Skip to main content

Posts

Showing posts from August, 2016

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-23 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-23 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151 ഒരാളുടെ ജാതകത്തില്‍ കുജന്‍ പന്ത്രണ്ടാം ഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ അയാള്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ സ്വഭാവം കൊണ്ട് അയാള്‍ അത്ര നല്ലവനായിരിക്കുകയില്ല. ഭാര്യയെ മര്‍ദ്ദിക്കുന്നവനും, മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നവനും ആയിരിക്കും. രൌദ്ര സ്വഭാവക്കാരനായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി വഴക്കിട്ട് അപമാനിതനാവാന്‍ എല്ലായ്പ്പോഴും സാധ്യതയുണ്ട്. ഇയാള്‍ വലിയ പിശുക്കനായിരിക്കും. പിശുക്കനാണെങ്കിലും ധനം സ്വരൂപിച്ച് വെക്കുവാന്‍ ഇയാള്‍ക്ക് ധനാഗമനം കുറവായിരിക്കും എന്നു വേണം പറയാന്‍. ധനം സമ്പാദിച്ചാലും ഇയാളുടെ കൂട്ടുക്കാരോ, അല്ലെങ്കില്‍ കള്ളന്മാര്‍ തന്നെയോ ആ ധനം കവര്‍ന്നെടുക്കാനും സാധ്യത ഉണ്ട്.
     അതുപോലെ ഇത്തരം ജാതകക്കാര്‍ക്ക് ഭാര്യ/ഭര്‍ത്യ വിയോഗവും ഉണ്ടാകാവുന്നതാണ്. അല്ലെങ്കില്‍ വിവാഹ ജീവിതം സുഖപ്രദമായിരിക്കുകയില്ല എന്നാണ് സത്യം.      ഈ ജാതകന് ആയുധങ്ങളില്‍ നിന്നോ, ശത്രുക്കളില്‍ നിന്നോ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഇയാള്‍ക്ക് മറ്റുള്ളവരുടെ ധനത്തില്‍ എപ്പോഴും ഒര…

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-22 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-22 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)ഫോണ്‍-9871690151

ഒരാളുടെ ജാതകത്തില്‍ കുജന്‍ എട്ടാം ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങളാണ് ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.
     ആഷ്ടമത്തില്‍ കുജന്‍ ഇരിക്കുന്നതുകൊണ്ട് സ്ത്രീപുരുഷഭേദമന്യേ എല്ലാവര്‍ക്കും ദോഷകരമാണ്. ഏതൊരാളുടെ ജാതകത്തില്‍ എട്ടില്‍ ചൊവ്വ ഇരിക്കുന്നുവോ അയാള്‍ പ്രായേണ രോഗിയായിരിക്കും. ആയുസ്സ് കുറവായിരിക്കും. പലപ്പോഴും ശരീരഭംഗി കുറവായിരിക്കും. ധനം കുറവായിരിക്കും. നിന്ദ്യമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ താല്പര്യമുണ്ടായിരിക്കും. സന്താനങ്ങള്‍ കുറവായിരിക്കാനും ഇടയുണ്ട്. ലോകര്‍ നിന്ദിക്കും.ബന്ധുക്കള്‍ ശത്രുക്കളെ പോലെ പെരുമാറും. എത്ര പ്രവര്‍ത്തിച്ചാലും തടസ്സങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
     രക്തദോഷങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ ശല്യപ്പെടുത്തും. ദുഷ്ടബുദ്ധിയുണ്ടായിരിക്കും. ദയവ് കുറവായിരിക്കും. കുഷ്ഠരോഗം പോലും വരാവുന്നതാണ്. കണ്ണുകള്‍ക്ക്‌ വൈകല്യമുണ്ടാവാന്‍ ഇടയുണ്ട്. ബുദ്ധിമാന്ദ്യത അനുഭവിക്കും. സജ്ജനങ്ങള്‍ നിന്ദിക്കും. ജലത്തില്‍ വെച്ച് മരണപ്പെദുവാനിടയുണ്ട്. ഈ ജാതകന്റെ ശരീരം ക്ഷീണിച്ചിരിക്കും. പലപ്പോഴും ഈ വ്യക്തിക്ക് യാത്രയ്ക്കിട…

ഫലാനുഭവകാലം.-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്-9871690151.

