വിവാഹപൊരുത്തങ്ങള്‍ എന്തു ???? എന്തിന്????. രവീന്ദ്രന്‍ നായര്‍. ജ്യോതിഷ് അലങ്കാര്‍.9871690151.



 1. രാശി പൊരുത്തം.

പൊരുത്തങ്ങള്‍ പലതുണ്ടെങ്കിലും രാശി പൊരുത്തം വളരെ പ്രധാനമാണ് . 

പുരുഷന്റെയും സ്ത്രീയുടെയും ജന്മ രാശികള്‍ തമ്മിലുള്ള പൊരുത്തം ആണ് രാശി പൊരുത്തം. 

സ്ത്രീ ജനിച്ച ജന്മ രാശിയില്‍ നിന്നാണ് ഇത് നോക്കേണ്ടത്.


ജന്മ രാശിക്ക് കേരളത്തില്‍ പല സ്ഥലത്തും ജന്മ രാശിക്ക്  കൂറു എന്ന വാക്കാണു ഉപയോഗിക്കുന്നത്.

മേടക്കൂര്‍,എടവക്കൂര്‍,മിഥുനക്കൂര്‍ എന്നിങ്ങനെ....

സ്ത്രീ ജനിച്ച ജന്‍മ് രാശി/കൂറില്‍ നിന്നു 2,3,4,5,6 എന്നീ രാശികളില്‍ ജനിച്ച പുരുഷന്‍ വര്‍ജ്യനാണ്. 

എന്നാല്‍ ചിലര്‍ 4മത്തെ രാശി ക്കാരെ മാധ്യമമായി സ്വീകരിക്കാറുണ്ട്.

രണ്ടു പേരും ഒരേ രാശിയില്‍ ആണെങ്കിലും വേറെ നക്ഷത്രങ്ങള്‍  ആണെങ്കില്‍ കുഴപ്പമില്ല.

സ്ത്രീ ക്കു മുന്‍പുള്ള നക്ഷത്രം പുരുഷന് ആണെങ്കില്‍ നല്ലതാണ്.

എന്നാല്‍ സ്ത്രീക്ക് ശേഷമുള്ള നാള്‍ ആണെങ്കില്‍ അത് എടുക്കനെ പാടില്ല എന്നര്‍ഥമില്ല. 

ഉത്തമം അല്ല എന്നു മാത്രമേ അര്‍ത്ഥം ഉള്ളൂ.

സ്ത്രീ യുടെ 108 പാദത്തില്‍ ജനിച്ച പുരുഷന്‍ നല്ലതല്ല. 

അതായത് ,സ്ത്രീ  നക്ഷത്ര പാദത്തിന്റെ തൊട്ട് മുന്നില്‍ ഉള്ള പാദത്തില്‍ ജനിച്ച പുരുര്‍ഷനെ എടുക്കാന്‍ പാടില്ല.

 ഉദാഹരണത്തിന് ഭരണിയുടെ ഒന്നാം പാദ ത്തില്‍ ജനിച്ച സ്ത്രീക്ക് അശ്വതി 4 പാദം പുരുഷന്‍ നല്ലതല്ല.

 സ്ത്രീ രാശിയുടെ 

7 ല്‍ ആണ് പുരുഷന്ടെ  രാശി എങ്കില്‍  വളരെ നല്ലത് ആണ് എന്നു പറയും.

8 ല്‍ ആണെങ്കില്‍ അഷ്ടമാഷഷ്ടം ആണ് എങ്കില് എടുക്കാവുന്നതാണ് . നേരെ തിരിച്ച് ഷഷ്ട അഷ്ടമം അത്ര നല്ലതല്ല.

9ല്‍ ആണെങ്കില്‍ നവമ പഞ്ചമം എടുക്കാറുണ്ട് .

10ല്‍ ആണെങ്കില്‍ ദശമ ചതുര്‍ത്ഥം എന്നു പറയും . അത് എടുക്കാറുണ്ട്.

11 ല്‍ ആണെങ്കില്‍ ഏകദശ തൃദീയം എടുക്കാറുണ്ട് .(മദ്ധ്യമം}

12 ല്‍ ആണെങ്കില്‍ ദ്വാദശ ദ്വിതീയവും എടുക്കാറുണ്ട് . 

അതായത്  സ്ത്രീ ജനിച്ച രാശിയില്‍ നിന്നും 2,3,5,6 എന്നീ കൂറുകളില്‍ ജനിച്ച പുരുഷന്‍ വിവാഹത്തിന് ശുഭനല്ല ,

7,10,12 കൂറുകളില്‍ ജനിച്ച പുരുഷന്‍ ശുഭനാണ്.

4.8,9 ഈ കൂറുകളില്‍ ജനിച്ചയാള്‍ മധ്യമമായി സ്വീകരിക്കാം.

ഏക നക്ഷത്രത്തില്‍ ജനിചാല്‍ ചില നക്ഷത്രങ്ങള്‍ എടുക്കാവുന്നതാണ്. 

പക്ഷേ താഴെ പറയുന്ന 12 നക്ഷത്രങ്ങള്‍ ഒരേ നക്ഷത്രങ്ങള്‍  ആണെങ്കില്‍ എടുക്കാന്‍ പാടില്ല.

പൂരാടം.ഭരണി,അത്തം,ആയില്യം,തൃക്കേട്ട,ചതയം ഇവ ഒരേ നക്ഷ്രത്രമായാല്‍ ആയുര്‍ ദോഷം അല്ലെങ്കില്‍ വിര ഹം ആണ് ഫലം.

രോഹിണി , തിരുവാതിര,അവിട്ടം,പൂയം,മൂലം,മകം,

ഏക രാശിയില്‍ രണ്ടു നക്ഷത്രങ്ങള്‍ വരുമ്പോള്‍  പുരുഷന്റെ ആദ്യ്ത്തേതും സ്ത്രീ രാശി രണ്ടാമത്തേതും  ആകുന്നതാണ്  നല്ലത്.

സ്ത്രീ യുടെ ആറാം കൂര്‍ അല്ലെങ്കില്‍ രാശി പുരുഷന്ടെതായി വന്നാല്‍ ഷഷ്ടാഷ്ടമാ മ ദോഷം  വരും.

എന്നാല്‍ ഷഷ്ടാഷ്ടമാ മ ദോഷ ത്തിന് ചില അപവാദങ്ങാങ്ങള്‍ ഉണ്ട്.ഈ ദോഷത്തിലെ രണ്ടു രാശി കളുടെയും അധിപന്മാര്‍ ഒരാളായി വന്നാല്‍ ഈ ദോഷം പരിഹരിക്കപ്പെടും.

സ്ത്രീ യുടെ രാശി എടവം വൃച്ഛികം ഇവയാണെങ്കില്‍ ഈ ദോഷം അനുഭവ പ്പെടില്ല.



Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

വിഗ്നേശ്വര മന്ത്രങ്ങൾ...... ഗണേശ സ്തുതികൾ...... സമ്പാദനം.... രവീന്ദ്രൻ നായർ. 9871690151

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