Skip to main content

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-11-Raveendran Nair(Jyothish Alankar)-9871690151,9971683268

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-11-ഗ്രഹങ്ങളും അവയുടെ കാരകത്വവും.Raveendran Nair-Malayalee Astrologer-Jyotish Alankar-9871690151,9971683268.  


കഴിഞ്ഞ പത്തു ലക്കങ്ങളായി ജ്യോതിഷപരമായ പല കാര്യങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇനി അധികം മുന്നോട്ട് പോകുന്നതിനുമുമ്പ് ജ്യോതിഷത്തിലെ പ്രധനാപ്പെട്ട ഗ്രഹങ്ങളുടെ കാരകത്വത്തെ കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.

സാധാരണ ജ്യോത്സ്യം നോക്കാന്‍ വരുന്ന ഒരു വ്യക്തി, അയാള്‍ക്ക് വേണ്ടതായ എന്തു കാര്യവും ജ്യോത്സ്യനോട്‌ ചോദിച്ചു എന്നു വരാം. അന്നേരം ജ്യോത്സ്യന്‍ ഓരോ കാര്യങ്ങളെയും ബന്ധപ്പെടുത്തി മറുപടി പറയണമെങ്കില്‍ ഗ്രഹങ്ങളുടെയും, ഭാവങ്ങളുടെയും കാരകത്വം(significance) അറിഞ്ഞിരിക്കണം.

ആദ്യമായി നമുക്ക് ഗ്രഹങ്ങളുടെ കാരകത്വം നോക്കാം. 

താഴെ കൊടുത്തിരിക്കുന്ന കാരകത്വത്തിന്‍റെ ലിസ്റ്റ് പൂര്‍ണ്ണമല്ല. പരിപൂര്‍ണ്ണ ലിസ്റ്റ് കൊടുക്കാന്‍ സ്ഥല പരിമിതിയുള്ളത് കൊണ്ട് പ്രധാന പ്പെട്ടവ മാത്രം കൊടുക്കുന്നു.

സൂര്യന്‍- ശിവന്‍, നാഗാദേവത, ദേവാലയം, പിതാവ്, ആത്മാവ്, ആരോഗ്യം, ചികിത്സ, ഓഷധം, വൈദ്യന്‍, കണ്ണ്‍, ആയുധം, കല്ലു, പര്‍വ്വതം, സ്വര്‍ണ്ണം, ചെമ്പ്, ജ്യോതിഷം മുതലായവ.

ചന്ദ്രന്‍ - മാതാവ്, മനസ്സ്, പുഷ്പങ്ങള്‍, പഴങ്ങള്‍, സസ്യങ്ങള്‍, ധാന്യവര്‍ഗ്ഗങ്ങള്‍, കൃഷി, ജലം, പശു, പാല്‍, വസ്ത്രം, മുത്ത്, ആഭരണം, കണ്ണാടി, മദ്യം, ഒട്ടുപാത്രങ്ങള്‍, മുതലായവ.

ചൊവ്വ – സ്വര്‍ണ്ണം, അഗ്നി, അടുക്കള, ഭൂമി, സഹോദരങ്ങള്‍, ധൈര്യം, സൈന്യം, സേനാധിപത്യം, യുദ്ധം, ഉത്സാഹം, വ്രണം, ചതവ്, മുറിവ്, ശത്രു, കള്ളന്‍, മുതലായവ

ബുധന്‍- വിദ്യ, വാക്ക്, അക്ഷരം, വിദ്യാലയം, ശില്പ കല, കണക്ക്, കലകള്‍, കായികാഭ്യാസം, സ്നേഹിതന്മാര്‍, അമ്മാമന്‍, മരുമക്കള്‍, ബന്ധുക്കള്‍, വിഷ്ണുവിന്‍റെ അവതാര മൂര്‍ത്തികള്‍, മുതലായവ.

വ്യാഴം – തപസ്സ്, യാഗം, മന്ത്രാനുഷ്ഠനങ്ങള്‍, ദൈവാദീനം, കര്‍മ്മഗുണം, ശുഭ്പ്രാപ്തി, മോക്ഷം, സിംഹാസനം, നിയമം, പുത്രന്‍, ജ്ഞാനം, ദയ, ബുദ്ധിശക്തി, മുതലായവ.