ഫലാനുഭവകാലം.-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്-9871690151.

പൂര്‍വജന്മങ്ങളില്‍ ചെയ്ത ദൃഢം അദൃഢം ദൃഢാദൃഢം എന്നീ മൂന്നു പ്രകാരമുള്ള കര്‍മ്മഫലങ്ങളെയാണ് ഈ ജന്മത്തില്‍ അനുഭവിയ്ക്കുന്നത് എന്നാണ് ഹോരാശാസ്ത്രത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. ഗ്രഹങ്ങള്‍ അവരുടെ ദശാപഹാരാദി കാലങ്ങളില്‍ അവര്‍ക്ക് ആധിപത്യമുള്ള ഫലങ്ങള്‍ നല്‍കുന്നു. എന്നാല്‍ അവരുടെ സ്ഥിതിഭേദം നിമിത്തം ഗ്രഹങ്ങള്‍ ഫലദാനത്തില്‍ പരസ്പരം സഹായിക്കുകയും ചെയ്യുന്നു. യോഗം ദൃഷ്ടി കേന്ദ്രസ്ഥിതി തുടങ്ങിയ അവസ്ഥകള്‍ ഇപ്രകാരം സ്വാധീനിയ്ക്കുന്നതായി കാണപ്പെടുന്നു.

പൃഷ്‌ഠോദയരാശിസ്ഥിതിയുള്ള ഗ്രഹങ്ങള്‍ അവരുടെ ദശയുടെ അന്ത്യകാലത്തും, ഉഭയോദയരാശിസ്ഥിതിയുള്ള ഗ്രഹങ്ങള്‍ ദശയുടെ മദ്ധ്യകാലത്തും, ശീര്‍ഷോദയരാശിസ്ഥിതിയുള്ള ഗ്രഹങ്ങള്‍ അവരുടെ ദശയുടെ ആദ്യകാലത്തും അധികഫലങ്ങള്‍ നല്‍കുന്നു. പ്രശ്‌നകാലത്ത് ഏതൊരുഗ്രഹത്തിനെക്കൊണ്ടാണോ ലാഭനാശാദികള്‍ സൂചിപ്പിക്കപ്പെടുന്നത്. ആ ഗ്രഹത്തിന്റെ അയനം ക്ഷണം തുടങ്ങിയ കാലത്തെ ആ ഗ്രഹം നില്‍ക്കുന്ന രാശിയില്‍ എത്ര നവാംശകം കടന്നുവോ ആ സംഖ്യകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന കാലം ആ ഫലാനുഭവത്തിനുവേണ്ടിവരും. അല്ലെങ്കില്‍ ലഗ്‌ന നവാംശകനാഥന് പ…

അഷ്ട ഗോപാലങ്ങളും ജപ ഫലങ്ങളും -സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കാപ്പാട്.9871690151.

അഷ്ട ഗോപാലങ്ങളും ജപ ഫലങ്ങളും -സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കാപ്പാട്.9871690151.
അഷ്ട ഗോപാലങ്ങളും ജപ ഫലങ്ങളും

ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ആരാധ്യ ദൈവമാണ് ശ്രീകൃഷ്ണന്‍ വിദേശിയര്‍ പോലും കൃഷ്ണ ഭക്തിയില്‍ ലയിക്കുന്നവരാണ് മാത്രമല്ല ISKON എന്ന കൃഷ്ണ ഭക്തരുടെ സംഘടനയിലൂടെ വിദേശങ്ങളില്‍ പോലും ധാരാളം അമ്പലങ്ങളുണ്ട് കേരളീയരുടെ പ്രത്യക്ഷ ദൈവം ഗുരുവായൂരപ്പനാണല്ലോ ശരണം പ്രാപിക്കുന്നവരെ പല രൂപങ്ങളിലും ഭാവങ്ങളിലും പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുന്ന ദൈവമാണ് കൃഷ്ണന്‍ കുരൂരമ്മയുടെയും പൂന്താനത്തിന്‍റെയും കഥകള്‍ പ്രസിദ്ധമാണല്ലോ.

