ധാര്‍മ്മിക കാര്യങ്ങളില്‍ ഇടപ്പെട്ട് യശസ്സ് നേടും. പലതരം സാഹസിക കാര്യങ്ങളില്‍ ഇടപെടും. അതുപോലെ ഇയാള്‍ ദുഷ്ട ബുദ്ധിയുമായിരിക്കും. കാരണം ഇയാള്‍ വളരെയധികം ചഞ്ചല മനസ്കനായി

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-27 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

Image
  ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 2 7 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151               ഒരാളുടെ ജാതകത്തില്‍ ഗുരു നാലില്‍ നിന്നാല്‍ അനുഭവപ്പെടാവുന്ന ഫലങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നത്. നാലാം ഭാവത്തിലെ ഗുരു ഈ ജാതകന് കുടുംബസുഖം, മനസുഖം എന്നിവ സമൃദ്ധമായി നല്‍കും. ഇയാള്‍ക്ക് ശത്രുക്കളെ കീഴടക്കാന്‍ കഴിയും. ലോകം ഈ വ്യക്തിയെ ബഹുമാനിക്കും. സര്‍ക്കാരില്‍നിന്നും ധാരാളം ഗുണങ്ങള്‍ ലഭിക്കും. നല്ല വാഗ്മിയായിരിക്കും.അതുപോലെതന്നെ ഇയാളുടെ യശസ്സ് വര്‍ദ്ധിക്കും. പക്ഷെ, വളരെയധികം നിര്‍ബന്ധ ബുദ്ധികാരനും, ശത്രുക്കള്‍ക്ക് ദുഃഖം നല്‍കാന്‍ കഴിവുള്ളവനുമായിരിക്കും. പലര്‍ക്കും ജീവിതത്തിന്‍റെ അവസാനഘട്ടം വരെയും വിജയം ലഭിച്ചുകൊണ്ടിരിക്കും. ഇവര്‍ക്ക് വലിയ വീടുണ്ടായിരിക്കും.      സ്വപ്രയത്നം കൊണ്ട് വളരെയധികം ധനം സമ്പാദിക്കാന്‍ ഇടയുണ്ട്. നാലാം ഭാവം മേടം, ചിങ്ങം, ധനു എന്നിവയിലെതെങ്കിലും ഒന്നാണെങ്കില്‍ ഇയാളെ വസ്തുവകകള്‍ കൊണ്ടുള്ള ചിന്ത എല്ലായെപ്പോഴും ഉപദ്രവിച്ചു കൊണ്ടിരിക്കും(വസ്തുവകകള്‍ ഉണ്ടായിട്ടു പോലും).      നാലാം ഭാവം ഇടവം, കന്നീ, മകരം ഇവയില്‍ എതെങ്കിലുമാണെങ്കില്‍ സന്താനസുഖം കുറയാന്‍ സാധ്

ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-10- രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151. വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങള്‍:

Image
    ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-10- രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)- 9871690151. വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങള്‍: വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങളെ കുറിച്ചാണ് ഈ ലക്കത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. വിവാഹ പ്രായമെത്തിയ മക്കളുടെ മാതാപിതാക്കള്‍ ജ്യോതിഷികളെ സന്ദര്‍ശിക്കുന്നത് സാധാരണമാണ്. പലരും പലപ്പോഴായി ജാതകങ്ങള്‍ ചേര്‍ച്ച നോക്കുന്നതിന് കൊണ്ട് പോകാറുണ്ട്. പക്ഷെ, പലപ്പോഴും അവ ചേരുന്നതായിക്കൊള്ളണമെന്നില്ല. കുറച്ചധികം സന്ദര്‍ഭങ്ങളില്‍ അങ്ങനെ വരുന്ന പക്ഷം മാതാപിതാക്കള്‍ക്ക് പേടി തുടങ്ങും. എന്‍റെ മകള്‍ക്ക്/മകന് വിവാഹയോഗമില്ലാതെ വരുമോ? ജാതകപ്രകാരം ഒരു വ്യക്തിക്ക് വിവാഹമുണ്ട് എന്നു ഉറപ്പുവരുത്താന്‍ കഴിയുന്ന തരത്തിലുള്ള ഗ്രഹങ്ങളുടെ ഇരിപ്പാണ് താഴെ പറയാന്‍ പോകുന്നത്. 1.        ജാതകത്തില്‍ ഏഴാം ഭാവധിപതി ശുഭനൊ, പാപനൊ ആയികൊള്ളട്ടെ, അതു സ്വക്ഷേത്രത്തില്‍ ഇരിക്കുകയും അതിനുമേല്‍ യാതോരുവക പാപ ദൃഷ്ടികളും ഇല്ലാതിരിക്കുകയും ചെയ്താല്‍ ആ വ്യക്തിയുടെ വിവാഹം നടക്കുമെന്ന് ഉറപ്പാണ്‌. 2.        അതുപോലെതന്നെ ഏഴാംഭാവാധിപതി ശുഭനൊ, പാപനൊ ആയികൊള്ളട്ടെ, അത് വേറെ എവിടെയെങ്കിലും