Posts

Showing posts from 2018

ബലി തര്‍പ്പണം : എന്തിനു എന്ത് ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?

Image
ബലി തര്‍പ്പണം : എന്തിനു എന്ത് ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ? നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് , ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു , തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു . സത്യത്തില്‍  ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത് മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം തനിക്കു വേണ്ടി തന്‍റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെ യും അമ്മയുടെയും ഓരോ സെല്ലില്‍  നിന്നാണല്ലോ അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ genetic ഘടകങ്ങളും  അതില്‍  ഉണ്ടെന്നു ആധുനിക ശാസ്ത്രം പറയുന്നു , ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറ  വരെ ഉള്ള ജീനുകള്‍ ഉണ്ട് എന്ന്  , ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും ആണ്. നമ്മള്‍ ബലി ഇടുന്നത് 7 തലമുറക്കും ഗുണം ആന്നു.മാത്രം അല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം തന്‍റെ പൂര്‍വികര്‍ തന്‍റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത് എന്താണ് ബലി തര്‍പ്പണ ക്രിയ ? ബലി  കര്‍മം ചെയുമ്പോള്‍ അവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍...

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍

Image
ബലി തര്‍പ്പണം : എന്തിനു എന്ത് ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ? നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട് , ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊ അംഗീകരിക്കുന്നു , തന്ത്ര ശാസ്ത്രം ഇത് തന്നെ പറയുന്നു . സത്യത്തില്‍  ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത് മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം തനിക്കു വേണ്ടി തന്‍റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി ... നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെ യും അമ്മയുടെയും ഓരോ സെല്ലില്‍  നിന്നാണല്ലോ അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ genetic ഘടകങ്ങളും ... ആധുനിക ശാസ്ത്രം പറയുന്നു , ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറ  വരെ ഉള്ള ജീനുകള്‍ ഉണ്ട് എന്ന്  , ഇതില്‍ തന്നെ 7 തലമുറ വരെ സജീവം ആയും നമ്മള്‍ ബലി ഇടുന്നത് 7 തലമുറക്കും ഗുണം ആന്നു.മാത്രം അല്ല അടുത്ത തലമുറയ്ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കണം തന്‍റെ പൂര്‍വികര്‍ തന്‍റെ ഉള്ളില്‍ ഉണ്ട് എന്ന അറിവ് ഉറപ്പിക്കാന്‍ കൂടി ആണ് ബലി ഇടുന്നത് എന്താണ് ബലി തര്‍പ്പണ ക്രിയ ? ബലി  കര്‍മം ചെയുമ്പോള്‍ അവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ്  അപ്പോള്‍ ആവാഹ...

സന്ധ്യാദീപം നമോസ്തുതേ-സമ്പാദനം-രവീന്ദ്രന്‍ നായര്‍ - ജ്യോതിഷ് അലങ്കാര്‍-കൃഷ്ണ നാമ സങ്കീർത്തനം

Image
സന്ധ്യാദീപം നമോസ്തുതേ- സമ്പാദനം-രവീന്ദ്രന്‍ നായര്‍  കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണഗോവിന്ദ നാരായണ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ കൃഷ്ണനെന്നുള്ള രണ്ടക്ഷരങ്ങളിൽ തൃഷ്ണയെല്ലാം ഒതുങ്ങിയെന്നാകിലും വൃഷ്ണിവംശജപാദപത്മങ്ങളിൽ തൃഷ്ണയുണ്ടൊന്നു വീണുനമിക്കുവാൻ കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണഗോവിന്ദ നാരായണ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ ഉൾപ്പുളകവും കണ്ണീരുമായി ഞാൻ തൃപ്പടിക്കുച്ചുവട്ടിൽ വരുന്നേരം പുഞ്ചിരി ചൊരിഞ്ഞെൻ നേർക്കുനീട്ടുമീ കുഞ്ഞിതൃക്കയ്യിലെന്തു നൽകേണ്ടു ഞാൻ കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണഗോവിന്ദ നാരായണ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ പാവനമാം കുചേല പൃഥുകവും ശ്രീവിദുരന്റെ ഭക്തിനിവേദ്യവും അൻപോടേറ്റു പ്രസാദിച്ചിട്ടുള്ളോരു തമ്പുരാനു തരേണ്ടുന്നതെന്തു ഞാൻ കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദന കൃഷ്ണഗോവിന്ദ നാരായണ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിദാനന്ദ നാരായണാ ഹരേ ഉണ്ണിതൃക്കാൽക്കൽ കാണിക്കവെക്കുവാൻ ഒന്നുമില്ലെന്റെ കൈയ്യിൽ ഭഗവാനെ ഉണ്ണികണ്ണനാം വൈദ്യനെ തേടുന്ന കണ്ണുപോയ്പ്പോയ നിർഭാഗ്യരോ...