മഹാവിഷ്ണുവിന്‍റെ എട്ടാം അവതാരമായ ശ്രീ കൃഷ്ണന്‍ ദേവകിയുടെയും വസുദേവന്‍റെയും എട്ടാമത്തെ പുത്രനായി ജനിച്ചു. ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങളും ജപ ഫലങ്ങളും ചുവടെ ചേര്‍ക്കുന്നു. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ജപിച്ചാല്‍ ഫലം നിശ്ചയമാണ്.

1, ആയുര്‍ ഗോപാലം. 

ദേവകീസുത ഗോവിന്ദ വാസുദേവ ജഗല്‍പതേ/
ദേഹിമേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത://

ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാന്‍ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്‍കിയാലും.
ഫലം � ദീര…

പുണ്യ കര്‍ക്കിടകവും രാമായണവും-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്‌.9871690151.

പുണ്യ കര്‍ക്കിടകവും രാമായണവും-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്‌.9871690151. 
പുണ്യ കര്‍ക്കിടകവും രാമായണവും 

സഹോദരസ്‌നേഹവും പ്രജാവത്സതയും തുളുമ്പിത്തൂവുന്ന ഒരു മനസ്സിന്റെ ഉടമയായിരുന്നു ശ്രീരാമന്‍. ത്രേതായുഗത്തിലെ അവതാരപുരുഷനായിരുന്നു. അദ്ദേഹം. രാവണകുംഭകര്‍ണന്‍മാരെന്ന ദുര്‍മൂര്‍ത്തികളെ അമര്‍ച്ച ചെയ്യാനായി മാനുഷരൂപത്തില്‍ അവതാരമെടുത്ത ശ്രീ ഹരിയുടെ വിശ്വരൂപം.

അച്ഛന്റെ അഭീഷ്ടപ്രകാരം യുവരാജാവാകാന്‍ സമ്മതിക്കുന്നതും ചിറ്റമ്മയുടെ ആഞ്ജ പ്രകാരം വനവാസത്തിനൊരുമ്പെടുമ്പോഴും രാമന്റെ മുഖത്ത് പ്രത്യേകമായൊരു സന്തോഷമോ വ്യഥയോ കാണാനാകുന്നില്ല. പ്രജാഹിതം മാനിച്ച് സീതയെ ത്യജിക്കുന്ന സന്ദര്‍ഭത്തിലും ആ അവതാരരൂപന്‍ പതര്‍ച്ച പ്രകടിപ്പിക്കുന്നില്ല. അത്രയധികം സംയമനം മനുഷ്യാവതാരകനായ ഭഗവാനുണ്ടായിരുന്നു. രാമായണത്തില്‍ നിന്നും തുളുമ്പിയൊഴുകുന്ന കാരുണ്യധാരകള്‍ക്കും ഹൃദയത്തെ നെരിപ്പോടാക്കു-സഹോദര സ്‌നേഹത്തിനും, പിതൃസ്‌നേഹത്തിനും ഭക്തിയ്ക്കും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കും മറ്റേതൊരു കാവ്യത്തിലാണ് ഇത്രയധികം പ്രാധാന്യം കല്പ്പിച്ചിട്ടുള്ളത്.

പുരാണ പണ്ഡിതന്‍മാര്‍ രാമായണത്തെ വിവക്ഷിക്കുന്നത് രാമന്റെ 'അയന…

ആത്മീയത ജാതകത്തില്‍-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍.മാതൃഭൂമിയോട് കടപ്പാട്.9871690151.

ആത്മീയത ജാതകത്തില്‍-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍.മാതൃഭൂമിയോട് കടപ്പാട്.9871690151. 
ആത്മീയത ജാതകത്തില്‍

ജാതകം എന്നത് ഒരു ജന്മ പ്രകരണം ആണല്ലോ. ജാതകത്തിലൂടെ ഒരാളിന്റെ ജീവിതത്തിലെ ലൌകിക നേട്ടങ്ങള്‍ ആയ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളും, ജീവിതത്തില്‍ എങ്ങനെ മുന്നോട്ടു പോകണം എന്ന മാര്‍ഗ്ഗ ദീപവും വളരെ കൃത്യമായി നമുക്ക് ലഭിക്കും .

