ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-22 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151






ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-22 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)

ഫോണ്‍-9871690151

               ഒരാളുടെ ജാതകത്തില്‍ കുജന്‍ എട്ടാം ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങളാണ് ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

     ആഷ്ടമത്തില്‍ കുജന്‍ ഇരിക്കുന്നതുകൊണ്ട് സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും ദോഷകരമാണ്. ഏതൊരാളുടെ ജാതകത്തില്‍ എട്ടില്‍ ചൊവ്വ ഇരിക്കുന്നുവോ അയാള്‍ പ്രായേണ രോഗിയായിരിക്കും. ആയുസ്സ് കുറവായിരിക്കും. പലപ്പോഴും ശരീരഭംഗി കുറവായിരിക്കും. ധനം കുറവായിരിക്കും. നിന്ദ്യമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ താല്പര്യമുണ്ടായിരിക്കും. സന്താനങ്ങള്‍ കുറവായിരിക്കാനും ഇടയുണ്ട്. ലോകര്‍ നിന്ദിക്കും. ബന്ധുക്കള്‍ ശത്രുക്കളെ പോലെ പെരുമാറും. എത്ര പ്രവര്‍ത്തിച്ചാലും തടസ്സങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

     രക്തദോഷങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ ശല്യപ്പെടുത്തും. ദുഷ്ടബുദ്ധിയുണ്ടായിരിക്കും. ദയവ് കുറവായിരിക്കും. കുഷ്ഠരോഗം പോലും വരാവുന്നതാണ്. കണ്ണുകള്‍ക്ക്‌ വൈകല്യമുണ്ടാവാന്‍ ഇടയുണ്ട്. ബുദ്ധിമാന്ദ്യത അനുഭവിക്കും. സജ്ജനങ്ങള്‍ നിന്ദിക്കും. ജലത്തില്‍ വെച്ച് മരണപ്പെദുവാനിടയുണ്ട്. ഈ ജാതകന്റെ ശരീരം ക്ഷീണിച്ചിരിക്കും. പലപ്പോഴും ഈ വ്യക്തിക്ക് യാത്രയ്ക്കിടയില്‍ അപകടം അനുഭവിക്കേണ്ടി വരും.

     ഇയാള്‍ക്ക് ആയുധങ്ങള്‍ കൊണ്ട് ശരീരത്തിന് ക്ഷതം ഏലക്കാവുന്നതാണ്‌. 

അനേകം രോഗങ്ങള്‍  ഒരേ സമയത്ത്  ഇയാളെ ശല്യപ്പെടുത്തും. ഭാര്യ, സന്താന വിരഹം അനുഭവപ്പെഡാനും സാധ്യത ഉണ്ട്.

     എട്ടില്‍ നില്‍ക്കുന്ന കുജന്‍ ജാതകത്തിലെ മറ്റു ശുഭഗ്രഹസ്ഥിതിയേയും സാരമായി ബാധിക്കും. അതുകൊണ്ട് അടുത്തമിത്രങ്ങള്‍ പോലും ചിലപ്പോള്‍ ശത്രുക്കളായി പെരുമാറും. വളരെ അനുകൂലമായ സന്ദര്‍ഭങ്ങളില്‍ പോലും ഫലം വിപരീതമായി വരും. ചികിത്സിച്ചാല്‍ മാറാത്ത രോഗങ്ങളും പിടിപെടുന്നു.

               ജാതകന്‍ എപ്പോഴും ചിന്താഗ്രസ്തനായിരിക്കും. രക്ത-പിത്തരോഗിയായിരിക്കും. വെടിയേറ്റ്‌ മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. ജലരാശിയിലാണ് കുജന്‍ ഇരിക്കുന്നത് എങ്കില്‍ വെള്ളത്തില്‍ വീണോ, ആകാശത്തില്‍ വെച്ചോ മരണം സംഭവിക്കാം.