സന്ധ്യ വന്ദനം -A Nostalgia- സമ്പാദനം-----രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍

Image
.  സന്ധ്യ വന്ദനം -A Nostalgia-  സമ്പാദനം-----രവീന്ദ്രന്‍ നായര്‍ നമസ്തേ-------എല്ലാവര്‍ക്കും  സന്ധ്യാവന്ദനം നേരുന്നു ദീപം.....ദീപം... സന്ധ്യാദീപം             സന്ധ്യയ്ക്കു വിളക്കു കൊളുത്തി ചമ്രം പടിഞ്ഞിരുന്ന് ഉച്ചത്തിൽ നാമം ചൊല്ലിയിരുന്ന ഒരു കാലത്തിന്റെ ഓർമകൾ അയവിറക്കാൻ       അന്യം നിന്നു പോയേക്കാവുന്ന ഒരു പിടി സ്തോത്രങ്ങളും സ്തുതികളും ശ്ലോകങ്ങളും കൊച്ചു കുട്ടികൾക്ക് ഒരു നല്ല ശീലം മുതിർന്നവർക്ക് ചെറുപ്പത്തിലേക്കൊരു മടങ്ങിപ്പോക്ക് പാഞ്ഞു തീർക്കുന്ന ഈ ജീവിതത്തിൽ ഒരല്പ സമയം ദൈവവുമായി സംവദിക്കാം എല്ലാവിധത്തിലുമുള്ള ദുഃഖങ്ങളും ഈശ്വരനിൽ സമർപ്പിക്കാം ലോകാ സമസ്താസുഖിനോഭവന്തു ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായാണ്‌  പൂർവികർ തൃസന്ധ്യയെ കണ്ടിരുന്നത്‌. സന്ധ്യാ സമയത്ത്  അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ പലകാര്യങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നു. സന്ധ്യാ സമയത്ത് ചെയ്യേണ്ടത് ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക്‌ ഒരു നാഴികമുമ്പ്‌ നിലവിളക്ക്‌ കൊളുത്തണം. 'ദീപം... ദീപം...' എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്...

അയ്യപ്പ സ്തുതി ------ഏതോ ഒരു അയ്യപ്പ ഭക്തന്‍ എഴുതിയത്----രവീന്ദ്രന്‍ നായര്‍

Image
അയ്യപ്പ സ്തുതി നന്മമേലില്‍ വരുവതിനായ്‌ നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നു സന്തതം മമ വന്നു തുണയ്ക്കേണം ഹരിഹരപുത്രനയ്യപ്പാ പാഹി മാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം മന്നിലിന്നു മഹാഗിരി തന്നില- ത്യുന്നതമാം ശബരിമല തന്നില്‍ സേവിച്ചീടും ജനങ്ങളെയൊക്കെയും പാലിച്ചീടുക സ്വാമി നിലവയ്യാ! അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം ശിവസുത! ഞങ്ങള്‍ക്കുള്ള മാലൊക്കെയും തിരുവടിതന്നെ തീര്‍ത്തു രക്ഷിക്കണം കരുണാവാരിധേ! കാത്തിടേണം തവ തിരുമലരടി വന്ദേ നിലവയ്യാ! അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം വരണം ഞങ്ങള്‍ക്കു സമ്പത്തു മേല്‌ക്കുമേല്‍ തരണം സന്തതിയുമടിയങ്ങള്‍ക്ക്‌ പലഗുണങ്ങള്‍ ശരീരസൗഖ്യങ്ങളും വരണമേ നിത്യം സ്വാമി നിലവയ്യാ! അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം അയ്യപ്പാഹരേ അയ്യപ്പപാഹിമാം ശബരിമാമല ശാസ്താവേ പാഹിമാം എപ്പോഴും തവ പാ...

