Skip to main content

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-13 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151,9971683268

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-13 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)
ഫോണ്‍-9871690151,9971683268.

ഓരോ ഭാവത്തിന്റെയും കാരകങ്ങള്‍-

എട്ടാം ഭാവം കൊണ്ട് ചിന്തികേണ്ട കാര്യങ്ങള്‍-

ആയുസ്സ്, കലഹം, പരാജയം, മരണം, പാപം, മരണഭീതി, മൂത്രസംബന്ധരോഗം, കാന്‍സര്‍, നഷ്‌ടം, പേടി, സങ്കടം, ഭാര്യയുമായി വഴക്കുകള്‍, വിഷം തീണ്ടല്‍, യുദ്ധ ഭുമി, ഉയരത്തില്‍ നിന്നുള്ള വീഴ്ച, മാറാ രോഗങ്ങള്‍, മറ്റുള്ളവര്‍ക്ക് ശല്യം, പാഴ്ചിലവുകള്‍, അപകടങ്ങള്‍, ശരീര ചേദം, കോപം, അവയവ നാശം, രഹസ്യാത്മകത, ബോട്ട്, ബന്ധനം, മോഷണം, പിടിച്ചുപറി, മംഗല്യം, ദ്വാരം, മാനസിക ദുഖം, അപമാനം, സേവകത്വം,  കടം കൊടുക്കല്‍, ദാനം വാങ്ങല്‍, ഗുദരോഗം, വെറുതെ കിട്ടുന്ന പണം, മുഖരോഗം, സര്‍ക്കാര്‍ ശിക്ഷ, ക്ഷുദ്ര പ്രയോഗം, ധനനഷ്ടം, ഭാഗ്യദോഷം, ഇന്‍ഷുറന്‍സ്, ബന്ധുക്കളുടെ മരണ ദുഖം, സഹോദര ശത്രുത്വം, ഭാര്യയെ ഉപദ്രവിക്കല്‍, തലമുടി, ദുഷ്ടന്മാരുടെ വരവ്, ഉദകക്രിയ, സമുദായ മാമൂലുകള്‍, മറ്റുള്ളവരില്‍ നിന്നും പണം നേടാനുള്ള കഴിവ്, കുടുംബ സ്വത്ത്‌ ലഭിക്കല്‍, മറ്റുള്ളവരുടെ ആഗ്രഹത്തിന് വഴങ്ങല്‍, പരസ്പര സഹകരണം, വിവാഹത്തില്‍ നിന്നോ ദാമ്പത്യപങ്കാളിയില്‍ നിന്നോ പണം വരുക, ശത്രുക്കളുടെ സ്നേഹിതര്‍, സന്താനങ്ങളുടെ വിദ്യാഭ്യാസം.

ഒമ്പതം ഭാവം കൊണ്ട് ചിന്തിക്കേണ്ടുന്ന കാര്യങ്ങള്‍ (കാരകത്വം)

പിതാവ്, ദാഹം, നന്മ, വിദേശയാത്ര, തീര്‍ത്ഥ സ്നാനം, തപസ്സ്, വലിയവരോട് ബഹുമാനം, സ്വഭാവം, മനശുദ്ധി, ആരാധന, വിദ്യാഭ്യാസത്തിനുള്ളയത്നം, പ്രതാപം, വാഹനം, സമ്പന്നത, നയം, രാഷ്ട്രിയം, അന്തസ്സ്, സത്സര്‍ഗ്ഗം, പിതൃധനം, മകള്‍, മകന്‍, പണവിതരണം, ബ്രാഹ്മണധര്‍മ്മ വിശ്വാസം, യാഗം, ഭാഗ്യം, ആചാര്യന്‍, പൂര്‍വ്വപുണ്യം, പൌത്രന്മാര്‍, തീര്‍ത്ഥയാത്ര, ഭൂതദയ പ്രവര്‍ത്തനങ്ങള്‍, ലൌകികസുഖഭോഗങ്ങള്‍, ഗുരുഭക്തി, ഔഷധം, വാഹനം, ഭാഗ്യസമ്പത്ത്, യാത്ര, അഭിഷേകം, ആചാരം, ദേവഭജനം, വൈഭവം, പുഷ്ടി, ശുഭം, പുത്രന്‍, ഐശ്വര്യം, ആന, കുതിര, പോത്ത്, രാജദര്‍ബാര്‍, വൈദികക്രിയകള്‍, പുതിയമേഖലകള്‍, ദീര്‍ഘയാത്രക്കുള്ള ആഗ്രഹം, പ്രസിദ്ധികരണ പ്രവര്‍ത്തനങ്ങള്‍, ഉന്നത വിദ്യാഭ്യാസം, കോളേജ് പഠനം, വേദാന്തവിഷയം, പൊതുവിഷയങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്, വിശ്വാസം, ജീവിത ദര്‍ശനം, ഭാര്യഭര്‍ത്തത്യബന്ധുക്കള്‍, ശത്രുക്കളുടെ സ്വത്തുക്കള്‍.

