ആരാണ് ബ്രാഹ്മ ണന്‍. ബ്രാഹ്മണന്‍ അല്ലാത്ത ആരും ക്ഷേത്ര പൂജ ചെയ്യാൻ പാടില്ല ?????. sampadanam-Raveendran Nair










ബ്രാഹ്മണന്‍ അല്ലാത്ത ആരും ക്ഷേത്ര പൂജ ചെയ്യാൻ പാടില്ല .

.പക്ഷെ ഇതിൽ ആദ്യം മനസിലാക്കേണ്ടത് ആരാണ് ബ്രാഹ്മണൻ............ .


ബ്രാഹ്മണ കുലത്തിൽ ജനിച്ചത് കൊണ്ട് ബ്രാഹ്മണൻ ആവുമോ ??
ഒരിയ്ക്കലും ഇല്ല . ബ്രാഹ്മണി ചരിതും ശീലം യശ്യസഃ ബ്രാഹ്മണഃ സ ബ്രഹ്മചാരി ".അതായത് ആത്മാവ് തന്നെ ആണ് ബ്രഹ്മമെന്നു അറിഞ്ഞു ബ്രഹ്മഭാവന ചെയ്യുന്നവന്‍ ബ്രാഹ്മണന്‍...അപ്പോൾ ജന്മം കൊണ്ട് കിട്ടുന്നത് അല്ല ബ്രാഹ്മണ്യം , മുക്കുവ കുടുംബത്തില്‍ ജനിച്ചു 4 വേദങ്ങളും , 18 പുരാണങ്ങളും , 1 ഇതിഹാസവും , ഭാഗവതവും , ഉപനിഷത്തുകളും എഴുതിയ വേദവ്യാസന്‍ , കാട്ടാളനായി ജനിച്ചു രാമ നാമം കൊണ്ടു മഹാമുനി ആയ വാത്മീകി , അസുര കുലത്തില്‍ ജനിച്ച് നാരായണ നാമം കൊണ്ടു ബ്രാഹ്മണന്‍ ആയ പ്രഹ്ലാദന്‍ , മഹാബലി ഇവര്‍ ഒക്കെ കര്‍മം കൊണ്ടു ബ്രാഹ്മണന്‍ ആയ ബ്രാഹ്മണർ ആണ് ..അപ്പോൾ
ആരാണ് ബ്രാഹ്മണന്‍, ജീവനാണോ, ദേഹമാണോ, ജാതിയാണോ, ജ്നാനമാണോ, കര്‍മം ആണോ ധാര്‍മികതയാണോ? ജാതി ഭേദങ്ങള്‍ കൊണ്ട് കലുഷിതമായ സമൂഹത്തില്‍, സനാതന ധര്‍മ്മത്തില്‍ ഉറച്ചു നില്ക്കാന്‍, ജാതിയുടെ ഉച്ച നീചത്വങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഈ അറിവ് ഗുണം ചെയ്യും. പ്രസിദ്ധമായ വജ്രസൂചികോപനിഷത്ത് പറയുന്നു ആരാണ് ബ്രാഹ്മണന്‍ എന്ന്.
ആദ്യമായി ജീവന്‍ ആണ് ബ്രാഹ്മണന്‍ എന്നതിനെ ഉപനിഷത്ത് നിഷേധിക്കുന്നു.
ജീവന്‍ സര്‍വ ശരീരങ്ങളിലും ഏകഭാവത്തിലാണ്. അതുകൊണ്ട് ജീവന്‍ ബ്രാഹ്മണന്‍ അല്ല.
ദേഹവും ബ്രാഹ്മണന്‍ അല്ല. എന്തെന്നാല്‍ ചണ്ഡാലന്‍ മുതല്‍ എല്ലാ ശരീരങ്ങളും പഞ്ചഭൂത നിര്‍മ്മിതമാണ്. ആ ശരീരത്തിലെ ശ്വേത വര്‍ണം (വെള്ള നിറം) ബ്രാഹ്മണന്‍ അല്ല. എന്തെന്നാല്‍ പിതാവിന്റെ ശരീരം പുത്രന്‍ ദഹിപ്പിക്കുമ്പോള്‍, ആ ശ്വേതവര്‍ണവും ദഹിക്കുന്നു. അങ്ങിനെയെങ്കില്‍ പുത്രന് ബ്രഹ്മഹത്യാപാപം ഉണ്ടാകേണ്ടതല്ലേ. അതുകൊണ്ട് ശ്വേതവര്‍ണവും ബ്രാഹ്മണന്‍ അല്ല.
