വടക്കെ ഇന്ത്യ യിലെ നവ രാത്രി പൂ ജ യും വിജയ ദശമിയും , കേരളത്തിലെ വിദ്യാരംഭ വും ഈ വര്ഷം (2015)-രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍, ഡല്‍ഹി-mobile-9871690151.(Raveendran Nair-Jyothish Alankar).

ഈ വര്‍ഷത്തെ നവരാത്രി ക്കാലം ആരംഭിക്കുന്നത് ഒക്ടോബര്‍ 13  ന്നാണ്.

അതില്‍ ആര്‍ക്കും യാതൊരു വക തെറ്റി ധാരണ കളും ഇല്ല .

മലയാളം കലണ്ടര്‍ ആണെങ്കിലും, തമിഴു  കലണ്ടര്‍ ആണെങ്കിലും, അഥവാ വടക്കേ ഇന്ത്യന്‍  കലണ്ടര്‍ ആണെങ്കിലും പിതൃ പക്ഷ (ശ്രാദ്ധ പക്ഷ ) അമ്മാവാസി  ഒക്ടോബര്‍ 12 തിങ്കളാഴ്ച യാണ് വരുന്നത് .

 അതിനു മുന്‍പുള്ള  രണ്ടാഴ്ച ക്കാലം പ്രത്യേകിച്ചും  വടക്കേ ഇന്ത്യ ക്കാര്‍ക്ക് ശ്രാദ്ധ പക്ഷം            ആ യിരുക്കും. ഇക്കാലത്ത് അവര്‍ ശുഭ കാര്യങ്ങള്‍ ഒന്നും ചെയ്യാറില്ല. വീട്ടില്‍ എന്തെങ്കിലും  പ്രധാനപെട്ട സാധനങ്ങള്‍  പോലും വാങ്ങുന്നത് മുതല്‍ കല്യാണം വരെയുള്ള എല്ലാ  ശുഭ കാര്യങ്ങള്‍ക്കും വര്‍ജ്യമാണ്‌. അത് കൊണ്ട് ഇക്കാലത്ത് കച്ചവട സ്ഥാപനങ്ങളില്‍  പൊതുവെ കച്ചവടം കുറവായിരിക്കും.

അത് കഴിഞ്ഞാല്‍ നവരാത്രിക്കാലം ആണ്. പൂജ യുടെയും ഗര്‍ഭ ഡാന്‍സ്, dandiya ഡാന്‍സ്  മുതലായ നൃത്തങ്ങളിലൂടെ  ഇക്കാലത്ത് സ്ഥല  കാല ഭേദ മനുസരി ച്ചു അവര്‍ നവ രാത്രി  ആഘോഷി ച്ചു വരുന്നു.

ഈ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പതു ദിവസത്തെ രാത്രി കാലം  ആണ് നവരാത്രി ക്കാലം  എന്ന് പറയുന്നത്.

ഈ ഒന്‍പതു ദിവസങ്ങളില്‍ വടക്കേ ഇന്ത്യ ക്കാര്‍ ഓരോ ദിവസവും ഓരോ ദേവത സങ്കല്പത്തിലാണ് പൂജ നടത്താ രുള്ളത്. പ്രഥമ  ദിവസം കുമാരി  പൂജ (രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെ സങ്കല്‍പ്പിച്ചു )ആണ്  നടത്തുന്നതു .

ദ്വിതിയ ദിവസം  ത്രിമൂര്‍ത്തി പൂജ(മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ സങ്കല്പിച്ചു )ആണ് നടത്തുന്നത്

ത്രിദീയക്കു -മൂന്നാം ദിവസം - പൂജ (നാല് വയസ്സുള്ള കന്യകയെ  സങ്കല്‍പ്പിച്ചു  ) നടത്തി വരുന്നു.

