ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-27 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-27
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)
ഫോണ്‍-9871690151
ഒരാളുടെ
ജാതകത്തില്‍ ഗുരു നാലില്‍ നിന്നാല്‍ അനുഭവപ്പെടാവുന്ന ഫലങ്ങള്‍ ആണ് ഇനി പറയാന്‍
പോകുന്നത്. നാലാം ഭാവത്തിലെ ഗുരു ഈ ജാതകന് കുടുംബസുഖം, മനസുഖം എന്നിവ സമൃദ്ധമായി
നല്‍കും. ഇയാള്‍ക്ക് ശത്രുക്കളെ കീഴടക്കാന്‍ കഴിയും. ലോകം ഈ വ്യക്തിയെ
ബഹുമാനിക്കും. സര്‍ക്കാരില്‍നിന്നും ധാരാളം ഗുണങ്ങള്‍ ലഭിക്കും. നല്ല
വാഗ്മിയായിരിക്കും.അതുപോലെതന്നെ ഇയാളുടെ യശസ്സ് വര്‍ദ്ധിക്കും. പക്ഷെ, വളരെയധികം
നിര്‍ബന്ധ ബുദ്ധികാരനും, ശത്രുക്കള്‍ക്ക് ദുഃഖം നല്‍കാന്‍ കഴിവുള്ളവനുമായിരിക്കും.
പലര്‍ക്കും ജീവിതത്തിന്‍റെ അവസാനഘട്ടം വരെയും വിജയം ലഭിച്ചുകൊണ്ടിരിക്കും. ഇവര്‍ക്ക്
വലിയ വീടുണ്ടായിരിക്കും.
സ്വപ്രയത്നം കൊണ്ട് വളരെയധികം ധനം
സമ്പാദിക്കാന്‍ ഇടയുണ്ട്. നാലാം ഭാവം മേടം, ചിങ്ങം, ധനു എന്നിവയിലെതെങ്കിലും
ഒന്നാണെങ്കില്‍ ഇയാളെ വസ്തുവകകള്‍ കൊണ്ടുള്ള ചിന്ത എല്ലായെപ്പോഴും ഉപദ്രവിച്ചു
കൊണ്ടിരിക്കും(വസ്തുവകകള്‍ ഉണ്ടായിട്ടു പോലും).
നാലാം ഭാവം ഇടവം, കന്നീ, മകരം
ഇവയില്‍ എതെങ്കിലുമാണെങ്കില്‍ സന്താനസുഖം കുറയാന്‍ സാധ്യതയുണ്ട്. അതുപോലെ ജാതകന്റെ
നാലാംഭാവം മിഥുനം,തുലാം,കുംഭം ഇവയില്‍ ഏതെങ്കിലും ഒന്നായി വന്നാല്‍ അവിടെ ഗുരു
നില്‍ക്കുകയാണെങ്കില്‍ ജാതകന്‍ ലോകത്തിലെ സുഖദുഃഖങ്ങളെ കുറിച്ചുള്ള ചിന്ത കൊണ്ട്
മനസ്സ് എപ്പോഴും വ്യാകുലമായിരിക്കും. ജാതകത്തില്‍ നാലാംഭാവം കര്‍ക്കിടകം,
വൃശ്ചികം, മീനം എന്നിവയില്‍ എതെങ്കിലുമാണെങ്കില്‍ അയാള്‍ക്ക് സന്താനത്തെ
ദത്തെടുക്കേണ്ടി വരും എന്ന് പറയാം.
ഗുരു അഞ്ചാം ഭാവത്തില്‍ വന്നാല്‍
ജാതകന്‍ വളരേയധികം ബുദ്ധിമാനായിരിക്കും എന്ന്‍ ഉറപ്പായി പറയാന്‍ കഴിയും. നല്ല
വാഗ്മിയായിരിക്കാന്‍ സാധ്യതയുണ്ട്. നന്മപോലെ സാഹിത്യരചനകള്‍ നടത്താനും
സംസാരിക്കാനും വാദിക്കാനും കഴിവുള്ള ആളായിരിക്കും. നല്ല കൈയക്ഷരത്തിന്‍റെ
ഉടമയായിരിക്കും. ഇതൊക്കെയുണ്ടെങ്കിലും സാമ്പത്തികമായി അഭിവൃദ്ധി
ഉണ്ടായികൊള്ളനമെന്നില്ല . പ്രവര്‍ത്തനങ്ങള്‍ ഫലപ്രപ്തിയില്‍ എത്താന്‍ വളരെയധികം
തടസ്സങ്ങള്‍ നേരിടേണ്ടിവരും.