ഭക്തിയോഗ - സംബാധനം-രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍

Image
                                                                       ഭക്തിയോഗ                                     1. ഈ ലോകത്തിൽ എറ്റവും ശക്തിയുള്ള അനുഭവമാണ് ഭക്തി . ഇത് ഒരാളുടെ നിർമ്മല ഹൃദയത്തിൽ നിന്നുദിക്കുന്നു 2. ഭക്തി  അനുരാഗമാണ് .ഇതിൽ സ്വാർത്ഥതയില്ല  3. ദൈവം സ്നേഹവും സ്നേഹം ദൈവവും ആണ് . 4. ഭക്തിയാകുന്ന വിത്ത് വിതച്ചാൽ മനസ്സിൽ വിശ്വാസമാകുന്ന വേരോടും . പുരോഹിതർക്കു ചെയ്യുന്ന സേവനം അതിനു വളമാവും .അതിലൂടെ  ദൈവവുമായി സംവദിക്കുക എന്ന ഫലം കൊയ്യാം. 5. ഭക്തി രണ്ടുവിധമുണ്ട് .ഇവയെ പരാഭാക്തിയെന്നും അപരാ ഭക്തിയെന്നും പറയുന്നു . 6. പ്രത്യേക  ചിട്ടയോടെ മണിയടിച്ചും മറ്റും  പ്രാർത്ഥിക്കുന്നതാണു അപരാഭക്തി . പരാഭക്തിയിൽ പ്രത്യേക ചടങ്ങുകൾ ഒന്നും തന്നെയില്ല .ഭക്തൻ ദൈവത്തിൽ ലയി...

നവരാത്രിയും നവദുർഗ്ഗകളും* സമ്പാദകൻ. രവീന്ദ്രൻ നായർ

Image
നവരാത്രിയും നവദുർഗ്ഗകളും മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു..... "പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ തൃതീയം ചന്ദ്രഘണ്ടേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം പഞ്ചമം സ്കന്ദമേതേതി ഷഷ്ടം കാത്യായനീതി ച സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം നവമം സിദ്ധിതാ പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ" ദേവീ കവചത്തിൽ ഇപ്രകാരം നവ ദുർഗ്ഗകളെ പറയപ്പെട്ടിരിക്കുന്നു. *ശൈലപുത്രി* ഹിമവാന്റെ മകളായ ശ്രീപാർവതിയാണ് ശൈലപുത്രി.വൃഷഭാരൂരൂഢയായ് ഇരു കരങ്ങളിൽ തൃശൂലവും താമരയും ഏന്തി നിൽക്കുന്ന ദുർഗാ ഭാവമാണിത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തീഭാവമാണ് ശൈലപുത്രി. ഒന്നാം രാത്രി ശൈലപുത്രിയുടെ ആരാധനയ്ക്കായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു. *ബ്രഹ്മചാരിണി* ശിവന്റെ പത്നിയായ്ത്തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.കയ്യിൽ ജപമാലയും കമണ്ഡലുവുമേന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണി. രണ്ടാം രാത്രി...