ശുക്രന്‍- ഉത്സവം, വാഹനങ്ങള്‍, സുഗന്ധപുഷ്പങ്ങള്‍, വിവാഹം, ശയനമുറി, സംബോഗസുഖം, ശുക്ലധാതു, വേശ്യ, വസ്ത്രം, ആഭരണം, സബത്ത്, നിധി, കവിത്വം, സംഗീതം, ചിത്രങ്ങള്‍, രസകരമായ സംഭാഷണം, എന്നിവ.

ശനി- ആയുസ്സ്, ദുഖം, അപമാനം, രോഗം, മരണം, ഭയം, പാപം, ആപത്ത്, കാര്യവിഗ്നം, കാരാഗ്രഹം, ബന്ധനം, ശവം, ബലിവസ്തുക്കള്‍, ഭൂതപ്രേതപിശാചുക്കള്‍, ആയുധം, ഇരുമ്പ്, വേലക്കാരന്‍, എന്നിവ.

രാഹു- സര്‍പ്പം, വിഷം, കാവ്‌, കുറ്റി, ആണി, ചൊറി, ചിരങ്ങുകള്‍, കുഷ്ഠരോഗം, ജാലവിദ്യ, ദാരിദ്ര്യം, സ്ഥാനഭ്രംഗം, പിതാമഹന്‍, മുതലായവ.

കേതു- ഗണപതി, മുട്ട, ചാരം, രക്തം, തീകനല്‍, ക്ഷുദ്രം, കലഹം, മാന്ത്രിക കര്‍മ്മങ്ങള്‍, എന്നിവ.

ദേവതാ കാരാകത്വം-  സൂര്യന്‍, ശിവന്‍, ചന്ദ്രന്‍- ശക്തി, ചൊവ്വ, സുബ്രഹ്മണ്യന്‍(കാര്‍ത്തികേയന്‍), ബുധന്‍-വിഷ്ണു, വ്യാഴം-വിഷ്ണു-കൃഷ്ണന്‍, ശുക്രന്‍-ലക്ഷ്മി, ശനി-ധര്‍മ്മശാസ്താ, അയ്യപ്പന്‍, എന്നിവയാണ്.

ഭൂ തകാരകത്വം- സൂര്യന്‍, അഗ്നി, ചന്ദ്രന്‍- ജലം, ചൊവ്വ-അഗ്നി, ബുധന്‍-ഭൂമി, വ്യാഴം-ആകാശം, ശുക്രന്‍-ജലം, ശനി-വായു.

ധാന്യകാരകത്വം- ആദിത്യന്‍-ഗോതമ്പ്, ചന്ദ്രന്‍-അരി, ചൊവ്വ-തുവര, ബുധന്‍-ചാമ, വ്യാഴം-കടല, ശുക്രന്‍-ചെറുപയര്‍, ശനി-എള്ള്, രാഹു-ഉഴുന്ന്, കേതു-മുതിര.

ഗ്രഹങ്ങളുടെ നിറങ്ങള്‍- ആദിത്യന്‍-ചുവപ്പ്, കറുപ്പ്, ചന്ദ്രന്‍-വെളുപ്പ്‌, ചൊവ്വ-ചുവപ്പ്, ബുധന്‍-കറുപ്പ്, വ്യാഴം-വെളുപ്പ്‌, ശുക്രന്‍-ശ്യാമവര്‍ണ്ണം, ശനി-കറുപ്പ്.

രാശി പ്രതിനിധാനം ചെയ്യുന്ന അവയവങ്ങള്‍- മേടം-തല, ഇടവം-മുഖം, മിഥുനം-കഴുത്ത്, കര്‍ക്കിടകം-ചുമല്‍, ചിങ്ങം-ഹൃദയം, കന്നി-ഉദരം, തുലാം-വസ്തി, വൃശ്ചികം-ലിംഗം, ധനു-തുടകള്‍, മകരം-മുട്ടുകള്‍, കുംഭം-കണക്കാല്‍, മീനം-പാദങ്ങള്‍.