ഗുരു അഞ്ചാംഭാവത്തിലിരിക്കുന്നത് കുംഭം,
കര്‍ക്കിടകം, മീനം എന്നീ രാശികളില്‍ ഏതെങ്കിലും ഒന്നിലാണെങ്കില്‍ സന്താനങ്ങള്‍ കുറവായിരിക്കും എന്നുവേണം പറയാന്‍.
അഞ്ചാം ഭാവത്തിലുള്ള ഗുരു പുത്രന്മാരെ കൊണ്ട് പിതാവിന് ധാരാളം വിഷമങ്ങള്‍
അനുഭവിക്കാനും കാരണമാകാം എന്നും വിവക്ഷയുണ്ട്.
ഈ ജാതകങ്ങള്‍ പൂജ മന്ത്രാതി കാര്യങ്ങളില്‍
വളരെയധികം താലപര്യമുള്ളവനായിരിക്കും. അതുപോലെ ധാരാളം വാഹനങ്ങള്‍ ഉള്ള
ആളുമായിരിക്കും.
ജാതകത്തില്‍ അഞ്ചാംഭാവം കര്‍ക്കിടകമായി
അവിടെ ഗുരു ഉച്ചനായി നിന്നാല്‍ ജാതകന് സ്ത്രീ സന്താനങ്ങള്‍ കൂടുതലായിരിക്കും. വാര്‍ദ്ധക്യകാലത്ത്
സന്താനസുഖം ലഭിക്കും. ഇയാള്‍ക്കുണ്ടാകുന്ന പുത്രന്മാര്‍ അനുസരണയുള്ളവരായിരിക്കും.
ഇയാള്‍ നടത്തുന്ന ഊഹകച്ചവടം, സാഹസപ്രവര്‍ത്തികള്‍ എന്നീ കാര്യങ്ങള്‍ക്ക് വിജയം
ലഭിക്കും. അഞ്ചാംഭാവത്തില്‍ ഗുരുവിനോടൊപ്പം രാഹുവും, കേതുവും ആയി യോഗം ചെയ്‌താല്‍
സര്‍പ്പശാപം കൊണ്ട് പുത്രക്ഷയം ഉണ്ടാകാന്‍ കാരണമാകും.
ഗുരു ആറാം ഭാവത്തില്‍ ഇരുന്നാലുള്ള
ഫലങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ആറാം ഭാവത്തിലെ ഗുരു ജാതകനെ വളരെയധികം രോഗപീഡകള്‍
കൊണ്ട് അലട്ടാന്‍ ഇടയുണ്ട്. ശത്രുക്കളെ ജയിക്കുന്നവനായിരിക്കും. ഇയാളുടെ മാതാവിനും
ധാരാളം രോഗപീടയുണ്ടാകും. പ്രവര്‍ത്തനങ്ങളില്‍ വളരെയധികം ആലസ്യം ഉണ്ടായിരിക്കും.
ലൌകീക കാര്യങ്ങളില്‍ താല്പര്യം അധികമുണ്ടാവില്ല. ഇയാള്‍ക്ക് വിശപ്പും, ദഹനശക്തിയും
കുറവായിരിക്കും.മറ്റു വ്യക്തികളാല്‍ ഇയാള്‍ ധാരാളം അപമാനിക്കപ്പെടാന്‍ ഇടയുണ്ട്.
ശാരീരികമായി ക്ഷീണിതനായിരിക്കും. ഇയാള്‍ക്ക് ദുര്‍മന്ത്രവാദത്തില്‍ താലപര്യമുണ്ടായിരിക്കും.
സംഗീത നൃത്താദികളില്‍ നല്ല താലപര്യമുള്ള ആളായിരിക്കും.
