ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-1-Raveendran Nair-Jyothish Alankar-9871690151-Delhi
ക്ഷേത്രങ്ങളില്‍
വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-1-
നമ്മളില്‍ ഭുരീഭാഗം പേരും ക്ഷേത്ര സന്ദര്‍ശനം പതിവയിട്ടില്ലെങ്കിലും സൗകര്യം
കിട്ടുമ്പോഴൊക്കെ ചെയ്യാറുണ്ട്. ആ സമയങ്ങളില്‍ നമ്മളൊക്കെ ശക്തിക്കൊത്ത വഴിപാടുകള്‍
ചെയ്യാറുണ്ട്. പക്ഷെ നമ്മളില്‍ ഒരു നല്ല ശതമാനം വരുന്ന ഭൂരീഭാഗത്തിനും ഈ
വഴിപാടുകള്‍ കൊണ്ടുള്ള ഫലങ്ങള്‍ എന്തൊക്കെ ആണെന്ന് അറിയാത്തവരാണ്. ഇക്കാര്യങ്ങള്‍
ഞാന്‍ പലയിടത്തു നിന്നും ആയി സമ്പാദിച്ചതാണ്. അതുകൊണ്ട് ഇക്കാര്യങ്ങളുടെ
‘സമ്പാദകന്‍ ‘ആയി മാത്രം നിലക്കൊള്ളാന്‍ ആഗ്രഹിക്കുന്നു.ഇതിന്‍റെ ഫലങ്ങളെ
കുറിച്ചുള്ള വിവരങ്ങള്‍ തന്ത്രഗ്രന്ഥങ്ങളിലോ, പുരാണങ്ങളിലോ ഒക്കെ ഉണ്ടായിരിക്കാം.
പക്ഷെ, നമ്മുക്ക് പ്രധാനമായി അറിയേണ്ടത് എന്തെന്തു “പ്രശ്നങ്ങള്‍ക്ക്” എന്തെന്തു
“വഴിപാടുകള്‍” ചെയ്യണം എന്നുള്ളതാണ്. സാധാരണക്കാരായ നമ്മള്‍ക്ക് ഇതറിഞ്ഞു
കഴിഞ്ഞാല്‍ പലപ്പോഴും ഇക്കാര്യങ്ങളുടെ പരിഹാരാര്‍ത്ഥം ജ്യോത്സ്യന്മാരെയും, മന്ത്രവാദികളെയും
കാണേണ്ട ആവശ്യം വരികയില്ലല്ലോ?
ആദ്യം ഓരോ തരത്തിലുള്ള പുഷ്പാഞ്ജലികള്‍ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
നോക്കാം.
1.
സാധാരണ പുഷ്പാഞ്ജലി- ആയുരാരോഗവര്‍ധന
2.
രക്ത പുഷ്പാഞ്ജലി – ശത്രു ദോഷശമനം,
അഭീഷ്ടസിദ്ധി
3.
ദേഹ പുഷ്പാഞ്ജലി – ശാരീരിക ക്ലേശ നിവാരണം
4.
സ്വയംവര പുഷ്പാഞ്ജലി-മംഗല്യസിദ്ധി(വിവാഹ
തടസ്സം നീങ്ങി കിട്ടുവാന്‍)
5.
ശത്രു ദോഷ പുഷ്പാഞ്ജലി- ശത്രുക്കള്‍ ചെയ്യുന്ന ദോഷം
ഏലക്കില്ല
6.
സഹസ്രനാമ പുഷ്പാഞ്ജലി- ഐശ്വര്യം
7.
ഭാഗ്യസൂക്ത പുഷ്പാഞ്ജലി- ഭാഗ്യലബ്ധി, സമ്പല്‍
സമൃദ്ധി
8.
ഐകമത്യസൂക്ത പുഷ്പാഞ്ജലി- കലഹ നിവൃത്തി, ഗൃഹത്തില്‍
ശാന്തി
9.
പുരുഷസൂക്ത പുഷ്പാഞ്ജലി- മോക്ഷം, ഇഷ്ടസന്താനം
10.
