Posts

Showing posts from November, 2018

ഭക്തിയോഗ - സംബാധനം-രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍

Image
                                                                       ഭക്തിയോഗ                                     1. ഈ ലോകത്തിൽ എറ്റവും ശക്തിയുള്ള അനുഭവമാണ് ഭക്തി . ഇത് ഒരാളുടെ നിർമ്മല ഹൃദയത്തിൽ നിന്നുദിക്കുന്നു 2. ഭക്തി  അനുരാഗമാണ് .ഇതിൽ സ്വാർത്ഥതയില്ല  3. ദൈവം സ്നേഹവും സ്നേഹം ദൈവവും ആണ് . 4. ഭക്തിയാകുന്ന വിത്ത് വിതച്ചാൽ മനസ്സിൽ വിശ്വാസമാകുന്ന വേരോടും . പുരോഹിതർക്കു ചെയ്യുന്ന സേവനം അതിനു വളമാവും .അതിലൂടെ  ദൈവവുമായി സംവദിക്കുക എന്ന ഫലം കൊയ്യാം. 5. ഭക്തി രണ്ടുവിധമുണ്ട് .ഇവയെ പരാഭാക്തിയെന്നും അപരാ ഭക്തിയെന്നും പറയുന്നു . 6. പ്രത്യേക  ചിട്ടയോടെ മണിയടിച്ചും മറ്റും  പ്രാർത്ഥിക്കുന്നതാണു അപരാഭക്തി . പരാഭക്തിയിൽ പ്രത്യേക ചടങ്ങുകൾ ഒന്നും തന്നെയില്ല .ഭക്തൻ ദൈവത്തിൽ ലയിക്കുന്നു 7. ഭക്തൻ പരമപ്രെമത്താൽ സ്വയം മറക്കുന്നു .പരാഭക്തിയും ജ്ഞാനവും ഒന്നുതന്നെയാകുന്നു  8. ഈശ്വര സാക്ഷാത്കാരത്തിന് വിശ്വാസം അത്യാവശ്യമാണ് . 9. ജപം ,കീർത്തനം ,പ്രാർത്ഥന ,സാധുക്കളെ സേവിക്കൽ എന്നിവയിലൂടെ ഭക്തി വർദ്ധിപ്പിക്കാം 10. ദുഷ്ടസംസർഗം ഭക്തിയെ അനുകൂലിക്കുകയില്ല . അതിനാൽ ആവശ്യമില്ലാത്ത കൂട്