Skip to main content

Posts

എൻ്റെ Successful Business - 30 വർഷത്തെ കഷ്ടപ്പാടുകളുടെ ഫലം | Kesavankutt...

Recent posts

എൻ്റെ Successful Business - 30 വർഷത്തെ കഷ്ടപ്പാടുകളുടെ ഫലം | Kesavankutt...

കർമ്മ തിയറി എന്താണ്?....രവീന്ദ്രന്‍ നായര്‍ - malayali astrologer-9871690151

.                *പ്രാരബ്ധം, ആഗാമികം, സഞ്ചിതം*
.                 ----------------------------------------------------
മാവിന്‍മേല്‍ കണ്ട മാമ്പഴം എറിഞ്ഞിട്ടു ഭുജിക്കുവാന്‍ ആഗ്രഹിച്ച ഗോപാലന്‍ മുന്നു കല്ലുകള്‍ പെറുക്കിയെടുത്തു.
അവയില്‍ ഒരു കല്ലെറിഞ്ഞുകഴിഞ്ഞു.
രണ്ടാമത്തേതു കൊണ്ടെറിയാന്‍ ഒരുങ്ങുന്നു. 
മൂന്നാമത്തേതു ഇടത്തേകയ്യില്‍തന്നെയിരിക്കുന്നു. 
ഈ മൂന്നു കല്ലുകളും ലക്ഷ്യം തെറ്റിപ്പോയാലോ?
വീണ്ടും ശ്രമിക്കുകതന്നെ. 
ഒരുവന്‍ മുജ്ജന്മത്തിലെ കര്‍മ്മവാസനകളോടുകൂടി ജനിക്കുന്നു. അതിന്റെ നിയന്ത്രണം ഇനി നമ്മുടെ കൈയിലല്ല. ഫലമെന്തായാലും അനുഭവിക്കുകയേ നിര്‍വ്വാഹമുള്ളു.
 എറിഞ്ഞു കഴിഞ്ഞ കല്ലിനെപ്പോലെ, ഈ ജന്മത്തില്‍ത്തന്നെ നാം ചെയ്ത കര്‍മ്മങ്ങള്‍ പലതും ഒരു പരിധിവരെ നമുക്കു നിയന്ത്രണവിധേയമാണ്. 
എറിയാനോങ്ങിപ്പിടിച്ചിരിക്കുന്ന രണ്ടാമത്തെ കല്ലിനെപ്പോലെ, ആദ്യത്തേതു ലക്ഷ്യം തെറ്റിപ്പോയെങ്കില്‍ കുറേക്കുടി ലക്ഷ്യംനോക്കി സമര്‍ത്ഥമായെറിയാന്‍ സാധിക്കും.
 ഇടംകൈയ്യില്‍ ഭദ്രമായിവെച്ചിരിക്കുന്ന മൂന്നാമത്തെ കല്ലിനെപ്പോലെയാണ് നമുക്കിനി ചെയ്യാനുള്ള കര്‍മ്മങ്ങള്‍. 
അതു പൂര്‍ണ്ണമായും നമുക്കു വിധേയമാണ്. ഈ ത്രിവിധകര്‍മ്മ ഗതിയ…

ആരാണ് ബ്രാഹ്മണൻ???? Raveendran Nair- Malayali Astrologer.com

.     *ആ  രാ  ണ്    ബ്ര  ഹ്മ  ണ  ൻ*

.     ***************************** ബ്രഹ്മണന് സുഖംവരട്ടെ,
ബ്രഹ്മണന് ദാനം നൽക്കുക, 
ബ്രഹ്മണനെ ഊട്ടുക എന്നിങ്ങനെയുള്ള വാക്യങ്ങൾ പലപ്പോഴുംതെറ്റിദ്ധാരണക്ക് ഇടനൽകുന്നതിനാലാണ്  ബ്രഹ്മണൻ എന്നപദത്തിന്റെ അർത്ഥമെന്തന്നറിയുവാൻ   ധർമ്മശാസ്ത്രങ്ങളെ  ഉദ്ധരിക്കേണ്ടിവരുന്നത്. ജീവനോ ദേഹമോ ജാതിയോ ജ്ഞാനമോ കർമമോ ധാർമികതത്വമോ ഇവയിൽ ഏതാണ് ബ്രാഹ്മണൻ???

*ബ്രാഹ്മണൻ ജീവനാണോ?*

*ബ്രഹ്മണൻ ദേഹമാണോ?*

*ബ്രാഹ്മണൻ ജാതിയാണോ?*

*ബ്രാഹ്മണൻ ജ്ഞാനമാണോ?*

*ബ്രാഹ്മണൻ കർമം ആണോ?*

*ബ്രാഹ്മണൻ ധാർമികത ആണോ?*

*എങ്കിൽ ആരാണ് ബ്രാഹ്മണൻ ???*

ഈ ചോദ്യത്തിനുത്തരം നൽകാൻ ഒരൊറ്റ ഉപനിഷത്ത് മതിയാകും.

*കൃഷ്ണയജുർവേദീയ വിഭഗത്തിൽപ്പെട്ട "വജ്രസൂചികോപനിഷത്ത്" വ്യക്തവും ശക്തവുമായ ഉത്തരം നൽകുന്നു*.

