ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-10- രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151. വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങള്‍:
ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-10-
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151.
വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങള്‍:
വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങളെ കുറിച്ചാണ് ഈ ലക്കത്തില്‍ നമ്മള്‍ ചര്‍ച്ച
ചെയ്യാന്‍ പോകുന്നത്. വിവാഹ പ്രായമെത്തിയ മക്കളുടെ മാതാപിതാക്കള്‍ ജ്യോതിഷികളെ
സന്ദര്‍ശിക്കുന്നത് സാധാരണമാണ്. പലരും പലപ്പോഴായി ജാതകങ്ങള്‍ ചേര്‍ച്ച
നോക്കുന്നതിന് കൊണ്ട് പോകാറുണ്ട്. പക്ഷെ, പലപ്പോഴും അവ
ചേരുന്നതായിക്കൊള്ളണമെന്നില്ല. കുറച്ചധികം സന്ദര്‍ഭങ്ങളില്‍ അങ്ങനെ വരുന്ന പക്ഷം
മാതാപിതാക്കള്‍ക്ക് പേടി തുടങ്ങും. എന്‍റെ മകള്‍ക്ക്/മകന് വിവാഹയോഗമില്ലാതെ വരുമോ?
ജാതകപ്രകാരം ഒരു വ്യക്തിക്ക് വിവാഹമുണ്ട് എന്നു ഉറപ്പുവരുത്താന്‍ കഴിയുന്ന
തരത്തിലുള്ള ഗ്രഹങ്ങളുടെ ഇരിപ്പാണ് താഴെ പറയാന്‍ പോകുന്നത്.
1.
ജാതകത്തില്‍ ഏഴാം ഭാവധിപതി ശുഭനൊ, പാപനൊ ആയികൊള്ളട്ടെ, അതു
സ്വക്ഷേത്രത്തില്‍ ഇരിക്കുകയും അതിനുമേല്‍ യാതോരുവക പാപ ദൃഷ്ടികളും
ഇല്ലാതിരിക്കുകയും ചെയ്താല്‍ ആ വ്യക്തിയുടെ വിവാഹം നടക്കുമെന്ന് ഉറപ്പാണ്.
2.
അതുപോലെതന്നെ ഏഴാംഭാവാധിപതി ശുഭനൊ, പാപനൊ ആയികൊള്ളട്ടെ, അത്
വേറെ എവിടെയെങ്കിലും ഇരുന്ന്‍ സ്വക്ഷേത്രത്തിലേക്ക് പൂര്‍ണ്ണദൃഷ്ടിയോടെ നോക്കുകയും
ഏഴാം ഭാവത്തിനു മറ്റു പാപഗൃഹങ്ങളുടെ ദൃഷ്ടി, യോഗം എന്നിവ ഇല്ലാതെ വരികയും ചെയ്താല്‍
ആ ജാതകന്റെ വിവാഹം നടക്കുമെന്നു പറയാം.
3.
അതുപോലെ ജാതകത്തില്‍ ചന്ദ്രന്‍ ഏഴില്‍ അതിന്‍റെ അധിപതി
സ്വക്ഷേത്രത്തില്‍ ശുഭനായൊ, പാപനായൊ, ഇരിക്കുകയും ആ ഗ്രഹത്തിന് യാതൊരു വിധ പാപദൃഷ്ടി,
യോഗങ്ങള്‍ എന്നിവ ഇല്ലാതിരിക്കുകയും ചെയ്താല്‍ ആ ജാതകക്കാര്‍ക്കും വിവാഹം
ഉണ്ടെന്നുള്ളത് ഉറപ്പു തന്നെ.
4.
മേല്പറഞ്ഞതു പ്പോലെ ചന്ദ്രന്‍ സപ്തമാധിപന്‍
സ്വക്ഷേത്രത്തിലേക്ക് പൂര്‍ണ്ണദൃഷ്ടിയോടെ നോക്കുകയും മറ്റു പാപദൃഷ്ടി, യോഗങ്ങള്‍ ഇല്ലാതെയും
ഇരുന്നാല്‍ ഇവിടെയും വിവാഹം നടക്കുമെന്നു ഉറപ്പിച്ചു പറയാം.