ആയുര്‍സൂക്ത പുഷ്പാഞ്ജലി- ദീര്‍ഘായുസ്സ്
11.
ശ്രീസൂക്ത പുഷ്പാഞ്ജലി- ശ്രീത്വം വര്‍ദ്ധിക്കും, സമ്പല്‍
സമൃദ്ധി
12.
ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി- ദുരിദനാശം, സര്‍വ്വാഭീഷ്ട
സിദ്ധി
13.
പഥികൃത് സൂക്ത പുഷ്പാഞ്ജലി- നല്ല ബുദ്ധി, നേര്‍വഴി
കാണിക്കാന്‍
14.
സാരസ്വത പുഷ്പാഞ്ജലി- വിദ്യാലാഭം, മുക്താനിവാരണം
15.
ദുരിതഹാരമന്ത്ര പുഷ്പാഞ്ജലി- മുന്‍ ജന്മ പാപ പരിഹാരം
16.
ത്രയ്യംബക പുഷ്പാഞ്ജലി- അഭീഷ്ടസിദ്ധി, യശസ്സ്
17.
സ്വസ്തിസൂക്ത പുഷ്പാഞ്ജലി- മംഗളലബ്ധി
18.
പാശുപത പുഷ്പാഞ്ജലി- നാല്കലീകളുടെ രോഗശമനം
19.
ആരോഗ്യസൂക്ത പുഷ്പാഞ്ജലി- ശാരീരികബലം വര്‍ദ്ധിക്കുന്നു
20.
ബില്വ പാത്രം (കുവള ഇല) പുഷ്പാഞ്ജലി- ശിവ സായൂജ്യം
മേല്‍പ്പറഞ്ഞ എല്ലാ പുഷ്പാഞ്ജലികളും എല്ലാ
ക്ഷേത്രങ്ങളിലും ഉണ്ടായിക്കൊള്ളണമെന്നില്ല. ലഭ്യതക്കനുസരിച്ച് ഭക്തര്‍ക്ക് പുഷ്പാഞ്ജലികള്‍
ചെയ്ത് ഫലം നേടാവുന്നതാണ്.
അടുത്തതായി വിവിധ രീതികളിലുള്ള അഭിഷേകം
നടത്തിയാല്‍ ഭക്തര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അഭിഷേകം സേവിക്കുന്നത് കൊണ്ടും താഴെ പറയുന്ന ഗുണങ്ങള്‍ കിട്ടുമെന്ന് ആശിക്കാം.
1.
പാലഭിഷേകം- കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും
2.
നെയ്യഭിഷേകം- സുരക്ഷിത ജീവിതം, മുക്തി, ഗൃഹം, സന്താന ഭാഗ്യം
3.
പനിനീര്‍ അഭിഷേകം- പേരും പ്രശസ്തിയും, സരസ്വതി
കടാക്ഷം
4.
എണ്ണ അഭിഷേകം- ദൈവഭക്തി വര്‍ദ്ധിക്കും, ശാരീരിക സൗഖ്യം
5.
ചന്ദനാഭിഷേകം- പുനര്‍ജന്മം ഇല്ലാതാകും (മോക്ഷം ലഭിക്കും), ധനം
വര്‍ദ്ധിക്കും, സ്ഥാന കയറ്റം കിട്ടും
6.
പഞ്ചാമൃത അഭിഷേകം- ദീര്‍ഘായുസ്സ്,
മന്ത്രസിദ്ധി, ശരീര പുഷ്ടി
7.
ഇളനീര്‍ അഭിഷേകം- സല്‍
സന്താനങ്ങള്‍ ഉണ്ടാകാന്‍, രാജകീയ പദവി ലഭിക്കുവാന്‍
8.
ഭസ്മാഭിഷേകം-
ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും
9.
പഞ്ചഗവ്യ അഭിഷേകം- പാപങ്ങളില്‍
നിന്ന് നിന്നും മുക്തി, ആത്മീയ പരിശുദ്ധി
10.
തീര്‍ത്ഥാഭിഷേകം- മനശുദ്ധി,
ദുര്‍വിചാരങ്ങള്‍ മാറും
11.
