ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍
ക്ഷേത്രം എന്നാൽ എന്താണ്?
ഗൃഹങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ദേവയജ്ഞം പൂജാരൂപത്തിലായി പൊതുജനങ്ങളുടെ ഉപകാരാർത്ഥം ക്ഷേത്രങ്ങളായി വികസിച്ചു.
ക്ഷേത്ര നിർമ്മാണം പൂർത്തധർമ്മത്തിൽപ്പെട്ടതാണ്.
അഗ്നിഹോത്രം ഇഷ്ടധർമ്മവും രണ്ടും ചേർന്നാൽ ഇഷ്ടപൂർത്തമാകും.
പൂജയിൽ നാം സാക്ഷാൽ ഈശ്വരനെയല്ല പൂജിക്കുന്നത്.
ഓരോ ഉപാസനാമൂർത്തിയ്ക്കും നാമരൂപങ്ങൾ കല്പിച്ച് പ്രതിമകൾ നിർമ്മിച്ച് ആരാധിക്കുകയാണ് ചെയ്യുന്നത്.
ഭക്തിയിലെ “അർച്ചനം” എന്ന ഭാവമാണ് പൂജയായി മാറിയത്.
പ്രഹർഷേണയുള്ള അർച്ചനയാണ് പ്രാർത്ഥന. ശരിയായ നിശബ്ദതയാണ്.
വിശേഷരൂപത്തിൽ ഊർജ്ജത്തെ സ്വീകരിക്കുവാൻ സാധിക്കുന്നതാണ് വിഗ്രഹം.
ചൈതന്യവർത്തായി നിൽക്കുന്നതാണ് പ്രതിഷ്ഠ.
യാഗശാലയിൽ അഗ്നികുണ്ഠത്തിന്റെ സ്ഥാനമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠയുടെ സ്ഥാനം.
ക്ഷേത്രം എന്നാൽ “ക്ഷയാൽ ത്രായതേ ഇതി ക്ഷേത്രം” അതായത് നാശത്തിൽ നിന്ന് രക്ഷിക്കുന്നത് ക്ഷേത്രം എന്ന് ആഗമ ശാസ്ത്രത്തിൽ ശിവ പൂജയെപ്പറ്റിയും സംഹിതാശാസ്ത്രത്തിൽ വിഷ്ണുപൂജയെപ്പറ്റിയും ശാക്തേയശാസ്ത്രത്തിൽ ദേവീപൂജയെപ്പറ്റിയും പറയുന്നു.
പ്രതിമാർച്ചന ഈശ്വരപൂജ തന്നെയാണ്. നാം ആരാധിക്കുന്നത് കല്ലുകൊണ്ടോ ലോഹംകൊണ്ടോ ഉള്ള പ്രതിമയിലാണെങ്കിലും ആ സമർപ്പണം ഈശ്വരനിൽ എത്തുന്നു.
അഗ്നിയിൽ ഹോമിക്കുന്ന ഹവിസ്സ് അനേകം പരിണാമങ്ങൾക്ക് പാത്രമായി അന്നമയകോശമായി ത്തീരുന്നു.
ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍.
അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍
പ്രവേശിക്കുക
ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.
കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍
ശുദ്ധമായിരിക്കണം.
വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്.
ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.
വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.
ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് ക്ഷേത്രപ്രവേശനം പാടില്ല.
സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
കുട്ടികളെ ചോറൂണ് കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട് പോകാവൂ.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്‌മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല.
നിവേദ്യ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല.
ബലിക്കല്ലില്‍ കാലു കൊണ്ടോ, കൈ കൊണ്ടോ സ്പര്‍ശിക്കാന്‍
പാടില്ല.
തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം.
കൈ ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം.
കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍.
തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം.
പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം.
എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.
അനാവശ്യസ്ഥലങ്ങളില്‍ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കിഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു
ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം.
കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക.
