Posts

Showing posts from May, 2021
  ക്ഷേത്രങ്ങളില്‍   വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍- 3   കഴിഞ്ഞ ലക്കങ്ങളില്‍ പുഷ്പാഞജലികള്‍, അഭിഷേകങ്ങള്‍, തുലഭാരങ്ങള്‍, ഹോമങ്ങള്‍, ചില രോഗങ്ങള്‍ക്കുള്ള പ്രത്യേക വഴിപാടുകള്‍, വ്രതങ്ങള്‍ കൊണ്ടുള്ള ഗുണങ്ങള്‍ എന്നിവ പറഞ്ഞു കഴിഞ്ഞു. ഈ ലക്കത്തില്‍ അതിനോടനുബന്ധിച്ചുള്ള കുറച്ച് കാര്യങ്ങള്‍ കൂടി പറയാന്‍ പോവുകയാണ്. നമ്മള്‍ പലതരം ദാനങ്ങള്‍ ചെയ്യാറുണ്ട്. അവകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് ആദ്യം നോക്കാം. 1.        അന്നദാനം- ദാരിദ്ര്യവും കടവും മാറും 2.        വസ്ത്രദാനം- ആയുര്‍വര്‍ദ്ധന 3.        അരിദാനം- പാപവിമോചനം 4.        പാല്‍ദാനം- ദുഃഖങ്ങള്‍ തീരും 5.        തിലദാനം- ശക്തിവര്‍ദ്ധനം 6.        നെയ്യ്ദാനം- രോഗശമനം 7.        സ്വര്‍ണ്ണ ദാനം- കുടുംബദോഷം മാറികിട്ടും 8.        വെള്ളിദാനം- സൌന്ദര്യം, വിദ്യാവര്‍ദ്ധനവ്‌ 9.        ദീപദാനം- കാഴ്ചശക്തി വര്‍ദ്ധിക്കും 10.     ഗോദാനം- പിതൃക്കള്‍, ദൈവം, ഋഷിമാര്‍ എന്നിവരോടുള്ള കടം വീട്ടാന്‍ 11.     ഭൂമീദാനം- ഭൂഭരണം, അഭീഷ്ടസിദ്ധി 12.     ധാന്യങ്ങള്‍ ദാനം- ശാശ്വതസുഖം, ധനസമൃദ്ധി 13.     അശ്വദാനം- അശ്വവിലോകപ്