ഭക്തിയോഗ - സംബാധനം-രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍

                    








                                            ഭക്തിയോഗ                                    

1. ഈ ലോകത്തിൽ എറ്റവും ശക്തിയുള്ള അനുഭവമാണ് ഭക്തി . ഇത് ഒരാളുടെ നിർമ്മല ഹൃദയത്തിൽ നിന്നുദിക്കുന്നു

2. ഭക്തി  അനുരാഗമാണ് .ഇതിൽ സ്വാർത്ഥതയില്ല 

3. ദൈവം സ്നേഹവും സ്നേഹം ദൈവവും ആണ് .

4. ഭക്തിയാകുന്ന വിത്ത് വിതച്ചാൽ മനസ്സിൽ വിശ്വാസമാകുന്ന വേരോടും . പുരോഹിതർക്കു ചെയ്യുന്ന സേവനം അതിനു വളമാവും .അതിലൂടെ  ദൈവവുമായി സംവദിക്കുക എന്ന ഫലം കൊയ്യാം.

5. ഭക്തി രണ്ടുവിധമുണ്ട് .ഇവയെ പരാഭാക്തിയെന്നും അപരാ ഭക്തിയെന്നും പറയുന്നു .

6. പ്രത്യേക  ചിട്ടയോടെ മണിയടിച്ചും മറ്റും  പ്രാർത്ഥിക്കുന്നതാണു അപരാഭക്തി . പരാഭക്തിയിൽ പ്രത്യേക ചടങ്ങുകൾ ഒന്നും തന്നെയില്ല .ഭക്തൻ ദൈവത്തിൽ ലയിക്കുന്നു

7. ഭക്തൻ പരമപ്രെമത്താൽ സ്വയം മറക്കുന്നു .പരാഭക്തിയും ജ്ഞാനവും ഒന്നുതന്നെയാകുന്നു 

8. ഈശ്വര സാക്ഷാത്കാരത്തിന് വിശ്വാസം അത്യാവശ്യമാണ് .

9. ജപം ,കീർത്തനം ,പ്രാർത്ഥന ,സാധുക്കളെ സേവിക്കൽ എന്നിവയിലൂടെ ഭക്തി വർദ്ധിപ്പിക്കാം

10. ദുഷ്ടസംസർഗം ഭക്തിയെ അനുകൂലിക്കുകയില്ല . അതിനാൽ ആവശ്യമില്ലാത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കുക . സത്സംഗം വളർത്തുക .

11. "എന്നിൽ ദൈവ വിശ്വാസം എന്നും നിലനിൽക്കണം "എന്നുമാത്രം പ്രർത്ഥിച്ചാൽ നിസ്വാർത്ഥ ഭക്തിയായി 

12. ആത്മാവിന്റെ അഭയസ്ഥാനം ദൈവനാമം ആകുന്നു .

13. ഇഷ്ട ദൈവത്തിന്റെ ഫോട്ടോ മുന്നിൽ വെച്ചു അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക .എന്നിട്ട് ആ പ്രതിബിംബം ഹൃദയത്തിൽ വിഭാവന ചെയ്യുക .

14. ഇഷ്ടദേവന്റെ മന്ത്രങ്ങൾ (ഓം നമശ്ശിവായ ,ഓം നമോ ഭഗവതേ വാസുദേവായ അങ്ങിനെ )മനസ്സിലോ ഉച്ചത്തിലോ ഉരുവിടാവുന്നതാണ് .. ഉറക്കെ ചൊല്ലുമ്പോൾ മനസ്സിനെ കൂടുതൽ നിയന്ത്രിക്കുവാൻ സാധിക്കും

15. ഭക്തിക്കു നല്ലത് സാത്വികാഹാരങ്ങലാണ് പാൽ പഴം തുടങ്ങിയവ വിശേഷിച്ചും .

16. ഭക്തിക്കു 5 ഭാവങ്ങളുണ്ട് . ഏതു ഭാവത്തിൽ വേണമെങ്കിലും ഭഗവാനെ കാണാം .1.ശാന്ത ഭാവം 2.ദാസ്യഭാവം 3.വാത്സല്യ ഭാവം 4.സഖ്യ ഭാവം (സുഹൃത്ത് ) 5.മാധുര്യ ഭാവം (സ്നേഹം  )

17. ഭീഷ്മർക്ക് ശാന്ത ഭക്തിയായിരുന്നു ഉണ്ടായിരുന്നത് ;ഹനുമാൻ -ദാസ്യ ഭാവം; ഗോപികമാർ;- മാധുര്യ ഭാവം ;  ; അർജുനൻ - സഖ്യ ഭാവം; യശോദ - വാത്സല്യ ഭാവം .

18. ഏതെങ്കിലും ഭാവം നമ്മിലുണ്ടെങ്കിൽ അത് വളർത്തുക .

19. ദൈവകഥകൾ ശ്രവിക്കുക കീർത്തനങ്ങൾ ആലപിക്കുക .എല്ലായ്പ്പോഴും ദൈവസ്മരണയിൽ മുഴുകുക

20. നാം സ്വയം ദൈവത്തിന്റെ കയ്യിലെ ഉപകരണങ്ങൾ ആണെന്ന് തിരിച്ചറിയുക

21. എല്ലാ അനുഷ്ടാനനങ്ങളും ആചരിക്കുക .മൌനവ്രതം ദീക്ഷിക്കുക

22. മാനസിക പൂജ ഭക്തിയിൽ കൂടുതൽ ഫലം നൽകും

23. വീട് ഒരു ക്ഷേത്രമാണെന്ന് സങ്കല്പ്പിച്ച്  എല്ലാ കർമങ്ങളും ഭാഗവാനായിക്കൊണ്ട് ചെയ്യുക .

24. മനസ്സിൽ പൂജ ചെയ്യുന്നതാണ് പരപൂജ .

25. എല്ലായിടത്തും ദൈവസാന്നിധ്യം തിരിച്ചറിയുക . ഹൃദയമിടിപ്പാണ് ദൈവം . ശ്വാസമാണ് ദൈവം .കണ്ണിലെ പ്രകാശവും ദൈവം തന്നെ . എല്ലാ മുഖങ്ങളിലും ദൈവത്തെ വീക്ഷിക്കുക .

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151