പത്താം ഭാവം കൊണ്ട് ചിന്തിക്കേണ്ട കാര്യങ്ങള്‍:

തൊഴില്‍, ബുദ്ധി, പ്രശസ്തി, താമസസ്ഥലം. ചികിത്സാ രംഗത്ത് പ്രശസ്തി, രാജബന്ധം(രാഷ്ട്രിയ ബന്ധം), പിതാവിന്‍റെ നന്മതിന്മകള്‍, ദയവ്, അന്തസ്സ്, കാല്‍മുട്ട്, തുട, നട്ടെല്ല്, പിതൃഭക്തി, ദൂരദേശവര്‍ത്തമാനം, മഴ, വരള്‍ച്ച, ആകാശം, രാജ്യം, വിദേശവാസം, ബിസിനസ്സ്, ആജ്ഞ, കൃഷി, ശാസ്ത്രം, കളികള്‍, ദത്തുപുത്രന്‍, ഡോക്ടര്‍, ധനനിക്ഷേപം, കുതിര സവാരി, ഗുസ്തി, സര്‍ക്കാര്‍ ജോലി, ദാമ്പത്യം, ഗുരുജനങ്ങള്‍, രക്ഷാകവചം, മന്ത്രം, അമ്മ, പുണ്യാധിക്യം, മന്ത്രസിദ്ധി, മുദ്ര, ശത്രു നിഗ്രഹം, ആജ്ഞ നല്‍കാനുള്ള ആഗ്രഹം, പിതാവിന്‍റെ പങ്ക്, ബാഹ്യലോകത്തോടുള്ള സമീപനം, സമുദായത്തിലെ മാന്യത, പൊതു താല്പര്യം, തൊഴില്‍ താല്പര്യം, തൊഴിലിന്റെ സ്വഭാവം, തൊഴില്‍ ഉടമയുമായുള്ള ബന്ധം, പിതാവിന്‍റെ ധനാഗമം, സ്നേഹിതരുടെ സഹോദരന്മാര്‍, കുടുംബഭാഗ്യം.

പതിനൊന്നാം ഭാവം കൊണ്ട് ചിന്തിക്കേണ്ടുന്ന കാര്യങ്ങള്‍(കാരകത്വം):

ലാഭം, ആഗ്രഹം, ദുരാഗ്രഹം, എല്ലാത്തരം ലാഭങ്ങള്‍, ആശ്രിതത്വം, ജ്യേഷ്ഠസഹോദരന്‍, ജ്യേഷ്ഠസഹോദരി, ചിറ്റപ്പന്‍, ദേവഭജനം, ആഭരണം, മുത്തുകള്‍, ധനം, മന്ത്രപദം, ഭാര്യാസഹോദരന്‍, ഭാഗ്യം, കലാവൈഭവം, വരവ്, വാഹനം, അലങ്കാരം, ശുഭവാര്‍ത്ത, രതിക്രീഡ, ബഹുഭാര്യാത്വം, സംഗീതോപജീവനം, നൃത്തോപജീവനം, അടുക്കള, സ്വര്‍ണ്ണപ്പണി, മറ്റുള്ളവരുടെ പണം കൈവശപ്പെടുത്താനുള്ള ആഗ്രഹം, മറ്റുള്ളവരുടെ കുറ്റം പറയല്‍ ജീവിത ലക്ഷ്യം, സമുദായ പരിഷ്കരണം, പിതൃസഹോദരന്‍, നിയമവിദ്യാഭ്യാസം, ഗൂഡവിദ്യാജ്ഞാനം, ശത്രുവിന്‍റെ ശത്രു, ആരോഗ്യലാഭം, നഷ്ടപരിഹാരം.

