Skip to main content

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-1- രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)-9871690151

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-1-
രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)-9871690151
ലേഖനത്തിന്റെ തലക്കെട്ട് പോലെ  ഈ ലേഖനം വഴി  ജ്യോതിഷത്തെ കുറിച്ച് ഒന്നും അറിയാത്ത വായനക്കാരില്‍ ഈ വിഷയത്തെ കുറിച്ച് ഒരു താല്പര്യമുണ്ടാക്കുക എന്നുള്ളതാണ് എന്റെ ഉദ്ദേശ്യം. അത് വഴി കൂടുതല്‍ പേരും ഈ 'വേദാംഗവിഷയത്തില്‍ തത്പരരാവുകയാണെങ്കില്‍ അത് വളരെ ഒരു നല്ല കാര്യമായി ഞാന്‍ കരുതുന്നു
 പക്ഷെ ഈ ലേഖനങ്ങള്‍ വായിക്കുമ്പോള്‍ ജ്യോത്സ്യം കുറച്ചു അറിയാവുന്നവ്ര്‍ക്ക് ഇതിലെ ആദ്യ ഭാഗങ്ങള്‍ വളരെ അധികം വിരസം ആയി തോന്നാവുതാണ്. പക്ഷെ പിന്നിട് കുറെ കഴിയുമ്പോള്‍ വിഷയത്തിന്റെ  ഗഹനതയിലേക്ക്  കടക്കുമ്പോള്‍ ആ വിരസത  എല്ലാം മാറി കിട്ടും എന്ന് ഞാന്‍ ഉറപ്പു തരുന്നു 
 എന്താണ് ജ്യോതിഷം? ഞാന്‍ ടെക്സ്റ്റ്‌ ബുക്ക്‌ നിര്‍വചനങ്ങളിലേക്ക് കടക്കുന്നില്ല .  സാധരണ ക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ജ്യോതിഷം എന്നത്‌   12 രാശി യും 9 ഗൃഹങ്ങളും   27 നക്ഷത്രങ്ങളും തമ്മിലുള്ള ഒരു ‘കളി’ ആണ് അല്ലെങ്കില്‍ അവ തമ്മില്‍ വിവിധ തലങ്ങളിലും  തരത്തിലു മു ള്ള 'യോജിപ്പുകളും വിയോജിപ്പുകളും ആണ്'. ഇതില്‍ കൂടുതലായി ജ്യോതിഷത്തില്‍ ഒന്നും ഇല്ല.
 പക്ഷെ അത് മനസ്സിലാക്കലാണ് ജ്യോതിഷ പഠനം. ഇത്‌ ശാസ്ത്രീയമാണോ അല്ലയോ എന്നുള്ള വിവാദ് വിഷയതിലേക്കു ഇവിടെ ഞാന്‍  കടക്കുന്നില്ല. അത് അവിടെ നില്‍ക്കട്ടെ.
 മനുഷ്യന്റെ ഭാവിയെ കുറിച്ച് പ്രവചിക്കാന്‍ ജ്യോതിഷം കൂടാതെ വേറെ ഏതെങ്കിലും  ശാസ്ത്രങ്ങള്‍ ഇന്ന് നമുക്ക് ലഭ്യമാണോ? എന്നുള്ള ചോദ്യത്തിന്നു  ഇല്ല എന്ന് തന്നെ യാണ് നമുക്ക് മറുപടി ലഭിക്കുക  
 നമ്മുടെ ഭാരതത്തിലെ പഴയ കാലത്തെ ‘ശാസ്ത്രഗജന്‍  മാരാ യിരുന്ന   മുനിമാരും, ഋഷി മാരും അവരുടെ ദിവ്യ നേത്രങ്ങള്‍ വഴി ലഭിച്ച ദിവ്യ മായ ശാസ്ത്രത്തെ നമുക്ക്  തന്നിട്ടുള്ളത്  അത് വേണ്ട രീതിയില്‍ ഉപയോഗിക്കാനും സമയാ സമയങ്ങളുടെ വ്യതിയാന മറിഞ്ഞു വേണ്ടപോലെ ജീവിക്കാനും വേണ്ടി മാത്രമാണ് . അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ഒരു വിജ്ഞാന ശാഖയെ ഉപയോഗിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും  അവരവരുടേതായ  സ്വാതന്ത്രമുണ്ട്
ഇനി വിഷയത്തിലേക്ക് കടക്കാം. 
