സൂര്യ സംക്രമവും വിഷുവും.....


*എന്തുകൊണ്ട് 2018 ലെ വിഷു മേടം-2 ന് ആഘോഷിക്കുന്നു?*

സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യന്‍, മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ? എങ്കില്‍ നമ്മള്‍ അതിനെ മീനക്കണി എന്നല്ലേ വിളിക്കേണ്ടത്? അതുകൊണ്ടാണ് സൂര്യോദയം കഴിഞ്ഞുവരുന്ന മേടവിഷു, തൊട്ടടുത്ത ദിവസം ആചരിക്കുന്നത്.

മലയാളം ഒന്നാംതീയതി നമ്മള്‍ പൊതുവേ ആചരിക്കുന്നത് കലണ്ടര്‍ നോക്കിയാണ്. എന്നാല്‍ സൂര്യസംക്രമം (അതായത് സൂര്യന്‍ അടുത്ത രാശിയിലേക്ക് മാറുന്നത്) നടക്കുന്നത് സൂര്യോദയത്തിന് ശേഷമാണെങ്കില്‍, ആ ദിവസത്തെ ദിനമാനം (ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയം) എടുത്ത്, അതിനെ അഞ്ചായി ഭാഗിച്ചാല്‍ ആദ്യത്തെ മൂന്ന്‍ ഭാഗയില്‍ സംക്രമം വന്നാല്‍ മലയാളം ഒന്നാംതീയതി

അന്നുതന്നെയും, മൂന്ന്‍ ഭാഗയ്ക്ക് ശേഷമാണ് അന്നത്തെ സൂര്യസംക്രമം നടന്നതെങ്കില്‍ മലയാളം ഒന്നാംതീയതി ആചരിക്കുന്നത് അടുത്ത ദിവസമായിരിക്കും. 

ഞങ്ങളുടെ അറിവില്‍, സംക്രമപൂജ നടക്കുന്ന അതിപ്രധാന ക്ഷേത്രം ശബരിമല മാത്രമാണ് (മകരത്തില്‍ മാത്രം). മകരസംക്രമം നടക്കുന്ന കൃത്യസമയത്ത് (അത് അര്‍ദ്ധരാത്രിയായാലും നട്ടുച്ചയായാലും ശരി) ശബരിമലയില്‍ സംക്രമപൂജ കൃത്യമായും ഗംഭീരമായും നടത്തിവരുന്നുണ്ട്.

2018 ലെ (കൊല്ലവര്‍ഷം1193) വിഷു ആചരിക്കേണ്ടത് മേടം 02, 2018 ഏപ്രില്‍ 15 ന് ആയിരിക്കണം. എന്തെന്നാല്‍ ആ മേടമാസത്തിലെ സൂര്യസംക്രമം നടക്കുന്നത് മേടം ഒന്നാംതീയതി രാവിലെ 08.12.54 സെക്കന്‍റിനാകുന്നു. ഈ സൂര്യസംക്രമം സൂര്യോദയശേഷമാകയാല്‍ സ്വാഭാവികമായും വിഷു എന്ന ആഘോഷം, വിഷുക്കണി എന്നിവ നടത്തേണ്ടത് മേടം രണ്ടിനായിരിക്കും. 

സൂര്യന്‍ ഓരോ രാശിമാറുന്നതും ഒരേ സമയക്രമം പാലിച്ചല്ല. എന്തെന്നാല്‍ സൂര്യനും ഭൂമിയും അടുത്തുവരുമ്പോള്‍ ഭൂമിയുടെ സഞ്ചാരവേഗം കൂടുതലും എന്നാല്‍ സൂര്യനുമായി ഭൂമി അകന്നുപോകുമ്പോള്‍

ഭൂമിയുടെ വേഗം കുറയുകയും ചെയ്യും. ഭൂമിയുടെ സഞ്ചാരം വൃത്താകൃതിയിലല്ല; ദീര്‍ഘവൃത്താകൃതിയിലാണെന്നും ഓര്‍ക്കണം. അല്പം കൂടി ലളിതമായി പറഞ്ഞാല്‍ ഒരു രാശി കടക്കാന്‍ സൂര്യന്‍ എടുക്കുന്ന സമയം കൃത്യമല്ല. ആദ്യാവസാന ഭാഗകളില്‍ വേഗം കൂടിയും കുറഞ്ഞുമിരിക്കാം. തുല്യവിസ്തീര്‍ണ്ണത്തിന് തുല്യസമയം (Equal Area in Eqal Time) എന്ന തത്വമാണ് എല്ലാ ഗ്രഹങ്ങളുടെയും സഞ്ചാരനിയമം.

മുമ്പും ചില വര്‍ഷങ്ങളില്‍ ഇങ്ങനെ വിഷു, തൊട്ടടുത്ത ദിവസം ആചരിച്ചിട്ടുണ്ട്. ഇനി വരുന്ന ചില വര്‍ഷങ്ങളിലും മേടവിഷു, മേടം രണ്ടിനായിരിക്കും.

2003 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2006 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2007 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2010 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2011 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2014 ലെ വിഷു ആചരിച്ചത് മേടം രണ്ടിനായിരുന്നു (ഏപ്രില്‍ 15)
2018 ലെ വിഷു ആചരിക്കുന്നത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)
2022 ലെ വിഷു ആചരിക്കുന്നത് മേടം രണ്ടിനാണ് (ഏപ്രില്‍ 15)

Comments

Popular posts from this blog

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2--രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗ്രിഹപ്പിഴകളും പരിഹാരങ്ങളും.......രത്ന ധാരണം.....രവീന്ദ്രന്‍ നായര്‍ .malayalee astrologer.