Skip to main content

Posts

Showing posts from 2018

കൃഷ്ണ ഞാൻ ഒന്നും അറിയുന്നില്ല......

*അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും ... !!!*കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍  മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :- " ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത്‌ എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ???ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍…

ആര്‍ഷ സന്ദേശം മാസിക യില്‍ കഴിഞ്ഞ മാസം വന്ന പരസ്യങ്ങള്‍ പുന പ്രസിധികരിച്ചത്

സൂര്യ സംക്രമവും വിഷുവും.....

*എന്തുകൊണ്ട് 2018 ലെ വിഷു മേടം-2 ന് ആഘോഷിക്കുന്നു?*
സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യന്‍, മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ? എങ്കില്‍ നമ്മള്‍ അതിനെ മീനക്കണി എന്നല്ലേ വിളിക്കേണ്ടത്? അതുകൊണ്ടാണ് സൂര്യോദയം കഴിഞ്ഞുവരുന്ന മേടവിഷു, തൊട്ടടുത്ത ദിവസം ആചരിക്കുന്നത്.മലയാളം ഒന്നാംതീയതി നമ്മള്‍ പൊതുവേ ആചരിക്കുന്നത് കലണ്ടര്‍ നോക്കിയാണ്. എന്നാല്‍ സൂര്യസംക്രമം (അതായത് സൂര്യന്‍ അടുത്ത രാശിയിലേക്ക് മാറുന്നത്) നടക്കുന്നത് സൂര്യോദയത്തിന് ശേഷമാണെങ്കില്‍, ആ ദിവസത്തെ ദിനമാനം (ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയം) എടുത്ത്, അതിനെ അഞ്ചായി ഭാഗിച്ചാല്‍ ആദ്യത്തെ മൂന്ന്‍ ഭാഗയില്‍ സംക്രമം വന്നാല്‍ മലയാളം ഒന്നാംതീയതി അന്നുതന്നെയും, മൂന്ന്‍ ഭാഗയ്ക്ക് ശേഷമാണ് അന്നത്തെ സൂര്യസംക്രമം നടന്നതെങ്കില്‍ മലയാളം ഒന്നാംതീയതി ആചരിക്കുന്നത് അടുത്ത ദിവസമായിരിക്കും. ഞങ്ങളുടെ അറിവില്‍, സംക്രമപൂജ നടക്കുന്ന അതിപ്രധാന ക്ഷേത്രം ശബരിമല മാത്രമാണ് (മകരത്തില്‍ മാത്രം). മകരസംക്രമം നടക്കുന്ന കൃത്യസമയത്ത് (അത് അര്‍ദ്ധരാത്രിയായാലും നട്ടുച്ചയ…

Delhi Malayalis-Arsha sandesham-Marriage proposals-March-

മഹാ മൃത്യുഞ്ജയ മന്ത്രം

*മഹാ മൃത്യുഞ്ജയ മന്ത്രം* ഇത് ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്.
ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്.
മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം.
ഈ മന്ത്രംയജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്.
രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്.ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും.
ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.
നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. മൃത്യുഞ്ജയ മന്ത്രം മരണത്തെ ജയിക്കാനല്ല മൃത്യു വേദനിപിക്കതെയ് കടന്നു വന്നു മോക്ഷതിലേക്ക് നയിക്കാനാണ്.....*മന്ത്രം :*
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.*അര്‍ത്ഥം:**ॐ, ഓം* = ഓംകാരം, പ്രണവമന്ത്രം*ത്…

ഹനുമാനും വട മാലയും തമ്മിലുള്ള ബന്ധം (രാജിവ് വാരിയറോഡു കടപ്പാട്)

ഹനുമാനും വട മാലയും തമ്മിലുള്ള ബന്ധം (രാജിവ് വാരിയറോഡു കടപ്പാട്)
ശ്രീരാമപ്രിയഭക്തനും വാനര സ്വരൂപിയുമായ ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയെന്തിന് ? ഉഴുന്ന് എന്ന ധാന്യം ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല അതു മാംസ്യ ഗണവും ഭഗവത് പൂജകൾക്ക് വർജ്യവുമാണ്. എന്നിട്ടും പൂർണ്ണ സസ്യാഹാരിയും വാനര രൂപിയുമായി ജന്മമെടുത്ത ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയണിയിക്കുന്നത് വിരോധാഭാസമല്ലേ , വേദോപനിഷത്തുകളുടെ ശരിയായ വസ്തുതകൾ മനസ്സിലാക്കാനുള്ള കഴിവുകേടോ അജ്ഞാതയോ കൊണ്ടല്ലേ ആധുനിക ഹിന്ദു സമൂഹം ഇത്തരം തെറ്റായ പൂജാവിധികൾ തേടുന്നതും സമർപ്പിക്കുന്നതും എന്താണ് ഹനുമാൻ സ്വാമിക്ക് വടമാല സമർപ്പണത്തിന്റെ പിന്നിൽ. രാക്ഷസ രാജൻ രാവണൻ സീതാദേവിയെ കവർന്ന് ലങ്കയിൽ രാവണ സങ്കേതത്തിൽ തടവിൽ കഴിയുമ്പോൾ സീതാന്വേഷണത്തിന്റെ ഭാഗമായി ശ്രീരാമദൂതനായി സീതയെ സന്ദർശിച്ച ഹനുമാന് ശ്രീരാമ സാമീപ്യ അഭിഷ്ടസിദ്ധിക്കു വേണ്ടി സീതാ ദേവി സമ്മാനിച്ചതാണ് വട മാല .പക്ഷെ അത് വടവൃക്ഷത്തിന്റെ അതായത് പേരാലിന്റെ തളിർ മൊട്ടുകൾ ( അതിന് വടയെന്നും പറയും) കോർത്ത മാല സമ്മാനിച്ചിരുന്നു. സീതാദേവിയുടെ ആഗ്രഹ പൂർത്തീകരണം ഉടൻ എത്രയും വേഗം ഉണ്ടാവുമെന്ന് ഹനുമാൻ സ്…