     ഒരാളുടെ ജാതകത്തില്‍ ചൊവ്വ ഒമ്പതില്‍ നിന്നാലുള്ള ഫലങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ഒമ്പതാം ഭാവത്തില്‍ കുജന്‍ ഇരുന്നാല്‍ ജാതകന് പ്രവര്‍ത്തന സാമര്‍ത്ഥ്യം കുറവായിരിക്കും. മറ്റുള്ളവരെ പലപ്പോഴും ധിക്കരിക്കും. പ്രാണികളെ കൊല്ലും, ധര്‍മ്മ കാര്യങ്ങളില്‍ താല്പര്യം കുറവായിരിക്കും. പാപസ്വഭാവിയായിരിക്കും. എങ്കിലും സര്‍ക്കാരിനാല്‍ ബഹുമാനിക്കപ്പെടും. പലപ്പോഴും പിതൃത്വം ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതായത് ഒന്നുകില്‍ വിവാഹം നടക്കാതിരിക്കാം അല്ലെങ്കില്‍ സന്താനലാബ്‌ധിക്ക് തടസ്സമുണ്ടാകാം. 

 ഇയാള്‍ വളരെ അധികം തീഷണബുദ്ധി ഉള്ള ആളായിരിക്കും. സ്വന്തം പിതാവിന് അനീഷ്‌ടം വരുത്തുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കും. സാമ്പത്തികമായി വളരെ നല്ല നിലയില്‍ ആയിരിക്കും. സഹോദരങ്ങള്‍ കുറവായിരിക്കും. പലപ്പോഴും സ്വന്തം മതത്തിലും ധര്‍മ്മത്തിലും വിശ്വാസം ഉണ്ടാവുകയില്ല. നേത്രരോഗങ്ങള്‍ വരാവുന്നതാണ്. എല്ലാ ഭാഗ്യങ്ങളും അനുഭവിക്കാന്‍ പറ്റുകയില്ല. സമ്പത്തുണ്ടായിരുന്നാലും ഈ ജാതകന്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുകയില്ല. സ്വഭാവത്തില്‍ മൊത്തമായും ബഹുമാന്യനായിരിക്കും. എന്തെങ്കിലും മോശപ്പെട്ട സ്വഭാവങ്ങള്‍ ഉണ്ടെങ്കില്‍ അത് അത്ര പരസ്യമായി അറിയാന്‍ ഇട വരില്ല. വിദ്യാഭ്യാസം ഉണ്ടായിരിക്കും.

     ഈ ജാതകന് പലപ്പോഴും അനാവശ്യമായി ആളുകളെ വേദനിപ്പിക്കാന്‍ തോന്നും. വിഷം, അഗ്നി എന്നിവയില്‍ നിന്നും പീഡ ഉണ്ടാകാവുന്നതാണ്. വിദേശത്ത് പോയി ധനസബാദനം നടത്തും. അതു വഴി ഭാഗ്യം തെളിയാവുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ ഒമ്പതിലെ കുജന്‍ (ഭാഗ്യസ്ഥാനത്തുള്ള കുജന്‍) ഫലങ്ങള്‍ സമ്മിശ്രമായി തരും എന്നു വേണം കരുതാന്‍.

     കുജന്‍ പത്താം ഭാവത്തില്‍(കര്‍മ്മസ്ഥാനത്ത്) നിന്നാല്‍ ഉള്ള ഫലങ്ങളാണ് ഇനി പറയാന്‍ പോവുന്നത്.