പന്ത്രണ്ടാം ഭാവം കൊണ്ട് ചിന്തികേണ്ടുന്ന കാര്യങ്ങള്‍(കാരകത്വം):

ചിലവ്, പൊതുജനങ്ങളുമായുള്ള ശത്രുത, തടസ്സങ്ങള്‍, മനശാന്തി ഇല്ലായ്മ, നിദ്രാ സുഖം, വിദേശത്ത് ഉപജീവനം, മോക്ഷം, നരകം, രഹസ്യവിവരങ്ങള്‍, ദാരിദ്ര്യം, ഇടതുകണ്ണ്‍, ബന്ധനം, കാലടികള്‍, ശിക്ഷ, അത്യാവശ്യം, ഭാര്യാവിയോഗം, വേദനമുക്തി, വിവാഹം കൊണ്ട് നഷ്‌ടം, ത്യാഗം, മരണം, സ്വര്‍ഗാരോഹണം, അംഗവൈകല്യം, വാഹന നാശം, വാക്കുതര്‍ക്കം, ഏകാന്തതയിലാഗ്രഹം, മാനസിക രോഗം, കടം വീട്ടല്‍, തര്‍ക്കം, മുതലായവ ഗ്രഹങ്ങളുടെയും ഭാവങ്ങളുടെയും കാരകത്വം നാം പഠിച്ചു കഴിഞ്ഞു. ഇനി ഓരോ ഗ്രഹങ്ങളും ഓരോ ഭാവങ്ങളില്‍ ഇരുന്നാലുള്ള ഫലങ്ങളെ കുറിച്ച് ചിന്തിക്കാം.

നിങ്ങളുടെ ജാതകത്തില്‍ സൂര്യന്‍ ലഗ്നത്തിലാണെങ്കില്‍ അതുകൊണ്ടുള്ള ഫലങ്ങള്‍ താഴെ പറയുന്നു.

ലഗ്നത്തില്‍ സൂര്യന്‍ നിന്നാല്‍, അയാള്‍ ദീര്‍ഘ ശരീരം ഉള്ള ആളായിരിക്കും. ദാമ്പത്യത്തെകുറിച്ച് എപ്പോഴും വ്യാകുലപ്പെട്ടുകൊണ്ടിരിക്കും. വതപിത്ത രോഗങ്ങള്‍ കൊണ്ട് വിഷമങ്ങള്‍ അനുഭവപ്പെടാം, സന്താന കുറവ് അല്ലെങ്കില്‍ അല്പ സന്താനം, നേത്ര രോഗങ്ങള്‍, നേത്ര വൈകല്യം എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം. ദൃഡമായ പേശികളും, ശക്തിയോടു കൂടിയ ശരീരവുമായിരിക്കും.സന്താനോല്‍പ്പാദന ശക്തിക്കുറവു, നന്ദിയില്ലാത്ത പെരുമാറ്റം, ധിക്കാരം, ദാരിദ്ര്യമില്ലാതെ ഇടക്കിടെ സാമ്പത്തിക ക്ലേശം അനുഭവിക്കുക, ഉഗ്രസ്വഭാവം, ആജ്ഞശക്തിയുള്ള സംസാരം, ചൂട് കൊണ്ട് രോഗങ്ങള്‍, ശൌര്യ സ്വഭാവം, വീട് വിട്ടു താമസ്സിക്കേണ്ടിവരിക, ഭാര്യയെകൊണ്ടും ബന്ധുക്കളെ കൊണ്ടും മനക്ലേശം എന്നി വിഷമങ്ങളും ഉണ്ടാകാവുന്നതാണ്. എപ്പോഴും വഴക്കിനു താല്പര്യമുണ്ടായിരിക്കും. സ്വതന്ത്രമായ പെരുമാറ്റം കൊണ്ട് ധാരാളം ശത്രുക്കളെ സമ്പാദിക്കും. തര്‍ക്കിക്കുന്ന സ്വഭാവം ധാരാളം ഉണ്ടായിരിക്കും. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ വളരെ അധികം ഉണ്ടായിരിക്കും. ചെറുപ്പകാലത്ത് വളരെയേറെ രോഗങ്ങളുമായി മല്ലിടെണ്ടിവരും. പരപ്രേരണയില്ലാതെ തന്നെ പ്രവര്‍ത്തിച്ചു കൊള്ളും. എപ്പോഴും സ്വന്തം വ്യക്തിത്വം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

