കർമ്മ തിയറി എന്താണ്?....രവീന്ദ്രന്‍ നായര്‍ - malayali astrologer-9871690151

.            








   *പ്രാരബ്ധം, ആഗാമികം, സഞ്ചിതം*
.                 ----------------------------------------------------

മാവിന്‍മേല്‍ കണ്ട മാമ്പഴം എറിഞ്ഞിട്ടു ഭുജിക്കുവാന്‍ ആഗ്രഹിച്ച ഗോപാലന്‍ മുന്നു കല്ലുകള്‍ പെറുക്കിയെടുത്തു.

അവയില്‍ ഒരു കല്ലെറിഞ്ഞുകഴിഞ്ഞു.

രണ്ടാമത്തേതു കൊണ്ടെറിയാന്‍ ഒരുങ്ങുന്നു. 

മൂന്നാമത്തേതു ഇടത്തേകയ്യില്‍തന്നെയിരിക്കുന്നു. 

ഈ മൂന്നു കല്ലുകളും ലക്ഷ്യം തെറ്റിപ്പോയാലോ?

വീണ്ടും ശ്രമിക്കുകതന്നെ. 

ഒരുവന്‍ മുജ്ജന്മത്തിലെ കര്‍മ്മവാസനകളോടുകൂടി ജനിക്കുന്നു. അതിന്റെ നിയന്ത്രണം ഇനി നമ്മുടെ കൈയിലല്ല. ഫലമെന്തായാലും അനുഭവിക്കുകയേ നിര്‍വ്വാഹമുള്ളു.

 എറിഞ്ഞു കഴിഞ്ഞ കല്ലിനെപ്പോലെ, ഈ ജന്മത്തില്‍ത്തന്നെ നാം ചെയ്ത കര്‍മ്മങ്ങള്‍ പലതും ഒരു പരിധിവരെ നമുക്കു നിയന്ത്രണവിധേയമാണ്. 

എറിയാനോങ്ങിപ്പിടിച്ചിരിക്കുന്ന രണ്ടാമത്തെ കല്ലിനെപ്പോലെ, ആദ്യത്തേതു ലക്ഷ്യം തെറ്റിപ്പോയെങ്കില്‍ കുറേക്കുടി ലക്ഷ്യംനോക്കി സമര്‍ത്ഥമായെറിയാന്‍ സാധിക്കും.

 ഇടംകൈയ്യില്‍ ഭദ്രമായിവെച്ചിരിക്കുന്ന മൂന്നാമത്തെ കല്ലിനെപ്പോലെയാണ് നമുക്കിനി ചെയ്യാനുള്ള കര്‍മ്മങ്ങള്‍. 

അതു പൂര്‍ണ്ണമായും നമുക്കു വിധേയമാണ്.
ഈ ത്രിവിധകര്‍മ്മ ഗതിയെ
 പ്രാരബ്ധം, 
ആഗാമികം, 
സഞ്ചിതം എന്നീ പേരുകളില്‍ തരം തിരിച്ചിരിക്കുന്നു.

(1) മുജ്ജന്‍മത്തിലെ കര്‍മ്മഫലങ്ങള്‍ വാസനാരൂപത്തിലും മറ്റും അനുഭവിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണ്.

(2) ഈ ജന്മത്തില്‍ ഇതേവരെ ചെയ്ത കര്‍മ്മഫലങ്ങള്‍ അവയില്‍ പലതും വേണമെങ്കില്‍ നമുക്കിനിയും മാറ്റാവുന്നതാണ് . ഏകദേശഫലങ്ങള്‍ അനുഭവിച്ചും കഴിഞ്ഞിരിക്കും.

(3) ഇനി ചെയ്യാനിരിക്കുന്ന കര്‍മ്മങ്ങള്‍ അവയെങ്ങനെ ചെയ്യണമെന്നു തീരുമാനിക്കുവാനും പ്രവര്‍ത്തിക്കുവാനും നമുക്കു പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്. 

ഒരു പക്ഷേ മുമ്പുചെയ്ത സത്കര്‍മ്മഫലങ്ങളെയോ ദുഷ്‌കക്കര്‍മ്മഫലങ്ങളെയോ തേച്ചുമായ്ചുകളയാനും ഇനിയുള്ള തീവ്രയത്‌നംകൊണ്ടു സാധിച്ചേയ്ക്കാം.

(ഏതോ മഹാന്‍ പറഞ്ഞത്)

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