ചതുരഥി ക്കു രോഹിണി പൂജ(അഞ്ചു വയസ്സുള്ള കന്യകയെ സങ്കല്‍പ്പിച്ചു) നടത്തി വരുന്നു.
പഞ്ചമി ദിവസം  കാളിക പൂജ (ആറ വയസുള്ള  കന്യക സങ്കല്‍പം ) നടത്തുന്നു.

ഷഷ്ടി ക്കു ച ണ്ടിക പൂജ (ഏഴു വയസ്സ് ഉള്ള കന്യക സങ്കല്‍പം ) നടത്തുന്നു.

സപ്തമിക്ക് ശംബവി പൂജ   (എട്ടു വയസ്സുള്ള കന്യക സങ്കല്പം ) നടത്തുന്നു.

 അഷ്ടമിക്ക് ദുര്‍ഗ്ഗ  പൂജ (ഒന്‍പതു വയസ്സ് ഉള്ള കന്യക സങ്കല്പം  ) നടത്തുന്നു.

 നവമി ക്കു സുഭദ്ര പൂജ (പത്തു വയസ്സ് ഉള്ള കന്യക സങ്കല്പം )  നടത്തുന്നു.

ഇതാണ്  വടക്കേ ഇന്ത്യ യിലെ പൂജ രീതി.

സാധാരണ അഷ്ടമിക്കോ നവമിക്കോ മാത്രം പൂജ നടത്തുന്നവര്‍ അതിനു മുന്‍പുള്ള ദിവസങ്ങള്‍ക്ക് വേണ്ട പൂജ കളെ ചേര്‍ത്ത് ഒന്‍പതു കന്യക മാര്‍ക്ക്  ഭോഗ് കൊടുക്കുന്ന (കന്ജ്ക്കി) പൂജ സാധാരണ ഇവിടെ വടക്കേ ഇന്ത്യ ക്കാര്‍ ചെയ്തു വരാറണ്ട്

ഈ വര്‍ഷത്തെ നമ്മുടെ കേരളത്തിലെ  വിജയ ദശമിയും വിദ്യരംഭവും,    ഇവിടിത്തെ(ഡല്‍ഹിയിലെ) വിജയ ദശമി യും തമ്മില്‍ പലര്‍ക്കും confusion ഉണ്ട്. കാരണം രണ്ടും രണ്ടു ദിവസങ്ങളിലായി വരുന്നത് കൊണ്ടാണത്. അതറിയാന്‍ പലരും ഇവിടെ ഫോണ്‍ ചെയ്തു തുടങ്ങി യിട്ടുണ്ട്. അത് കൊണ്ടാണ് ഇപ്പോള്‍ ഇതെഴ്താന്‍ കാരണം.

കേരളത്തില്‍ പൂജ വെയ്പ്പ്  നവര്ത്രി കാലങ്ങളില്‍ ഒന്‍പതു ദിവസവും പൂജിക്കുന്ന സമ്പ്രദായം പണ്ടൊക്കെ  വളരെ കുറവായിരുന്നു. ഇപ്പോള്‍ പലയിടങ്ങളിലും  അത്തരം പൂജകള്‍ ഉണ്ടെന്നാണ് അറിയുന്നത്.

എങ്കിലും നമുക്കു സര്‍വ സാധാരണമായ പൂജ വെയ്പ്പ് എന്ന് പറഞ്ഞാല്‍ അഷ്ടമി ദിവസം വൈകീട്ട്  അമ്പലങ്ങളിലോ അല്ലെങ്കില്‍ വീട്ടിലോ പഠിക്കുന്ന കുട്ടികളുടെ  പുസ്തകങ്ങളും, രാമായണവും കെട്ടി ബണ്ടില്‍ ഉണ്ടാക്കി പൂജക്ക്‌ അമ്പലത്തില്‍  കൊടുക്കുന്നു.

