Gems and Astrology-Malayalee Astrologer,Raveendran Nair,Jyothish Alankar,Delhi-9871690151

രത്ന ജ്യോതിഷം -നീചഗൃഹങ്ങളെഎങ്ങനെ ശക്തി പ്പെടുത്താം ?  

രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)-09871690151


ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ കൊടുത്തിണ്ട്‌. അവ തമ്മില്‍ ബന്ധമുണ്ട്  എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് .

 ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുരിചാണ് ഈ ലക്കത്തില്‍ കൊടുക്കുന്നത്.

നിങ്ങളുടെ ലഗ്നം മേടം ആണ്, ലഗ്നധിപധി നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടി  ചെമ്പവിഴം വലതു കൈയിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്‌.

ലഗ്നം ഇടവം ആയി ലഗ്നധിപധി അഞ്ചില്‍  നീച്ചനായി ഇരുന്നാല്‍ അവര്‍ക്ക്  വജ്രമോ വൈറ്റ് ടോപാസോ ധരിക്കാം . വിവാഹാദി കാര്യങ്ങളിലെ വിലംബം,വിദ്യ തടസ്സം എന്നിവയ്ക്ക് പരിഹാരം.

ലഗ്നം മിഥ്‌ നം ആ യിരിക്കുകയും  ലഗ്നാധിപതി  പത്തില്‍ നീചനാ യിരിക്കുകയും ചെയ്‌താല്‍ തൊഴില്‍ പരമായി എത്ര അദ്വാ നിച്ചാലും യാതൊരു ഫലവും കിട്ടുകയില്ല. നിങ്ങള്‍ക്ക് ഒരു മരതകം ധരിക്കേണ്ടി വരും. അത് ചെറു വിരലില്‍ വെള്ളിയിലോ സ്വര്‍ണതിലോ കെട്ടി ധരിക്കാം

ലഗ്നം കര്‍ക്കിടകം ആയിരിക്കുകയും ചന്ദ്രന്‍ ലഗ്നധിപധി  ആയി അഞ്ചില്‍ നീചനായി ഇരുന്നാല്‍ യാതൊരു കാരണ വശാലും മനസമാധാനം പ്രതീക്ഷികേണ്ട. അതുപോലെ നിങ്ങളുടെ അമ്മയ്ക്കും  നിങ്ങളെ കൊണ്ട് മനസമാധാനം കിട്ടാതെ വരും. ഇതിനായി ഒരു മുത്തു വെള്ളിയില്‍ കെട്ടി വലതു കൈയിലെ ചെരുവിരലില്‍  ധരിക്കുക.

ലഗ്നം ചിങ്ങമായി വരികയും ലഗ്നാധിപതി  തുലാത്തില്‍- (അതായതു-നിങ്ങള്‍ തുലാം  മാസത്തിലാണ് ജനിച്ചത്  എങ്കില്‍) ഇരിക്കുന്നു എങ്കില്‍  നിങ്ങള്‍ക്ക് ഒരു മാണിക്യം സ്വര്‍ണത്തില്‍ കെട്ടി വലത്‌  കൈയിലെ മോതിര വിരലില്‍ ധരിക്കണം.

നിങ്ങളുടെ ലഗ്നം കന്നി യാ യിരിക്കുകയും,  ലഗ്നാധിപതി  ബുധന്‍ ഏഴില്‍ മീനത്തില്‍ നീചനാ യിരിക്കുകയും ചെയ്‌താല്‍ നിങ്ങളുടെ വിവാഹദി കാര്യങ്ങള്‍ വൈകാനും, അഥവാ നടന്നാല്‍ തന്നെ വിവാഹ ജീവിതത്തില്‍  ധാരാളം വഴക്കുകള്‍ ഉണ്ടാവാനും സാദ്ധ്യത യുണ്ട്. അത് കൂടാതെ കൂടു കച്ചവടത്തില്‍ വഴക്കുകള്‍, തെറ്റിദ്ധാരണ എന്നിവ ഉണ്ടാവാനും  സാധ്യത ഉണ്ട്. ഇതിനായി ഒരു മരതകം സ്വര്‍ണത്തിലോ, വെള്ളിയോലോ കെട്ടി ചെറു വിരലില്‍ ധരിക്കാം.

അടുത്തതായി  തുലാം  ലഗ്നം ജാതകക്കാര്‍ക്ക് പന്ത്രണ്ടില്‍ ശുക്രന്‍ നീചനായി ഇരുന്നാല്‍ വിവാഹാദി കാര്യങ്ങളില്‍ വിലംബം, അനാവശ്യ രോഗങ്ങള്‍ -പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്- മുതലായവ അനുഭവ പ്പെടാം. നിങ്ങള്‍ ഒരു വജ്രം- അല്ലെങ്കില്‍ വൈറ്റ് ടൊപാസ് വെള്ളിയിലോ സ്വര്‍ണത്തിലോ കെട്ടി  ചെറു വിരലില്‍ ധരിക്കാവുന്നതാണ്‌

വൃചിക ലഗ്നമാണ് നിങ്ങളുടെതെങ്കില്‍  ലഗ്നാധിപതി  ഭാഗ്യ സ്ഥാനത്തു പോയി നീചനായി ഇരിക്കുന്നു എങ്കില്‍ ഒട്ടും വൈകിക്കാതെ ഒരു ചുവന്ന പവിഴം   സ്വര്‍ണത്തില്‍ കെട്ടി മോതിര വിരലില്‍ ധരിക്കണം. നിങ്ങളുടെ ഭാഗ്യം തെളിയും എന്നുള്ളതില്‍ സംശയം വേണ്ട.

