വാസ്തു പ്രായോഗിക തലത്തില്‍- Malayalee Astrologer in Delhi-Raveendran Nair-9871690151





വാസ്തു ശാസ്ത്രം 

Malayalee Astrologer-Raveendrn Nair-9871690151.

വാസ്തു പ്രായോഗിക തലത്തില്‍

മതില്‍ കെട്ടിയതിന് ശേഷം വീട് പണിയുക എന്നതാണ് ശരിയായ രീതി പക്ഷെ അല്‍പ സ്ഥലത്ത് അതൊന്നും പ്രയോഗികമാല്ലല്ലോ. അതിനാല്‍ വീട് പണി പൂര്‍ത്തീകരിച്ച് പാലു കാച്ചുന്നതിന് മുന്‍പായി മതില്‍ കെട്ടുവാന്‍ ശ്രദ്ധിക്കുക.

വാസ്തു ശാസ്ത്രമനുസരിച്ച് ഗൃഹം നിര്‍മ്മിക്കുമ്പോള്‍ മര്‍മ്മ സ്ഥാനങ്ങള്‍ക്ക് വളരെ പ്രാധാന്യം ഉണ്ട് വസ്തുവിനെ 64,81,100 പദങ്ങളായി ഭാഗിക്കുന്നു. 81 പദകല്‍പ്പനയാണ് സര്‍വ്വ സാധാരണം. വസ്തുവിന്റെ മദ്ധ്യത്തില്‍ കൂടി കിഴക്ക് പടിഞ്ഞാറായും, വടക്കു തെക്കായും ഓരോ രേഖകള്‍ വരക്കുക രണ്ടു രഖകളും കൂട്ടിമുട്ടുന്ന ഇടമാണല്ലോ മദ്ധ്യം അവിടെ ബ്രഹ്മസ്ഥാനം, ഇനി നാല് കോണുകള്‍ തമ്മിലും ഇതുപോലെ രേഖകള്‍ വരക്കണം, വടക്ക് കിഴക്കു നിന്ന് തെക്ക് പടിഞ്ഞാറും (ഈശാനം മുതല്‍ നിര്യതി വരെ) അതേപോലെ തെക്ക് കിഴക്കുനിന്ന് വടക്ക് പടിഞ്ഞാറ് വരെ (അഗ്‌നികോണ്‍ മുതല്‍ വായുകോണ്‍ വരെ) ഇവക്ക് സൂത്രങ്ങള്‍ എന്നും രജ്ജുക്കള്‍ എന്നും പറയും. ഇങ്ങനെ വരക്കുമ്പോള്‍ 81 തുല്യ ഭാഗങ്ങളാക്കിയവയില്‍ ചിലയിടങ്ങള്‍ ദുര്‍ബല സ്ഥാനങ്ങളായിരിക്കും. അങ്ങനെയുള്ള സ്ഥാനങ്ങള്‍ 4 മര്‍മ്മ സ്ഥാനങ്ങളും 32 മര്‍മ്മ സ്ഥാനങ്ങളും ഉണ്ട് ആകെ 100 മര്‍മ്മങ്ങള്‍ ഉള്ളതായാണ് കണക്ക്. പ്രധാന മര്‍മ്മങ്ങളിലൊന്നും കെട്ടിടത്തിന്റെ തൂണുകള്‍, ചുവരുകള്‍, വാതിലുകള്‍, ആണികള്‍, കുറ്റികള്‍, ഗോവണി മുതലായവ വരുവാന്‍ പാടില്ല.

വീട് വയ്ക്കുന്ന സ്ഥലം ഒരു തുണ്ട് ഭൂമി മാത്രമല്ല അത് ജീവിക്കാനുള്ള സ്ഥലമാണെന്ന് ധരിക്കണം. കെട്ടിടം ഇരിക്കുന്ന താര ഗര്‍ഭാശയവും വീട് ബീജവുമാണ്. അതിനാല്‍ തറയുടെയും കെട്ടിടത്തിന്റെയും പ്ലാനിന് തുല്യ പ്രാധാന്യം കൊടുക്കണം. അങ്ങനെയായാല്‍ പ്രപഞ്ചത്തിലെ സ്ഥൂലമായ ഊര്‍ജ്ജവും നമ്മിലുള്ള സൂക്ഷ്മമായ ഊര്‍ജ്ജവും പരസ്പരം യോജിച്ച് സമാധാനവും സമൃദ്ധിയും ആരോഗ്യവും കൈ വരിക്കുവാന്‍ സാധിക്കും.