ആദ്യമായ്ഗ്രഹങ്ങങ്ങളെ പ്പറ്റി പറയുകയാണെങ്കില്‍ ഗൃഹങ്ങള്‍  ഒന്‍പതാണ് . ഇവയെ ജ്യോതിഷത്തില്‍ ‘നവ ഗൃഹങ്ങള്‍’ എന്ന് പറയുന്നു . തത്കാലം നമ്മള്‍ സ്കൂള്‍വിദ്യാഭ്യാസ കാലത്ത് പഠിച്ച കാര്യങ്ങള്‍ കുച്ചോക്കെ  ഇവിടെ മാറി ചിന്തിക്കേണ്ടി വരും.ജ്യോതിഷത്തില്‍ എന്തുകൊണ്ട് എന്നാ ചോദ്യത്തിനു പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന മറുപടികള്‍ കിട്ടിക്കൊലനമെന്നില്ല  കാരണം ഇത് "ദിവ്യ നേത്രങ്ങളാല്‍" കണ്ടു പിടിക്ക പ്പെട്ട ശാസ്ത്രമാണ്  അത് കൊണ്ട്  പല കാര്യങ്ങളും അതെ പടി വിശ്വസിച്ചു  മുന്പാക്കം പോകേണ്ടി വരും. നമ്മള്‍ യാതൊരു വക വിവാദത്തിനും വശം വദനാകാന്‍ പാടില്ല. എങ്കില്‍ നമ്മളുടെ പഠനം മുന്‍പോട്ടു നീങ്ങുകയില്ല 
 ഇനി  ജ്യോതിഷത്തില്‍  ഗൃഹങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.  
 സൂര്യന്‍,ചന്ദ്രന്‍,ചൊവ്വ,ബുധന്‍,വ്യാഴം,ശുക്രന്‍,ശനി  എന്നീ ഏഴു ഗൃഹങ്ങളും  രാഹു, കേതു എന്ന രണ്ടു  തമോ ഗ്രഹങ്ങളും(നിഴല്‍ ഗൃഹങ്ങള്‍) ചേര്ന്നതാണവ . ഇതില്‍ സൂര്യനും ചന്ദ്രനും ഗ്രിഹമാണോ അല്ലയോ എന്നുള്ള സംശയം മാറ്റി വെച്ച് അവ  ഗ്രിഹമാണ് എന്നുരച്ചു മുന്‍പോട്ടു നീങ്ങുക. ഞാന്‍ മേലെ കൊടുത്തിത്തുള്ള ഗ്രിഹങ്ങളുടെ ലിസ്റ്റ് ഓരോ ആഴ്ച്യിലും ദിവസങ്ങള്‍ വരുന്ന  കണക്കിന്നാണ്. അത് നമുക്ക് ഗ്രിഹങ്ങളെയും ആഴ്ച കളെയും ചേര്‍ത്തു ഓര്‍മ്മിക്കാന്‍ എളുപ്പ മായിരിക്കും.
സൂര്യന്‍(ഞായര്‍),ചന്ദ്രന്‍(തിങ്കള്‍),കുജന്‍(ചൊവ്വ),ബുധന്‍,വ്യാഴം,ശുക്രന്‍(വെള്ളി),ശനി എന്നിവയാണത്‌
അടുത്തത് നക്ഷത്രങ്ങളാണ്. അവ  27    ആണ് എന്നുള്ള കാര്യം മലയാളികളായ നമുക്ക് എല്ലാവര്ക്കും നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ഏതൊക്കെയാണ് ആ നക്ഷത്രങ്ങള്‍ എന്ന് ഞാന്‍ എഴുതുന്നത് ഒരു ആവര്‍ത്തനം മാത്രമായിരിക്കും.
 സാധാരണക്കാരായ മലയാളികള്‍ക്കും, തമിഴ് നാട്ടുകാര്‍ക്കും ഈ നക്ഷത്രങ്ങളെ കുറിച്ച് അറിയാം. പക്ഷെ മറ്റ് സംസ്ഥാനകാര്‍ക്കൊന്നും   ഇതിനെകുറിച്  ഒന്നും അറിയില്ല എന്നുള്ളത്‌  വളരെയധികം അത്ഭുതം നിറഞ്ഞ ഒരു  വാസ്തവം മാത്രമാണ്.. ജ്യോതിഷം എന്ന് പറഞ്ഞാല്‍ എല്ലാ നാട്ടുകാര്‍ക്കും ഒരു പോലെ  തന്നെ യാണ് എന്ന് ഓര്‍ക്കുക.  ജ്യോതിഷത്തില്‍ നിയമങ്ങള്‍ മാറുന്നില്ല  ജ്യോതിഷത്തിലെ ഏറ്റവും പുരാതന ഗ്രന്ഥം "പരാശര ഹോരശാസ്ത്രം" സംസ്കൃത ഭാഷയിലാണ് രചിക്കപെട്ടിട്ടുള്ളത് . എല്ലാത്തിന്റെയും അടിസ്ഥാന ഗ്രന്ഥം ഇതാണ്  