ക്ഷേത്രാചാരങ്ങളെ കര്‍ശനമായും പാലിക്കുക.
നാലമ്പലത്തിന് ഉള്ളില്‍ മൊബൈല്ഫോണ്‍ , മുതലായ ഉപകരണകള്‍
പ്രവ്‌ര്‍ത്തിപ്പിക്കരുത്.
പ്രദക്ഷിണ നിയമങ്ങള്‍
ഗണപതി- ഒന്ന്
ശിവന്‍ – മൂന്ന്
മഹാവിഷ്ണു – നാല്
ശാസ്താവ് – അഞ്ച്
സുബ്രമണ്യന്- ആറ്
ഭഗവതി – നാല്
സൂര്യന്‍ – രണ്ട്
ശിവ ക്ഷേത്രത്തില്‍ ചന്ദ്രകല രൂപത്തില്‍ പ്രദക്ഷിണം ചെയ്യണം.
എങ്ങനെയാണ് പ്രദക്ഷിണ സമയത്ത് നടക്കേണ്ടത്?
ആസന്ന പ്രസവാ നാരീ തൈലപൂര്‍ണം യഥാഘടം
വഹന്തീശന കൈര്യാതി തഥാകാര്യാല്‍ പ്രദക്ഷിണം
പ്രസവം അടുത്ത ഒരു സ്ത്രീ തലയില്‍ എണ്ണ നിറഞ്ഞ കുടം എങ്ങനെ കൊണ്ടുപോകുന്നുവോ അതുപോലെ ശ്രദ്ധയോടെ വേണം പ്രദക്ഷിണം ചെയ്യുവാന്‍.
പ്രദക്ഷിണ കാലവിധികള്‍
കാലത്ത് ചെയ്യുന്ന പ്രദക്ഷിണം രോഗനാശകവും,
മദ്ധ്യാഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം സര്‍വാഭീഷ്ട ദായകവും,
സായാഹ്ന കാലത്ത് ചെയ്യുന്ന പ്രദക്ഷിണം എല്ലാ പാപങ്ങളേയും ഹനിക്കുന്നതും,
അര്‍ദ്ധരാത്രി ചെയ്യുന്നത് മുക്തിപ്രദവുമത്രേ.
ജന്മനക്ഷത്രവും ഉപാസനാമൂര്‍ത്തിയും.
ഒരാളുടെ ജന്മ സമയത്തെ ഗ്രഹനില പരിശോധിച്ച് അയാളുടെ ഉപാസനാ മൂര്‍ത്തിയെ കണ്ടെത്തുന്നതിനു ആചാര്യന്മാര്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്.
അഞ്ചാം ഭാവം നമ്മുടെ പൂര്‍വ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ തന്നെ അഞ്ചാം ഭാവാധിപന്‍, അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം, അവിടേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്നിവകളില്‍ ഏറ്റവും ബലമുള്ള ഗ്രഹത്തിന്റെ ദേവതയെ ഉപാസിച്ചാല്‍ കഴിഞ്ഞ ജന്മത്തിനുള്ള പ്രായശ്ചിത്തം ആയി എന്ന് പറയാം.
ജാതകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഫുടം ഉള്ള ഗ്രഹത്തെ ആത്മ കാരക ഗ്രഹം എന്ന്‍ പറയുന്നു. ആഗ്രഹം അംശിച്ച രാശിയുടെ പന്ത്രണ്ടാം ഭാവം സൂചന നല്‍കുന്ന ഗ്രഹത്തിന്റെ ദേവതയാണ് ഉപാസനാ മൂര്‍ത്തി എന്ന് നിര്‍ണയിയിക്കാം. ഇവിടെയും ഗ്രഹങ്ങളുടെ ബലാബലം നോക്കി വേണം ദേവതാ നിര്‍ണയം നടത്താന്‍.