വൈകി വരുന്ന വിവാഹങ്ങൾ.... സമ്പാദനം.... രവീന്ദ്രൻ നായർ -ജ്യോതിഷ് അലങ്കാര്‍

Image
                                     വൈകി വരുന്ന വിവാഹങ്ങള്‍ ഹൈന്ദവ സംസ്‌കാരങ്ങളിലെ ഷോഡശക്രിയകളില്‍ വച്ച് പ്രധാന സ്ഥാനമാണ് വിവാഹത്തിന് നല്‍കപ്പെട്ടിരിക്കുന്നത്. ചിലര്‍ക്ക് വിവാഹം കൃത്യസമയത്ത് നടക്കുന്നു. ചിലര്‍ക്ക് വിവാഹം വൈകി മാത്രം നടക്കുന്നു. ചിലര്‍ക്ക് വിവാഹം ഒരിക്കലും നടക്കാതെ ഇരിക്കുന്നു. ഇതെല്ലാം ജാതകവിശകലനത്തിലൂടെ കണ്ടെത്താന്‍ കഴിയും. ഉന്നതവിദ്യാഭ്യാസവും ഉദ്യോഗവും സൗന്ദര്യവുമെല്ലാം ഒത്തിണങ്ങിയിട്ടും ചിലര്‍ക്ക് വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ. ഇതിന്റെ കാരണം നമ്മുക്ക് പരിശോധിയ്ക്കാം.  കളത്രസ്ഥാനമായ ഏഴാം ഭാവത്തിന്റെ അധിപതി അനിഷ്ടസ്ഥാനങ്ങളായ ആറ്, എട്ട്, പന്ത്രണ്ട് എന്നീ സ്ഥാനങ്ങളിലോ ബാധകസ്ഥാനത്തിലോ ഇരുന്നാലും, ചൊവ്വാ രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ ഇരുന്നാലും അതായത് ജാതകപ്രകാരം ചൊവ്വാദോഷമുണ്ടായിരുന്നാലും, ചൊവ്വാ അഞ്ചില്‍ നിന്നാലും ജാതകത്തില്‍ ഗുരുശുക്രയോഗമുണ്ടായാലും വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ. ശനി കുടുംബസ്ഥാനത്തിലോ കളത്ര സ്ഥാനത്തിലോ ശുഭഗ...

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

Image
മൂലമന്ത്രങ്ങ ളാണ്. 1 ഗണപതിയുടെ മൂലമന്ത്രം എന്ത്? ഓം ഗം ഗണപതയേ നമഃ 2 ശിവന്റെ മൂലമന്ത്രം എന്ത്? ഓം നമഃ ശിവായ 3 വിഷ്ണുവിന്റെ മൂലമന്ത്രം എന്ത്? ഓം നമോ നാരായണായ 4 സുബ്രഹ്മണ്യന്റെ മൂലമന്ത്രം എന്ത്? ഓം വചത്ഭുവേ നമഃ 5 ശാസ്താവിന്റെ മൂലമന്ത്രം എന്ത്? ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 6 സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്? ഓം സം സരസ്വത്യൈ നമഃ 7 ഭദ്രകാളിയുടെ മൂലമന്ത്രം എന്ത്? ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ 8 ദുർഗ്ഗയുടെ മൂലമന്ത്രം എന്ത്? ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ 9 ഭുവനേശ്വരിയുടെ മൂലമന്ത്രം എന്ത്? ഓം ഹ്രീം നമഃ 10 ശങ്കരനാരായണന്റെ മൂലമന്ത്രം എന്ത്? ഓം ഹൃം ശിവനാരായണായ നമഃ 11 ശ്രീരാമന്റെ മൂലമന്ത്രം എന്ത്? ഓം രാം രാമായ നമഃ 12 ശ്രീപാർവ്വതിയുടെ മൂലമന്ത്രം എന്ത്? ഓം ഹ്രീം ഉമായൈ നമഃ 13 ഹനുമാന്റെ മൂലമന്ത്രം എന്ത്? ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ 14 അന്നപൂർണ്ണേശ്വരിയുടെ മൂലമന്ത്രം എന്ത്? ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ 15 നരസിംഹമൂർത്തിയുടെ മൂലമന്ത്രം എന്ത്? ഔം ക്ഷ്രൗ നമഃ 16 ശ്രീകൃഷ്ണന്റെ മൂലമന്ത്രം എന്ത്? ഓം ക്ളീം കൃഷ്ണായ നമഃ 17 മഹാലക്ഷ്മിയ...

ഒരു രാമായണ കഥ...... സമ്പാദനം..... രവീന്ദ്രൻ നായർ.

