രാമനാമത്തിന്‍റെ മഹത്വം: sampadanam. Raveendran Nair.9871690151






രാമനാമത്തിന്‍റെ മഹത്വം:
വിഷ്ണു ഭഗവാന്‍റെ “ഓം നമോ നാരായണായ” എന്ന അഷ്ടാക്ഷരീ മന്ത്രത്തിന്‍റെ ജീവനായ “രാ” യും ശ്രീ മഹാദേവന്‍റെ പഞ്ചാക്ഷരി മന്ത്രത്തിലെ “മ” യും സമന്വയിച്ചതാണ് താരകാ മന്ത്രമായ ശ്രീരാമ മന്ത്രം. രാമനാമത്തില്‍ വൈഷ്ണവ ശൈവ തേജസ്സുകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
വിഷ്ണു സഹസ്രനാമത്തിലെ ഫല ശ്രുതിയില്‍ ഇങ്ങനെ പറയുന്നു:
പാര്‍വത്യുവാച:
“കേനോപായേന ലഘുനാ
വിഷ്ണോര്ന്നാമസഹസ്രകം
പട്യതേ പണ്ടിത്യ്ര്നിത്യം ശ്രോതു
മിസ്ചാമൃഹം പ്രഭോ!”
പാര്‍വതി ഈശ്വരനോട് ചോദിക്കുന്നു: ”ബുദ്ധിയും സാമര്ധ്യവും ഉള്ളവര്‍ക്ക് വിഷ്ണുസഹസ്രനാമം ദിവസവും ആവര്‍ത്തിക്കാന്‍ എന്താണ് എളുപ്പവഴി?”
ഈശ്വര ഉവാച:
“ശ്രീ രാമരാമരാമേതി രമേ രാമേ മനോരമേ
സഹസ്രനാമാതത്തുല്യം രാമ നാമ വരാനനേ”
രാമ നാമം മൂന്നു തവണ ആവര്‍ത്തിച്ച് ഉച്ചരിക്കുന്നത് തന്നെ ആയിരം നാമം ജപിക്കുന്നതിന് തുല്യം.
“ഓം നമോ നാരായണായ” എന്ന അഷ്ടാക്ഷരീ മന്ത്രത്തിന്‍റെ “രാ” എടുത്തുമാറ്റിയാല്‍ അതു “ഓം നമോ നായണാ യ” എന്നാകുമല്ലോ? തനിക്കു പോകുവാന്‍ ഒരു വഴിയും ഇല്ലെന്നര്‍ഥം.
നമ:ശ്ശിവായ മന്ത്രത്തില്‍ നിന്നും “മ” മാറ്റിയാല്‍ “നശ്ശിവായ” ആകും; നശിക്കട്ടെ എന്നാണതിന്‍റെ അര്‍ഥം; അപ്പോള്‍, ഈ രണ്ടു അക്ഷരങ്ങളും രണ്ടു മന്ത്രങ്ങളുടെയും ബീജാക്ഷരങ്ങള്‍ ആയി കരുതുന്നു.
“രാ” മ” എന്നീ രണ്ട് ബീജാക്ഷരങ്ങള്‍ യോജിപ്പിച്ച് “രാമ” എന്ന നാമം വസിഷ്ഠ മഹര്‍ഷി ദശരഥ മഹാരാജാവിന്‍റെ മൂത്ത പുത്രന് നല്‍കി; പിന്നീട് ഈ നാമം സര്‍വ്വ ചരാചരങ്ങള്‍ക്കും മോക്ഷദായകം ആയി; കാട്ടാളനായിരുന്ന രത്നാകരന്‍ രാമ നാമം ജപിച്ചു ജ്ഞാനം നേടി; വാല്മീകി മഹര്‍ഷിയായി.
രാമനാമം നമുക്കെല്ലാം മോക്ഷദായകമാവട്ടെ !
പിബരേ രാമ രസം !!

കടപ്പാട്-രാജിവ് വാര്യര്‍-ഫേസ് ബുക്ക്‌

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151