     ആരുടെ ജാതകത്തിലാണോ കുജന്‍ പത്തില്‍ നില്‍ക്കുന്നത് അവര്‍ വളരെയധികം പ്രവര്‍ത്തന തത്പരനായിരിക്കും. അതുപോലെ തന്നെ ഈ വ്യക്തി ശൂരവീര പരാക്രമിയും ആയിരിക്കും.
     ഈ ജാതകന്‍ മറ്റുള്ളവര്‍ക്ക് വഴാങ്ങാത്തവനും ആയിരിക്കും. ഇദ്ദേഹത്തിന് സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി(VIPs) ബന്ധമുണ്ടായിരിക്കും. അതായത് ഇവര്‍ക്ക് സര്‍ക്കാര്‍ തലങ്ങളില്‍ വലിയ ഉദ്യോഗങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ബ്യൂറോക്രാറ്റ് ആകാന്‍ വളരെയധികം സാധ്യതയുണ്ട്. ഈ ജാതകക്കാര്‍ക്ക് പുത്രസുഘം ലഭിക്കും. പ്രതാപവാനും ആയിരിക്കും. ക്രൂരനാണെങ്കിലും ദാനശീലനായിരിക്കും. പ്രതാപവും, ധനവും കാരണം പ്രസിദ്ധി ഉണ്ടാകും. ധാരാളം ഭൂസ്വത്തുക്കളും, വരുമാനവും ഉണ്ടായിരിക്കും. തന്‍റെ വംശത്തില്‍ നിന്നും ധനലാഭം ഉണ്ടാകും. വളരെയധികം പ്രതാപിയുമായിരിക്കും. പണം കൊണ്ട് മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ ചെയ്യും. വളെരെയധികം സാഹസബുദ്ധിയും, ഐശ്വര്യവും ഉള്ളവനായിരിക്കും. ഈ ജാതകന് സ്ത്രീകളെ ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുണ്ടായിരിക്കും. ദൈവവിശ്വാസവും, ഭക്തിയും ഉണ്ടായിരിക്കും. ശുഭ പ്രവര്‍ത്തി, ശുഭ ചിന്ത എന്നീ ഗുണങ്ങള്‍ ഈ ജാതകന് ഉണ്ടായിരിക്കും.നല്ല സന്താനങ്ങള്‍ ഉണ്ടാകും.അവരും സത്പ്രവര്‍ത്തികള്‍ ചെയ്യുന്നവരായിരിക്കും. ഇയാള്‍ക്ക് നല്ല വേഷഭൂഷാധികളില്‍ വളരെയധികം താല്പര്യം ഉണ്ടായിരിക്കും.
     ഈ ജാതകന്‍ ഗുരുഭക്തിയുള്ള വ്യക്തിയായിരിക്കും. ഇയാള്‍ വ്യാപാരം കൊണ്ടോ, സാഹസികപ്രവര്‍ത്തികള്‍ കൊണ്ടോ എന്നു വേണ്ട ഏതു രീതിയിലും ഇയാള്‍ കര്‍മ്മ രംഗത്ത് വിജയിക്കും എന്നുറപ്പാണ്. പക്ഷെ ഇയാള്‍ക്ക് മറ്റുള്ളവരുടെ കീഴില്‍ ഒതുങ്ങി നില്ക്കാന്‍ പറ്റുകയില്ല. നേതൃത്വസ്വഭാവം ഉള്ളതുകൊണ്ട് മറ്റുള്ളവരെ ഭരിക്കുന്നതായിരിക്കും താല്പര്യം. പലപ്പോഴും ഇത്തരം ബ്യൂറോക്രാറ്റുകള്‍ നേതാക്കള്‍ക്കെതിരെ പ്രതികരിക്കുന്ന കൂട്ടത്തിലാവും. അപ്പോള്‍ അവര്‍ക്ക് കര്‍മ്മ രംഗത്ത് പ്രശ്നങ്ങള്‍ അനുഭവികേണ്ടിവരും.

     മേല്‍പ്പറഞ്ഞ ഫലങ്ങള്‍ നോക്കുമ്പോള്‍ പത്തില്‍ കുജന്‍ നിന്നാല്‍ മൊത്തത്തില്‍ നല്ല കാര്യങ്ങളാണ് നടക്കുക എന്നു കണ്ടു. പക്ഷെ ഈ നല്ല കാര്യങ്ങള്‍ അനുഭവപ്പെടുന്നത് കുജന്റെ ഇരിപ്പിനെ അനുസരിച്ചിരിക്കും. കുജന്‍ ഉച്ചനായോ, സ്വക്ഷേത്രത്തിലോ, മിത്രസ്ഥാനത്തോ, അതുമല്ലെങ്കില്‍ ശുഭദൃഷ്ടികളോടെയോ ഇരുന്നെങ്കില്‍ മാത്രമേ ഈ ഫലങ്ങള്‍ അനുഭവപ്പെടുകയുള്ളൂ. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ കാര്യത്തിലും ഈ നിയമം ബാധകമാണ്.

