Posts

വള്ള സദ്യയും ചടങ്ങുകളും..... സംബാധകന്‍-രവീന്ദ്രന്‍ നായര്‍. 9871690151.

Image
ഒരു പക്ഷെ കേരളത്തിലെ വടക്കൻ ജില്ല കളിൽ താമസിക്കുന്ന വർക്ക്‌ -എറണാകുളം  മുതൽ വടക്കോട്ട് -ഈ വള്ള സദ്യയെ കുറിച് അത്രയധികം അറിഞ്ഞു കൊള്ളണം എന്നില്ല. അവർക്കു വേണ്ടി ഈ ബ്ലോഗ് സമർപ്പിക്കുന്നു...... ഇത്തരം ചടങ്ങുകൾ വടക്കൻ ജില്ലകളിൽ ഉള്ളതായി അറിവില്ല...... വള്ള സദ്യയിലെ ചടങ്ങുകൾ വള്ളസദ്യയിലെ വിഭവങ്ങൾ; ചോറും, തൊടുകറികളും, പായസങ്ങളും വിളമ്പിയിട്ടില്ല വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. നിറപറ രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതാത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം ...

108 ശിവ നാമങ്ങൾ.ഷെയര്‍ ചെയ്യൂ പുണ്യം നേടൂ... സമ്പാദനം.... രവീന്ദ്രൻ നായർ

Image
108 ശിവ നാമങ്ങൾ ഷെയർ ചെയ്യൂ പുണ്യം നേടൂ.... ഹര ഹര മഹാദേവാ !!!! ഓം ശിവായഃ നമഃ ഓം മഹേശ്വരായഃ നമഃ ഓം ശംഭേവ നമഃ ഓം പിനാകിനേ നമഃ ഓം ശശിശേഖരായഃ നമഃ ഓം വാമദേവായഃ നമഃ ഓം വിരൂപാക്ഷായഃ നമഃ ഓം കപർദ്ദിനേ നമഃ ഓം നീലലോഹിതായഃ നമഃ ഓം ശങ്കരായഃ നമഃ ഓം ശൂലപാണയേ നമഃ ഓം ഖട്വാംഗിനേ നമഃ ഓം വിഷ്ണുവല്ലഭായഃ നമഃ ഓം ശിപിവിഷ്ടായഃ നമഃ ഓം അംബികാനാഥായഃ നമഃ ഓം ശ്രീകണ്ഠായഃ നമഃ ഓം ഭക്തവത്സലായഃ നമഃ ഓം ഭവായഃ നമഃ ഓം ശർവ്വായഃ നമഃ ഓം ത്രിലോകേശായഃ നമഃ ഓം ശിതികണ്ഠായഃ നമഃ ഓം ശിവപ്രിയായഃ നമഃ ഓം ഉഗ്രായഃ നമഃ ഓം കപാലിനേ നമഃ ഓം കാമാരയേ നമഃ ഓം അന്ധകാസുരസൂദനായഃ നമഃ ഓം ഗംഗാധരായഃ നമഃ ഓം ലലാടാക്ഷായഃ നമഃ ഓം കാലകാലായഃ നമഃ ഓം കൃപാനിധയേ നമഃ ഓം ഭീമായഃ നമഃ ഓം പരശുഹസ്തായഃ നമഃ ഓം മൃഗപാണയേ നമഃ ഓം ജടാധരായഃ നമഃ ഓം കൈലാസവാസിനേ നമഃ ഓം കവചിനേ നമഃ ഓം കഠോരായഃ നമഃ ഓം ത്രിപുരാന്തകായഃ നമഃ ഓം വൃഷാങ്കായഃ നമഃ ഓം വൃഷഭാരൂഢായഃ നമഃ ഓം ഭസ്മോധൂളിതവിഗ്രഹായഃ നമഃ ഓം സാമപ്രിയായഃ നമഃ ഓം സ്വരമയായഃ നമഃ ഓം ത്രയീമൂർത്തയേ നമഃ ഓം അനീശ്വരായഃ നമഃ ഓം സർവ്വജ്ഞായഃ നമഃ ഓം പരമാത്മനേ നമഃ ഓം സോമസൂര്യാഗ്നിലോചനായഃ നമഃ ഓം ഹവിഷേ നമഃ ഓം യജ...

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151

Image
വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ.   അഭിപ്സിഥാര്‍ത്തശിദ്യാര്‍ത്താമ് പൂജിതോ യസ്സ് രൈരപ്പി സര്‍വ വിഗ്ന ചിദേ *ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം* *ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം* *ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം* *ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം* *അംബികാഹൃദയാനന്ദം മാതൃഭിഃ പരിപാലിതം* *ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം* *സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്ന വിവർജ്ജിതം* *സർവ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം* *ഗജാനനം ഭൂതഗണാദിസേവിതം* *കപിത്ഥജംബുഫലസാരഭക്ഷിതം* *ഉമാസുതം ശോകവിനാശകാരണം* *നമാമി വിഘ്നേശ്വര പാദപങ്കജം* *ശുക്ലാംബരധരം വിഷ്ണും* *ശശിവർണ്ണം ചതുർഭുജം* *പ്രസന്നവദനം ധ്യായേത്* *സർവ്വവിഘ്നോപശാന്തയേ*

ലളിതാ സഹസ്ര നാമത്തിന്റ മഹത്വം..(Dr.Kamalesh). സമ്പാദനം... രവീന്ദ്രൻ നായർ .9871690151,