ഇനി അടുത്തത്‌ രാശി ആണ്. രാശി ചക്രവും രാശി മണ്ഡലവും ഒരു സങ്കല്പ ലോകമാണ്. എല്ലാ ഗൃഹങ്ങളും എല്ലാ നക്ഷത്രങ്ങളും അന്തമില്ലാത്ത ആകാശത്തിന്റെ മധ്യത്തില്‍ അദൃശ്യമായ വിധം നിര്തിയിരിക്കുന്ന ചക്രം പോലെ സ്ഥിതി ചെയ്യുന്ന  ഒരു ദീര്‍ഘ വൃത്ത വലയമാണ് രാശി ചക്രം. അതായത് നമ്മുടെ തലയ്ക്കു മുകളില്‍ ഉള്ള ആകാശത്തെ ഒരു വൃത്ത ആകൃതിയില്‍ കാണേണ്ടി വരും
 ഈ രാശി വലയവും രാശി മണ്ഡലവും സ്ഥിരമാണ് ഇവക്കു യാതൊരു വക ചലനങ്ങളും ഇല്ല . അത് സ്ഥിരമായി അവിടെ നില നില്‍ക്കുന്നു.
ഭൂമിയില്‍ നിന്ന് ഏറ്റവും ദൂരെ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഗൃഹം ശനി ആണ് അത് കഴിഞ്ഞാല്‍ വ്യാഴം. വ്യാഴത്തിനെ ഗുരു എന്നും ബ്രിഹസ്പതി എന്നും പേരുകളുണ്ട്. അത് കഴിഞ്ഞാല്‍ കുജന്‍ അല്ലെങ്കില്‍ ചൊവ്വ എന്ന് പറയുന്ന ഗൃഹം.അടുത്ത സ്ഥാനം സൂര്യനാണ്. അതിനു ശേഷം ശുക്രന്‍. ശുക്രനെ ഭ്രഗു എന്നും പറയാറുണ്ട്.  പിന്നിട് ബുധന്‍.  അത് കഴിഞ്ഞാല്‍ പിന്നെ ചന്ദ്രന്‍.
രാഹു കേതുക്കളുടെ സ്ഥാനം ശനിക്കും വ്യഴത്തിന്നും ഇടക്കുള്ള സൌരയൂഥ ഭാഗത്താണ്.
ഇനി ഓരോ ഗ്രിഹങ്ങളുടെ സഞ്ചാര സമയം നോക്കാം.
സൂര്യനില്‍ നിന്ന് ഏറ്റവും അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഗൃഹം ശനി ആണല്ലോ? അത് കൊണ്ട് തന്നെ അതിന്റെ സഞ്ചാര പഥവും ദൈര്ഘ്യമേറിയതായിരിക്കും. ഒരു വട്ടം പന്ത്രണ്ടു രാശി കളെയും ചുറ്റി വരാന്‍ ശനിക്കു 29 വര്ഷം 5.5 മാസവുമെടുക്കും. അതായതു കഷ്ടിച്ച് 30  കൊല്ലം. അത് കൊണ്ടാണ് ശനി ഓരോ രാശിയും കടക്കുന്നതിനു കഷ്ടിച്ച് രണ്ടര കൊല്ലം എടുക്കും എന്ന് പറയുന്നത്. ശനിയുടെ ചലനം വളരെ പതുക്കെ യാണന്നര്‍ത്ഥം.
വ്യാഴം തന്റെ രാശി മണഡലത്തില്ലുള്ള സഞ്ചാര പഥത്തില്‍  കൂടി സൂര്യനെ ഒന്ന് ചുറ്റുന്നതിന്നു  11 വര്ഷം 10 മാസം 12 ദിവസം എടുക്കുന്നു. ഏകദേശം 12 വര്ഷം. അതിനെയാണ് നാം ഒരു വ്യാഴ വട്ട ക്കാലം എന്ന് പറയുന്നത്. അങ്ങിനെ വരുമ്പോള്‍ വ്യാഴം കഷ്ടി ചു ഒരു വര്‍ഷകാലം ഒരു രാശിയില്‍ ഉണ്ടായിരിക്കും.
അത് പോലെ ചൊവ്വ ഒരു രാശി യില്‍ കഷ്ടിച്ച് 48 ദിവസത്തോളം നില്‍ക്കും. ബുധ്ന്റെ  കാലയളവ്‌ ഒരു രാശി യില്‍ സൂര്യനെ പ്പോലെ ഏകദേശം ഒരു മാസമായിരിക്കും. ശുക്രന്റെയും കാലയളവ് ഏകദേശം ഇത്ര തന്നെയാണ്. ഇവിടെ ഏകദേശം എന്നാ വാക് ഉപയോഗിക്കുന്നത്. അധികം കണക്കുകള്‍ പറഞ്ഞാല്‍  വായനക്കാര്‍ക്ക്‌ വിരസത കൂടുമെന്നറിയാം. അധികം അറിയേണ്ടവര്‍ വേറെ വല്ല ജ്യോതിഷ ഗ്രന്ഥങ്ങലും പിന്നിട്   വായിച്ചു നോക്കാവുന്നതാണ്.(ഇപ്പോള്‍ വേണ്ട) ചന്ദ്രന്‍ ഒരു രാശി കടക്കാന്‍ രണ്ടേ കാല്‍ ദിവസം എടുക്കും. സൂര്യന് ഒരു രാശി കടക്കാന്‍ ഒരു മാസം എടുക്കും.