എന്നാല്‍ ഇതൊന്നും കൂടാതെ തന്നെ ജന്മ നക്ഷത്രങ്ങള്‍ക്ക് ഓരോ ഉപാസനാമൂര്‍ത്തികളെ പറയപ്പെട്ടിരിക്കുന്നു. അവരരവരുടെ ജന്മ നക്ഷത്രം അനുസരിച്ചുള്ള ഉപാസനാ മൂര്‍ത്തിയെ ഉപാസിക്കുന്നത് ജീവിത വിജയത്തിനും ആയുരാരോഗ്യ വര്‍ധനവിനും ഏറെ ഉത്തമമാകുന്നു.
ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും.
അശ്വതി ഗണപതി
ഭരണി സുബ്രഹ്മണ്യന്‍, ഭദ്രകാളി
കാര്‍ത്തിക ദുര്‍ഗാദേവി
രോഹിണി വിഷ്ണു, ദുര്‍ഗാദേവി
മകയിരം മഹാലക്ഷ്മി
തിരുവാതിര നാഗദേവതകള്‍
പുണര്‍തം ശ്രീരാമന്‍
പൂയം മഹാവിഷ്ണു
ആയില്യം ശ്രീകൃഷ്ണന്‍
മകം ഗണപതി
പൂരം ശിവന്‍
ഉത്രം ശാസ്താവ്
അത്തം ഗണപതി
ചിത്തിര സുബ്രഹ്മണ്യന്‍
ചോതി ശ്രീഹനുമാന്‍
വിശാഖം ബ്രഹ്മാവ്
അനിഴം സുബ്രഹ്മണ്യന്‍, ഭദ്രകാളി
തൃക്കേട്ട സുബ്രഹ്മണ്യന്‍
മൂലം ഗണപതി
പൂരാടം ലക്ഷ്മീനാരായണന്‍
ഉത്രാടം ശങ്കര നാരായണന്‍
തിരുവോണം മഹാവിഷ്ണു
അവിട്ടം സുബ്രഹ്മണ്യന്‍, ഭദ്രകാളി
ചതയം നാഗദേവതകള്‍
പൂരൂരുട്ടാതി മഹാവിഷ്ണു
ഉതൃട്ടാതി ശ്രീരാമന്‍
രേവതി മഹാവിഷ്ണു , മഹാലക്ഷ്മി
ഭരണി സുബ്രഹ്മണ്യന്‍, ഭദ്രകാളി
കാര്‍ത്തിക ദുര്‍ഗാദേവി
രോഹിണി വിഷ്ണു, ദുര്‍ഗാദേവി
മകയിരം മഹാലക്ഷ്മി
തിരുവാതിര നാഗദേവതകള്‍
പുണര്‍തം ശ്രീരാമന്‍
പൂയം മഹാവിഷ്ണു
ആയില്യം ശ്രീകൃഷ്ണന്‍
മകം ഗണപതി
പൂരം ശിവന്‍
ഉത്രം ശാസ്താവ്
അത്തം ഗണപതി
ചിത്തിര സുബ്രഹ്മണ്യന്‍
ചോതി ശ്രീഹനുമാന്‍
വിശാഖം ബ്രഹ്മാവ്
അനിഴം സുബ്രഹ്മണ്യന്‍, ഭദ്രകാളി
തൃക്കേട്ട സുബ്രഹ്മണ്യന്‍
മൂലം ഗണപതി
പൂരാടം ലക്ഷ്മീനാരായണന്‍
ഉത്രാടം ശങ്കര നാരായണന്‍
തിരുവോണം മഹാവിഷ്ണു
അവിട്ടം സുബ്രഹ്മണ്യന്‍, ഭദ്രകാളി
ചതയം നാഗദേവതകള്‍
പൂരൂരുട്ടാതി മഹാവിഷ്ണു
ഉതൃട്ടാതി ശ്രീരാമന്‍
രേവതി മഹാവിഷ്ണു , മഹാലക്ഷ്മി
Comments