ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-24 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-24 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151 അടുത്തതായി ഒരാളുടെ ജാതകത്തില്‍ ബുധന്‍ മൂന്നാം ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങളെ കുറിച്ചാണ് നാം വിശകലനം ചെയ്യാന്‍ പോകുന്നത്. ബുധന്‍ എന്ന ഗ്രഹം ശുഭഗ്രഹമാണ്. പക്ഷെ മൂന്നാം ഭാവം അത്ര ശുഭ സ്ഥാനമല്ല.അതുകൊണ്ട് ഫലങ്ങള്‍ സമ്മിശ്രമായിരിക്കും എന്നു വേണം കരുതാന്‍. ഈ ജാതകന്‍ വ്യാപാരികളുമായി യോജിച്ചു വ്യാപാരം ചെയ്തു ധനം സമ്പാദിക്കാന്‍ സാധ്യതയുണ്ട്. ഇയാള്‍ക്ക് വിഷയാസക്തി കൂടുതലായിരിക്കും. വിഷയാസക്തി കൂടുതല്‍ കൊണ്ട് അവസാനം ലൌകിക സുഖങ്ങളില്‍ നിന്ന് എന്നു മാത്രമല്ല എല്ലാ സുഖഭോഗങ്ങളില്‍ നിന്നും മടുത്ത് സന്യാസിയെ പോലെയുള്ള ജീവിതത്തിലേക്ക് മാറുവാനും ഇടയുണ്ട്. ഇയാളെ കൊണ്ട് ബന്ധുക്കള്‍ക്ക് ഗുണമുണ്ടാകും. പലപ്പോഴും ധനമോഹത്താല്‍ ദുഷ്ട സംസര്‍ഗത്തില്‍ ചെന്ന് ചാടാന്‍ വഴിയുണ്ട്. മറ്റു സഹോദരന്മാരെ ഉപയോഗിച്ച് ധനസമ്പാദനം നടത്തും. ധാര്‍മ്മിക കാര്യങ്ങളില്‍ ഇടപ്പെട്ട് യശസ്സ് നേടും. പലതരം സാഹസിക കാര്യങ്ങളില്‍ ഇടപെടും. അതുപോലെ ഇയാള്‍ ദുഷ്ട ബുദ്ധിയുമായിരി...