Posts

Showing posts from 2019

കുമ്പ മേള ...........Raveendran Nair-Jyothish Alankar.Mobile.9871690151

Image
കുംഭമേള; ഭാരതത്തിന്റെ പൈതൃക സംസകൃതി ഭാരതത്തിന്റെ ഏറ്റവും പ്രബലമായ സാംസ്‌കാരിക/പൈതൃക/തീർത്ഥാടന ഉത്സവമാണ് കുംഭമേള. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ പോലും ഇടം പിടിച്ചിട്ടുള്ള ഭാരതത്തിലെ അത്യപൂർവ്വ ആഘോഷങ്ങളിൽ ഒന്ന്.  പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജ്വെന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.  മൂന്ന് വർഷത്തെ ഇടവേളയിൽ ഈ നാല് ഇടങ്ങളിൽ ആയി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ദ്ധ കുംഭമേള നടക്കുന്നു. 12 വർഷം കൂടുമ്പോൾ പൂർണ്ണ കുംഭമേളയായും നടത്തപ്പെടും.  ഇങ്ങിനെ 12 പൂര്‍ണ കുംഭമേളകൾക്ക് ശേഷം അതായത് 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള ഈ ശ്രേണിയിൽ ഏറ്റവും പ്രധാനം.   2013ല്‍ പ്രയാഗിൽ ഇത്തരമൊരു മഹാകുംഭമേള നടക്കുകയുണ്ടായി.  അടുത്ത മഹാകുംഭമേള 2157 ൽ വീണ്ടും പ്രയാഗിൽ വച്ച് നടക്കും. ഇപ്പോൾ പ്രയാഗിൽ തുടങ്ങുന്നത് 6 വർഷത്തെ ഇടവേളയിൽ വരുന്ന അർദ്ധ കുംഭമേളയാണ്. നദീതട സംസ്കാരത്തിൽ ഇതൾ വിരിഞ്ഞ സനാതന സംസ്കൃതി നദീ ആരാധനയ്ക്ക് കൊടുത്ത പ്രാധാന്യമാണ് കുംഭമേളകൾ പോലുള്ള പൈതൃക ഉത്സവങ്ങൾ.  ഹരിദ്വാറിൽ ഗംഗാ നദിയിലും, പ്രയാഗിൽ ഗംഗാ, യമുനാ സരസ്വതി നദ

വിഷു കണി ഒരുക്കുന്ന തെങ്ങനെ?

Image
വിഷുക്കണി ഒരുക്കുന്നതെങ്ങനെ? കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.  ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്. സ്വർണവർണത്തിലുള്ള കൊന്നപ്പൂവും, കണിവെള്ളരിയും ഇതിനൊപ്പം വയ്ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്.  ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്ക്കാം. ഭഗവതിയുടെ സ്ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്. കൃഷ്ണ വിഗ്രഹം ഇതിനടുത്തുവയ്ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്. തൊട്ടടുത്തു

108 ശിവ നാമങ്ങൾ

Image
108 ശിവ നാമങ്ങൾ ഷെയർ ചെയ്യൂ പുണ്യം നേടൂ.... ഹര ഹര മഹാദേവാ !!!! ഓം ശിവായഃ നമഃ ഓം മഹേശ്വരായഃ നമഃ ഓം ശംഭേവ നമഃ ഓം പിനാകിനേ നമഃ ഓം ശശിശേഖരായഃ നമഃ ഓം വാമദേവായഃ നമഃ ഓം വിരൂപാക്ഷായഃ നമഃ ഓം കപർദ്ദിനേ നമഃ ഓം നീലലോഹിതായഃ നമഃ ഓം ശങ്കരായഃ നമഃ ഓം ശൂലപാണയേ നമഃ ഓം ഖട്വാംഗിനേ നമഃ ഓം വിഷ്ണുവല്ലഭായഃ നമഃ ഓം ശിപിവിഷ്ടായഃ നമഃ ഓം അംബികാനാഥായഃ നമഃ ഓം ശ്രീകണ്ഠായഃ നമഃ ഓം ഭക്തവത്സലായഃ നമഃ ഓം ഭവായഃ നമഃ ഓം ശർവ്വായഃ നമഃ ഓം ത്രിലോകേശായഃ നമഃ ഓം ശിതികണ്ഠായഃ നമഃ ഓം ശിവപ്രിയായഃ നമഃ ഓം ഉഗ്രായഃ നമഃ ഓം കപാലിനേ നമഃ ഓം കാമാരയേ നമഃ ഓം അന്ധകാസുരസൂദനായഃ നമഃ ഓം ഗംഗാധരായഃ നമഃ ഓം ലലാടാക്ഷായഃ നമഃ ഓം കാലകാലായഃ നമഃ ഓം കൃപാനിധയേ നമഃ ഓം ഭീമായഃ നമഃ ഓം പരശുഹസ്തായഃ നമഃ ഓം മൃഗപാണയേ നമഃ ഓം ജടാധരായഃ നമഃ ഓം കൈലാസവാസിനേ നമഃ ഓം കവചിനേ നമഃ ഓം കഠോരായഃ നമഃ ഓം ത്രിപുരാന്തകായഃ നമഃ ഓം വൃഷാങ്കായഃ നമഃ ഓം വൃഷഭാരൂഢായഃ നമഃ ഓം ഭസ്മോധൂളിതവിഗ്രഹായഃ നമഃ ഓം സാമപ്രിയായഃ നമഃ ഓം സ്വരമയായഃ നമഃ ഓം ത്രയീമൂർത്തയേ നമഃ ഓം അനീശ്വരായഃ നമഃ ഓം സർവ്വജ്ഞായഃ നമഃ ഓം പരമാത്മനേ നമഃ ഓം സോമസൂര്യാഗ്നിലോചനായഃ നമഃ ഓം ഹവിഷ