ആറാം ഭാവത്തില്‍ ഗുരു ഇരിക്കുന്നത്
സഹോദരന്മാര്‍ക്ക് ഗുണം ചെയ്യില്ല എന്നാണ് പറയുന്നത്. അതുപോലെ അമ്മാവനും അത്ര
നല്ലതല്ല. സ്വന്തമായി തൊഴിലിലേര്‍പ്പെടുന്നതിനു പകരം മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി
ചെയ്യാനായിരിക്കും ഇവര്‍ക്ക് താല്പര്യം. ആറിലെ ഗുരുവിനു പാപ ദൃഷ്ടി \യോഗങ്ങള്‍
ഉണ്ടായാല്‍ ജാതകന് വാതരോഗം വരാനും സാധ്യതയുണ്ട്.
ഗുരു മകരത്തിലോ, കുംഭത്തിലോ
ഇരിക്കുകയും, ആറാം ഭാവമായി വരികയും രാഹുവിന്‍റെ യോഗദൃഷടികള്‍
എന്തെങ്കിലുമുണ്ടെങ്കില്‍ ജാതകന് മഹാരോഗം എന്തെങ്കിലും വരാനാണ് സാധ്യത. അതുപോലെ
തന്നെ ഇയാള്‍ സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരിക്കും.
പരോപകാര കാര്യങ്ങളിലും ഇയാള്‍ തല്പരനായിരിക്കും. ചിലപ്പോള്‍ മാത്രമേ അംഗീകാരം
കിട്ടു എന്നുമാത്രം.
ഗുരു ഏഴാം ഭാവത്തിലാണ് ജാതകത്തില്‍
ഇരിക്കുന്നതെങ്കില്‍ എന്തൊക്കെ ഫലങ്ങളാണ് നാം അനുഭവിക്കാന്‍ പോകുന്നത് എന്നാണ് ഇനി
നാം നോക്കാന്‍ പോകുന്നത്.
ഏഴാം ഭാവത്തിലെ ഗുരു കൂടുതലും നല്ല
കാര്യങ്ങളാണ് തരാന്‍ സാധ്യതയുള്ളത്. ഗുരുഗൃഹം ശുഭ സ്ഥാനത്തിരുനാല്‍ വളരെനല്ല
ഫലങ്ങളാണ് അനുഭവപ്പെടുക. പക്ഷെ, ഏഴാം ഭാവം നല്ല രാശിയിലായിരിക്കണമെന്നു മാത്രം.
കേന്ദ്രാധിപത്യ ദോഷമുണ്ടെങ്കിലും ഭൂരിഭാഗം ജാതകങ്ങളിലും അത് വളരെ കുറച്ചുമാത്രമേ
അനുഭവപ്പെടു.
ഗുരു ഏഴാം ഭാവത്തിലാണ് എങ്കില്‍
ജാതകന്‍ വളരെയധികം ബുദ്ധിമാനിയായിരിക്കും എന്നാണ് പറയുന്നത്. അതുപോലെ ജീവിതത്തില്‍
അഭിവൃദ്ധികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളോട് വലിയ താല്പര്യം തോന്നുകയില്ല.
സ്വന്തം കുടുംബത്തില്‍ സ്വന്തം പിതാവിനെക്കാള്‍ കൂടുതലായി പുത്രന്‍(ജാതകന്‍)
പ്രശസ്തനാവാന്‍ ഇടയുണ്ട്. നല്ലപ്പോലെ സംസാരിക്കുന്ന സ്വഭാവക്കാരനായിരിക്കും.
ഈ ജാതകന്‍ കവിത, മറ്റു സാഹിത്യ
രചനകള്‍ എന്നിവയില്‍ താല്പര്യമുള്ള ആളായിരിക്കും. നല്ലപ്പോലെ പ്രസംഗ പാടവം
ഉണ്ടായിരിക്കും. ചിതരചന, ഫോട്ടോഗ്രാഫി എന്നിവയിലും താല്പര്യമുണ്ടായിരിക്കും.
വിനയശീലനായിരിക്കും. ശാസ്ത്ര കാര്യങ്ങളില്‍ താല്പര്യമുണ്ടാകും.