     ഗ്രഹങ്ങള്‍ നീച്ചസ്ഥാനത്തോ, ശത്രുസ്ഥാനത്തോ ബലമില്ലാതെയിരുന്നാല്‍ ഫലങ്ങള്‍ മൊത്തത്തിലും മാറി മറിയും എന്ന് ഓര്‍ക്കേണ്ടതാണ്.

     അടുത്തതായി കുജന്‍ പതിനൊന്നില്‍ നിന്നാലുള്ള ഫലങ്ങളാണ് നമ്മള്‍ നോക്കാന്‍ പോവുന്നത്.

     കുജന്‍ പതിനൊന്നാം ഭാവത്തിലാണ് ജാതകത്തില്‍ ഇരിക്കുന്നത് എങ്കില്‍ മൊത്തത്തില്‍ നല്ല ഫലങ്ങളാണ് നല്കേണ്ടത്. പതിനൊന്നാം ഭാവം ലാഭസ്ഥാനമാണ്. ഗ്രഹം നല്ല സ്ഥാനത്താണ് ഇരിക്കുന്നത് എങ്കില്‍ ഈ വ്യക്തിക്ക് ജീവിതത്തില്‍ ഇഷ്ടപ്പെട്ട സുഖാനുഭവങ്ങള്‍ ലഭിക്കും എന്നുറപ്പാണ്. പ്രധാനമായും ധനസമ്പാദനത്തിലും, സമൃദ്ധിയിലും ഇയാള്‍ മുന്നിലായിരിക്കും. വളരെ സാമര്‍ത്ഥ്യത്തോടെ സംസാരിക്കും. സുശീലനായിരിക്കും. പക്ഷെ കാമവാസന കൂടുതലുള്ള ആളായിരിക്കും. ശൌര്യം ഉണ്ടായിരിക്കും. പക്ഷെ ഈ വ്യക്തിക്ക് പലപ്പോഴും പുത്രദുഖം അനുഭവിക്കേണ്ടതായി വരും. ഇയാള്‍ വളരെ അഭിമാനിയായിരിക്കും. ഇയാള്‍ക്ക് നല്ല വാഹനങ്ങള്‍ ലഭിക്കാനുള്ള യോഗമുണ്ട്.

     പക്ഷെ, പുത്രചിന്ത ഇയാളെ പലപ്പോഴും അലട്ടികൊണ്ടിരിക്കും. അതുപോലെ തന്നെ ഇയാള്‍ക്ക് ഉദരരോഗങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. പ്രതാപവും പണവും ഉണ്ടെങ്കിലും പലപ്പോഴും പിശുക്കനായിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ധനം കിട്ടിയാലും അതനുഭവിക്കാനുള്ള യോഗമില്ലാതെ വരുന്നു. അതുപോലെ തന്നെ പലര്‍ക്കും കടം കൊടുത്ത് കിട്ടാതെ വരുന്നു. അതു വഴി പണം നഷ്ട്പ്പെടാന്‍ സാധ്യതയുണ്ട്.
     ഇയാള്‍ വ്യാപാരം കൊണ്ട് ധനം വര്‍ദ്ധിപ്പിക്കുമെങ്കിലും അതു സ്വന്തം ധനം ഉപയോഗിച്ച് ചെയ്താലേ ഫലം ലഭിക്കുകയുള്ളൂ. പലിശയ്ക്കു വാങ്ങിയ പണം കൊണ്ടാണെങ്കില്‍ പലപ്പോഴും ഗുണം കിട്ടില്ല. ഇക്കാലത്ത് നമുക്ക് ഉദാഹരണമായി ‘കിംഗ്‌ ഫിഷര്‍ മല്ല്യ’ പോലുള്ള വ്യാപാരികളെ കണ്ടാല്‍ മനസ്സില്ലാക്കാന്‍ കഴിയും. പതിനൊന്നാം ഭാവം ധാരാളം ഗുണങ്ങള്‍ തരും. എങ്കിലും രോഗപീഡ, സന്താനദുരിതം എന്നീ ദോഷങ്ങളും ഉണ്ട്.

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