ഗൃഹ ശാന്തിക്കുള്ള ദോഷപരിഹാരങ്ങള്‍-(Remedies)-Raveendran Nair,Jyothish alankar,(Malayalee astrologer-9871690151)

താഴെ പറയുന്ന വഴിപാടുകള്‍ അടുത്തുള്ള അമ്പലത്തില്‍ പോയി നടത്തി ഗ്രഹ ശാന്തി നേടാ വുന്നതാണ്. വലിയ ചിലവുകള്‍ ഇല്ല.

വിവാഹം  വൈകുന്നവര്‍ക്ക്തിങ്കളാഴ്ച ശിവന് തുമ്പപൂവ്‌ കൊണ്ട് സ്വയംവര പുഷ്പാഞ്ജലി ,ശിവന് പാല്‍ പായസം എന്നി വഴിപാടുകളും, വിവാഹം  വൈകുന്ന  പെണ്‍കുട്ടി ക്ക്തിങ്കളാഴ്ച വ്രതം എടു ക്കുകയും  ചെയ്യാവുന്നതാണ്.( ജാതകത്തില്‍ ചന്ദ്രന്‍ അനിഷ്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് ഈ വഴിപാടുകള്‍ നടത്തുന്നത് നല്ലതാണു)

ചൊവ്വാ ദോഷം അല്ലെങ്കില്‍ ജാതകത്തില്‍ ചൊവ്വ  അനിഷ്ട സ്ഥാനത്തു നില്കുന്നവര്‍ക്ക് ചൊവ്വാഴ്ച ദിവസം ദുര്‍ഗ്ഗ ക്കു വഴിപ്പാടുകള്‍ , അല്ലെങ്കില്‍ സുബ്രമണ്യ സ്വാമിക്ക് വഴിപടുകള്‍  എന്നിവ കൂടാതെ   ദേവിക്ക് ധന സമര്‍പ്പണം,ദേവിക്ക് ഉടയാട,ദേവിക്ക് പൂമാല എന്നി വഴിപട്കളും ചെയ്യാവുന്നതാണ് .

ബുധനാഴ്ച ദിവസംമഹാവിഷ്ണു  വിനെ ഭജിക്കുക,വിഷ്ണുവിന്നുഅവില്‍,ശര്‍ക്കര, കദളിപ്പഴം എന്നിവ  നിവേദ്യം നടത്തുക, ശ്രീ കൃഷ്ണന്ന്നു പാല്‍ പായസം. മുതലായ വഴിപാടുകള്‍ കൊണ്ട് ബുധ ഗ്രിഹത്തിനെ ശക്തി പെടുത്താവുന്നതാണ്. ഇത് കൊണ്ട്  വിദ്യ ഗുണവും കിട്ടും (പഠി ക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് വേണ്ടി  ഇവ ചെയ്യാവുന്നതാണ)(ബുധന്‍ ജാതകത്തില്‍ പിഴച്ചാല്‍ അല്ലെങ്കില്‍ ബുദ ദശ കാലത്തും ഇവ നടത്താവുന്നതാണ് ) വിഷ്ണുവിന്നു തുളസി മാല യിടുന്നതും വളരെ നല്ലതാണു.

വ്യാഴാഴ്ച ദിവസം  മഹാവിഷ്ണു വിന്നു തുളസിമാല, അപ്പം അട.ഉണ്ണിയപ്പം,വെണ്ണ ,പാല്‍പായസം, പ്രഹ്ലാദ സ്തുതി, കൃഷ്ണന് മഞ്ഞ പ്പട്ട്,അരയാല്‍ പ്രദിക്ഷണം ചെയ്യുക,വിഷ്ണുവിന്നു പാല്‍പായസം മുതലായ വഴിപാടുകള്‍ ഗുരുവിനെ ബലപ്പെടുത്താന്‍ സഹായിക്കും.മലയാള മാസത്തിലെ ആദ്യത്തെ വ്യഴാഴ്ച  യാണ്  ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തമമായിട്ടുള്ളത് .

