സന്ധ്യാദീപം നമോസ്തുതേ-സമ്പാദനം-രവീന്ദ്രന്‍ നായര്‍ - ജ്യോതിഷ് അലങ്കാര്‍-കൃഷ്ണ നാമ സങ്കീർത്തനം
സന്ധ്യാദീപം നമോസ്തുതേ-
സമ്പാദനം-രവീന്ദ്രന്‍ നായര്‍
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
കൃഷ്ണനെന്നുള്ള രണ്ടക്ഷരങ്ങളിൽ
തൃഷ്ണയെല്ലാം ഒതുങ്ങിയെന്നാകിലും
വൃഷ്ണിവംശജപാദപത്മങ്ങളിൽ
തൃഷ്ണയുണ്ടൊന്നു വീണുനമിക്കുവാൻ
തൃഷ്ണയെല്ലാം ഒതുങ്ങിയെന്നാകിലും
വൃഷ്ണിവംശജപാദപത്മങ്ങളിൽ
തൃഷ്ണയുണ്ടൊന്നു വീണുനമിക്കുവാൻ
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
ഉൾപ്പുളകവും കണ്ണീരുമായി ഞാൻ
തൃപ്പടിക്കുച്ചുവട്ടിൽ വരുന്നേരം
പുഞ്ചിരി ചൊരിഞ്ഞെൻ നേർക്കുനീട്ടുമീ
കുഞ്ഞിതൃക്കയ്യിലെന്തു നൽകേണ്ടു ഞാൻ
തൃപ്പടിക്കുച്ചുവട്ടിൽ വരുന്നേരം
പുഞ്ചിരി ചൊരിഞ്ഞെൻ നേർക്കുനീട്ടുമീ
കുഞ്ഞിതൃക്കയ്യിലെന്തു നൽകേണ്ടു ഞാൻ
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
പാവനമാം കുചേല പൃഥുകവും
ശ്രീവിദുരന്റെ ഭക്തിനിവേദ്യവും
അൻപോടേറ്റു പ്രസാദിച്ചിട്ടുള്ളോരു
തമ്പുരാനു തരേണ്ടുന്നതെന്തു ഞാൻ
ശ്രീവിദുരന്റെ ഭക്തിനിവേദ്യവും
അൻപോടേറ്റു പ്രസാദിച്ചിട്ടുള്ളോരു
തമ്പുരാനു തരേണ്ടുന്നതെന്തു ഞാൻ
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
ഉണ്ണിതൃക്കാൽക്കൽ കാണിക്കവെക്കുവാൻ
ഒന്നുമില്ലെന്റെ കൈയ്യിൽ ഭഗവാനെ
ഉണ്ണികണ്ണനാം വൈദ്യനെ തേടുന്ന
കണ്ണുപോയ്പ്പോയ നിർഭാഗ്യരോഗി ഞാൻ
ഒന്നുമില്ലെന്റെ കൈയ്യിൽ ഭഗവാനെ
ഉണ്ണികണ്ണനാം വൈദ്യനെ തേടുന്ന
കണ്ണുപോയ്പ്പോയ നിർഭാഗ്യരോഗി ഞാൻ
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
ഉണ്ണികണ്ണാ ഞാൻ ശക്തനല്ലോർക്കിലീ
എണ്ണയാം മരുന്നിൻ വിലതരാൻ
എന്നുമാളല്ലടിയൻ അനുഗ്രഹചന്ദന
പ്രസാദ വിലതരുവാൻ
എണ്ണയാം മരുന്നിൻ വിലതരാൻ
എന്നുമാളല്ലടിയൻ അനുഗ്രഹചന്ദന
പ്രസാദ വിലതരുവാൻ
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
എന്റെ കൈയ്യിലുണ്ടങ്ങുന്നു നൽകിയ
മർത്ത്യജന്മമാം ഓടക്കുഴൽ മാത്രം
താണുകേണു ചെറുവേണു തൃക്കാൽക്കൽ
കാഴ്ചവെക്കുന്നു വേണുഗോപാലാ ഞാൻ
മർത്ത്യജന്മമാം ഓടക്കുഴൽ മാത്രം
താണുകേണു ചെറുവേണു തൃക്കാൽക്കൽ
കാഴ്ചവെക്കുന്നു വേണുഗോപാലാ ഞാൻ
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
കൃഷ്ണഗോവിന്ദ നാരായണ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവ
സച്ചിദാനന്ദ നാരായണാ ഹരേ
തെറ്റു സർവ്വം ക്ഷമിച്ചു ഭവാനെന്നെ
തൃക്കയ്യാൽ പിടിച്ചുകയറ്റണേ
ശ്യാമള മണിവർണ്ണാനിൻ മംഗള
കോമളവേണുഗാനം ശ്രവിക്കണേ
തൃക്കയ്യാൽ പിടിച്ചുകയറ്റണേ
ശ്യാമള മണിവർണ്ണാനിൻ മംഗള
കോമളവേണുഗാനം ശ്രവിക്കണേ
Comments