തേനഭിഷേകം- മധുരമായ
ശബ്ദമുണ്ടാകും
12.
വാക ചാര്‍ത്തഭിഷേകം- മാലിന്യങ്ങള്‍
നീങ്ങി പരിശുദ്ധി ലഭിക്കുന്നു
13.
നെല്ലിക്കാപ്പൊടി അഭിഷേകം- അസുഖ നിവാരണം
14.
മഞ്ഞള്‍പ്പൊടി അഭിഷേകം- ഗൃഹത്തില്‍
സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും
15.
കരിമ്പ്, ശര്‍ക്കര അഭിഷേകം- ഭാവിയെ
കുറിച്ച് അറിയാന്‍ കഴിയും, ശത്രു വിജയം നേടും
16.
പച്ചകര്‍പ്പൂരാഭിഷേകം- ഭയ നാശ
പരിഹാരം
17.
ചെറുനാരങ്ങ അഭിഷേകം- യമഭയം
അകലുന്നു
18.
പഴച്ചാര്‍ (ജ്യൂസ്) അഭിഷേകം- ജനങ്ങള്‍
സ്നേഹിക്കും, കര്ഷികാഭിവൃദ്ധി
19.
തൈരഭിഷേകം- മാതൃഗുണം,
സന്താനലബ്ധി
20.
വലംപിരി ശംഖാഭിഷേകം-
ഐശ്വര്യാസിദ്ധി
21.
സ്വര്‍ണ്ണാഭിഷേകം- ധനലാഭം
22.
സഹസ്രധാരാഭിഷേകം- ആയൂര്‍ലാഭം
23.
കലശാഭിഷേകം- ഉദ്ദിഷ്ട
കാര്യസിദ്ധി
24.
നവാഭിഷേകം- രോഗശാന്തി,സമ്പല്‍സമൃദ്ധി
25.
മാമ്പഴാഭിഷേകം- സര്‍വ്വ വിജയം
26.
ഗോരോചനാഭിഷേകം- ദീര്‍ഘയുസ്സ്
27.
കസ്തുരി അഭിഷേകം- വിജയം
28.
അന്നാഭിഷേകം- ആരോഗ്യം, ആയൂര്‍ വര്‍ദ്ധന
മേല്‍പ്പറഞ്ഞവയില്‍ പല അഭിഷേകങ്ങളെപ്പറ്റിയും
നമ്മള്‍ ഒരുപക്ഷെ കേട്ടു കാണില്ല. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം
(തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ) ഉള്ള ക്ഷേത്രങ്ങളില്‍ നടത്തുന്ന അഭിഷേകത്തെ
കുറിച്ച് നമുക്ക് പൂര്‍ണ്ണമായും അറിയാത്തതുകൊണ്ട് മേല്‍പ്പറഞ്ഞ അഭിഷേകങ്ങള്‍
പലസ്ഥലങ്ങളിലും ഉണ്ടായിരിക്കും എന്നു വേണം അനുമാനിക്കാന്‍.
തുലാഭാരങ്ങള്‍ കൊണ്ടുള്ള
ഗുണങ്ങള്‍
1.
പഞ്ചസാര തുലാഭാരം (വലിയവര്‍ക്കു വേണ്ടി) – പ്രമേഹരോഗ ശമനം
2.
കദളിപ്പഴം തുലാഭാരം- രോഗ വിമുക്തി
3.
ശര്‍ക്കര തുലാഭാരം- ഉദര രോഗ ശമനം
4.
ഇളനീര്‍ തുലാഭാരം- മൂത്രരോഗ ശമനം
5.
കയറ് തുലാഭാരം- കാസരോഗ വിമുക്തി
6.
വെള്ളം തുലാഭാരം- നീര്‍ രോഗ ശമനം
7.
പൂവന്‍പഴം തുലാഭാരം- വാത രോഗ ശമനം
8.
കുരുമുളക് തുലാഭാരം- വസൂരി രോഗം, ചിക്കന്‍
പോക്സ് എന്നിവ ശമിക്കാന്‍
9.