ബ്രാഹ്മണന്‍ എന്നത് ജാതി ആണോ? അല്ല. കാരണം പല ജാതിയില്‍ പെട്ട ജീവികളില്‍ നിന്ന് പോലും മഹര്‍ഷിമാര്‍ ഉണ്ടായിട്ടുണ്ട്. മാനില്‍ നിന്ന് ഋഷ്യ ഋശ്യശൃംഗനും, പുല്ലില്‍ നിന്നും കൗശിക മഹര്‍ഷിയും, മുക്കുവ സ്ത്രീയില്‍ നിന്നും വ്യാസനും, മുയലില്‍ നിന്നും ഗൗതമനും ഉണ്ടായി. അതുകൊണ്ട് ജാതിയാണ് ബ്രാഹ്മണന്‍ എന്ന് പറയാനാകില്ല.
ഇങ്ങനെ മേല്‍ പറഞ്ഞ ഓരോന്നിനെയും ഉപനിഷത്ത് നിഷേധിക്കുന്നു.
ഒടുവില്‍ പറയുന്നു ആരാണ് ബ്രഹ്ഹ്മണന്‍ എന്ന്. അദ്വിതീയമായ ജാതിഗുണക്രിയാ രഹിതമായ ഷടൂര്‍മി (ദാഹം, വിശപ്പ്‌ ജര, മരണം, ശോകം, മോഹം) ഷട്ഭാവം (അസ്തി ജായതേ വര്‍ദ്ധതെ വിപരീണമതെ അപക്ഷ്യതെ വിനശ്യതെ - ജനനം വളര്‍ച്ച പരിണാമം ക്ഷയം നാശം) തുടങ്ങിയുള്ള സര്‍വദോഷ രഹിതം ആയ, സത്യജ്നാനന്ദസ്വരൂപത്തോട് കൂടിയതും മറ്റൊന്നിനെ ആശ്രയിക്കാതെ നില നില്‍ക്കുന്നതും സര്‍വതിനും ആധാരമായിട്ടുള്ളതും സര്‍വഭുതങ്ങളിലും അന്തര്‍യാമി ആയതും അഖണ്ഡാനന്ദസ്വരുപമായതും അളക്കാന്‍ പറ്റാത്തതും ആയ ആത്മാവിനെ, കരതലാമലകം പോലെ ( ഉള്ളം കൈയിലെ നെല്ലിക്ക പോലെ) ആരോണോ സാക്ഷാത്കരിച്ച് കൃതാര്‍ത്തനായിട്ടുള്ളത്, അങ്ങനെയുള്ള അവനില്‍, മാത്സര്യത്തിന്റെയോ അഹങ്കാരത്തിന്റെയോ അംശം ഇല്ലാത്ത അവന്‍, ശ്രുതി ,സ്മൃതി ഇതിഹാസങ്ങളുടെ അഭിപ്രായത്തില്‍ അവനെ പറയുന്നു
ജന്മനാ ജായതേ ശൂദ്രഃ
സംസ്കാരാത് ഭവേത് ദ്വിജഃ
വേദ-പാഠാത് ഭവേത് വിപ്രഃബ്രഹ്മ ജാനാതീതി ബ്രാഹ്മണഃ
മനുഷ്യന്‍ ജനിക്കുന്നത് അജ്ഞാനിയായിട്ടാണ്. വിവിധസംസ്കാരങ്ങളിലൂടെ സംസ്കരിക്കപ്പെടുന്ന അവന്‍ ഒടുവില്‍ ജ്ഞാനസമ്പാദനത്തിന് പ്രാപ്തനാകുകയും തദ്വാരാ മുക്തിനേടുകയും ചെയ്യുന്നു. ഈ സത്യമാണ് സ്കന്ദപുരാണത്തിലെ പ്രശസ്തമായ ഈ ശ്ലോകം വ്യക്തമാക്കുന്നത്