ഗുരു ഏഴാം ഭാവത്തിലാണെങ്കിലും നീച
രാശിയിലാണെങ്കില്‍ അനുഭവിക്കുക മാത്രമല്ല ഗുരുക്കന്മാരെ ബഹുമാനിക്കാതിരിക്കാനും,
സ്ത്രീകളുമായി അവീഹീത ബന്ധത്തില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്.
ഏഴാം ഭാവതിധപന്‍ ദുര്‍ബലനായി രാഹു,
കേതു, കുജന്‍, ശനി എന്നീ ഗ്രഹങ്ങള്‍ യോഗം ചെയ്‌താല്‍ അയാള്‍ക്ക് വിഭാര്യ
ഉണ്ടാകും.
മേടം, ചിങ്ങം, മിഥുനം, ധനു ഇവ ഏഴാം
ഭാവമായി അവിടെ ഗുരു നിന്നാല്‍ വിദ്യാഭ്യാസത്തിന് നല്ലതാണ്. ഇടവം, കന്നീ, കര്‍ക്കിടകം,
വൃശ്ചികം, മീനം ഇവ ഏഴാം ഭാവമായി ഗുരു അവിടെ നിന്നാല്‍ ഭാര്യാഭര്‍ത്താക്ക്ന്മാര്‍
തമ്മില്‍ വഴക്കുണ്ടാകും. ഭാര്യ വിട്ടു നില്ക്കാന്‍ സാധ്യത ഉണ്ട്. വിവാഹമോചനം വരെ
സംഭവിക്കാവുന്നതാണ്.
അതുപോലെ തുലാത്തിലും, മകരത്തിലും
ആണ് ഗുരു എങ്കില്‍ ജാതകന് രണ്ട് വിവാഹത്തിന് സാധ്യത ഉണ്ട്. കര്‍ക്കിടകത്തിലെ
ഉച്ചത്തില്‍ ഗുരു മധ്യായുസ്സില്‍ സ്ത്രീ വിവാഹത്തിന് കാരണമാകാം.
ഗുരു എട്ടാം ഭാവത്തില്‍ ഇരുന്നാല്‍
അനുഭവിക്കെണ്ടുന്ന ഫലങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. എട്ടാം ഭാവത്തിലെ ഗുരു
മൊത്തത്തില്‍ നല്ലതല്ല. ജാതകന് എപ്പോഴും എന്തെങ്കിലും രോഗങ്ങളെ കൊണ്ടുള്ള ശല്യം
ഉണ്ടായിരിക്കും. വ്യക്തി നീച സ്വഭാവി ആയിരിക്കും. ജീവിതത്തില്‍ ഇയാള്‍
മറ്റുള്ളവരുടെ സേവകനായി ഇരിക്കാനാണ് സാധ്യത. അതായത് ജോലി ചെയ്യേണ്ടി വരും.സ്വന്തം
ബിസ്സിനസ്സിന് സാധ്യത കുറവാണെന്നര്‍ത്ഥം. ഈ വ്യക്തിക്ക് വിവേകവും, വിനയവും
കുറവായിരിക്കും. അലസനും ദുര്‍ബ്ബല ശരീരനുമായിരിക്കും. പിശുക്കനും, ദുഖിതനും,
ശത്രുക്കള്‍ ഉള്ളവനുമായിരിക്കും. പല സന്ദര്‍ഭങ്ങളിലും അപമാനിതനാകാന്‍
സാധ്യതയുണ്ട്. മോശപ്പെട്ട സ്ത്രീകളുമായി ബന്ധം സ്ഥാപിക്കും. മനസ്സിന് വളരെയധികം
ചാന്ജല്യം അനുഭവപ്പെടും.
അഷ്ട്മത്തിലെ ഗുരു ശുഭരാശിയിലോ,
സ്വക്ഷേത്രത്തിലോ ആയാല്‍ ആ വ്യക്തി ഏതെങ്കിലും തീര്‍ത്ഥസ്ഥാനത്ത് (പുണ്യസ്ഥലത്ത്)
ശാന്തമായി മരിക്കും.
(തുടരും)
Comments