Image
"ലളിതാ സഹസ്രനാമം ന്യൂറോണും മന്ത്രങ്ങളും": ഡോ.കമലേഷ്. തലച്ചോറിലെ ന്യൂറോണുകളിൽ ഏക! രേഖാ ഭാവത്തിലുള്ള (unilinear coding) സംയമനം നടക്കാൻ ഉതകുന്ന ശബ്ദത്രാസകമാണ് ലളിതാസഹസ്രനാമത്തിലെ മന്ത്രങ്ങൾ എന്ന് NeuroLinguistics-ൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചിട്ടുണ്ട്.  ഈ മന്ത്രങ്ങൾ ദീർഘങ്ങളും പ്രത്യേക ഘടനയുള്ളവയുമാണ്. ജർമ്മനിയിലുള്ള ചെറിയ ചെറിയ കൂട്ടായ്മകളിലെ അംഗങ്ങൾ ഒത്തുകൂടി നിലവിളക്ക് കൊളുത്തി വെച്ച് ലളിതാസഹസ്രനാമ മന്ത്രങ്ങൾ ജപിക്കുന്ന കാഴ്ച നമുക്ക് അവിടെ ചെന്നാൽ കാണാൻ കഴിയും. സംസ്കൃതത്തിലുള്ള ഈ മന്ത്രങ്ങളുടെ തർജ്ജമ (translation) അല്ല, ലിപ്യന്തരം (transliteration) ചെയ്തതിന്റെ ഓരോ കോപ്പിയുമായാണ് അവർ ചമ്രം പടിഞ്ഞിരുന്ന് ജപിക്കുന്നത്. ഓർമ്മക്കുറവ്, അൾഷൈമേഴ്സ് രോഗം തുടങ്ങിയ മഹാവിപത്തുക്കളിൽ നിന്നും മോചനം ലഭിക്കാനുള്ള Neurolinguistic programme ആയിട്ടാണ് ഈ കൂട്ടായ്മ യോഗങ്ങൾ സംഘടിക്കപ്പെട്ടിരിക്കുന്നത്. മന്ത്രങ്ങൾ ഉച്ചരിക്കുന്ന ആളിൽ മാത്രമല്ല ശ്രോതാവിലും സദ്ഭാവനാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. തലച്ചോറ്റൽ ഇവ ആൽഫാ തരംഗങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്ന് ഡൽഹിയിലെ Difence In...

കൃഷ്ണ ഞാൻ ഒന്നും അറിയുന്നില്ല...... *അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും ...

Image
കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍  മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :- " ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത്‌ എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ??? ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍റെ നഷ്ടം "... ധാരാളം സമ്പത്ത് ഉണ്ട...

സൂര്യ സംക്രമവും വിഷുവും..... എന്തുകൊണ്ട് 2018 ലെ വിഷു മേടം-2 ന് ആഘോഷിക്കുന്നു?.Raveendran Nair.9871690151

Image
എന്തുകൊണ്ട് 2018 ലെ വിഷു മേടം-2 ന് ആഘോഷിക്കുന്നു? സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യന്‍, മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ? എങ്കില്‍ നമ്മള്‍ അതിനെ മീനക്കണി എന്നല്ലേ വിളിക്കേണ്ടത്? അതുകൊണ്ടാണ് സൂര്യോദയം കഴിഞ്ഞുവരുന്ന മേടവിഷു, തൊട്ടടുത്ത ദിവസം ആചരിക്കുന്നത്. മലയാളം ഒന്നാംതീയതി നമ്മള്‍ പൊതുവേ ആചരിക്കുന്നത് കലണ്ടര്‍ നോക്കിയാണ്. എന്നാല്‍ സൂര്യസംക്രമം (അതായത് സൂര്യന്‍ അടുത്ത രാശിയിലേക്ക് മാറുന്നത്) നടക്കുന്നത് സൂര്യോദയത്തിന് ശേഷമാണെങ്കില്‍, ആ ദിവസത്തെ ദിനമാനം (ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയം) എടുത്ത്, അതിനെ അഞ്ചായി ഭാഗിച്ചാല്‍ ആദ്യത്തെ മൂന്ന്‍ ഭാഗയില്‍ സംക്രമം വന്നാല്‍ മലയാളം ഒന്നാംതീയതി അന്നുതന്നെയും, മൂന്ന്‍ ഭാഗയ്ക്ക് ശേഷമാണ് അന്നത്തെ സൂര്യസംക്രമം നടന്നതെങ്കില്‍ മലയാളം ഒന്നാംതീയതി ആചരിക്കുന്നത് അടുത്ത ദിവസമായിരിക്കും.  ഞങ്ങളുടെ അറിവില്‍, സംക്രമപൂജ നടക്കുന്ന അതിപ്രധാന ക്ഷേത്രം ശബരിമല മാത്രമാണ് (മകരത്തില്‍ മാത്രം). മകരസംക്രമം നടക്കുന്ന കൃത്യസമയത്ത് (അത് അര്‍ദ്ധരാത്രിയായാലും ന...

മഹാ മൃത്യുഞ്ജയ മന്ത്രം

Image
            മഹാ മൃത്യുഞ്ജയ മന്ത്രം ഇത് ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം.  ഈ മന്ത്രംയജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്.  ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും.  ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.  നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. മൃത്യുഞ്ജയ മന്ത്രം മരണത്തെ ജയിക്കാനല്ല മൃത്യു വേദനിപിക്കതെയ് കടന്നു വന്നു മോക്ഷതിലേക്ക് നയിക്കാനാണ്..... മന്ത്രം  ഓം ത്ര്യംബകം യജാമഹെ സുഗന്ധിം പുഷ്ടി വര്‍ദ്ധനം ഉര്‍വാരുകമിവ ബന്ധനാത് ...