വെളിയഴ്ച ദിവസം ദേവിക്ക് വേണ്ടി  ശക്തി പൂജ,ഭദ്ര കാളി പൂജ ,ചാമുണ്ട പൂജ  എന്നീ ദേവി പൂജകള്‍ നടത്താവുന്നതാണ്. സന്തോഷി മാ പൂജയും നടത്തുന്നത് നല്ലതാണ്‌.  മംഗല്യ തടസ്സ മുള്ളവര്‍ക്ക് മംഗല്യ  പൂജ അല്ലെങ്കില്‍ സ്വയംവര പൂജ , അല്ലെങ്കില്‍ സ്വയംവര  പുഷ്പാഞ്ജലി  ഇവയും  നടത്താവുന്നതാണ് . അത് പോലെ  ദേവിക്ക് മാല, വിളക്ക് എന്നി വഴിപാടുകള്‍ നടത്തുന്നതും നല്ലതാണു (ശുക്ര ദശ കാലത്ത് അല്ലെങ്കില്‍  ശുക്രന്റെ അപഹാര  കാലത്ത്, അല്ലെങ്കില്‍ ശുക്രന്നു ജാതകത്തില്‍ മൌഡ്യം  ഉണ്ടെങ്കില്‍  അതും അല്ലെങ്കില്‍  ശുക്രന്‍ ദുസ്ഥാനങ്ങളില്‍ ഇരിക്കുകയാണെങ്കിലും  മേല്‍ പറഞ്ഞ പൂജകള്‍  നടത്തി പരിഹാരം തേടാവുന്നതാണ്)

ശനിയാഴ്ച ദിവസം  ശ നി ദോഷത്തിനു ശാസ്താവിന്നെ  പൂജിക്കുക,എള്ള്  തിരി കത്തിക്കുക, നീരാജനം എന്ന വഴിപാട്‌ ചെയ്യുക ,പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക , കറുത്ത പക്ഷിമൃഗാദികള്‍ക്ക്  ഭക്ഷണം  കൊടുക്കുക,ശാസ്താവിനു എള്ള് പായസം.  ഉടയാട എന്നീ വഴിപാടുകളും ശനി ദോഷ പരിഹാരത്തിന് വളരെ നല്ലതാണു .

ഞായറാഴ്ചദിവസം ആദിത്യ ഭജനം,ശിവന്നു പിന്‍ വിളക്കും കൂവള മാലയും എന്നി വഴിപാടുകള്‍ നടത്താവുന്നതാണ് . ശിവന്‍റെ വഴിപാട്‌ തിങ്കളാഴ്ചകളിലും ചെയ്യാവുന്നതാണ്.


സര്‍പ്പ ദോഷം അല്ലെങ്കില്‍ രാഹു ദോഷം മാറാന്‍  -ആയില്യ പൂജ, സര്‍പ്പ ത്തി ന്നു നൂറും പാലും കൊടുക്കുക മുതലായ വഴിപാടുകള്‍ ചെയ്യാവുന്നതാണ്.

കേതു വിനു വേണ്ടിയും  മറ്റു വിഘ്നങ്ങള്‍  മാറാനും ആയി     ശനിയാഴ്ച കളില്‍  ഗണപതിക്കു  അപ്പം അല്ലെങ്കില്‍ നിവേദ്യം, ഹോമം , അതുമല്ലെങ്കില്‍   തെങ്ങയെറിയല്‍ എന്നി വഴിപടുകള്‍ ചെയ്യാവുന്നതാണ്.

ഇങ്ങനെ നവഗ്രിഹ ദോഷങ്ങള്‍ക്കുള്ള വഴിപാടുകള്‍ നടത്തി ദോഷ ശാന്തി നേടാവുന്നതാണ്. ഇതില്‍ പറഞ്ഞ എല്ലാ വഴിപാടുകളും അമ്പലത്തില്‍ പോയി ചെയ്യേണ്ടവയാണ് എന്ന് പ്രത്യേകം ഓര്‍ക്കുക.


Best Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi




Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