ദിനരാത്രരാശികള്‍- ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മീനം എന്നിവ ദിനരാശികള്‍, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ധനു, മകരം ഇവ രാത്രിരാശികള്‍. ദിനരാശികള്‍ക്ക് പകലും, രാത്രിരാശികള്‍ക്ക് രാത്രിയും ബലമുണ്ട്.

സ്ത്രീപുരുഷരാശികള്‍- മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം ഇവ പുരുഷരാശികള്‍ അല്ലെങ്കില്‍ ഓജരാശികള്‍ ഇടവം, കര്‍കിടക്കം, കന്നി, വൃശ്ചികം, മകരം, മീനം, ഇവ സ്ത്രീരാശികള്‍ അല്ലെങ്കില്‍ യുഗ്മ രാശികള്‍.

ചര-സ്ഥിര-ഉഭയരാശികള്‍-  മേടം, കര്‍കിടക്കം, തുലാം, മകരം ഇവ ചരരാശികള്‍(movable signs) , ഇടവം,ചിങ്ങം, വൃശ്ചികം, കുംഭം ഇവ സ്ഥിരരാശികള്‍(fixed signs), മിഥുനം, കന്നി, ധനു, മീനം ഇവ ഉഭയ രാശികള്‍.

ഇന്ദ്രിയകാരകത്വം- ആദിത്യനും, ചൊവ്വയും രൂപകാരകന്മാരും, വ്യാഴം ശബ്ദകാരകാനും, ബുധന്‍ ഗന്ധകാരകാനും, ചന്ദ്രശുക്രന്മാര്‍ രസകാരകന്മാരും ബാക്കി ഗ്രഹങ്ങള്‍ സ്പര്‍ശകാരകന്മാരുമാണ്.

രാശികളുടെ ദിക്കുകള്‍- മേടം-ചിങ്ങം-ധനു എന്നിവര്‍ക്ക് കിഴക്ക്, ഇടവം-കന്നി-മകരം എന്നിവര്‍ക്ക് തെക്ക്, മിഥുനം-തുലാം-കുംഭം എന്നിവര്‍ക്ക് പടിഞ്ഞാറ്, കര്‍ക്കിടക-വൃശ്ചികം-മീനം എന്നിവര്‍ക്ക് വടക്കും, ആറു ദിക്കുകള്‍ നിശ്ചയിച്ചിരിക്കുന്നു.

രാശിവര്‍ണ്ണങ്ങള്‍- മേടം-ചുവപ്പ്, ഇടവം-വെളുപ്പ്, മിഥുനം-പച്ച, കര്‍കിടക്കം-വെളുപ്പും ചുവപ്പും കലര്‍ന്ന നിറം, ചിങ്ങം-മങ്ങിയ വെളുപ്പ്‌, കന്നി-മിശ്രം നിറം, തുലാം-കറുപ്പ്, വൃശ്ചികം-സ്വര്‍ണ്ണനിറം, ധനു-മഞ്ഞനിറം, മകരം-ഇളം ചുവപ്പ്, കുംഭം-തവിട്ടുനിറം, മീനം-ശുക്ലവര്‍ണ്ണം.

രാശികളുടെ ഉദയം – മിഥുനം-ചിങ്ങം-കന്നി-തുലാം-വൃശ്ചികം-കുംഭം ഇവ ശീര്‍ഷോദയരാശികള്‍ ആറു(ശിരസ്സ് ആദ്യമായി ഉദിക്കുന്നവ)മേടം-ഇടവം-കര്‍ക്കിടകം-ധനു-മകരം ഇവ പ്രഷ്ടോദരാശികള്‍(പ്രഷ്ടംആദ്യമായി ഉദിക്കുന്നവ)മീനം ഉഭയോദയരാശിയാണ്.

ഹ്രസ്വദീര്‍ഘ രാശികള്‍- കുംഭം, മീനം, ഇടവം, ഇവ ഹ്രസ്വരാശികള്‍.
മിഥുനം, ധനു, മകരം, കാര്‍ക്കിടകം ഇവ സമരാശികള്‍; ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ഇവ ദീര്‍ഘരാശികള്‍.