5.
ജാതകത്തില്‍ ഏഴാം ഭാവത്തില്‍ യാതൊരു വക ഗ്രഹങ്ങളും
ഇല്ലാതെയിരിക്കുകയും, അതു പോലെ പാപഗ്രഹങ്ങളുടെ ദൃഷ്ടിയോഗം എന്നിവ ഇല്ലാതെ ഏഴാം
ഭാവാധിപന്‍ എവിടെയെങ്കിലും ബലവാനായി ഇരിക്കുകയും ചെയ്താല്‍ വിവാഹം
നടക്കുമെന്നുറപ്പിക്കാം.
6.
ജാതകത്തില്‍ രണ്ട്, ഏഴ്, പന്ത്രണ്ട് എന്നി ഭാവങ്ങളുടെ
ഭാവധിപന്മാര്‍ കേന്ദ്രത്തിലൊ, ത്രികോണത്തിലൊ ഇരിക്കുകയും അവര്‍ക്ക് ഗുരുദൃഷ്ടി വരികയും
ചെയ്താല്‍ ആ ജാതകമുള്ളയാള്‍ വിവാഹിതനായിരിക്കും എന്നുറപ്പിക്കാം.
7.
ജാതകത്തില്‍
ഏഴാം ഭാവാധിപതി എവിടെയിരുന്നാലും അതിന്‍റെ രണ്ട്, ഏഴ്, പന്ത്രണ്ട് എന്നി
ഭാവങ്ങളില്‍ ശുഭഗൃഹങ്ങള്‍ ഇരുന്നാലും ആ ജാതകന് മംഗല്യയോഗം ഉണ്ടെന്നു വേണം പറയാന്‍.
സാധാരണ ഗതിയില്‍ വിവാഹം നടക്കുന്ന കാലം നിര്‍ണ്ണയിക്കുന്നത്
പല കാരണങ്ങള്‍ കൊണ്ടാണ്. അത് അത്ര എളുപ്പമല്ല.
1.
ഏഴാം ഭാവാധിപതിയുടെ ദശയില്‍ സ്വ അപഹാരത്തില്‍ അല്ലെങ്കില്‍
ലഗ്നാധിപതി, അഞ്ചാംഭാവാധിപതി, ഏഴാം ഭാവാധിപതി, എട്ടാം ഭാവാധിപതി, ഒമ്പതാം
ഭാവാധിപതി അല്ലെങ്കില്‍ പത്താം ഭാവാധിപതി എന്നി ഗ്രഹങ്ങളുടെ അപഹാര കാലത്തും
വിവാഹങ്ങള്‍ നടക്കാവുന്ന നല്ല സമയങ്ങള്‍ ആണ്.
2.
അതല്ലെങ്കില്‍ ഒന്ന്‍, അഞ്ചു, ഏഴ്, എട്ട്, ഒന്‍പത്, പത്ത്,
എന്നീ ഭാവാധിപന്മാരുടെ മഹാദശയിലും അതുമല്ലെങ്കില്‍ അവരുടെ അപഹാര കാലത്തും
വിവാഹത്തിന് അനുയോജ്യമായ സമയം തന്നെ.
3.
അതുകൂടാതെ ചാരവശാന്‍ ഗുരു ഏഴില്‍ വരികയൊ അല്ലെങ്കില്‍
ഏഴാംഭാവത്തിന് ഗുരുവിന്റെ പൂര്‍ണ്ണ ദൃഷ്ടി വരികയൊ ചെയ്യുന്ന കാലയളവിലും വിവാഹം
നടക്കാന്‍ സാധ്യതയുണ്ട് എന്നു വേണം പറയാന്‍.
4.
ഇവ കൂടാതെ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ ഇരിക്കുന്ന
ഗ്രഹങ്ങളുടെ ദശയിലും അപഹാരത്തിലും വിവാഹം നടക്കാവുന്നതാണ്.
