ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-23 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 2 3 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151 ഒരാളുടെ ജാതകത്തില്‍ കുജന്‍ പന്ത്രണ്ടാം ഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ അയാള്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ സ്വഭാവം കൊണ്ട് അയാള്‍ അത്ര നല്ലവനായിരിക്കുകയില്ല. ഭാര്യയെ മര്‍ദ്ദിക്കുന്നവനും, മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നവനും ആയിരിക്കും. രൌദ്ര സ്വഭാവക്കാരനായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി വഴക്കിട്ട് അപമാനിതനാവാന്‍ എല്ലായ്പ്പോഴും സാധ്യതയുണ്ട്. ഇയാള്‍ വലിയ പിശുക്കനായിരിക്കും. പിശുക്കനാണെങ്കിലും ധനം സ്വരൂപിച്ച് വെക്കുവാന്‍ ഇയാള്‍ക്ക് ധനാഗമനം കുറവായിരിക്കും എന്നു വേണം പറയാന്‍. ധനം സമ്പാദിച്ചാലും ഇയാളുടെ കൂട്ടുക്കാരോ, അല്ലെങ്കില്‍ കള്ളന്മാര്‍ തന്നെയോ ആ ധനം കവര്‍ന്നെടുക്കാനും സാധ്യത ഉണ്ട്. അതുപോലെ ഇത്തരം ജാതകക്കാര്‍ക്ക് ഭാര്യ/ഭര്‍ത്യ വിയോഗവും ഉണ്ടാകാവുന്നതാണ്. അല്ലെങ്കില്‍ വിവാഹ ജീവിതം സുഖപ്രദമായിരിക്കുകയില്ല എന്നാണ് സത്യം. ഈ ജാതകന് ആയുധങ്ങളില്‍ നിന്നോ, ശത്രുക്കളില്‍ നി...