Best Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi


Comments

Popular posts from this blog

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -

ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍-
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151 

നിങ്ങളുടെ ജാതകത്തില്‍ പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഉണ്ടോ ?

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗൃ ഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് "പഞ്ച മഹാ പുരുഷ യോഗങ്ങള്‍."

1. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി(1 -4 -7-10 ) വരികയും ചെയ്‌താല്‍  ആ ജാതകന്നു രുചക യോഗം ഉണ്ട് ന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘ ആയുസ്സ്, നിര്‍മല കാന്തി, നല്ല രക്ത ഓട്ടം,ശാരീരികമായ ബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക , നല്ല കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയ പ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.അതുപോലെ മുറിവ് ചതവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യ സന്ധത,ചിന്ത…

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2--രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851

ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851
സാധാരണ പുഷ്പാഞ്ജലികള്‍, അഭിഷേകങ്ങള്‍, തുലാഭാരങ്ങള്‍, ഹോമങ്ങള്‍ എന്നിവ കൊണ്ടുള്ള

ഗുണങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു.

എല്ലാ വഴിപാടുകളും എല്ലാ

ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും

പ്രത്യേകതയായിരിക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ്

മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ

നാട്ടിലേയും നാട്ടുനടപ്പ് വേറെയാണ്, പേരുകള്‍ നാട്ടുനടപ്പനുസരിച്ചുള്ളവയാണ്.

ഇപ്രാവശ്യം പ്രതിപാദിക്കാന്‍ പോകുന്നത് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള വഴിപാടുകളും,

പരിഹാരങ്ങളും ആണ്. അതു കൂടാതെ വ്രതങ്ങള്‍ നോല്ക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍,

എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ്.

1. അപസ്മാരം മാറാന്‍ വഴിപാട്- പൂതന്‍ കെട്ടുക

2. ശ്വാസരോഗത്തിനുള്ള വഴിപാട്- പൂമൂടല്‍

3. വിഷബാധ മാറാന്‍- കാളിയമര്‍ദ്ദനം കൃഷ്ണാട്ടന്‍ കളി

4. ഓര്‍മ്മ പിശക് (ഓര്‍മ്മ കുറവ്) മാറാന്‍- സരസ്വതഘൃതം (നെയ്യ്) സേവിക്കുക

5. നടക്കുവാനുള്ള (കാലിന്‍…

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗ്രിഹപ്പിഴകളും പരിഹാരങ്ങളും.......രത്ന ധാരണം.....രവീന്ദ്രന്‍ നായര്‍ .malayalee astrologer.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗൃ ഹ പ്പിഴകളും പരിഹാരങ്ങളും-തുടര്‍ച്ച .ഗൃഹ പ്പിഴ മാറ്റാന്‍ രത്ന ധാരണം എങ്ങിനെ നടത്തണം?
രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151
ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ വിശദമായി കൊടുത്തിണ്ട്‌. അവ തമ്മില്‍ ബന്ധമുണ്ട്എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് .
ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുറിച്ചാണ്ണ് ഇവിടെ പ്രതിപാധിക്കാന്‍ പോകുന്നത്.
നിങ്ങളുടെ ലഗ്നം മേടം ആവുകയുംലഗ്നധിപധി ചൊവ്വ  നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടിയചെമ്പവിഴം വലതു കൈയിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്‌. രത്നങ്ങള്‍ എത്ര തൂക്കമുള്ള താണ് ധരിക്കേണ്ടത് എന്നുള്ള…