ഈ ലേഖനത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്, ജാതകം എങ്ങനെ ആത്മീയതയെ സഹായിക്കും എന്ന് മനസ്സിലാക്കുന്നതിനാണ്. കാരണം ആത്മീയത പഠിക്കേണ്ടുന്ന ഒന്നല്ല. അത് എല്ലാവരിലും ഉള്ള ഒന്നാണ്. എന്നാല്‍ അതിനെ പറ്റിയുളള അവബോധം ഇല്ലായ്മ മൂലം അവര്‍ക്കത്‌ ഉള്‍ ക്കൊള്ളാന്‍ കഴിയുന്നില്ല എന്നുമാത്രം.

12 ഭാവങ്ങളിലൂടെ ജീവിതത്തെ നാം ജാതകത്തിലൂടെ നാം മനസ്സിലാക്കുന്നു. അതേ ഭാവങ്ങളിലൂടെ ഒന്ന് വേറിട്ട്‌ ചിന്തിച്ചാല്‍ നമ്മുടെ ആത്മീയത ജാതകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ലഗ്നം, ചന്ദ്രന്‍, സൂര്യന്‍, 5 ആം ഭാവം, 9 ആം ഭാവം എന്നിവയില്‍ നിന്നും നമ്മുടെ ആത്മീയതയുടെ കൂടുതലും കുറവുകളും മനസ്സിലാക്കാം.

ചന്ദ്രന് ഉണ്ടാകുന്ന അവസ്ഥയ്ക്ക് അനുസരിച്ച് മനസ്സിന്റെ നിലവാരത്തിനു ഗുണ ദോഷങ്ങള്‍ ഉണ്ടായിരിക്കും. മനസ്സിന് …

വൈകി വരുന്ന വിവാഹങ്ങള്‍ -സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്-9871690151.

വൈകി വരുന്ന വിവാഹങ്ങള്‍ -സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍-മാതൃഭൂമിയോട് കടപ്പാട്-9871690151.
വൈകി വരുന്ന വിവാഹങ്ങള്‍

ഹൈന്ദവ സംസ്‌കാരങ്ങളിലെ ഷോഡശക്രിയകളില്‍ വച്ച് പ്രധാന സ്ഥാനമാണ് വിവാഹത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. ചിലര്‍ക്ക് വിവാഹം കൃത്യസമയത്ത് നടക്കുന്നു. ചിലര്‍ക്ക് വിവാഹം വൈകി മാത്രം നടക്കുന്നു. ചിലര്‍ക്ക് വിവാഹം ഒരിക്കലും നടക്കാതെ ഇരിക്കുന്നു. ഇതെല്ലാം ജാതകവിശകലനത്തിലൂടെ കണ്ടെത്താന്‍ കഴിയും.

ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവും സൗന്ദര്യവുമെല്ലാം ഒത്തിണങ്ങിയിട്ടും ചിലര്‍ക്ക് വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ. ഇതിന്റെ കാരണം നമ്മുക്ക് പരിശോധിയ്ക്കാം. കളത്രസ്ഥാനമായ ഏഴാം ഭാവത്തിന്റെ അധിപതി അനിഷ്ടസ്ഥാനങ്ങളായ ആറ്, എട്ട്, പന്ത്രണ്ട് എന്നീ സ്ഥാനങ്ങളിലോ ബാധകസ്ഥാനത്തിലോ ഇരുന്നാലും, ചൊവ്വാ രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ ഇരുന്നാലും അതായത് ജാതകപ്രകാരം ചൊവ്വാദോഷമുണ്ടായിരുന്നാലും, ചൊവ്വാ അഞ്ചില്‍ നിന്നാലും ജാതകത്തില്‍ ഗുരുശുക്രയോഗമുണ്ടായാലും വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ.

