ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-12- ശുഭ യോഗങ്ങളും, പാപ യോഗങ്ങളും - ഗ്രഹങ്ങളും അവയുടെ കാരകത്വവും.Raveendran Nair-Malayalee Astrologer-Jyotish Alankar-9871690151,9971683268.
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-12- ശുഭ യോഗങ്ങളും, പാപ യോഗങ്ങളും - ഗ്രഹങ്ങളും അവയുടെ കാരകത്വവും.Raveendran Nair-Malayalee Astrologer-Jyotish Alankar-9871690151,9971683268.
ഓരോ
ലഗ്നത്തിന്റെയും ശുഭ പാപ ഗ്രഹങ്ങളും, യോഗകാരകന്മാരും ഏതൊക്കെ ഗ്രഹങ്ങള്‍ ആണ് എന്നു
നോക്കാം.
മേടലഗ്നത്തില്‍-
സൂര്യനും, വ്യാഴവും
തമ്മിലുള്ള യോഗം ശുഭമാണ്. ചൊവ്വ, വ്യാഴം, സൂര്യന്‍ എന്നിവര്‍ ശുഭ ഗ്രഹങ്ങള്‍.
ശനി, ബുധന്‍, ശുക്രന്‍ എന്നിവര്‍ ദോഷകാരികള്‍ അല്ലെങ്കില്‍ പാപഗ്രഹങ്ങള്‍.
ഇടവ
ലഗ്നത്തില്‍- ശനി
യോഗകാരകനാണ്. ശനി, ബുധന്‍, സൂര്യന്‍ എന്നിവ ശുഭ ഗ്രഹങ്ങള്‍. വ്യാഴം, ചന്ദ്രന്‍,
ശുക്രന്‍ എന്നിവ പാപഗ്രഹങ്ങള്‍.
മിഥുന
ലഗ്നത്തില്‍- ശുക്രന്‍ യോഗ ഗ്രഹം. ബുധന്‍
ശുഭഗ്രഹം. ചൊവ്വ, വ്യാഴം ഇവ പാപഗ്രഹങ്ങള്‍.
കര്‍ക്കിട
ലഗ്നത്തില്‍-
കുജന്‍ യോഗ ഗ്രഹം. ഗുരു, ചന്ദ്രന്‍ ശുഭഗ്രഹങ്ങള്‍. ശുക്രന്‍, ബുധന്‍ എന്നിവര്‍ ദോഷകാരികള്‍.
ചിങ്ങ
ലഗ്നത്തില്‍- ബുധന്‍
യോഗ ഗ്രഹം. ശുക്രന്‍, ശനി ശുഭഗ്രഹങ്ങള്‍. കുജന്‍, ഗുരു, സൂര്യന്‍ പാപഗ്രഹങ്ങള്‍.
കന്നി
ലഗ്നത്തില്‍-
ശുക്രന്‍, ബുധന്‍ ഇവ യോഗ ഗ്രഹങ്ങള്‍. ബുധന്‍, ശുക്രന്‍ ഇവ ശുഭഗ്രഹങ്ങള്‍. കുജന്‍,
ഗുരു, ചന്ദ്രന്‍ ഇവ പാപഗ്രഹങ്ങള്‍.
തുലാം
ലഗ്നത്തില്‍-
ചന്ദ്രബുധന്മാര്‍ തമ്മിലുള്ള യോഗം ഗുണപ്രദമാണ്. ശനി, ബുധന്‍ ഇവ ശുഭഗ്രഹം. ഗുരു,
സൂര്യന്‍, കുജന്‍ എന്നിവ പാപഗ്രഹങ്ങള്‍.
വൃശ്ചിക
ലഗ്നത്തില്‍- സൂര്യന്‍,
ചന്ദ്രന്‍ ഇവ യോഗഗ്രഹങ്ങള്‍. ഗുരു, ചന്ദ്രന്‍ ശുഭഗ്രഹങ്ങള്‍. ശുക്രന്‍, ബുധന്‍,
ശനി ഇവ പാപഗ്രഹങ്ങള്‍.
ധനു
ലഗ്നത്തില്‍-
സൂര്യന്‍, ബുധന്‍ ഇവ യോഗഗ്രഹങ്ങള്‍. കുജന്‍, സൂര്യന്‍ ഇവ ശുഭഗ്രഹങ്ങള്‍. ശുക്രന്‍
പാപഗ്രഹം.
മകര
ലഗ്നത്തില്‍-
ശനി യോഗ ഗ്രഹം. ബുധന്‍, ശുക്രന്‍ ഇവ ശുഭഗ്രഹങ്ങള്‍. ചന്ദ്രന്‍, ഗുരു, ചൊവ്വ എന്നിവ
പാപഗ്രഹങ്ങള്‍.
