VAIRAGYAM- The Entrance gate to Spirituality-Raveendran Nair-Jyothish Alankar,Delhi-98710690151
ravinari42@gmail.com
- പുസ്തക പരിചയം -
വൈരാഗ്യം- സ്വാമി
ജ്ഞാനാന്ദ സരസ്വതി(1910-1997)
ഇത് “വൈരഗ്യത്തെ”
കുറിച്ച് സ്വാമിജി 1933ല്‍ എഴുതിയ ഒരു ചെറു
പുസ്തകമാണ്. അന്ന് അദ്ദേഹം സ്വാമിജി ആയിരുന്നില്ല. ഗ്രിഹസ്ഥശ്രമത്തിനും
സന്യാസശ്രമാത്തിനും ഇടക്കുള്ള കാലത്ത് എഴുതിയതാണ് അതുകൊണ്ട് തന്നെ ഭാഷ പഴയ
കാലത്തെ ഭാഷയാണ്. അക്കാലത്ത് അധ്യത്മീകതയിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍
കൊള്ളുന്ന ഒരു ചുറു ചുറുക്കുള്ള സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ഉത്സാഹ ഭരിതമായ
ശബ്ദം ഈ ഗ്രന്ഥ ത്തില്‍ അങ്ങോളമിങ്ങോളം നമുക്ക് ശ്രവിക്കാന്‍ കഴിയും..
1980 കളിലും 90 കളിലും അദ്ദേഹം വിവര്‍ത്തനം
ചെയതതും, പുതിയതായി എഴുതിയതുമെല്ലാം
പുതിയ കാലത്തെ ഭാഷ യിലാണ്. അത്
കൂടാതെ ഇതെഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അക്കാലത്തു ശ്രീ അയ്യപ്പ ദീക്ഷിതരെഴുതിയ “വൈരാഗ്യ
ശതക” എന്നൊരു സംസ്കൃത കവിതയാണ് എന്നദ്ദേഹം ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
വൈരാഗ്യം-അതെ
വൈരാഗ്യം. അതൊരു സാമ്രാജ്യമാണ്. ബുദ്ധി മന്ത്രിയാണ്. ധൈര്യം ബലമാണ. സങ്കല്‍പ്പം
ശത്രുവാണ്. ശാന്തി ധനമാണ്. മൂന്നു ലോകങ്ങളും കീഴിലാണ്. മനുഷ്യനെ ദേവനക്കി
മാറ്റുന്നു. ദരിദ്രനെ കുലീനനാക്കുന്നു. അജ്ഞനെ വിജ്ഞനാക്കുന്നു. അഹോ!
വൈരാഗ്യത്തിന്റെ മഹാത്മ്യം. ലോകം രാജാവിനെ ഭയപ്പെടുന്നു. രാജാവ് ശത്രുക്കളെ
ഭയപ്പെടുന്നു. സര്‍വ ജീവികളും യമനെ ഭയപ്പെടുന്നു. എന്നാല്‍ വിരക്തന്റെ അജ്ഞാത
ഭാഷയില്‍ പെട്ടതാണ ‘ഭയ’ ശബ്ദം.
ഭിക്ഷ
തരുന്നവര്‍ അമ്മമാരാണ് .ജ്ഞാനോപദേശം ചെയ്യുന്നവര്‍ അച്ചന്മാരാണ്.ശിഷ്യന്മാര്‍
മക്കളാണ്. എന്തിലും ചലിക്കാത്ത പരമശാന്തി ഭാര്യയാണ്. വിരക്തന്റെ ഗ്രിഹസ്ഥ ജീവിതം
സര്‍വ ഉത്കര്‍ഷെന്ന വര്‍ത്തിക്കുന്നു. കാര്യമില്ല. അകാര്യമില്ല. ഒന്നും
ചെയ്യുന്നില്ല. ചെയ്യാതിരിക്കിന്നുമില്ല. വിരക്തന്‍ മുക്തനാണ്. അതെ മോക്ഷത്തിന്റെ
പ്രത്യക്ഷ പ്രതിഫലമാണ് വിരക്തന്‍.