ശനി കുടുംബസ്ഥാനത്തിലോ കളത്ര സ്ഥാനത്തിലോ ശുഭഗ്രഹ വീക്ഷണമില്ലാതെ നിന്നാലും ശനി ഏഴാം ഭാവത്തെയോ ഏഴാം ഭാവാധിപനെയോ വീക്…

ഗുരു തന്റെ ഉച്ച രാശിയായ കര്‍ക്കിടകത്തില്‍- സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍.987169051. മാതൃഭൂമിയോട് കടപ്പാട്

ഗുരു തന്റെ ഉച്ച രാശിയായ കര്‍ക്കിടകത്തില്‍- സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍.987169051. മാതൃഭൂമിയോട് കടപ്പാട് 
ഗുരു തന്റെ ഉച്ച രാശിയായ കര്‍ക്കിടകത്തില്‍

ഗുരു അഥവാ വ്യാഴംതന്റെ ഉച്ച രാശിയായ കര്‍ക്കിടകത്തില്‍ നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജൂണ്‍ 19 രാവിലെ 9.12 നു എത്തുന്നു. വ്യാഴം മന്ദഗതിയില്‍ നീങ്ങുന്ന ഗ്രഹമായതിനാല്‍ അതിന്റെപൂര്‍ണ്ണഫലങ്ങള്‍ ലഭിക്കുവാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി എടുക്കും.

സാധാരണ ഗതിയില്‍ ഒരു കൊല്ലമാണ് വ്യാഴം ഒരു രാശിയില്‍ നില്‍ക്കുന്നത്‌. എന്നാല്‍ ഇത്തവണ വ്യാഴം കര്‍ക്കിടകത്തില്‍ ഒരു കൊല്ലം 25 ദിവസം നിന്ന് 2015 ജൂണ്‍ 14നു ആണ് ചിങ്ങരാശിയിലേക്ക് നീങ്ങുന്നത്.

ശുഭഗ്രഹമായതിനാല്‍ സദ്‌ഗുണങ്ങള്‍ കൂടുതല്‍ നല്‍കുകയും ദോഷങ്ങള്‍ കുറയ്ക്കുകയും ചെയ്യും. വ്യാഴം ഉച്ചരാശിയില്‍ നില്‍ക്കുമ്പോള്‍ 2015 ല്‍ വരുന്ന അക്ഷയതൃതീയ\ വളരെ പ്രാധാന്യമുള്ളതാണ്.

ചാരവശാല്‍ 3,6,8,12 ല്‍ ( ഇടവം (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം അര), ചിങ്ങം (മകം, പൂരം, ഉത്രം കാല്‍), ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍), കുംഭം(അവിടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍)) സഞ്ചരിക്കുന്നവര്‍ വ്യാഴ പ്രീതി ചെയ്യണ്ടതാവശ്യമാണ്. വ്യാഴാഴ്‌ചക…

പ്രവർജ്യാ യോഗം-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍ -9871690151

പ്രവർജ്യാ യോഗം 
പ്രവർജ്യാ യോഗം-സമ്പാദകന്‍-രവീന്ദ്രന്‍ നായര്‍ -9871690151 -മാതൃഭൂമി യോട് കടപ്പാട്. 


ജ്യോതിഷത്തിൽ ഒന്നിലധികം ഗ്രഹങ്ങൾ ഒത്തു ചേരുന്നതിനെ ആണ് യോഗം എന്ന് പറയുന്നത്. പലതരം യോഗങ്ങളെ പറ്റി നാം കേട്ടിട്ടും ഉണ്ട്. പ്രവർജ്യാ യോഗം എന്നാൽ നാലോ , അതിലധികമോ ഗ്രഹങ്ങൾ ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാവുന്ന യോഗം ആണ്. നാല് ശ്ലോകങ്ങൾ കൊണ്ടാണ് ആചാര്യൻ ഇവയെല്ലാം വിവരിച്ചിരിക്കുന്നത് എങ്കിലും "സ്വല്പം വൃത്ത വിചിത്രം"എന്ന് തുടക്കത്തിൽ പറഞ്ഞത് കൊണ്ട് ,ഈ ശ്ലോകങ്ങളിൽ അത്രയും അർഥങ്ങൾ ആചാര്യൻ ഉൾകൊള്ളിച്ചിട്ടും ഉണ്ട്.
ഭൌതികതയെക്കാൾ, ആത്മീയത ആയിരിക്കും ഇവരുടെ പ്രത്യേകത. ആത്മീയതയിൽ തന്നെ പ്രത്യേകത ഉണ്ടായിരിക്കും, ഒരർത്ഥത്തിൽ സന്യാസ യോഗം എന്നും പറയാം. എന്തുണ്ട് എങ്കിലും ഒന്നും അനുഭവിക്കാൻ ഒക്കാത്ത ഒരവസ്ഥ.

