വ്രതങ്ങള്‍,വിശേഷ ദിവസങ്ങള്‍...........രവീന്ദ്രന്‍ നായര്‍ ,9871690151 ,ഡെല്‍ഹി
വ്രതാനുഷ്ടാനങ്ങള്‍ ....... അവലംബം..........രാധാകൃഷ്ണന്‍ പൊ റ്റക്കല്‍ . വ്രതകാലത്ത് ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങള്‍ -------- പകലുറക്കം,സ്തീ സഹ ശയനം ,എണ്ണ തേച്ച് കുളി,വെറ്റില മുറുക്ക് ,പുകവലി,മധ്യപാനം,വിനോദങ്ങളില്‍ ഏര്‍പ്പെടല്‍ ,ഹിംസ,അസത്യം,ചൂതു കളി എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ് . മനസ്സില്‍ സാത്വിക ഭാവം വളര്‍ത്തി അവിടെ ഈശ്വര ചൈതന്യത്തെ ഉണര്‍ത്തുന്നതിന് ഈ നിയന്ത്രണങ്ങള്‍ സഹായിക്കുന്നു. വ്രത ദിവസം ഒരിക്കല്‍ മാത്രം ആഹാരം കഴിക്കുക . ആത്യന്തികമായി മനസ്സില്‍ ഈശ്വരിയമായ സാത്വിക ഗുണം വളര്‍ത്തുക എന്നതാണു വ്രതാനുഷ്ഠാനങ്ങളുടെ എല്ലാം ലക്ഷ്യം. അതിലൊന്നാണ് സാത്വിക ലഘു ഭക്ഷണം വ്രത കാലത്ത് നിര്‍ദേശിക്കുന്നത് , വ്രത നിയമങ്ങള്‍ എല്ലാം കര്‍ശനമായി പാലിച്ചാലും വിശ്വശപൂര്‍വമുള്ള ഈശ്വര ഭജനം ഇല്ലെങ്കില്‍ വ്രതാനുഷ്ടാനങ്ങള്‍ എല്ലാം വൃഥാവിലകുന്നു. നാമ ജപം, പുരാണ. പാരായണം,ദാനം ,സത്സങ് തുടങ്ങിയവയില്‍ ഏര്പ്പെടുക. വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിധിച്ചിട്ടുള്ളതോ ,ദോഷ ശാന്തിക്ക് ഭജിക്കേണ്ടതോ ആയ ദേവതയെ ഭക്തി പൂര്‍വം വ്രത ദിനത്തില്‍ ഉപവസിക്കുക. സത് കര്‍മ നിരതമായ സജ്ജനങ്ങളുടെ സംപര്‍ക്കം ആണ് വ്ര...