ആകാശം
വീഴട്ടെ. ഭൂമി പൊളിയട്ടെ. പര്‍വതങ്ങള്‍ ഇടിഞ്ഞു വീഴട്ടെ സമുദ്രങ്ങള്‍ ഒന്നായി
ചേരട്ടെ. ലോകം ഒട്ടാകെ കീഴ്മേല്‍ മറിയട്ടെ. പക്ഷെ ഒരു വസ്തു മാത്രം ഇളക്കമില്ലാതെ
ഉറച്ചു നില്‍ക്കും. അതെ. വിരക്തന്റെ മനസ്സ്. രാജാവിനെ വശീകരിക്കണ്ട
പ്രഭുക്കളെ സേവിക്കണ്ട കള്ളന്മാരെ സ്നേഹിക്കണ്ട ദുഷ്ടനെ ഭയപ്പെടേണ്ട. ആര്‍.
മനസ്സിനെ ഒതുക്കിയവന്‍. അതെ വിരക്തന്‍. മനസ്സിനെ വശീകരിക്കുക ബുദ്ധിയെ സേവിക്കുക
ആത്മാവിനെ സ്നേഹിക്കുക പ്രപഞ്ച വിഷയങ്ങളെ ഭയപ്പെടുക അഹങ്കാരത്തെ അകറ്റുക ലോകം കാല്‍ക്കല്‍
ശരണം പ്രാപിക്കും. കണ്ണ് വിഷയങ്ങളെ
കാണട്ടെ. കാതു കേള്‍ക്കട്ടെ. മൂക്ക് ഘ്രാണിക്കട്ടെ. എല്ലാം ക്രമ പ്രകാരം നടക്കട്ടെ.
മനസ്സിനെ ശാന്തമാക്കുക. പ്രശാന്തമായ അന്തകരണം ആത്മ തത്വത്തെ അനുസന്ധാനം ചെയ്യും.
അപ്പോള്‍ പ്രപഞ്ചം നശിക്കും. നിത്യവസ്തു പ്രകാശിക്കും. യുക്തി ഹസ്തഗതമാവും. മനസ്സിനെ വശീകരിക്കാന്‍
അഥവാ വിഷയങ്ങളെ അകറ്റാന്‍ കാട്ടില്‍ പോകേണ്ട. ആര്‍?. വിദ്വാന്‍.
വെള്ളമൊഴിച്ച്
കൊണ്ടിരുന്നാലും വളമിട്ടലും കരയില്‍ താമര മുളക്കില്ല. വെള്ളത്തില്‍ അത് താനേ വളരും.
ആത്മ വിചാരം ചെയ്തവനാണ് വിദ്വാന്‍. അത് ചെയ്യാത്തവന്‍ മൂഡന്‍ ആണ്. മൂഡന്‍
കാട്ടില്‍ പോകട്ടെ. ഗുഹയില്‍ ഇരിക്കട്ടെ. അവന്നു വൈരാഗ്യ സാമ്രാജ്യത്തിന്റെ
ചെങ്കോല്‍ പിടിക്കാന്‍ അധികാരമില്ല. എന്നാല്‍ വിദ്വാന്‍ നഗരത്തിലിരിക്കട്ടെ,വിഷയങ്ങളനുഭാവിക്കട്ടെ.
അവന്‍ വൈരാഗ്യ സാമ്രട്ടാണ്.അവന്റെ ജ്ഞാന ചെന്കൊലിന്‍ കീഴിലാണ് ലോകം മുഴുവന്‍.
സംസാരം
ഒരു മഹാരോഗമാണ് ജനനമാണ് അതിന്റെ പ്രാഗ് രൂപം.അജ്ഞാനമാണ് നിധാനം. പൂര്‍ണ
വിഷയാനുഭവമാണ്. പരിപക്വാവസ്ഥ. രോഗി തന്റെ അസ്വാസ്തത്തെ അറിയണം. ആരോഗ്യത്തെ
കാംഷിക്കണം. വൈദ്യനെ ആശ്രയിക്കണം. ഒഷധം സേവിക്കണം. പോരാ, പത്ഥ്യം അനുഷ്ടിക്കണം.