Image
ഒരു രാമായണ കഥ പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം രാമ ലക്ഷ്മണന്മാർ സീതാദേവിയോടു കൂടെ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാ നിവസികൾ എല്ലാവരും അവരെ കാണുവാൻ കൊതിച്ച് ഓടിയെത്തി. എന്നാൽ ഊർമ്മിളയെ മാത്രം കണ്ടില്ല. ലക്ഷ്മണൻ തന്റെ പത്നിയെ തേടി ചെന്നപ്പോൾ ഊർമ്മിള അടുക്കളയിൽ എല്ലാവർക്കും ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. തന്റെ പതിയെ കണ്ടീട്ടും പ്രത്യേകിച്ച് ഒരു ഭാവഭേദവും ഊർമ്മിളയിൽ കണ്ടില്യ.   പതിയുടെ പാദങ്ങളിൽ നമിച്ച് തന്റെ ജോലി തുടർന്നു. വനവാസത്തിനു കൂടെ കൂട്ടാഞ്ഞതിൽ ഉള്ള പരിഭവമോ അതോ ഇത്രയും കാലം പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ വിരക്തിയോ എന്നോർത്ത് ലക്ഷ്മണൻ അസ്വസ്ഥനായി. രാത്രിയിൽ ലക്ഷ്മണൻ നോക്കുമ്പോൾ രാമൻ ഊർമ്മിളയുടെ അന്തപുരത്തിലേക്ക് പോകുന്നത് കണ്ടു. മര്യാദാപുരുഷോത്തമനായ ജേഷ്ഠൻ തന്നെയോ ഇത് എന്ന് ലക്ഷ്മണൻ സംശയിച്ചു. രാമനറിയാതെ പുറകെ ചെന്നു നോക്കുമ്പോൾ ശ്രീരാമ ദേവൻ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ പാദങ്ങൾ തൊട്ടു ശിരസ്സിൽ വയ്ക്കുന്നു. ആ കരസ്പർശം ഏറ്റപ്പോൾ ദേവി ഞെട്ടി എഴുന്നേറ്റു.   രാമദേവനെ കണ്ടു അതിശയത്തോടെ ചോദിച്ചു. " രമാദേവാ അങ്ങ് എന്താണ് ഈ ചെയ്തത്? എല്ലാവരാലും പൂജിക്കപ്പെട...

ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-12- രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)- Mobile-9871690151

Image
ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-1 2- രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)- Mobile- 9871690151 ഈ ലേഖനത്തിന്‍റെ  തുടര്‍ച്ചയായി പന്ത്രണ്ടാമത്തെ ലക്കമാണിത്. നമ്മള്‍ ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞു എന്നര്‍ത്ഥം. ഈ, ലക്കത്തില്‍ ഓരോ ലഗ്നത്തിന്റെയും ശുഭ പാപ ഗ്രഹങ്ങളും, യോഗകാരകന്മാരും ഏതൊക്കെ ഗ്രഹങ്ങള്‍ ആണ് എന്നു നോക്കാം. മേടലഗ്നത്തില്‍- സൂര്യനും, വ്യാഴവും തമ്മിലുള്ള യോഗം ശുഭമാണ്‌. ചൊവ്വ, വ്യാഴം, സൂര്യന്‍ എന്നിവര്‍ ശുഭ ഗ്രഹങ്ങള്‍. ശനി, ബുധന്‍, ശുക്രന്‍ എന്നിവര്‍ ദോഷകാരികള്‍ അല്ലെങ്കില്‍ പാപഗ്രഹങ്ങള്‍. ഇടവ ലഗ്നത്തില്‍- ശനി യോഗകാരകനാണ്. ശനി, ബുധന്‍, സൂര്യന്‍ എന്നിവ ശുഭ ഗ്രഹങ്ങള്‍. വ്യാഴം, ചന്ദ്രന്‍, ശുക്രന്‍ എന്നിവ പാപഗ്രഹങ്ങള്‍. മിഥുന ലഗ്നത്തില്‍-  ശുക്രന്‍ യോഗ ഗ്രഹം. ബുധന്‍ ശുഭഗ്രഹം. ചൊവ്വ, വ്യാഴം ഇവ പാപഗ്രഹങ്ങള്‍. കര്‍ക്കിട ലഗ്നത്തില്‍- കുജന്‍ യോഗ ഗ്രഹം. ഗുരു, ചന്ദ്രന്‍ ശുഭഗ്രഹങ്ങള്‍.  ശുക്രന്‍, ബുധന്‍ എന്നിവര്‍ ദോഷകാരികള്‍. ചിങ്ങ ലഗ്നത്തില്‍- ബുധന്‍ യോഗ ഗ്രഹം. ശുക്രന്‍, ശനി ശുഭഗ്രഹങ്ങള്‍. കുജന്‍, ഗുരു, സൂര്യന്‍ പാപഗ്രഹങ്ങള്‍. കന്നി ലഗ്നത്തില്‍- ശുക്രന്‍, ബുധന്‍ ഇവ യോഗ ഗ്രഹങ്ങള്‍...