ചേന തുലാഭാരം- ചര്‍മ്മ രോഗ ശമനം
10.
ഉപ്പ് തുലാഭാരം- വിശപ്പില്ലായ്മ നിവാരണം
കുഞ്ഞുങ്ങള്‍ക്കു വേണ്ടി തുലാഭാരം നടത്തുമ്പോള്‍
പ്രത്യേകിച്ച് നോകേണ്ടതില്ല. നേര്‍ച്ചക്കനുസരിച്ച് ചെയ്യാവുന്നതാണ്.
വഴിപാടുകള്‍കൊണ്ടുള്ള
ഗുണങ്ങള്‍
1.
വിളക്ക് വഴിപാട്- ദുഃഖ നിവാരണം
2.
പിന്‍വിളക്ക്- മംഗല്യസിദ്ധി, ദാമ്പത്യ ദൃഡത
3.
കെടാവിളക്ക്- മഹാവ്യാധിയില്‍ നിന്നും മോചനം
4.
നെയ്യ് വിളക്ക്- നേത്ര രോഗ ശമനം
5.
ചുറ്റു വിളക്ക്- മനശ്ശാന്തി, പാപമോചനം,
യശസ്സ്
6.
നാരങ്ങ വിളക്ക്- രാഹു ദോഷ നിവാരണം, വിവാഹ തടസ്സം നിങ്ങും
7.
ആല്‍ വിളക്ക്- ഉദ്ദിഷ്ട കാര്യസിദ്ധി
8.
മാല- മനസ്സമാധാനം
9.
കൂവള മാല വഴിപാട്(ശിവന്)- മൂന്ന് ജന്മങ്ങളിലെ
പാപങ്ങള്‍ നശിക്കുന്നു, മനസ്സിന്‍റെ ദൃഡത, ശിവ സായൂജ്യം
10.
നിറമാല- അബീഷ്ട്ട സിദ്ധി
11.
ഗണപതി ഹോമം- വിഘ്നങ്ങള്‍ മാറി ലക്ഷ്യം കൈവരിക്കും
12.
കറുക ഹോമം- ബാലാരിഷ്ട മുക്തി, രോഗ ശമനം
13.
മൃത്യുഞ്ജയ ഹോമം- കഠിനരോഗ നിവാരണം, പാപമോചനം
14.
തിലഹോമം- പ്രേതോപഭൂവങ്ങളില്‍ നിന്നും ശാന്തി
15.
കാളികഹോമം- ശത്രുദോഷ ശമനം
16.
ലക്ഷ്മി ഹോമം- ധനാഭിവൃദ്ധി
17.
ചയോദ്രൂമ ഹോമം- രോഗ ശാന്തി
18.
ഐക്യമത്യ ഹോമം- കുടുംബ ഭദ്രത, മത്സരം ഒഴിവാക്കാന്‍
19.
സുദര്‍ശന ഹോമം- രോഗ ശാന്തി
20.
അഘോര ഹോമം- ആഭിചാരബാധ, ശത്രുദോഷം എന്നിവയുടെ നിവാരണം
21.
ആയില്യ പൂജ- ത്വക് രോഗ ശമനം, സര്‍പ്പ പ്രീതി, സര്‍പ്പ ദോഷം
നീങ്ങല്‍
22.
ഉമാമഹേശ്വര പൂജ- മംഗല്യ തടസ്സം ഒഴിവാക്കാന്‍
23.
ലക്ഷ്മി നാരായണ പൂജ- ദുരിതനിവാരണം, ശത്രു
നിവാരണം
24.
നൂറും പാലും- രാഹു ദോഷം, സന്താനലാഭം, രോഗ ശാന്തി, ധീര്‍ഘയുസ്സ്
25.
ഭഗവതി സേവ- ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം
26.
ബ്രഹ്മരക്ഷസ്സ് പൂജ- സ്ഥലദോഷം, നാല്ക്കാലി രക്ഷ
27.
നിത്യ പൂജ- സര്‍വ്വവിധ ഐശ്വര്യം
28.