അരോഗദ്രിട ഗാത്രനായി സുഖിക്കാം. ഗുരുവാണ് വൈദ്യന്‍. ആത്മനാത്മ വിവേകമാണ് ഔഷധം.
നിവൃത്തി അഥവാ വൈരാഗ്യം ആണ് പത്ഥ്യം. രോഗം
ശമിക്കും.പൂര്‍വ്വ സ്ഥിതിയില്‍ സുഖിക്കാം
വിഷയങ്ങള്‍
ധീരനെ ഭയപ്പെടുന്നു. ഭീരു അഥവാ അദ്രിട ചിത്തന്‍ വിഷയങ്ങളെ ഭയപ്പെടുന്നു.
വിദ്വാന്റെ ശാന്തിയില്‍ കാമത്തിന്റെ ഗോഷ്ടി കളില്ല. മൂഡന്റെ ശാന്തി ഇന്ദ്രിയങ്ങളുടെ
ദാസിയാണ്. പരീക്ഷ കഴിച്ചു ഉപേക്ഷിച്ച വിഷയങ്ങളെ വിദ്വാന്‍ കാണാറില്ല. മൂഡന്‍
വമിച്ചതിനെ തിന്നും. അതെ. ഉപേക്ഷിച്ച വിഷയത്തെ വീണ്ടും സ്വീകരിക്കും
അച്ചനമ്മ
മാരുടെ വാത്സല്യം നശിക്കും. ഭാര്യയുടെ പ്രേമം ഭീമമാണ് പുത്രന്റെ ഭക്തി നിലനില്‍ക്കുന്നതല്ല
അച്ച്നമ്മമാരുടെ നിഷ്കളങ്ക വാത്സല്യം അവരുടെ വാര്‍ധക്യ ജീവിതത്തിന്റെ ക്ലേശ
പരിഹാരത്തെ സംബന്ധിച്ചതാണ് ഭാര്യ ധനത്തെയും കാമ ഭോഗത്തെയും പ്രേമിക്കുന്നുണ്ട്.
പുത്രന്‍ അവന്റെ ഭാവി ശ്രേയസ്സിനെ ഭജിക്കുന്നു. മരണ ഘട്ടത്തില്‍ ഇത് പ്രത്യക്ഷ
പ്പെടും. സ്ത്രീ കളില്‍ ഭ്രമിക്കുന്നവര്‍ വെറും ഭ്രാന്തന്‍മാരാണ്. പുരുഷന്റെ
ജ്ഞാനത്തെയും ശക്തിയും കക്കുന്ന കവര്‍ച്ച ക്കാരാണ് സ്ത്രീകള്‍.
വിദ്വാന്റെ
ബുദ്ധിക്കൊട്ടയിലെ വെളിച്ചത്തെ മാത്രം അവര്‍ക്ക് കവരാന്‍ സാധിക്കുകയില്ല.
മറ്റെല്ലാം അവര്‍ക്ക് കൈവശ പ്പെടുത്താന്‍ കഴിയും. കാമികളുടെ പാദ ശ്രിന്ഖലയാണ്
അവരുടെ ലക്‌ഷ്യം. പക്ഷെ വിദ്വാന്റെ ശാന്തിസമുദ്രത്തിലെ ജ്ഞാന തിരമാലല്‍കള്‍ക്കിടയില്‍
പെടുമ്പോള്‍ അത് പൊടിപോടിയാകുന്നു.