വള്ള സദ്യയും ചടങ്ങുകളും..... സംബാധകന്‍-രവീന്ദ്രന്‍ നായര്‍. 9871690151.

Image
ഒരു പക്ഷെ കേരളത്തിലെ വടക്കൻ ജില്ല കളിൽ താമസിക്കുന്ന വർക്ക്‌ -എറണാകുളം  മുതൽ വടക്കോട്ട് -ഈ വള്ള സദ്യയെ കുറിച് അത്രയധികം അറിഞ്ഞു കൊള്ളണം എന്നില്ല. അവർക്കു വേണ്ടി ഈ ബ്ലോഗ് സമർപ്പിക്കുന്നു...... ഇത്തരം ചടങ്ങുകൾ വടക്കൻ ജില്ലകളിൽ ഉള്ളതായി അറിവില്ല...... വള്ള സദ്യയിലെ ചടങ്ങുകൾ വള്ളസദ്യയിലെ വിഭവങ്ങൾ; ചോറും, തൊടുകറികളും, പായസങ്ങളും വിളമ്പിയിട്ടില്ല വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. നിറപറ രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം ...

108 ശിവ നാമങ്ങൾ.ഷെയര്‍ ചെയ്യൂ പുണ്യം നേടൂ... സമ്പാദനം.... രവീന്ദ്രൻ നായർ

Image
108 ശിവ നാമങ്ങൾ ഷെയർ ചെയ്യൂ പുണ്യം നേടൂ.... ഹര ഹര മഹാദേവാ !!!! ഓം ശിവായഃ നമഃ ഓം മഹേശ്വരായഃ നമഃ ഓം ശംഭേവ നമഃ ഓം പിനാകിനേ നമഃ ഓം ശശിശേഖരായഃ നമഃ ഓം വാമദേവായഃ നമഃ ഓം വിരൂപാക്ഷായഃ നമഃ ഓം കപർദ്ദിനേ നമഃ ഓം നീലലോഹിതായഃ നമഃ ഓം ശങ്കരായഃ നമഃ ഓം ശൂലപാണയേ നമഃ ഓം ഖട്വാംഗിനേ നമഃ ഓം വിഷ്ണുവല്ലഭായഃ നമഃ ഓം ശിപിവിഷ്ടായഃ നമഃ ഓം അംബികാനാഥായഃ നമഃ ഓം ശ്രീകണ്ഠായഃ നമഃ ഓം ഭക്തവത്സലായഃ നമഃ ഓം ഭവായഃ നമഃ ഓം ശർവ്വായഃ നമഃ ഓം ത്രിലോകേശായഃ നമഃ ഓം ശിതികണ്ഠായഃ നമഃ ഓം ശിവപ്രിയായഃ നമഃ ഓം ഉഗ്രായഃ നമഃ ഓം കപാലിനേ നമഃ ഓം കാമാരയേ നമഃ ഓം അന്ധകാസുരസൂദനായഃ നമഃ ഓം ഗംഗാധരായഃ നമഃ ഓം ലലാടാക്ഷായഃ നമഃ ഓം കാലകാലായഃ നമഃ ഓം കൃപാനിധയേ നമഃ ഓം ഭീമായഃ നമഃ ഓം പരശുഹസ്തായഃ നമഃ ഓം മൃഗപാണയേ നമഃ ഓം ജടാധരായഃ നമഃ ഓം കൈലാസവാസിനേ നമഃ ഓം കവചിനേ നമഃ ഓം കഠോരായഃ നമഃ ഓം ത്രിപുരാന്തകായഃ നമഃ ഓം വൃഷാങ്കായഃ നമഃ ഓം വൃഷഭാരൂഢായഃ നമഃ ഓം ഭസ്മോധൂളിതവിഗ്രഹായഃ നമഃ ഓം സാമപ്രിയായഃ നമഃ ഓം സ്വരമയായഃ നമഃ ഓം ത്രയീമൂർത്തയേ നമഃ ഓം അനീശ്വരായഃ നമഃ ഓം സർവ്വജ്ഞായഃ നമഃ ഓം പരമാത്മനേ നമഃ ഓം സോമസൂര്യാഗ്നിലോചനായഃ നമഃ ഓം ഹവിഷേ നമഃ ഓം യജ...