ഉദയാസ്തമന പൂജ- ദീര്‍ഘായുസ്സ്, ശത്രുദോഷ നിവാരണം, സര്‍വ്വഐശ്വര്യം
29.
ഉഷ പൂജ- രോഗ ശാന്തി, ഗൃഹ-ദ്രവ്യ ലാഭം, മനസമാധാനം
30.
അത്തഴാപൂജ- ആയൂരാരോഗ്യസൗഖ്യം
31.
ഒറ്റപ്പം (ഗണപതി)- തടസ്സങ്ങള്‍ മാറും,
വിദ്യാഗുണം, ആരോഗ്യ ദൃഡത
32.
കദളിപ്പഴം നിവേദ്യം- ജ്ഞാനലബ്ധി
33.
വെണ്ണ നിവേദ്യം- ദാരിദ്ര്യം നീങ്ങും
34.
വെള്ള നിവേദ്യം- ദാരിദ്ര്യം നീങ്ങും, വയറു നിറയെ ഭക്ഷണം
കഴിക്കും (അത്തരം രോഗമുണ്ടെങ്കില്‍ മാറുമെന്നര്‍ത്ഥം)
35.
അവില്‍ നിവേദ്യം- ദാരിദ്ര്യനിര്‍മാജനം
36.
പഞ്ചാമൃതം- ദേവാനുഗ്രഹം
37.
ചന്ദനം ചാര്‍ത്ത്- ഉഷ്ണ രോഗ ശമനം, ചര്‍മ്മ
രോഗം മാറും
38.
ദേവിക്ക് മുഴുക്കാപ്പ്- പ്രശസ്തി. ദീര്‍ഘായുസ്സ്
39.
ഗണപതിക്ക് മുഴുക്കാപ്പ്- കാര്യ തടസ്സം മാറി കിട്ടും
40.
ശിവന് മുഴുക്കാപ്പ്- രോഗ ശാന്തി, ദീര്‍ഘായുസ്സ്
41.
കാവടിയാട്ടം വഴിപാട്- ഐശ്വര്യലബ്ധി
42.
മുട്ടറൂക്കല്‍ വഴിപാട്- തടസ്സങ്ങള്‍ നീങ്ങും
43.
താലി ചാര്‍ത്തല്‍ വഴിപാട്- മംഗല്യ ഭാഗ്യം
44.
നീരാജനം- മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗമുക്തി
45.
വെടി വഴിപാട്- നഷ്ട്ടപ്പെട്ട ദ്രവ്യം കണ്ടുകിട്ടും,
കാര്യസാധ്യം
46.
പായസം വഴിപാട്- ധനധാന്യ വര്‍ദ്ധന
47.
തണ്ണിരാമൃതം വഴിപാട്- രോഗശാന്തി, അഭിഷ്ട ശാന്തി
മേല്‍പ്പറഞ്ഞിട്ടുള്ള ചില വഴിപാടുകള്‍ ദേവി ക്ഷേത്രങ്ങളില്‍ മാത്രമായിരിക്കും
നടത്തുക. മറ്റുള്ളവ ദേവന്മാരുടെ ക്ഷേത്രത്തിലും ഉണ്ടായിരിക്കും.
ഓരോ ക്ഷേത്രത്തിലെയും വഴിപാടുകള്‍ നിശ്ചയിക്കുന്നത് പ്രതിഷ്ഠ സമയത്ത് തന്ത്രി
മുഖ്യരായിരിക്കും.
സാധാരണക്കാരായ
വായനക്കാര്‍ക്ക് വഴിപാടുകള്‍ കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് ഒരേകദേശ രൂപം കിട്ടിയാല്‍,
അടുത്ത തവണ എന്തെങ്കിലും വഴിപാടുകള്‍ ചെയ്യാമല്ലോ. ചെയ്യുന്നതിന്മുമ്പ് അവ എന്തിനു
വേണ്ടിയാണ് ചെയ്യുന്നത് എന്നുള്ള കാര്യം തിരുമാനിച്ചുറച്ച് ചെയ്യാമല്ലോ?
Comments