ലഗ്നം ധനുവും ലഗ്നാ ധിപതി വ്യാഴം, ധന സ്ഥാനത്ത് നീചനായി ഇരിക്കുകയും ചെയ്താല്‍ ഒട്ടും മടിക്കേണ്ട നിങ്ങള്‍ സംമ്പാധിക്കുന്ന ധനം വരുന്നതിനെക്കാള്‍  വേഗത്തില്‍ ചിലവാകും എന്നുള്ളത് ഉറപ്പുള്ള കര്യാമാണ് .അത് പോലെ തന്നെ  നിങ്ങളുടെ വിദ്യഭ്യാസ കാര്യങ്ങളില്‍  വളരെയധികം മുടക്കങ്ങളും  സംഭവിക്കാവുന്നതാണ് . ഇതിനെല്ലാം പരിഹാരമായി ഒരു പുഷ്യ രാഗമോ അല്ലെങ്കില്‍ ഗോള്ടെന്‍ ടോപസോ മോതിരമായി വലതു കയ്യിലെ  ചൂണ്ടു വിരലില്‍ ധരിക്കണം. സ്വര്‍ണത്തില്‍ ധരിക്കുകയാണെങ്കില്‍   കൂടുതല്‍ നല്ലതായിരിക്കും.

അടുത്ത ലഗ്നമായ മകര ലഗ്നകാര്‍ക്ക് ലഗ്നാധിപതി യും രണ്ടാം ഭാവധിപതി യുമായ ശനി നാലാം ഭാവമായ മേടത്തില്‍ നീചനായി ഇരുന്നു കഴിഞ്ഞാല്‍ ധനം,അഭിവൃദ്ധി, മനസമാധാനം എന്ന് വേണ്ട പ്രധാന പെട്ട എല്ലാ രംഗങ്ങളിലും ഉയര്‍ച്ചക്ക് വളരെയധികം വിഷമമുണ്ടയിരിക്കും. ഇതിനു വേണ്ടി ഇന്ദ്ര നീലം അല്ലെങ്കില്‍ അതിനു പകരം നീല ടോപാസ് എന്ന രത്നം വെള്ളിയിലോ സ്വ്ര്‍ണതിലോ കെട്ടി വലതു കയ്യിലെ നാട് വിരലില്‍ ധരിക്കണം . ഇന്ദ്ര നീലം മോതിരം ഉണ്ടാക്കുന്നതിനു മുന്പ് മൂന്ന് ദിവസം കെട്ടി പരിശോധിച്ച ശേശം വേണം മോതിരം ഉണ്ടാക്കാന്‍.  

കുംഭ ലഗ്ന മാണെങ്കിലും ഇതേ മോതിരം തന്നെ യാണ് ധരിക്കേണ്ടത്.

അവസാനമായി മീന ലഗ്നക്കാരുടെ ലഗ്നാധിപതി  വ്യാഴം നീചനായി പതിനൊന്നില്‍ ഇരുന്നാല്‍ വരവുകള്‍ കുറഞ്ഞും അഭി വൃദ്ധി  ഇല്ലാതെയും ഇരിക്കുക സാധാരണമാണ് . ഇതിനു പുഷ്യ രാഗമോ, മഞ്ഞ ടോപസോ സ്വര്‍ണത്തില്‍ കെട്ടി വലതു കയ്യിലെ ചൂണ്ട് വിരലില്‍ ധരിക്കവുന്നതാണ് .

മേല്‍ പ്പറഞ്ഞ രത്നങ്ങള്‍ ധരിക്കുക വഴി നീച ഗൃഹങ്ങള്‍ ശക്തി പെടുകയും ഫലങ്ങള്‍ തരികയും ചെയ്യും.  ഇത് കൂടാതെ ഓരോ ദശ, അപഹാര കാലത്ത് ധരിക്കേണ്ടുന്ന രത്നങ്ങളെ കുറിച്ച്  കൂടുതലായി അടുത്ത ലക്കത്തില്‍ പ്രതിപാദിക്കം.

രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍),
ബി-20-ജി -ഡല്‍ഹി പോലീസ് അപ്പാര്‍ട്ട്മെന്റ് ,
മയൂര്‍വിഹാര്‍-ഫേസ്-1,ദെല്‍ഹി-110091.
മൊബൈല്‍-9871690151,011-22794576.
ravinair42@gmail.com



Best Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi



Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-1-Raveendran Nair-Jyothish Alankar-9871690151-Delhi