ജാതകത്തില്‍ ലഗ്നം തുലാമായിരിക്കുകയും ആ രാശിയില്‍ നീചനായി സൂര്യന്‍ ഇരിക്കുകയും ചെയ്താല്‍ ജാതകന്‍ സ്ത്രീ വിദ്വേഷിയായിരിക്കാനാണ് സാധ്യത. സൂര്യന്‍ ശുക്ര ക്ഷേത്രത്തില്‍ നിന്നാല്‍ സൂര്യനും ശുക്രനും ശത്രുക്കളായത് കൊണ്ട് പൌരുഷകുറവ് ഉണ്ടായിരിക്കും. അതുപോലെ ലൈംഗിക ശേഷി കുറവ്, സന്തോനോല്‍പ്പാദന ശക്തി കുറവ് എന്നിവയും അനുഭവപ്പെടാം.(ഇത്തരം കാര്യങ്ങള്‍ സാധാരണയായി ജാതകപൊരുത്തം നോക്കുമ്പോള്‍ ആരും കണക്കിലെടുക്കാറില്ല എന്നു മാത്രം).
ലഗ്നം ഏതെങ്കിലും അഗ്നി രാശിയായി (മേടം, ചിങ്ങം, ധനു) വരികയും സൂര്യന്‍ അവിടെ നില്ക്കുകയും ചെയ്താല്‍ ആ വ്യക്തിയുടെ സ്വഭാവത്തില്‍ തീക്ഷണ ഗുണങ്ങള്‍ കൂടും. പെട്ടന്ന്‍ ദേഷ്യം വരും. മറ്റുള്ളവരുടെ മേല്‍ അധികാരം ചെലുത്തുന്നതില്‍ ആഗ്രഹം. മിത ഭാഷി, പ്രൌടി, തലയെടുപ്പ് എന്നീ ഗുണങ്ങള്‍ മുന്നിട്ടു നില്‍ക്കും.
ലഗ്നം പ്രിത്വി രാശി (ഇടവം, കന്നി, മകരം) ആയി വരികയും അവിടെ സൂര്യന്‍ നില്‍ക്കുകയും ചെയ്താല്‍ ജാതകന്‍ ഉദാരഹൃദയനും, കലകളില്‍ താല്പര്യം ഉള്ളവനും, ശാസ്ത്രജ്ഞനും വരെ ആകാന്‍ സാധ്യതയുണ്ട്.
ലഗ്നം ജലരാശി (കര്‍ക്കിടകം, വൃശ്ചികം, മീനം)എന്നിവയിലേതെങ്കിലും ആയി സൂര്യന്‍ അവിടെ നിന്നാല്‍ ആ ജാതകന് സ്ത്രീകളില്‍ ആസക്തി കൂടുതലായിരിക്കും.

ധനുലഗ്നത്തില്‍ സൂര്യന്‍ നിന്നാല്‍ ജാതകന്‍ വിദ്വാനൊ, നീതിമാനോ, വക്കീലോ, ജഡ്ജിയോ, വലിയ അധികാരമുള്ള വ്യക്തിയോ ആവാനിടയുണ്ട്. പക്ഷെ സ്ത്രീ സുഖവും സന്താന സുഖവും കുറവായിരിക്കും.
കര്‍ക്കിടകലഗ്നത്തിലാണ് സൂര്യന്‍ എങ്കില്‍ സ്ത്രീ സുഖവും സാമാന്യമായ സബത്തു സുഖവും ലഭിക്കും. പക്ഷെ നേത്രരോഗം വരാനുള്ള സാധ്യത കൂടുതലാണ്. മേടലഗ്നത്തിലാണ് എങ്കില്‍ തിമിരരോഗവും, സിംഹലഗ്നത്തിലാണ് എങ്കില്‍ (ചിങ്ങം രാശി) നിശാന്ധത്വവും അനുഭവപ്പെടും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സൂര്യന്‍ വിവിധ രാശികളില്‍ ലഗ്നത്തില്‍ അല്ലെങ്കില്‍ ഒന്നാം ഭാവത്തില്‍ നിന്നാലുള്ള ഫലങ്ങളാണ്. ഇതുപോലെ പന്ത്രണ്ടു ഭാവങ്ങളിലും നിന്നാല്‍ ഓരോ ഭാവങ്ങളനുസരിച്ചു ഫല വ്യത്യാസം ഉണ്ടാകും. അതുപോലെ ഓരോ ഗ്രഹങ്ങള്‍ക്കും ഇത്തരം ഫലങ്ങള്‍ വേറെ വേറെയായിരിക്കും. Raveendran Nair (Jyotish Alankar)
B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151
...See More