1)        *ബ്രാഹ്മണൻ ജീവനാണോ?*

ബ്രാഹ്മണൻ ജീവനാണെന്നു പറഞ്ഞാൽ അതിനു സാധുത ലഭിക്കില്ല. അനേകം ശരീരങ്ങളിൽ നേരത്തെ ഉണ്ടായതും വരുന്ന കാലത്ത് ഉണ്ടാകാൻ പോകുന്നതുമായ ജീവനെല്ലാം ഒരുപോലെയാണ്. കർമ്മമനുസരിച്ചാണ് അത് അനേകം ശരീരങ്ങളിൽ പിറക്കുന്നത് എല്ലാ ശരീരത്തിലെ ജീവനും ഏകഭാവമാണ്. അക്കാരണത്താൽ ഒരിക്കലും ബ്രഹ്മണൻ ജീവനാകുന്നില്ല…

ഡല്‍ഹി യിലെ മലയാളി ജ്യോത്സ്യന്‍.......9871690151,70112246,08920941669.24

കുമ്പ മേള

കുംഭമേള; ഭാരതത്തിന്റെ പൈതൃക സംസകൃതി ഭാരതത്തിന്റെ ഏറ്റവും പ്രബലമായ സാംസ്‌കാരിക/പൈതൃക/തീർത്ഥാടന ഉത്സവമാണ് കുംഭമേള. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ പോലും ഇടം പിടിച്ചിട്ടുള്ള ഭാരതത്തിലെ അത്യപൂർവ്വ ആഘോഷങ്ങളിൽ ഒന്ന്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജ്വെന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. മൂന്ന് വർഷത്തെ ഇടവേളയിൽ ഈ നാല് ഇടങ്ങളിൽ ആയി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ദ്ധ കുംഭമേള നടക്കുന്നു.12 വർഷം കൂടുമ്പോൾ പൂർണ്ണ കുംഭമേളയായും നടത്തപ്പെടും. ഇങ്ങിനെ 12 പൂര്‍ണ കുംഭമേളകൾക്ക് ശേഷം അതായത് 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള ഈ ശ്രേണിയിൽ ഏറ്റവും പ്രധാനം.  2013ല്‍ പ്രയാഗിൽ ഇത്തരമൊരു മഹാകുംഭമേള നടക്കുകയുണ്ടായി. അടുത്ത മഹാകുംഭമേള 2157 ൽ വീണ്ടും പ്രയാഗിൽ വച്ച് നടക്കും. ഇപ്പോൾ പ്രയാഗിൽ തുടങ്ങുന്നത് 6 വർഷത്തെ ഇടവേളയിൽ വരുന്ന അർദ്ധ കുംഭമേളയാണ്. നദീതട സംസ്കാരത്തിൽ ഇതൾ വിരിഞ്ഞ സനാതന സംസ്കൃതി നദീ ആരാധനയ്ക്ക് കൊടുത്ത പ്രാധാന്യമാണ് കുംഭമേളകൾ പോലുള്ള പൈതൃക ഉത്സവങ്ങൾ. ഹരിദ്വാറിൽ ഗംഗാ നദിയിലും, പ്രയാഗിൽ ഗംഗാ, യമുനാ സരസ്വതി നദികളുടെ സംഗമ…

ശിവ രാത്രി എങ്ങിനെ ആചരിക്കണം. രവീന്ദ്രന്‍ നായര്‍.

കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേക്ക് ചന്ദ്രന്‍ വരുന്ന കാലം) സന്ധ്യകഴിഞ്ഞ് ചതുര്‍ദശി തിഥിവരുന്ന കാലമാണ് *ശിവരാത്രി* ആഘോഷിക്കുന്നത്.
( അതായതു ഫാല്‍ഗുന മാസത്തിലെ  കൃഷ്ണ പക്ഷ ചതുര്‍ ദശി ക്കാണ് ശിവരാത്രി വരുന്നത്).
ശിവരാത്രിയുടെ ഐതിഹ്യം:
പാലാഴിമഥനത്തില്‍ ലഭിച്ച കാളകൂടവിഷം ലോകര്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ സാക്ഷാല്‍ പരമേശ്വരന്‍ സ്വയം പാനം ചെയ്യുകയുണ്ടായി. എന്നാല്‍ അത് കണ്ഠത്തില്‍ നിന്നും താഴേക്ക് ഇറങ്ങാതിരിക്കുവാന്‍ പാര്‍വ്വതീദേവി, ഭഗവാന്‍റെ കണ്ഠവും എന്നാല്‍ അത് പുറത്തേക്ക് പോകാതിരിക്കാന്‍ മഹാവിഷ്ണു, ഭഗവാന്‍റെ വായും പൊത്തിപ്പിടിച്ചുവെന്നും അങ്ങനെ കാളകൂടവിഷം പരമേശ്വരന്‍റെ കണ്ഠത്തില്‍ ഇരിക്കുകയും ചെയ്തുവെന്നും അതിനുശേഷം ഭഗവാന് നീലനിറം ലഭിച്ചെന്നും അങ്ങനെ 'നീലകണ്ഠന്‍' എന്ന നാമധേയം ലഭിച്ചുവെന്നും വിശ്വസിച്ചുവരുന്നു.
ഭഗവാന്‍ പരമേശ്വരന് ആപത്തും അത്യാപത്തും വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ച് ഭര്‍ത്താവിനായി പ്രാര്‍ത്ഥിച്ചത് ഫാല്‍ഗുന മാസത്തിലെ  കറുത്തപക്ഷ ചതുര്‍ദശി തിഥിയിലായിരുന്നുവെന്നും അതാണ്‌ പിന്നെ മഹാശിവരാത്രിയായി ആചരിച്ചുതുടങ്ങിയതെന്നും ഐതിഹ്യം പറയു…