“ജന്മനാ ജായതേ ശൂദ്രഃ സംസ്കാരാദ് ദ്വിജ ഉച്യതേ” (സ്കന്ദപുരാണം 6.239.31) – “മനുഷ്യന്‍ ശൂദ്രനായി ജനിക്കുന്നു. സംസ്കാരങ്ങളാല്‍ അവന്‍ ദ്വിജനായിത്തീരുന്നു.” അതായത് സംസ്കാരശൂന്യനായി ജനിക്കുന്ന ഒരു ജീവന്‍ സംസ്കാരങ്ങളിലൂടെ കടന്നുപോയി ദ്വിജനായി (രണ്ടാം ജന്മം ലഭിച്ചവനാണ് ദ്വിജന്‍. ഉപനയനത്തിനുശേഷം ഗുരുവില്‍ നിന്ന് വേദാധ്യയനത്തിനുള്ള ദീക്ഷ ലഭിക്കുമ്പോഴാണ് ഒരുവന് രണ്ടാം ജന്മം ലഭിക്കുന്നത്. അതോടെ അവന്‍ ദ്വിജനായിത്തീരുന്നു).
"സര്‍വേഷാം ബ്രാഹ്മണോ ലോകേ വൃത്തേന ച വിധീയതേ വൃത്തേസ്ഥിതസ്തു ശൂദ്രോപി ബ്രാഹ്മണത്വം നിയച്ഛതി."
അര്‍ത്ഥം:
ലോകവാസികളായ എല്ലാവരും ആചാരം കൊണ്ടുതന്നെ ബ്രാഹ്മണരാകാം. സദ് വൃത്തിയിലിരിക്കുന്ന ശൂദ്രനും ബ്രാഹ്മണത്വം സിദ്ധിക്കുന്നു.
ബ്രഹ്മസ്വഭാവഃ കല്യാണി! സമഃ സര്‍വ്വത്ര മേ മതിഃ നിര്‍ഗുണം നിര്‍മ്മലം ബ്രഹ്മം യത്ര നിഷ്ഠതി സ ദ്വിജഃ" അര്‍ത്ഥം: അല്ലയോ കല്യാണീ!
ബ്രഹ്മത്തിന്റെ സ്വഭാവം എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിര്‍ഗ്ഗുണവും നിര്‍മ്മലവുമായ ബ്രഹ്മം ഏവനിലുണ്ടോ അവനേ ബ്രാഹ്മണന്‍. ഇത്രയും പറഞ്ഞതില്‍ നിന്നും ഒരാളുടെ ജാതി എന്തെന്ന് തീരുമാനിക്കുന്നത് അയാളുടെ സ്വഭാവവും പ്രവൃത്തിയുമാണ് ...സത്വഗുണം സത്യം,സഹിഷ്ണുത,സമഭാവന, നിഷ്കാമ ഭക്തി,അഹിംസ എന്നീ ഗുണങ്ങളോട് കൂടിയതും യമ നിയമങ്ങള്‍ അനുസരിച്ച് പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഏതൊരു മനുഷ്യനും സത്വഗുണശാലി ആണ് .. അവന്‍ ആണ് ബ്രാഹ്മണന്‍ .. പരബ്രാഹ്മണന്‍ ആയ ഭഗവാന് തൊട്ടു താഴെ ആണ് ഇവര്ക്ക് സ്ഥാനം. ..അങ്ങനെയുള്ളവർ ആവണം ക്ഷേത്ര പൂജകൾ ചെയ്യേണ്ടത് ...

കടപ്പാട്- രാജിവ് വാര്യര്‍ -ഫേസ് ബുക്ക്‌

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151