ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍
ബലി തര്‍പ്പണം : എന്തിനു എന്ത് ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?
നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് ,
ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു ,
തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു .
സത്യത്തില്‍ ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത്
മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം തനിക്കു വേണ്ടി
തന്‍റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി ...
നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെ യും അമ്മയുടെയും ഓരോ സെല്ലില്‍ നിന്നാണല്ലോ അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ genetic ഘടകങ്ങളും ...
ആധുനിക ശാസ്ത്രം പറയുന്നു , ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറ വരെ ഉള്ള ജീനുകള്‍ ഉണ്ട് എന്ന് , ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും
നമ്മള്‍ ബലി ഇടുന്നത് 7 തലമുറക്കും ഗുണം ആന്നു.മാത്രം അല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം തന്‍റെ പൂര്‍വികര്‍ തന്‍റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത്
എന്താണ് ബലി തര്‍പ്പണ ക്രിയ ?
ബലി കര്‍മം ചെയുമ്പോള്‍ അവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ് അപ്പോള്‍ ആവാഹനം നടക്കുന്നത് സ്വന്തം ഉള്ളില്‍ നിന്നും അല്ലെ , അങ്ങനെ അവാഹിക്കുനത് സ്വന്തം ബോധത്തെ അല്ലെ ?ഇനി ആവാഹിച്ചു പൂജ ചെയ്തു എന്ത് ചെയുന്നു , ???ഈശ്വരനില്‍ ലയിപ്പിക്കുന്നു.അപ്പൊ നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചം ത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം ....
ഇത് തന്നെ അല്ലെ എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും
ആരാണ് ബലി ഇടേണ്ടത് ?
എല്ലാവരും ബലി ഇടണം , മാതാ പിതാക്കള്‍ മരിച്ചവര്‍ മാത്രം അല്ല .
കാരണം ബലി ഇടുന്നത് മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ്
എന്ത് കൊണ്ട് കര്‍ക്കിടക വാവ് നു പ്രാധാന്യം ?
ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും , ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ്
എന്ത് കൊണ്ട് വാവിന് ബലി ഇടണം .?
ഗ്രഹണ സമയത്ത് പോലെ അലെങ്കിലും , ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണല്ലോ വാവ് ,
ഭൂമി യുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്ത വാവ് ..
ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള , അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു
ഇതു pingala സുഷുമ്ന നാഡികള്‍ ശരീരത്തില്‍ ഈ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു. പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്ന മാറ്റം , സ്വ ശരീരത്തിലും ഉണ്ടാകുന്നു .ഈ സമയത്ത് സുഷുമ്ന യിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു , ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ
സ്വാധീനിക്കുന്നു . മാത്രം അല്ല ചന്ദ്രന് മനസ്സുമായ് ബന്ധം ഉണ്ട് .ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം മനുഷ്യ മനസ്സില്‍ , ബോധ തലത്തില്‍ സ്വാധീനം ചെലുത്തുന്നു .
ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ് .
Comments