Comments

Popular posts from this blog

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -

ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍-
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151 

നിങ്ങളുടെ ജാതകത്തില്‍ പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഉണ്ടോ ?

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗൃ ഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് "പഞ്ച മഹാ പുരുഷ യോഗങ്ങള്‍."

1. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി(1 -4 -7-10 ) വരികയും ചെയ്‌താല്‍  ആ ജാതകന്നു രുചക യോഗം ഉണ്ട് ന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘ ആയുസ്സ്, നിര്‍മല കാന്തി, നല്ല രക്ത ഓട്ടം,ശാരീരികമായ ബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക , നല്ല കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയ പ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.അതുപോലെ മുറിവ് ചതവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യ സന്ധത,ചിന്ത…

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2--രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851

ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851
സാധാരണ പുഷ്പാഞ്ജലികള്‍, അഭിഷേകങ്ങള്‍, തുലാഭാരങ്ങള്‍, ഹോമങ്ങള്‍ എന്നിവ കൊണ്ടുള്ള

ഗുണങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു.

എല്ലാ വഴിപാടുകളും എല്ലാ

ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും

പ്രത്യേകതയായിരിക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ്

മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ

നാട്ടിലേയും നാട്ടുനടപ്പ് വേറെയാണ്, പേരുകള്‍ നാട്ടുനടപ്പനുസരിച്ചുള്ളവയാണ്.

ഇപ്രാവശ്യം പ്രതിപാദിക്കാന്‍ പോകുന്നത് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള വഴിപാടുകളും,

പരിഹാരങ്ങളും ആണ്. അതു കൂടാതെ വ്രതങ്ങള്‍ നോല്ക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍,

എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ്.

1. അപസ്മാരം മാറാന്‍ വഴിപാട്- പൂതന്‍ കെട്ടുക

2. ശ്വാസരോഗത്തിനുള്ള വഴിപാട്- പൂമൂടല്‍

3. വിഷബാധ മാറാന്‍- കാളിയമര്‍ദ്ദനം കൃഷ്ണാട്ടന്‍ കളി

4. ഓര്‍മ്മ പിശക് (ഓര്‍മ്മ കുറവ്) മാറാന്‍- സരസ്വതഘൃതം (നെയ്യ്) സേവിക്കുക

5. നടക്കുവാനുള്ള (കാലിന്‍…

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗ്രിഹപ്പിഴകളും പരിഹാരങ്ങളും.......രത്ന ധാരണം.....രവീന്ദ്രന്‍ നായര്‍ .malayalee astrologer.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗൃ ഹ പ്പിഴകളും പരിഹാരങ്ങളും-തുടര്‍ച്ച .ഗൃഹ പ്പിഴ മാറ്റാന്‍ രത്ന ധാരണം എങ്ങിനെ നടത്തണം?
രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151
ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ വിശദമായി കൊടുത്തിണ്ട്‌. അവ തമ്മില്‍ ബന്ധമുണ്ട്എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് .
ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുറിച്ചാണ്ണ് ഇവിടെ പ്രതിപാധിക്കാന്‍ പോകുന്നത്.
നിങ്ങളുടെ ലഗ്നം മേടം ആവുകയുംലഗ്നധിപധി ചൊവ്വ  നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടിയചെമ്പവിഴം വലതു കൈയിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്‌. രത്നങ്ങള്‍ എത്ര തൂക്കമുള്ള താണ് ധരിക്കേണ്ടത് എന്നുള്ള…