GEMS AND ASTROLOGY-Raveendran Nair-Jyothish Alankar-09871690151-Delhi

GEMS AND ASTROLOGY-Malayalee Astrologer-Raveendran Nair-9871690151.


ഒരോര്തരുടെയും ശരീരത്തിന്റെ തൂക്കം അനുസരിച്ച് വേണം രത്നങ്ങള്‍ ധരിക്കാന്‍ . പലപ്പോഴും നമ്മുടെ നാട്ടില്‍ പലരുടെയും കയ്യില്‍ ഞാന്‍ കാണാറുള്ളത്‌ വലിയ വില കൊടുത്ത് വാങ്ങിച്ച  കഷ്ടിച്ച് 2-3 കാരറ്റ് തൂക്കമുള്ള  രത്നം മാത്രമാണ്  ധരിച്ചു കാണാറുള്ളത്‌ .  60-70  കിലോ തൂക്കമുള്ള ഒരു വ്യക്തി  ഇത്രയും ചെറിയ ഒരു രത്നം ധരിച്ചത് കൊണ്ട്-അതെത്ര നല്ല രത്നം ആയിരുന്നാല്‍ തന്നെയും- വലിയ കാര്യമൊന്നു മുണ്ടാകുമെന്നു തോന്നുന്നില്ല. പിന്നെ രത്നത്തിന്നു വില കുറെ കൂടുതല്‍ ആണെന്ന് വച്ചു  അവ ഗുണം തന്നു കൊള്ളണമെന്ന്  യാതൊരു ഉറപ്പും ഇല്ല
അത് പോലെ പലരുടെയും കൈയില്‍ അര കാരറ്റ് മുതല്‍ ഒന്നോ ഒന്നരയോ കാരറ്റ്  വരെ തൂക്കമുള്ള ചെറിയ ചെറിയ ഒന്‍പതു രത്നങ്ങള്‍(എല്ലാ ഗ്രഹങ്ങള്‍ക്കും കൂടി) ചേര്‍ത്ത് ‘നവരത്ന മോതിരം’ എന്ന പേരിലുള്ള മോതിരം കാണാറുണ്ട്.  സ്വര്‍ണ്ണ കടകളില്‍ ഇത് പോലെയുള്ള ധാരാളം മോതിരങ്ങള്‍ വളരെയധികം സ്വര്‍ണം ഉപയോഗിച്ച്  പല സയിസിലും തൂക്കത്തിലും  ഉണടാകി വെച്ചിരിക്കും. കടയില്‍ ചെല്ലുന്ന എല്ലാവരെയും ഓരോ നവരത്ന മോതിരങ്ങള്‍ ധരിപ്പിക്കുകയാണ് അവരുടെ ഉദ്ദേശ്യം. കാരണം  പോക്കെറ്റില്‍ പണവും  കൊണ്ട് ഒരു കല്ല്‌ വെച്ച മോതിരം ധരിക്കണമെന്ന ആഗ്രഹത്തോടെ ഒരു വ്യക്തി  ഇത്ര വലിയ ഷോ റൂം സന്ദര്‍ശിക്കുകയനെങ്കില്‍   ആ വ്യക്തി എന്തങ്കിലും വാങ്ങാതെ പോകുന്നത് കടക്കാര്‍ക്ക് എങ്ങിനെ സഹിക്കനാകും. ഇതുകൊണ്ട് ആര്‍ക്കാണ് ഉപകാരം ഉണ്ടാകുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ?
പിന്നെ പല സ്വര്‍ണ കട ക്കാരും ജ്യോത്സ്യന്മാരെ ജോലിക്ക് വെക്കുന്ന ഒരു പുതിയ രീതി കണ്ടിട്ടുണ്ട്. ഗള്‍ഫ്‌ നാടുകളിലാണ് ഇത് കൂടുതലും കണ്ടു വരുന്നത്.  രത്നം പറയാന്‍ കഴിവുള്ള എക്സ്പേരട്ടു ആണ് എന്നാണ് കടക്കാര്‍ പറയുക. നിങ്ങളുടെ ജനിച്ച ദിവസം,സമയം,സ്ഥലം എന്നിവ കൊടുത്താല്‍ കമ്പ്യൂട്ടര്‍ ഉടന്‍ തന്നെ ഒന്നുകില്‍ ജാതകം ഉണ്ടാക്കി തരും. അല്ലെങ്കില്‍ രത്നത്തിന്റെ പേരെഴുതി വരും  അതിനു ശേഷം അവിടത്തെ “ജോലിക്കരനായ ജ്യോത്സ്യന്‍ “ ഉടന്‍ രത്നം നിച്ചയിച്ചു പറഞ്ഞു തരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭൂരിഭാഗവും നിങ്ങള്‍ക്ക്  പുഷ്യ രാഗമോ ഇന്ദ്രനീലമോ,വജ്രമോ ആണ് നിച്ചയിക്കുക . കാരണം ഏറ്റവും വില ക്കൂടുതല്ലുള്ള കല്ലുകള്‍ ഇവയാണല്ലോ. പലപ്പോഴും റൂബിയും ഉണ്ടായിരിക്കും.
പിന്നെ വേറെ ചില ജ്യോത്സ്യന്മാര്ക്കു കടയുമായി ‘കരാറി’ ലയിരുക്കും. ഡോക്ടര്‍മാരും മരുന്നുകടയും പോലെ അല്ലെങ്കില്‍ ഡോക്ടര്‍മാരും ലാബുകളും തമില്ലുള്ള ബന്ധം പോലെ. ഇതൊക്കെ ഞാനിവിടെ പറയുന്നത് എന്താണ് എന്ന് വെച്ചാല്‍ എല്ലാവരും അറിയുക ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്നുള്ള സത്യം.
ഇതെല്ലം വായനക്കാര്‍ അറിയുന്നത് കൊണ്ട് എന്താണ് മെച്ചം എന്ന് വെച്ചാല്‍ വളരെ യധികം പ്രതീക്ഷ വെച്ച് മോതിരം വാങ്ങി ധരിക്കുകയും പിന്നിട് ഒന്ന് നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം പല കാര്യങ്ങളും കൂടി  അതില്‍ കിടപ്പുണ്ട് അല്ലാതെ രത്ന ജ്യോതിഷത്തിനെ മാത്രം പഴി ചാരരുത് എന്ന് പറയാനാണ് . ഒരു കാര്യം കൂടി. വില കൂടിയ രത്നങ്ങള്‍ക്കു ക്കു പകരം വില കുറഞ്ഞ ഉപ രത്നങ്ങള്‍  ധരിച്ചാലും   ഗ്രിഹങ്ങള്‍ ശക്തി പെട്ട് കാര്യങ്ങള്‍ നടക്കാറുണ്ട് എന്നാണ് എന്റെ അനുഭവം. ഉപ രത്നങ്ങള്‍ക്ക്  വില വളരെ കുറവാണെങ്കിലും  അവ ഫലപ്രദ മാണ്. വില കൂടിത് മാത്രമാണ് നല്ലത് എന്നാ തെറ്റിധാരണ വേണ്ട


Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