വിരക്തന്‍ പ്രപഞ്ചത്തില്‍
ജീവിക്കുന്നുന്ടെങ്കിലും ഇല്ല. മറ്റുള്ളവരെ അനുകര്ച്ചു പലതും
ചേഷ്ടിക്കുന്നുണ്ടെങ്കിലും ചെഷ്ടിക്കുന്നില്ല. അവന്‍ സ്തുതിച്ചവനില്‍ തോഷിക്കുകയോ ദുഷിച്ചവനില്‍ കൊപിക്കുകയോ
ചെയ്യാറില്ല എല്ലാവരിലും പരമകാരുണികനായിരിക്കും സമഭാവന അവന്റെ ആരാധന
എറ്റുകൊണ്ടിരിക്കും. സ്ഥാവരവും ജംഗമവും അവന്നു ഒന്ന്
തന്നെയാണ്. ഉപകരിയും, അപകാരിയും അവനു ഒന്ന് തന്നെയാണ്. നിത്യ വസ്തുവിനെ മാത്രമേ അവന്‍
കാണുന്നുള്ളൂ. ഇതാണ് വിരക്തന്റെ സമഭാവന. വൈരാഗ്യത്തിന്റെ അഭ്യസനശാല നിത്യാനിത്യ
വസ്തു വിചാരമാണ. ശാന്തിയാണ് ബിരുദു പത്രം. വിഷയ സംഭാവനകള്‍ ആണ് പരീക്ഷ. മായ
പലപ്പോഴും പരീക്ഷിക്കും. പക്ഷെ ധീരനോട് തൊറ്റു സര്‍ട്ടിഫിക്കറ്റ് കൊടുത്ത്
തന്നത്താന്‍ ദാസി യാകും. പതിനെട്ടു വയസുള്ള യുവാവിന്നു സ്ത്രീ സംഭോഗ വാസന
തന്നത്താന്‍ ഉണ്ടാവും. ഇങ്ങിനെയാണ് വൈരാഗ്യ വാസനയും. ശാസ്ത്രം പഠിച്ചാല്‍ വൈരാഗ്യ
സിദ്ധി വന്നിട്ടില്ല. വേദം പഠിച്ചാല്‍ ജ്ഞാനവും വന്നിട്ടില്ല. വിചാരം ചെയ്‌താല്‍
രണ്ടുമുണ്ടാവും. വിചാരം ചെയ്യിക്കുന്നത് പൂര്‍വ വാസനയാണ് അനവധി കാലത്തെ സത് കര്‍മങ്ങളുടെ ഫലമാണ് ഒരു ജന്മത്തിലെ സദ് വാസന. ഈ വാസന ഉണ്ടാവുന്നത് വരെ സത് കര്‍മങ്ങള്‍
ഇടവിടാതെ ചെയ്തു കൊണ്ടിരിക്കണം.വിചാരം തുടങ്ങാറായാല്‍ കര്‍മ്മം താനേ കുറഞ്ഞു വരും.
അതെ അതിന്റെ ആവശ്യം കഴിഞ്ഞു.
അനുജന്‍ ജ്യെഷ്ടനെ സ്നേഹിക്കുന്നുണ്ട് എന്നാല്‍
പൈതൃക സ്വത്ത് പങ്കു വെക്കുമ്പോള്‍ കാണാം ഭ്രാതൃ സ്നേഹം. ഭാര്യ സാധുവാണ് അവളെന്നെ
നിര്‍മ്മായം സ്നേഹിക്കുന്നുണ്ട് പക്ഷെ രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയാല്‍
കാണാം ഭാര്യാ സ്നേഹം പുത്രന് വേണ്ടത്ര ഭക്തിയും വിനയമുണ്ട് അവനെന്നെ ശുശ്രൂഷിക്കും
ശരിയാണ്. അവന്റെ ശ്രേയസ്സില്‍ മൌനം ഭജിക്കുക. കാണാം പുത്രന്റെ ഭക്തി. ശമ്പളം
കുറച്ചാല്‍ മതി. പരിചാരകരുടെ ശുശ്രൂഷയില്‍ കല്ലും മുള്ളും കാണാന്‍ തുടങ്ങും.
സ്നേഹിതന്മാരുണ്ട് അത് വാസ്തവമാണ് തന്റെ കുറവിനെ
അവരോടറിയിക്കുക. കാണാം ചങ്ങാതിയുടെ സ്നേഹം. പണം ധാരാളമുണ്ട് എനിക്കാരുടെയും
സഹായം വേണ്ട. മതി തലവേദന വന്നാല്‍ വൈദ്യനും, ജ്യോതിഷികാനും, മന്ത്ര
വാദിയും,,തന്ത്രിയും, കര്‍മ വിപാകിയും ധാര്ഷ്ട്യതോടെ വരുന്നതും പോവുന്നതും കാണാം.
