മഹാ മൃത്യുഞ്ജയ മന്ത്രം
മഹാ മൃത്യുഞ്ജയ മന്ത്രം
ഇത് ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്.
ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്.
മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം.
ഈ മന്ത്രംയജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്.
രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്.
ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്.
ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത് ഒരുതവണയെങ്കിലും ജപിക്കുന്നത് നന്നായിരിക്കും.
ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.
നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. മൃത്യുഞ്ജയ മന്ത്രം മരണത്തെ ജയിക്കാനല്ല മൃത്യു വേദനിപിക്കതെയ് കടന്നു വന്നു മോക്ഷതിലേക്ക് നയിക്കാനാണ്.....
മന്ത്രം
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.
അര്‍ത്ഥം:
*ॐ, ഓം* = ഓംകാരം, പ്രണവമന്ത്രം
*ത്ര്യംബകം* = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
*യജാമഹേ* = ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
*സുഗന്ധിം* = സുഗന്ധത്തെ, സൗരഭ്യത്തെ
*പുഷ്ടി* = പുഷ്ടി, അഭിവൃദ്ധി
*വർധനം* = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
*ഉർവാരുകം* = മത്തങ്ങ, പൂഷണിക്ക)
*ഇവ* = പോലെ
*ബന്ധനാത്* = ബന്ധനത്തിൽ നിന്ന്
മത്തങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, (നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)
*മൃത്യോഃ* = മരണത്തിൽ നിന്ന്
*മുക്ഷീയ* = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
*മാ* = അല്ല
*അമൃതാത്* = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്
(മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല)
(വിശ്വനാഥ പണിക്കരോട് കടപ്പാട് )
Comments