ചോറ്റാനിക്കര മകം തൊഴൽ

Image
നാളെ പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ചോറ്റാനിക്കര കുംഭം ഉത്സവത്തോടനുബന്ധിച്ച് ഏഴാം നാളാണ് പ്രസിദ്ധമായ മകം തൊഴല്‍. കുംഭമാസത്തിലെ മകം നാളില്‍ മിഥുനലഗ്നത്തില്‍ (ഉച്ചക്ക് 2 മണിക്ക്) സര്‍വ്വാലങ്കാരവിഭൂഷിതയായി പരാശക്തി വില്വമംഗലം സ്വാമിയാര്‍ക്ക് വിശ്വരൂപദര്‍ശനം നല്‍കിയെന്നാണ് ഐതിഹ്യം. ആ പുണ്യ മുഹൂര്‍ത്തത്തെ അനുസ്മരിച്ചുകൊണ്ടാണ് മകം തൊഴല്‍ ആചരിച്ചുവരുന്നത്. 2 മണിക്ക് നട തുറക്കുമ്പോള്‍ ഭക്തജനങ്ങളുടെ മനസ്സില്‍ സാന്ത്വനത്തിന്റെ അമൃതമഴ വര്‍ഷിക്കുന്നു. ജനലക്ഷങ്ങള്‍ ദേവിയെ ഒരു നോക്കുകാണാന്‍, വിഗ്രഹത്തിലെ ഒരു പൂവിതളെങ്കിലും ചൂടാന്‍, അഭിഷേകതീര്‍ഥജലത്തിന്റെ ഒരു കണികയെങ്കിലും ദര്‍ശിക്കാന്‍, ശ്രീലകത്തുനിന്നു പ്രോജ്വലിക്കുന്ന ദിവ്യപ്രകാശധാര ഏല്‍ക്കാന്‍ കൊതിച്ചുകൊണ്ട്, എല്ലാവരും സ്വയം മറന്നുകൊണ്ട് അമ്മയെ വിളിക്കുന്നു. "അമ്മേ നാരായണ ദേവീ! നാരായണ" വീണ്ടും വീണ്ടും ആ ദേവീ മന്ത്രം ഭക്തന്മാരില്‍നിന്നു ഉയരുന്നു. മകം തൊഴാനെത്തുന്നത് കൂടുതലും സ്ത്രീകളാണ്. അന്ന് ദേവിയെ ദര്‍ശിക്കാന്‍ സാധിച്ചാല്‍ പരമപുണ്യമായി കരുതുന്നു. സ്ത്രീകള്‍ മംഗല്യഭാഗ്യത്തിനും, യോജിച്ച ജീവിതപങ്കാളിയെ ലഭിക്കുന്നതിനും

Malayalee Astrologer

Image
https://www.google.com/search?q=Raveendran+Nair+(Malayali+Astrologer+%26+Vastu+Specialist+in+Delhi+NCR)+22+years+Experience-9871690151&ludocid=5209618368427012539 Add caption

Malayalee Astrologer Raveendran Nair

Image
https://www.google.com/search?q=Raveendran+Nair+(Malayali+Astrologer+%26+Vastu+Specialist+in+Delhi+NCR)+22+years+Experience-9871690151&ludocid=5209618368427012539
Image
വൈകുണ്ഠ ഏകാദശി / സ്വർഗ്ഗവാതിൽ ഏകാദശി ഏകാദശികളില്‍ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്. ഇഹലോകസുഖവും പരലോകസുഖവും ഫലം ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ  പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശി നാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശുക്ലപക്ങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ  ഏകാദശിയും വാനപ്രസ്ഥർ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. “സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം”. ഭഗവാൻ ശ്രീ കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി എന്നും  ഐതിഹ്യമുണ്ട് പുരാണ കഥകൾ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ് – ഏകാദശീ ദേവി. ഈ ദേവി വിഷ്