കുംഭ
ലഗ്നത്തില്‍-
ശുക്രന്‍ യോഗഗ്രഹം. ശുക്രന്‍, ശനി ഇവ ശുഭഗ്രഹങ്ങള്‍. ഗുരു, ചന്ദ്രന്‍, കുജന്‍ ഇവ
പാപഗ്രഹങ്ങള്‍.
മീന
ലഗ്നത്തില്‍- കുജന്‍,
ഗുരു ഇവ യോഗ ഗ്രഹങ്ങള്‍. കുജന്‍, ചന്ദ്രന്‍, ഗുരു ഇവ ശുഭഗ്രഹങ്ങള്‍. ശനി, ശുക്രന്‍,
ബുധന്‍ ഇവ പാപഗ്രഹങ്ങള്‍.
മേല്‍പ്പറഞ്ഞ
ഗ്രഹനിര്‍ണ്ണയങ്ങള്‍ക്ക് അടിസ്ഥാനമായ നിയമം താഴെ പറയും പ്രകാരമാണ്.
ഓരോ
ഭാവത്തിന്റെയും കരാക സ്ഥാനങ്ങള്‍ ആയ 2,7 എന്നീ ഭാവങ്ങളുടെ അധിപന്മാര്‍ ആ ഭാവത്തിന്‍റെ
പാപന്മാരായി കണക്കാക്കാം.
ഉദാഹരണം, മേടലഗ്നത്തില്‍ ശുക്രന്‍റെ സ്ഥിതി ഇതുകൊണ്ടാണ്
പാപനായി മാറിയത്. ശുഭാഗ്രഹങ്ങളായ വ്യാഴം, ശുക്രന്‍, ബുധന്‍ എന്നി ഗ്രഹങ്ങള്‍
ഏതെങ്കിലും ഒരു ഭാവത്തിന്‍റെ കേന്ദ്രസ്ഥാനങ്ങളുടെ അധിപന്മാരാണ് എങ്കില്‍
“കേന്ദ്രാധിപത്യം” എന്ന ദോഷത്താല്‍ ഈ ഗ്രഹങ്ങളും ആ ഭാവത്തെ സംബന്ധിച്ചിടത്തോളം
പാപന്മാരായി മാറുന്നു.
ഓരോ
ലഗ്നത്തിന്റെയും (ഭാവത്തിന്റെയും) 3,6,11 എന്നീ ഭാവങ്ങളുടെ അധിപന്മാരും ആ ലഗ്നത്തെ
സംബന്ധിച്ചിടത്തോളം പാപന്മാരാണ്.
ഓരോ ലഗ്നത്തിന്റെയും അനിഷ്‌ട സ്ഥാനങ്ങളായ 8,12
എന്നീ ഭാവാതിപന്മാരും പ്രസ്തുത ഭാവത്തെ സംബന്ധിച്ചു പാപന്മാരാണ്.
ഓരോ
ഭാവത്തിന്‍റെ (ലഗ്നത്തിന്‍റെ) ത്രികോണ സ്ഥാനങ്ങളായ 5,9 എന്നീ ഭാവങ്ങളുടെ
അധിപന്മാര്‍ പാപഗ്രഹങ്ങള്‍ ആണെങ്കിലും ആ ഗ്രഹങ്ങള്‍ ആ ഭാവത്തെ സംബന്ധിച്ചിടത്തോളം
ശുഭന്‍മാരാകുമെന്നുള്ള തത്വമാണ് ഇതിനു കാരണം.
സ്വാഷേത്രത്തിലോ, ഉച്ചരാശിയിലോ നില്‍ക്കുന്ന
ഗ്രഹങ്ങളും ശുഭാന്മാര്‍ ആണ്.
അടുത്തതായി
നമുക്ക് ജാതകത്തിലെ ഓരോ ഭാവങ്ങളുടെ കാരകത്വം നോക്കാം.
ഒന്നാംഭാവം(ലഗ്നം)-ആയുസ്സ്, ശരീര സംബന്ധമായ കാര്യങ്ങള്‍, സൗന്ദര്യം,
മസ്തിഷ്കം, ശിരസ്സ്, ആകൃതി, ശരീരഘടന, പൌരുഷ്യം, ശക്തി, ഭാഗ്യം, ജീവിതത്തിലെ വിജയ
പരാജയങ്ങള്‍, സ്വഭാവരീതികള്‍, സത്കീര്‍ത്തി, ദുഷ്കീര്‍ത്തി, സാഹസ പ്രവൃത്തികള്‍,
ധൈര്യം, വിദേശയാത്ര, വിദ്യാഭ്യാസം, സഞ്ചാരം, ഭാഗ്യയോഗങ്ങള്‍, പ്രശസ്തി,
സുഖാനുഭവങ്ങള്‍, ആരോഗ്യം, വിദേശവാസം, ധനം, ഭൂമിസംബത്ത്, മുറിവ്, ചതവ്, വിജയം,
ആത്മവിശ്വാസം, എന്നു വേണ്ട ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ
കാര്യങ്ങളുമായും ലഗ്നത്തിനു ബന്ധമുണ്ടായിരിക്കും.