ഊര്‍ദ്ധ്വ മുഖാദിരാശികള്‍ - ആദിത്യന്‍ നില്‍ക്കുന്ന രാശിയും അതിന്‍റെ കേന്ദ്രരാശികളും അധോമുഖരാശികള്‍, ആദിത്യന്‍ നില്‍ക്കുന്ന  രാശിയുടെ പന്ത്രണ്ടാം രാശിയും അതിന്‍റെ കേന്ദ്രങ്ങളും ഊര്ദ്ധമുഖരാശികള്‍. ബാക്കിയുള്ളവ തിര്യഞമുഖരാശികള്‍.

ദിഗ്ബലം- കിഴക്ക് ബുധനും, വ്യാഴത്തിനും-തെക്ക് ആദിത്യനും ചൊവ്വക്കും, പടിഞ്ഞാറ് ശനിക്കും, വടക്ക് ചന്ദ്രനും ബലമുണ്ട്.

ഭാവദിക്കുകള്‍-  ലഗ്നം-കിഴക്ക്, ഏഴാം ഭാവം-പടിഞ്ഞാറ്, നാലാം ഭാവം-വടക്ക്, പത്താം ഭാവം-തെക്ക്.

ചെഷ്ടാബലം- ആദിത്യ ചന്ദ്രന്മാര്‍ക്ക് ഉത്തരായനത്തിലും, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി ഇവര്‍ക്ക് വക്രഗതിയിലും ചന്ദ്രനോടുകൂടി നില്കുമ്പോഴും ചെഷ്ടാ ബലമുണ്ട്.

ജലരാശികള്‍- കര്‍ക്കിടകം, വൃശ്ചികം, മീനം, മകരം ഇവ ജലരാശികള്‍.

1-4-7-10 ഇവ കേന്ദ്രരാശികള്‍, 
5-9 ഇവ ത്രികോണാരാശികള്‍, 
2-5-8-11 ഇവ പണപരരാശികള്‍, 
3-6-9-12 ഇവ അപോക്ലിമ രാശികള്‍, 
3-6-10-11 ഇവ ഉപചയ രാശികള്‍, 

                                   

Raveendran Nair (Jyotish Alankar)

B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151

https://g.co/kgs/ujjSYL 
https://g.co/kgs/ujjSYL


Raveendran Nair (Jyotish Alankar)
B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151
...See MoreComments

Popular posts from this blog

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9-പഞ്ച മഹാ പുരുഷ യോഗങ്ങള്‍ - Raveendran Nair,Malayalee Astrologer,Delhi-9871690151.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-9 -

ജാതകത്തിലെ പഞ്ച മഹാ പുരുഷ യോഗങ്ങള്‍-
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)-9871690151 

നിങ്ങളുടെ ജാതകത്തില്‍ പഞ്ച മഹാ പുരുഷ യോഗങ്ങള്‍ ഉണ്ടോ ?

ഒരാളുടെ ജാതകത്തിലെ സൂര്യ ചന്ദ്രന്മാരെയും, രാഹു കേതുക്കളെയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി വരുന്ന അഞ്ചു ഗ്രഹങ്ങളായ കുജന്‍,ബുധന്‍,വ്യാഴം,ശുക്രന്‍, ശനി എന്നീ അഞ്ചു ഗൃ ഹങ്ങളെ കൊണ്ടുണ്ടാകുന്ന യോഗമാണ് "പഞ്ച മഹാ പുരുഷ യോഗങ്ങള്‍."

1. ജാതകത്തില്‍ കുജന്‍ ബലവാനായി മൂല ത്രികോണം, സ്വ ക്ഷേത്രം അല്ലെങ്കില്‍ ഉച്ച സ്ഥാനത്തു നില്കുകയും അവ കേന്ദ്ര ങ്ങളായി(1 -4 -7-10 ) വരികയും ചെയ്‌താല്‍  ആ ജാതകന്നു രുചക യോഗം ഉണ്ട് ന്നു പറയാം.

