Friday, December 21, 2018

സന്ധ്യ വന്ദനം -A Nostalgia- സമ്പാദനം-----രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍

സന്ധ്യ വന്ദനം -A Nostalgia- സമ്പാദനം-----രവീന്ദ്രന്‍ നായര്‍

നമസ്തേ-------എല്ലാവര്‍ക്കും  സന്ധ്യാവന്ദനം നേരുന്നു

ദീപം.....ദീപം... സന്ധ്യാദീപം
           
സന്ധ്യയ്ക്കു വിളക്കു കൊളുത്തി ചമ്രം പടിഞ്ഞിരുന്ന് ഉച്ചത്തിൽ നാമം ചൊല്ലിയിരുന്ന ഒരു കാലത്തിന്റെ ഓർമകൾ അയവിറക്കാൻ
     
അന്യം നിന്നു പോയേക്കാവുന്ന ഒരു പിടി സ്തോത്രങ്ങളും സ്തുതികളും ശ്ലോകങ്ങളും

കൊച്ചു കുട്ടികൾക്ക് ഒരു നല്ല ശീലം മുതിർന്നവർക്ക് ചെറുപ്പത്തിലേക്കൊരു മടങ്ങിപ്പോക്ക്

പാഞ്ഞു തീർക്കുന്ന ഈ ജീവിതത്തിൽ ഒരല്പ സമയം ദൈവവുമായി സംവദിക്കാം

എല്ലാവിധത്തിലുമുള്ള ദുഃഖങ്ങളും ഈശ്വരനിൽ സമർപ്പിക്കാം

ലോകാ സമസ്താസുഖിനോഭവന്തു

ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായാണ്‌  പൂർവികർ തൃസന്ധ്യയെ കണ്ടിരുന്നത്‌. സന്ധ്യാ സമയത്ത്  അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ പലകാര്യങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നു.

സന്ധ്യാ സമയത്ത് ചെയ്യേണ്ടത്

ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം.

വിളക്ക് കൊളുത്തുമ്പോൾ

ചിത് പിംഗല ഹന ഹന  ദഹ ദഹ പച പച
സർവജ്ഞാ ജ്ഞാപയ സ്വാഹ

ദീപം കണ്ടു തൊഴുമ്പോൾ
 
ശിവം ഭവതു കല്യാണം
ആയുരാരോഗ്യ വർധനം
മമ ദുഃഖവിനാശായ
സന്ധ്യാദീപം നമോസ്തുതേ

ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം.

കുളിച്ച്  ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം.

ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. 

കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. 

നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും .

ഗണനാഥനായ ഗണപതി ,

വിദ്യാദേവതയായ സരസ്വതി, 

ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ.


പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , 

അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ),

മഹാമന്ത്രം (ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം.

ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് .

ഗണപതി - ഓം ഗം ഗണപതയേ നമ:

സരസ്വതി - ഓം സം സരസ്വ ത്യെ നമ:

ഗുരു  - ഓം ഗും ഗുരുഭ്യോ നമ :

ശിവൻ - ഓം നമഃശിവായ

ദേവി - ഓം ഹ്രീം ഉമായൈ നമ :

സുബ്രമണ്യൻ - ഓം വചത്ഭുവേ നമഃ

നാഗരാജാവ് - ഓം നാഗരാജായതേ നമഃ 

ഓം നാഗദേവിയേ നമഃ

മഹാവിഷ്ണു - ഓം നമോ നാരായണായ

മഹാലക്ഷ്മി -ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ'

ശാസ്താവ് - ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

ലോകാ സമസ്താസുഖിനോഭവന്തു

 അറിവു നേടാൻ നേടിയ അറിവു പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ 
   

Malayalee Astrologer

https://www.google.com/search?q=Raveendran+Nair+(Malayali+Astrologer+%26+Vastu+Specialist+in+Delhi+NCR)+22+years+Experience-9871690151&...