നാലോ, അതിൽ അധികമോ ഗ്രഹങ്ങൾ എന്ന് പറയുന്നതിനും ഒരു ക്രമം ഉണ്ട്,അത് - കുജ, ബുധ, ഗുരു, ചന്ദ്ര, ശുക്ര, ശനി എന്നിങ്ങനെയാണ്. ഇവർ യഥാ ക്രമം ശാക്യാദി കളായ സന്യാസിമാരെ സൃഷ്ടിക്കുന്നു എന്ന് വിവക്ഷ.

ശാക്യാ, ജീവക, ഭിക്ഷു, വൃദ്ധ, ചരകാ : നിർ ഗ്രന്ഥി വന്യാശന - എന്ന തരത്തിൽ ആണ് സന്യാസ ക്രമം. അതായത് കുജൻ ബലവാൻ ആയാൽ …

സന്താന വിചാരം -Raveenderan Nair-9871690151-Shared from Mathrubhumi

സന്താന വിചാരം -Raveenderan Nair-9871690151-Shared from Mathrubhumi 
സന്താന വിചാരം

'കുജേന്ദു ഹേതു പ്രതിമാസമാര്‍ത്തവം
ഗതേതു പീഡര്‍ഷ മനുഷ്ണദിധിതന
അത്യോന്യഥാസ്‌തേ ശുഭപുംഗ്രഹേക്ഷിതെ
നരേണ സംയോഗ മുപൈതി കാമിനീ'

മനുഷ്യ ജീവിതം പരിപൂര്‍ണതയില്‍ എത്തുന്നത് ദമ്പതികള്‍ക്ക് സന്താന സൌഭാഗ്യം കൈവരുമ്പോഴാണ്. അല്ലാത്ത ദാമ്പത്യം ദുരിതപൂര്‍ണവും അര്‍ത്ഥ ശൂന്യവുമാണ്. വിവാഹത്തിന്റെ തന്നെ ലക്ഷ്യം വ്യക്തിയുടെ വരും തലമുറക്ക് ക്ഷയം സംഭവിക്കാതെ നിലനിര്‍ത്തുക എന്നതാണ്. പുരാണങ്ങളും മറ്റനവധി ശാസ്ത്ര ഗ്രന്ഥങ്ങളും ഇതേ അഭിപ്രായം മുന്നോട്ടു വയ്ക്കുന്നു.

വിവാഹിതരാകാന്‍ ഒരുങ്ങുന്ന സ്ത്രീപുരുഷന്മാരുടെ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ച നോക്കുമ്പോള്‍ പ്രധാനമായും പൊരുത്തത്തിനു മാത്രമല്ല അവരുടെ ഗ്രഹനിലയും ഗ്രഹങ്ങളുടെ ബാലാബലങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുവേണം അവ തമ്മില്‍ ചേര്‍ക്കാന്‍. പൊരുത്തശോധനയില്‍ വിവാഹ ശേഷം വരുന്നതായ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്നുണ്ടെങ്കിലും ഗ്രഹ നിലയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പത്തു പൊരുത്തമുണ്ടെങ്കിലും പരസ്പര വിരുദ്ധങ്ങളായ രണ്ട് ജാതകങ്ങള്‍ ശുദ്ധജാതകങ്ങളും ദോഷജാതകങ്ങളും തമ്മില്‍ ചേര്‍ത്താല്‍ ദമ്പതികള്‍ക്ക് ജ…