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151

Image
വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ.   അഭിപ്സിഥാര്‍ത്തശിദ്യാര്‍ത്താമ് പൂജിതോ യസ്സ് രൈരപ്പി സര്‍വ വിഗ്ന ചിദേ *ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം* *ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം* *ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം* *ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം* *അംബികാഹൃദയാനന്ദം മാതൃഭിഃ പരിപാലിതം* *ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം* *സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം* *സർവ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം* *ഗജാനനം ഭൂതഗണാദിസേവിതം* *കപിത്ഥജംബുഫലസാരഭക്ഷിതം* *ഉമാസുതം ശോകവിനാശകാരണം* *നമാമി വിഘ്നേശ്വര പാദപങ്കജം* *ശുക്ലാംബരധരം വിഷ്ണും* *ശശിവർണ്ണം ചതുർഭുജം* *പ്രസന്നവദനം ധ്യായേത്* *സർവ്വവിഘ്നോപശാന്തയേ*

ലളിതാ സഹസ്ര നാമത്തിന്റ മഹത്വം..(Dr.Kamalesh). സമ്പാദനം... രവീന്ദ്രൻ നായർ .9871690151,

Image
"ലളിതാ സഹസ്രനാമം ന്യൂറോണും മന്ത്രങ്ങളും": ഡോ.കമലേഷ്. തലച്ചോറിലെ ന്യൂറോണുകളിൽ ഏക! രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്.  ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്. ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും. സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്. ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്. മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Difence In...

കൃഷ്ണ ഞാൻ ഒന്നും അറിയുന്നില്ല...... *അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും ...

Image
കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍  മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :- " ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത്‌ എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ??? ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍റെ നഷ്ടം "... ധാരാളം സമ്പത്ത് ഉണ്ട...

സൂര്യ സംക്രമവും വിഷുവും..... എന്തുകൊണ്ട് 2018 ലെ വിഷു മേടം-2 ന് ആഘോഷിക്കുന്നു?.Raveendran Nair.9871690151

Image
എന്തുകൊണ്ട് 2018 ലെ വിഷു മേടം-2 ന് ആഘോഷിക്കുന്നു? സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യന്‍, മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ? എങ്കില്‍ നമ്മള്‍ അതിനെ മീനക്കണി എന്നല്ലേ വിളിക്കേണ്ടത്? അതുകൊണ്ടാണ് സൂര്യോദയം കഴിഞ്ഞുവരുന്ന മേടവിഷു, തൊട്ടടുത്ത ദിവസം ആചരിക്കുന്നത്. മലയാളം ഒന്നാംതീയതി നമ്മള്‍ പൊതുവേ ആചരിക്കുന്നത് കലണ്ടര്‍ നോക്കിയാണ്. എന്നാല്‍ സൂര്യസംക്രമം (അതായത് സൂര്യന്‍ അടുത്ത രാശിയിലേക്ക് മാറുന്നത്) നടക്കുന്നത് സൂര്യോദയത്തിന് ശേഷമാണെങ്കില്‍, ആ ദിവസത്തെ ദിനമാനം (ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയം) എടുത്ത്, അതിനെ അഞ്ചായി ഭാഗിച്ചാല്‍ ആദ്യത്തെ മൂന്ന്‍ ഭാഗയില്‍ സംക്രമം വന്നാല്‍ മലയാളം ഒന്നാംതീയതി അന്നുതന്നെയും, മൂന്ന്‍ ഭാഗയ്ക്ക് ശേഷമാണ് അന്നത്തെ സൂര്യസംക്രമം നടന്നതെങ്കില്‍ മലയാളം ഒന്നാംതീയതി ആചരിക്കുന്നത് അടുത്ത ദിവസമായിരിക്കും.  ഞങ്ങളുടെ അറിവില്‍, സംക്രമപൂജ നടക്കുന്ന അതിപ്രധാന ക്ഷേത്രം ശബരിമല മാത്രമാണ് (മകരത്തില്‍ മാത്രം). മകരസംക്രമം നടക്കുന്ന കൃത്യസമയത്ത് (അത് അര്‍ദ്ധരാത്രിയായാലും ന...