ഇനി മര്‍മ്മ ദോക്ഷം വരാതിരിക്കുവാനായി ഈ മര്‍മ്മ സ്ഥാനങ്ങളില്‍ നിന്നും കിഴക്കോട്ടോ, വടക്കോട്ടോ വാസ്തു പാദത്തിന്റെ ഇരുപത്തിലില്‍ ഒന്ന് നീക്കി തൂണുകള്‍ മുതലായവ നിര്‍മ്മിച്ചാല്‍ മതി. ഇതെല്ലാം നല്ലൊരു വാസ്തു വിദഗ്ദ്ധന് ചെയ്യുവാനാകും. ഇനി പണി കഴിഞ്ഞ വീടിന് മര്‍മ്മ ദോക്ഷം വന്നു എന്നിരിക്കട്ടെ എല്ലാം പൊളിച്ചു കളയുവാനാകുമോ? അപ്പോള്‍ പരിഹാരമായി 'പഞ്ച ശിരസ്സ്' സ്ഥാപിക്കുക യഥാവിധി ചെയ്യേണ്ടതാണ്. അപ്പോള്‍ ദോഷം മാറികിട്ടും എന്ന് ശാസ്ത്രം പറയുന്നു. പഞ്ച ശിരസ്സ് സ്വര്‍ണ്ണത്തില്‍ തന്നെ ചെയ്യേണ്ടതാണ്. വെള്ളിയിലോ, ചെമ്പിലോ ചെയ്യുവാന്‍ ചെമ്പിലോ ചെയ്യുവാന്‍ ശാസ്ത്രം പറയുന്നില്ല. അതിന് പ്രത്യേക അളവുകള്‍ ഉണ്ടുതാനും.

വീടിന് ഗോവണി പ്രദക്ഷിണമായി മാത്രമേ ആകാവൂ. ഒറ്റ വീട് വക്കുമ്പോള്‍ ഏറ്റവും ഉത്തമം കിഴക്കോട്ടോ, വടക്കോട്ടോ ദര്‍ശനം വരുന്ന വിധത്തില്‍ പണിയേണ്ടതാണ്. എങ്കിലും മറ്റു രണ്ടു ദിക്കുകളും അരുത് എന്നല്ല കോണ്‍ ദിക്കുകളിലേക്ക് (വിദിക്ക്) ദര്‍ശനം അരുത് അങ്ങനെയായാല്‍ ഭയം, കലഹം, ചപലത, കുലനാശം എന്നിവയാകും ഫലം.

ഏതായാലും സ്ഥലം വാങ്ങുമ്പോള്‍ അത് വാസ യോഗ്യമാണോ എന്ന് പരിശോധിക്കണം.
ആരാധനാലയങ്ങള്‍ക്ക് അടുത്ത് വീട് വയ്ക്കുമ്പോളും അകലം പാലിക്കേണ്ടതണ്. ശ്മശാന ഭൂമികള്‍ വിലകുറച്ച് ലഭിച്ചാലും വാങ്ങരുത്. ഒരു തുണ്ട് ഭൂമിയാണെങ്കിലും അത് ആകൃതിയോത്തതാണെങ്കില്‍ ഏറ്റവും ഉത്തമം.

ക്ഷേത്രത്തിനടുത്ത് വീട് പണിയുമ്പോള്‍ ഉഗ്രമൂര്‍ത്തികളുടെ വലതു ഭാഗത്തും മുന്നിലും വീട് വച്ചാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകും. വിഷ്ണു ക്ഷേത്രത്തിന്റെ ഇടതും പിന്നിലും നന്നല്ല. തന്ത്രി, ശാന്തിക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് ബാധകമല്ല, ക്ഷേത്രത്തിനടുത്ത് വീട് വയ്ക്കുമ്പോള്‍ ഗൃഹം ക്ഷേത്രത്തിനേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് നല്ലതല്ല.

Courtesy; Mathrubhumi News paper.

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