Vastu-അഷ്ട്ട ബന്ധം -രവീന്ദ്രന്‍ നായര്‍ -shared from mathrubhumi-9871690151

അഷ്ട്ട ബന്ധം -രവീന്ദ്രന്‍ നായര്‍ -shared from mathrubhumi-9871690151
അഷ്ട്ട ബന്ധം

അഷ്ട്ട ബന്ധത്തിന്റെ ചേരുവ

ശംഖ:ഷഡ് ഗുണിത ;സര്‍ജ്ജൊ ദ്വി വൃദ്ധാ അഭയ,
കാര്‍പ്പാസോ അപല ബാലുകാ :പ്രത്യേകം എകാംശക:
ലക്ഷാര്‍ദ്ധാ ആമാലകീ സമേത ,അഖിലം സഞ്ചൂര്‍ന്ന്യ,
സംയോജിതം ,തൈല ക്ലിഷ്ട്ടി സുപിഷ്ട മാത്മ
നവശക്ത്യാം അഷ്ട്ട ബന്ധം വിദു:

എന്നാണല്ലോ .ശംഖ് പൊടിച്ചത് 6 ഭാഗം, ചെഞ്ചല്യം 4 ഭാഗം, കടുക്ക 2 ഭാഗം, കോലരക്ക്, നൂല്‍പ്പരുത്തിയുടെ പഞ്ഞി, കോഴിപ്പരല്‍, ആറ്റു മണല്‍ ഇവ നാലും ഓരോ ഭാഗം, നെല്ലിക്ക അര ഭാഗം, ഈ അളവില്‍ എട്ടു ദ്രവ്യങ്ങളും പൊടിച്ചു ശീലപ്പൊടിയിട്ട് നല്ലവണ്ണം കൂട്ടിക്കലര്‍ത്തി ഇളക്കി, എള്ളാട്ടിയ എന്നാ ചേര്‍ത്തു കുഴച്ച് ഇടിച്ചു പാകപ്പെടുത്തി എടുക്കുന്ന ഒന്നാണ് അഷ്ട്ട ബന്ധം.

നവശക്ത്യാത്മകം അഷ്ട്ട ബന്ധം എന്നാണല്ലോ, മരം കൊണ്ടുള്ള കൂടം കൊണ്ട്, മിനിമം ഒരു ലക്ഷം ഇടിച്ചാലെ, അഷ്ട്ട ബന്ധം ശരിയായി വരുകയുള്ളൂ. എണ്ണയും കൂടി ച്ചേരുമ്പോള്‍ മാത്രമേ ഒന്‍പതു കാര്യങ്ങള്‍ ആവുകയുള്ളൂ. അതുകൊണ്ടാണ് നവശക്ത്യാത്മകം അഷ്ട്ട ബന്ധം എന്ന് പറയുന്നത്. എല്ലാ ദേവി ദേവന്മാര്‍ക്കും അവരവരുടേതായ നവശക്തികള്‍ ഉണ്ട്. ഇവയെ പീഠ ശക്തികള്‍ എന്ന് വിളിക്കാം.

രാഹുവും ജ്യോതിഷവും-Raveendran Nair- Shared from Mathrubhumi-9871690151.

രാഹുവും ജ്യോതിഷവും -Raveendran Nair- Shared from Mathrubhumi
രാഹുവും ജ്യോതിഷവും

ജ്യോതിശാസ്ത്രപരമായി പറയുകയാണെങ്കില്‍ സൂര്യപഥവും ചന്ദ്രപഥവും തമ്മില്‍ 5 ഡിഗ്രി 9 മിനിറ്റ് ചെരിവുണ്ട്. ഭൂമിയുടെ ഇരുവശങ്ങളില്‍ ഇവ അന്യോന്യം സംഗമിക്കും. ഈ ബിന്ദുക്കളില്‍ വടക്കുവശത്തെ ബിന്ദുവിനെ രാഹു എന്നും ഇടതുവശത്തെ ബിന്ദുവിനെ കേതുവെന്നും വിളിക്കുന്നു. യഥാര്ത്ഥ ത്തില്‍ രാഹു കേതുക്കള്‍ ഗ്രഹങ്ങളല്ല. മറിച്ച് സാങ്കല്‍പ്പിക ബിന്ദുക്കള്‍ മാത്രമാണ്. ചന്ദ്രന്‍ ഭൂമിയില്‍ നിന്നും ഉദ്ദേശം 4 ലക്ഷം കി.മീ. അകലത്തില്‍ ആണ് കിടക്കുന്നത്. സൂര്യന്‍ 15 കോടി കി.മീ. അകലത്തിലും. രാഹുവും കേതുവും പരസ്പരം 180 ഡിഗ്രി അകലത്തിലാണ് ഉള്ളത്. 18.6 വര്ഷം സമയം എടുത്താണ് നോഡുകള്‍ (nodes) രാശിചക്രം പൂര്ത്തി യാക്കുന്നത്.