മഹാ മൃത്യുഞ്ജയ മന്ത്രം

Image
            മഹാ മൃത്യുഞ്ജയ മന്ത്രം ഇത് ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം.  ഈ മന്ത്രംയജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്.  ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും.  ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.  നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. മൃത്യുഞ്ജയ മന്ത്രം മരണത്തെ ജയിക്കാനല്ല മൃത്യു വേദനിപിക്കതെയ് കടന്നു വന്നു മോക്ഷതിലേക്ക് നയിക്കാനാണ്..... മന്ത്രം  ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് ...

ഹനുമാനും വട മാലയും തമ്മിലുള്ള ബന്ധം (രാജിവ് വാരിയറോഡു കടപ്പാട്)

Image
ഹനുമാനും വട മാലയും തമ്മിലുള്ള ബന്ധം -(രാജിവ് വാരിയറോഡു കടപ്പാട്) ശ്രീരാമപ്രിയഭക്തനും വാനര സ്വരൂപിയുമായ ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയെന്തിന് ? ഉഴുന്ന് എന്ന ധാന്യം ഹിന്ദു ക്ഷേത്രവിധികളിൽ ഒരിടത്തും ഉപയോഗിക്കുന്നില്ല അതു മാംസ്യ ഗണവും ഭഗവത് പൂജകൾക്ക് വർജ്യവുമാണ്. എന്നിട്ടും പൂർണ്ണ സസ്യാഹാരിയും വാനര രൂപിയുമായി ജന്മമെടുത്ത ഹനുമാൻ സ്വാമിക്ക് ഉഴുന്നുവട മാലയണിയിക്കുന്നത് വിരോധാഭാസമല്ലേ , വേദോപനിഷത്തുകളുടെ ശരിയായ വസ്തുതകൾ മനസ്സിലാക്കാനുള്ള കഴിവുകേടോ അജ്ഞാതയോ കൊണ്ടല്ലേ ആധുനിക ഹിന്ദു സമൂഹം ഇത്തരം തെറ്റായ പൂജാവിധികൾ തേടുന്നതും സമർപ്പിക്കുന്നതും എന്താണ് ഹനുമാൻ സ്വാമിക്ക് വടമാല സമർപ്പണത്തിന്റെ പിന്നിൽ. രാക്ഷസ രാജൻ രാവണൻ സീതാദേവിയെ കവർന്ന് ലങ്കയിൽ രാവണ സങ്കേതത്തിൽ തടവിൽ കഴിയുമ്പോൾ സീതാന്വേഷണത്തിന്റെ ഭാഗമായി ശ്രീരാമദൂതനായി സീതയെ സന്ദർശിച്ച ഹനുമാന് ശ്രീരാമ സാമീപ്യ അഭിഷ്ടസിദ്ധിക്കു വേണ്ടി സീതാ ദേവി സമ്മാനിച്ചതാണ് വട മാല .പക്ഷെ അത് വടവൃക്ഷത്തിന്റെ അതായത് പേരാലിന്റെ തളിർ മൊട്ടുകൾ ( അതിന് വടയെന്നും പറയും) കോർത്ത മാല സമ്മാനിച്ചിരുന്നു. സീതാദേവിയുടെ ആഗ്രഹ പൂർത്തീകരണം ഉടൻ എത്രയും വേഗം ഉണ്ടാവുമെന്ന് ഹനു...