രുചക യോഗത്തില്‍ ജനിച്ചവര്‍ക്കു ദീര്‍ഘ ആയുസ്സ്, നിര്‍മല കാന്തി, നല്ല രക്ത ഓട്ടം,ശാരീരികമായ ബലം, സാഹസ കൃത്യങ്ങളില്‍ താത്പര്യമുണ്ടയിരിക്കുക , നല്ല കാര്യങ്ങള്‍ ചെയ്തു കീര്‍ത്തി നേടുക, ശത്രുക്കളെ പരാജയ പ്പെടുത്തുക എന്നീ ഗുണങ്ങള്‍ ഉണ്ടായിരിക്കും.അതുപോലെ മുറിവ് ചതവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. അപകടങ്ങള്‍ സംഭവിക്കാനും സാധ്യത വളരെ കൂടുതല്‍ ആണ്.മത്സരങ്ങളില്‍ വിജയം നേടുന്നവര്‍ ആയിരിക്കും.സത്യ സന്ധത,ചിന്ത…

ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2--രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851

ക്ഷേത്രങ്ങളില്‍  വഴിപാടുകള്‍ ചെയുന്നതു കൊണ്ടുള്ള ഗുണങ്ങള്‍-2-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍ -98716901851
സാധാരണ പുഷ്പാഞ്ജലികള്‍, അഭിഷേകങ്ങള്‍, തുലാഭാരങ്ങള്‍, ഹോമങ്ങള്‍ എന്നിവ കൊണ്ടുള്ള

ഗുണങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ പ്രതിപാദിച്ചു കഴിഞ്ഞു.

എല്ലാ വഴിപാടുകളും എല്ലാ

ക്ഷേത്രങ്ങളിലും ലഭ്യമായിരിക്കുകയില്ല. പല വഴിപാടുകളും, പല ക്ഷേത്രങ്ങളിലെയും

പ്രത്യേകതയായിരിക്കും.

കേരളത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളുണ്ട്. കാസര്‍ഗോഡ്

മുതല്‍ തിരുവനന്തപുരം വരെയുള്ള പതിനാല് ജില്ലകളിലും ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഓരോ

നാട്ടിലേയും നാട്ടുനടപ്പ് വേറെയാണ്, പേരുകള്‍ നാട്ടുനടപ്പനുസരിച്ചുള്ളവയാണ്.

ഇപ്രാവശ്യം പ്രതിപാദിക്കാന്‍ പോകുന്നത് ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള വഴിപാടുകളും,

പരിഹാരങ്ങളും ആണ്. അതു കൂടാതെ വ്രതങ്ങള്‍ നോല്ക്കുമ്പോള്‍ ഉള്ള ഗുണങ്ങള്‍,

എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ആണ്.

1. അപസ്മാരം മാറാന്‍ വഴിപാട്- പൂതന്‍ കെട്ടുക

2. ശ്വാസരോഗത്തിനുള്ള വഴിപാട്- പൂമൂടല്‍

3. വിഷബാധ മാറാന്‍- കാളിയമര്‍ദ്ദനം കൃഷ്ണാട്ടന്‍ കളി

4. ഓര്‍മ്മ പിശക് (ഓര്‍മ്മ കുറവ്) മാറാന്‍- സരസ്വതഘൃതം (നെയ്യ്) സേവിക്കുക

5. നടക്കുവാനുള്ള (കാലിന്‍…

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗ്രിഹപ്പിഴകളും പരിഹാരങ്ങളും.......രത്ന ധാരണം.....രവീന്ദ്രന്‍ നായര്‍ .malayalee astrologer.

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-6-ഗൃ ഹ പ്പിഴകളും പരിഹാരങ്ങളും-തുടര്‍ച്ച .ഗൃഹ പ്പിഴ മാറ്റാന്‍ രത്ന ധാരണം എങ്ങിനെ നടത്തണം?
രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151
ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ വിശദമായി കൊടുത്തിണ്ട്‌. അവ തമ്മില്‍ ബന്ധമുണ്ട്എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് .
ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുറിച്ചാണ്ണ് ഇവിടെ പ്രതിപാധിക്കാന്‍ പോകുന്നത്.
നിങ്ങളുടെ ലഗ്നം മേടം ആവുകയുംലഗ്നധിപധി ചൊവ്വ  നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടിയചെമ്പവിഴം വലതു കൈയിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്‌. രത്നങ്ങള്‍ എത്ര തൂക്കമുള്ള താണ് ധരിക്കേണ്ടത് എന്നുള്ള…