രണ്ടാംഭാവം- ധനം, ലാഭങ്ങള്‍, ലാഭചിന്ത, ജീവിത പുരോഗതി, ഉന്നതി,
സംഭാദ്യശീലം, ഭൂമി വര്‍ധനവ്, കുടുംബം, കുടുംബ ചിന്ദകള്‍, കാര്യപ്രാപ്തി, മുഖം,
നാക്ക്, സംസാരഗതി, സംസാരചിന്ത(വാക്ചിന്ത), സംസാര പ്രകൃതം, കണ്ണ്‍(വലത് കണ്ണ്‍),
വിവ്യായോഗങ്ങള്‍, കബളിപ്പിക്കാന്‍ സ്വഭാവങ്ങള്‍(സന്യാസന്യങ്ങള്‍) ബന്ധുജനങ്ങള്‍,
ഓര്‍മ്മശക്തി, വ്യാപരവ്യവസായങ്ങള്‍, മരണം, മരണചിന്ത, ശരീരത്തില്‍ വലതു ഭാഗം,
ഭക്ഷണം, ആഹാരരീതികള്‍, തൊണ്ട, വാഗ്മീത്വം, ജീവിതത്തിലെ സ്വന്തം പരിശ്രമഫലങ്ങള്‍,
വിദ്യാഭ്യാസം മുതലായവ.
മൂന്നാം ഭാവം- വിദ്യാചിന്ത(പഠിക്കുവാനുള്ള താല്പര്യം) സ്ഥിരതയാണ്
തീരുമാനങ്ങള്‍, ഇളയ സഹോദരി-സഹോദരന്മാര്‍, അയല്‍വാസികള്‍, സഹായികള്‍, വേലക്കാര്‍,
അമ്മാവന്‍, എന്തിനെയും നേരിടാനുള്ള ധൈര്യം, സഹനശേഷി, ശക്തി, അഹങ്കാരസ്വഭാവങ്ങള്‍,
സ്വാര്‍ത്ഥത,കബളിപ്പിക്കല്‍ സ്വഭാവം, സൂത്രകരങ്ങളായ തൊഴിലുകള്‍, ഉപദേശങ്ങള്‍
മരുന്നുകള്‍, എഴുത്തുകുത്തുകള്‍, പ്രസിദ്ധികരണങ്ങള്‍, പോലീസ്, പട്ടാളം, ശ്വാസനാളം,
വലത്തേചെവി, തോളുകള്‍, കൈകള്‍, തൊണ്ട, ആഹാരം, ഭാര്യാപിതാവ്.
നാലാം ഭാവം- മാതാവ്, ഏറ്റവും അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍,
മാതാവിന്‍റെ ആസ്ഥികള്‍, മാതാവിന്‍റെ ബന്ധുക്കള്‍, പക്ഷി മൃഗാദികള്‍, താമസസ്ഥലം,
കെട്ടിടങ്ങള്‍, വാടക, വാര്‍ധക്യകാലം, വാര്‍ധക്യത്തിലെ സുഖദുഃഖങ്ങള്‍,
സ്വകാര്യങ്ങള്‍, രഹസ്യജീവിതം, കൃഷി, പുരാവസ്തുക്കള്‍, വായന, ശ്വാസകോശം, മനസ്സ്,
വികാരം, നെഞ്ച്, വൈദ്യശാസ്ത്രം, ആശുപത്രികള്‍, വലിയ കെട്ടിടങ്ങള്‍,
വ്യാപരസമുച്ചയങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, ഫോട്ടോഗ്രാഫി, വിദ്യായോഗങ്ങള്‍.
