Gems and Astrology-Malayalee Astrologer,Raveendran Nair,Jyothish Alankar,Delhi-9871690151
രത്ന ജ്യോതിഷം -നീചഗൃഹങ്ങളെഎങ്ങനെ ശക്തി പ്പെടുത്താം ? രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍)-09871690151 ജ്യോതിഷവും രത്നങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമല്ല ഇവിടെ പറയാന്‍ പോകുന്നത് കാരണം അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അനേകം ഗ്രന്ഥങ്ങളില്‍ കൊടുത്തിണ്ട്. അവ തമ്മില്‍ ബന്ധമുണ്ട് എന്ന വിശ്വാസമുള്ളവര്‍ക്ക് വേണ്ടി യാണ് ഇതെഴുതുന്നത് . ഓരോ ലഗ്ന ക്കാരുടെയും ലഗ്നാധിപന്‍ നീചനാ യിരുന്നാല്‍ ധരിക്കേണ്ടുന്ന രത്നങ്ങളെ കുരിചാണ് ഈ ലക്കത്തില്‍ കൊടുക്കുന്നത്. നിങ്ങളുടെ ലഗ്നം മേടം ആണ്, ലഗ്നധിപധി നാലില്‍-കര്‍ക്കിടകം രാശിയില്‍ - നീച നായി ഇരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അത്മവിശ്വാസ കുറവ് നന്നായി അനുഭവപ്പെടും. മാത്രമല്ല കാര്യങ്ങള്‍ ധൈര്യ ത്തോടെ ചെയ്യാന്‍ കഴിയുകയില്ല . ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുവന്ന പവിഴം ധരിക്കണമെന്നാണ്. ചൊവ്വ എട്ടാം ഭാവധിപതി ആണെങ്കിലും കുഴപ്പമില്ല. സ്വര്‍ണത്തില്‍ കെട്ടി ചെമ്പവിഴം വലതു കൈയിലെ മോതിര വിരലില്‍ ആണ് ധരിക്കേണ്ടത്. ലഗ്നം ഇടവം ആയി ലഗ്നധിപധി അഞ്ചില്‍ നീച്ചനായി ഇരുന്നാല്‍ അവര്‍ക്ക് വജ്രമോ വൈറ്റ് ടോപാസോ ധരിക...