 അഷ്ടമിക്കു  വൈകീട്ടും പിറ്റേ ന്നു നവമി ദിവസവും അടച്ചു പൂജ നടത്തി ദശമി ക്കു അന്ന്  കാലത്ത്തുറ ന്നു  പൂജയും കഴിഞ്ഞു വിദ്യരംഭ വും നടത്തുന്നു.

 ഇന്ന് വിദ്യാരംഭം ദിവസം മഹാന്മാരായ പലേ   വ്യക്തികളെ കൊണ്ട് വിദ്യാരംഭം നടത്തുന്ന പതിവും തുടങ്ങിയിട്ടുണ്ട്. ഇത് കേരളത്തില്‍ ജാതി മത ഭേദമോന്നും ഇല്ലാതെ തന്നെ  നടത്തി വരുന്നുണ്ട്.

ഇത് (വിദ്യാരംഭം)കേരളത്തില്‍ മാത്രം ഉള്ള ഒരു സംഗതി ആണെന്നാണ് എന്റെ അറിവ്. മറ്റു സംസ്ഥാനങ്ങളില്‍ ഒന്നും വിദ്യരംഭം എന്നാ ചടങ്ങ്  ഉള്ളതായി അറിവില്ല.

ഈ വര്ഷം കേരളത്തില്‍ പൂജ വെയ്പ്പ് 20 നു വൈകീ ട്ടാണ്. കാരണം അന്ന് വൈകീട്ട് സുര്യാസ്തമയത്തിനു മുന്‍പ് പത്തു നാഴികയോളം അഷ്ടമി ഉണ്ട്. 21നു അഷ്ടമി യും നവമിയും ചേര്‍ന്ന് ഉള്ള ദിവസം ആണ് . 22 ന്നു നവമിയും ദശമിയും ചേര്‍ന്നുള്ള ദിവസം അന്ന് . ദശമി തുടങ്ങുന്നത്  ഉച്ച തിരിഞ്ഞ ആണ്. അതായതു ഉച്ചക്ക് 12-04 വരെ മാത്രമേ നവമി ഉള്ളു . അപ്പോള്‍   മുതല്‍ പിറ്റേന്ന് കാലത്ത് 9.55 വരെ യാണ് ദശമി .

നമ്മള്‍  മലയാളികള്‍ വിദ്യാരംഭം നടത്തുന്നത്  ദശമി സമയത്ത് ആണ്. അത് 23  തിയതി കാലത്ത് 9.55 വരെയാണ്.

 വടക്കേ ഇന്ത്യ ക്കാര്‍ക്ക് രാമന്‍ രാവണനെ തോല്‍പ്പിച്ച തിരിച്ചു ലങ്കയില്‍ ന്നിന്നു തിരിച്ചു  വന്ന വിജയ ദശമി ദിവസം വൈകീട്ട് രാവണനെ കത്തി ക്കണം. അപ്പോള്‍ അവര്‍ക്ക് വൈകിട്ട്  സമയത്ത് ദശമി  വേണം.

അത് കൊണ്ടാണ് ഇപ്രാവശ്യത്തെ  വിജയ ദശമി ദിവസത്തെ കുറിച്ചുള്ള  confusion  ഉണ്ടാകാന്‍ കാരണം.
പക്ഷെ പ്രശ്നം  എന്താണ് എന്ന് വെച്ചാല്‍ വട ക്കേ ഇന്ത്യ യില്‍ അവുധി 22 നാണു  എന്നുള്ളതാണ്  . അത് കൊണ്ട് മലയാളിക്ക് വിദ്യാരംഭം നടത്തേണ്ട കുട്ടികള്‍ ഉണ്ടെങ്കില്‍ അമ്പലങ്ങളില്‍  22 ന്നു  വിദ്യാരംഭം ഉണ്ടാവാന്‍ സാധ്യത ഇല്ല. 23 ന്നു പ്രത്യേക അവുധി എടുക്കേണ്ടി വരും എന്നുള്ളതാണ്.


Best Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi





Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