അഞ്ചാം ഭാവം-സന്താനങ്ങള്‍, മനസുഖം, സന്തോഷം, വിദ്യയോഗങ്ങള്‍,
ബുദ്ധിശക്തി, ഗ്രാഹ്യശക്തി (മനസ്സിലാക്കാനുള്ള കഴിവ്), കാര്യങ്ങളിലുള്ള താല്പര്യം,
കഴിവ്, രഹസ്യചിന്താഗതി, ഭക്ഷണസുഖം, ആഡംബര പ്രിയത്വം, സര്‍ക്കാര്‍ സംബന്ധകാര്യങ്ങള്‍,
ലോട്ടറി, ഓഹരിവ്യാപാരം, ഊഹകച്ചവടം, സംഗീതവാസന, സംഗീതഉപകരണങ്ങള്‍,ആചാരനുഷ്ടാനങ്ങള്‍,
ഭാര്യവഴിയുള്ള ധനലാഭം,ശാരീരികവുംമാനസികവും ആയ സുഖപ്രാപ്തി, പ്രേമം, വിനോദങ്ങള്‍,
മനസ്സ്, ഉദ്യോഗലബ്ധി, കാര്യപ്രാപ്തി, കാമുകികാമുകന്മാര്‍, ഉദരം, ആത്മീയജ്ഞാനം,
ആത്മീയചിന്ത, പൂജ കാര്യങ്ങളില്‍ താല്പര്യം, പ്രായോഗിക കഴിവ്, മുതലായവ.
ആറാം ഭാവം- രോഗങ്ങള്‍, രോഗകാരണങ്ങള്‍, ഭക്ഷണം, ഭക്ഷണരീതി, ശത്രുക്കള്‍,
നിയമയുദ്ധങ്ങള്‍ (കോര്‍ട്ട് കേസുകള്‍), നഷ്‌ടങ്ങള്‍, ക്ലേശങ്ങള്‍,
ഒടിവ്-മുറിവ്-ചതവ്, വൃണങ്ങള്‍, ധനനഷ്‌ടം, കാര്യതടസ്സങ്ങള്‍, മോഷണം, നഷ്ടപ്പെടല്‍,
തീ, പൊട്ടിതെറിക്കല്‍, അതീവ ക്ലേശകരമായ പ്രവര്‍ത്തികള്‍, ജീവന്‍ പണയം വെച്ചുള്ള
തൊഴിലുകള്‍, പക്ഷി-മൃഗാദികള്‍, സ്പോര്‍ട്സും അതു സംബന്ധമായ ഉപകരണങ്ങള്‍, തൊഴിലുകള്‍,
അച്ഛന്റെ സ്വത്തുകള്‍, രണ്ടാം വിവാഹം, രണ്ടാം ഭാര്യ എന്നിവ, പരാശ്രയങ്ങള്‍, കള്ളന്മാര്‍,
അപമൃത്യു, മനോദുഖം, തീരാവ്യാധികള്‍, അധമമായ പ്രവര്‍ത്തികള്‍, നാഭിപ്രദേശം, കുടല്‍,
കിഡ്നി, സ്വപ്രയത്നം ഫലങ്ങള്‍, മുതലായവ.
ഏഴാം ഭാവം- കളത്രചിന്ത (ഭാര്യ-ഭര്‍ത്താവ്), ഭാര്യയുടെ അംഗലക്ഷണം,
ഭാര്യ-ഭത്യ സ്വഭാവങ്ങള്‍, ബന്ധങ്ങള്‍, വ്യഭിചാരം, കാമം, ആസക്തി, എതിരാളികള്‍,
സഹോദരി-സഹോദരന്മാരുടെ സന്ധാനങ്ങള്‍, കേസ്വഴക്കുകള്‍, യാത്രാവിചാരം, വ്യാപര വ്യവസായ
സ്ഥാപനം, തൊഴില്‍ പങ്കാളികള്‍, വിദേശവാസം-ജോലി, പ്രശസ്തി, സ്ഥാനലബ്ധി,
ആട-ആഭരണങ്ങള്‍, കാമ-സുഖ-വര്‍ദ്ധക വസ്തുക്കള്‍, (കട്ടില്‍-കിടക്ക-മെത്ത മുതലായവ),
ലൈഗീംഗാവയവങ്ങള്‍, ഗൃഹ്യഭാഗം, മത്സരം, സ്വന്തം ഇഷ്ടാനിഷ്ടം, വിവാഹമോചനം,
ഷന്ണ്ടത്വം, മരണം, മൂത്രം, ശുക്ലം, സന്ധന ഗുണം, മദ്യാസക്തി, പെരുമാറ്റ രീതി, പാര്‍ടണര്‍ഷിപ്പ്
കച്ചവടം, വിജയ പരാജയങ്ങള്‍ എന്നിവയാണ്.
.
Raveendran Nair (Jyotish Alankar)
B-20-G, Delhi Police Apartment, Mayur Vihar, Phase-1, Noida Link Rd, Patparganj, New Delhi, Delhi 110091
098716 90151
...See More098716 90151
Comments