മേല്‍പ്പറഞ്ഞത് ശാസ്ത്രപരമാണെങ്കില്‍ പുരാണം രാഹു കേതുക്കളെപറ്റി എന്തു പറയുന്നു എന്ന് നോക്കാം. പാല്‍ക്കടല്‍ കടഞ്ഞ് ദേവന്മാരും അസുരന്മാരും അമൃത് കടഞ്ഞെടുത്തു. അസുരന്മാര്ക്കും കൊടുക്കാതെ അമൃത് ദേവന്മാരെ വിഷ്ണു ഊട്ടി. എന്നാല്‍ ബ്രാഹ്മണവേഷം ധരിച്ച ഒരസുരനും അമൃത് സൂത്രത്തില്‍ കഴിച്ചു. ഇതുകണ്ട സൂര്യചന്ദ്രന്മാര്‍ വിവരം വിഷ്ണുവിനെ അറിയിച്ചു. …

വാസ്തു ശാസ്ത്രം -Raveendran Nair-Malayalee Astrologer-9871690151

വാസ്തു ശാസ്ത്രം -Raveendran Nair-Malayalee Astrologer-9871690151
വാസ്തു ശാസ്ത്രം-

യഥാര്‍ഥത്തില്‍ എന്താണ് വാസ്തു ശാസ്ത്രം അഥവാ വാസ്തു വിദ്യ? "വസ്" എന്ന സംസ്കൃത പദത്തില്‍ നിന്നാണ് "വാസ്തു" എന്ന പദം ഉണ്ടായത്. വസിക്കുക, താമസിക്കുക എന്നൊക്കെയാണ് ഇതിനര്‍ത്ഥം. നാലാമത്തെ വേദമായ അഥര്‍വ്വ വേദത്തിന്‍റെ ഉപവേദമായ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ വിവരിക്കുന്നത്.

പ്രകൃതി സന്തുലനം ഉറപ്പാക്കുന്ന ഒരു നിര്‍മ്മാണ ശാസ്ത്രമാണിത്. 70 ശതമാനത്തിലധികം നൈട്രജനും, 20 ശതമാനത്തിലധികം ഓക്സിജനും ബാക്കി ഇതര വാതകങ്ങളുമടങ്ങുന്നതാണ് ഭൗമാന്തരീക്ഷം. പ്രപഞ്ചത്തിലെ അനുപാതം തന്നെയാണ് മനുഷ്യ ശരീരത്തിലുമുള്ളത് അങ്ങനെ നോക്കുമ്പോള്‍ നമുക്ക് വസിക്കുവാനിടം തരുന്ന ഭൂമിയും വസിക്കുന്നവരും തമ്മില്‍ ഒരു സമന്വയം ഉണ്ടെന് കാണാം. അതിനാല്‍ ഈ ഭൂമിയില്‍ ഒരോ നിര്‍മ്മിതി നടത്തുമ്പോഴും ഈ വിശ്വസന്തുലിത സിദ്ധാന്തം (universal theory of balance) കണക്കിലെടുക്കേണ്ടി വരും. മൃഗങ്ങള്‍ക്കും , പക്ഷികള്‍ക്കും വരെ ഇത് ബാധകമാണ്. ഒരോ ഗൃഹം നിര്‍മ്മിക്കുമ്പോഴും ഈ ആനുപാതിത്വം അനിവാര്യമാകുന്നു. മര്‍ത്ത്യരും, അമര്‍ത്ത്യരുമായ മറ്റു ജീവികളും കുട…