5.
അതുപോലെ ചാരവശാല്‍ ഗുരു ശുക്രനില്‍ നിന്നും ത്രികോണ
സ്ഥാനത്തോ (ഒന്ന്‍, അഞ്ചു, ഒമ്പത്) അല്ലെങ്കില്‍ ഏഴാം ഭാവത്തിലൊ നില്‍ക്കുമ്പോഴും
വിവാഹം നടക്കുന്നതിനു സാധ്യതയുള്ള സമയമാണ്.
6.
പലപ്പോഴും ശുക്രനും ഗുരുവും ശുഭരാശിയില്‍ ഇരിക്കുന്ന
ജാതകമാണേങ്കില്‍ ആ ഗ്രഹങ്ങളുടെ ദശയുടെ മധ്യഭാഗത്ത് വിവാഹം നടക്കാവുന്നതാണ്.
അതുപോലെ മറ്റു പാപഗ്രഹങ്ങള്‍ ഏതെങ്കിലും ശുഭരാശിയില്‍ ഇരിക്കുകയാണെങ്കില്‍ അത്തരം
ഗ്രഹങ്ങളുടെ ദശയുടെ അവസാന ഭാഗത്തും വിവാഹം നടക്കാവുന്നതാണ്.
7.
ജാതകത്തില്‍ ശുക്രന്‍ ഇരിക്കുന്ന ഭാവത്തിന്റെ അധിപന്‍
ദുസ്ഥാനങ്ങളായ 6,8,12 എന്നിവിടങ്ങളില്‍ ഇരിക്കുന്നില്ല എങ്കില്‍ ആ ഗ്രഹത്തിന്‍റെ
ദശാകാലത്തും വിവാഹം നടക്കാവുന്നതാണ്.
8.
വിവാഹപ്രായമെത്തിയ ഒരാള്‍ക്ക് ആ സമയത്ത് നടക്കുന്ന
ദശ-അപഹാരങ്ങള്‍ 8ന്‍റെയോ 10ന്‍റെയോ അധിപതിയുടെ ആണെങ്കില്‍ അക്കാലത്തും
വിവാഹകാര്യങ്ങള്‍ ശുഭകരമായി നടക്കും എന്നു വേണം പറയാന്‍.
9.
ജാതകത്തില്‍ ഏഴാം ഭാവധിപതിയുടെ കൂടെ ഒരു ഗ്രഹം
ഇരിക്കുന്നുണ്ടെങ്ങില്‍ ആ ഗ്രഹത്തിന്റെ ദശാ-അപഹാര കാലങ്ങള്‍ വിവാഹത്തിന്
സാധ്യധയുള്ള സമയമാണ്.
10.
സ്ത്രീകള്‍ക്ക് ഗുരുദശാകാലത്തും, പുരുഷന്മാര്‍ക്ക്
ശുക്രദശകാലത്തും വിവാഹം നടക്കാന്‍ സാധ്യധയുള്ള നല്ല സമയമാണ്. എങ്കിലും ശുക്രദശകാലത്ത്
സ്ത്രീപുരുഷ ഭേദമന്യേ വിവാഹം നടക്കുമെന്നു ജ്യോത്സ്യന്മാര്‍ പറയാറുണ്ട്. കാരണം
ശുക്രന്‍ വിവാഹത്തിന്‍റെ കാരക ഗ്രഹമാണല്ലോ?
ഇപ്പോള്‍ തന്നെ കുറെ അധികം യോഗങ്ങള്‍ പറഞ്ഞു
കഴിഞ്ഞു. സാധാരണക്കാര്‍ക്ക് ഇത് ഓര്‍മ്മിക്കുവാന്‍ അത്ര എളുപ്പമാവില്ല. അതാണല്ലോ
ജ്യോതിഷത്തിന്റെ പ്രാധാന്യവും. അടുത്തലക്കത്തില്‍ ജാതകത്തിലെ മറ്റു ചില
യോഗങ്ങളുമായി പരിചയപ്പെടാം.
(തുടരും)
Comments