എന്തിനധികം എങ്ങിനെ യായാലും സ്വാതന്ത്ര്യമോ,സുഖമോ ഉള്ളതല്ല പ്രപഞ്ച ജീവിതം. പണ്ഡിത്യമുണ്ടയാലോ?
അത് തരക്കേടില്ല. വേദാന്തം പഠിച്ചു, ശാസ്ത്രം വായിച്ചു. കാവ്യങ്ങളില്‍ രസിച്ചു.
വാദങ്ങള്‍ നടത്തി. ഘന പാഠങ്ങള്‍ ഉത്ഘോഷിച്ചു. ധര്‍മ്മം പ്രസംഗിച്ചു. മന്ത്രങ്ങള്‍
ഉപദേശിച്ചു. സര്‍വജ്ഞനെന്നു ലോകം സര്‍ട്ടിഫിക്കറ്റ് തന്നു. എന്നാല്‍ ഒന്ന് മാത്രം
അറിഞ്ഞില്ല . എന്ത്? തന്റെ അജ്ഞാനം. എങ്ങിനെയാണെനിക്കരിയേണ്ടത്. ഞാന്‍ എന്നെ
അറിഞ്ഞില്ലെന്നു മനസിലാക്കിയില്ല. അത് മനസ്സിലാക്കിയാല്‍ അന്നെന്റെ പാണ്ഡിത്യം നശിക്കും.അന്ന്
പണ്ഡിതന്‍ സാധുവാകും. പണ്ഡിതന്റെ ദൃഷ്ടിയില്‍ ലോകം തെറ്റാണു. താന്‍ ശരിയാണ്. പാണ്ഡിത്യം
നശിച്ചാല്‍ ലോകം ശരിയും താന്‍ തെറ്റുമാകും. മുഖത്തെ വൈരൂപ്യമാണ് കണ്ണാടിയില്‍
പ്രതിബിംബിച്ചതെന്നു അറിയാനാവും. അപ്പോള്‍ വൈരാഗ്യത്തിന്റെ നിഴലാട്ടം തുടങ്ങും. അതിനാല്‍
പ്രപഞ്ചം ഇരിക്കട്ടെ. കര്‍മ്മം ചെയ്യാം.
ഫലം അനുഭവിക്കാം സംഗം അകറ്റുക. വൈരാഗ്യത്തെ ശരണം പ്രാപിക്കുക. ലോകം മുഴുവന്‍ നന്നായതിനു
ശേഷം ഒരുത്തന് നന്നാവാന്‍ സാധിക്കുകയില്ല. താന്‍ നന്നായാല്‍ മതി സര്‍വവും ശരിയായി.
കാഴ്ച കുറവിന്നു ഔഷധം ഉപയോഗിക്കേണ്ടത് കണ്ണിലാണ്. കാണപ്പെട്ട വസ്തുക്കളില്‍ അല്ല
വിഷയങ്ങളെ മാറ്റാന്‍ മനസ്സിന്റെ മിഥ്യ സങ്കല്പം വിട്ടാല്‍ മതി. പരലോകത്തെ ബന്ധുവിനെ
തേടി തിരയണ്ട. ഇഹ ലോക ബന്ധുക്കളെ വിട്ടാല്‍ മതി. ഈശ്വരനെ അന്വേഷിക്കണ്ട.
പ്രപഞ്ചത്തെ അകറ്റിയാല്‍ മതി. ആത്മാവിനെ കാണാന്‍ ബുദ്ധി മുട്ടേണ്ട. മായയെ
കാണാതിരുന്നാല്‍ മതി. ഇരുട്ട് ഇല്ലാതായാല്‍ മതി. വെളിച്ചത്തെ കൊണ്ട് വരേണ്ടതില്ല. ഇങ്ങനെ
തന്നെയാണ് വൈരാഗ്യവും. വൈരാഗ്യത്തെ അഭ്യസിക്കേണ്ട. സങ്കല്‍പ്പത്തെ
അഭ്യസിക്കതിരുന്നാല്‍ മതി..(തുടരും).......
കടപ്പാട്- ആനന്ദ കുടീരം പ്രസിദ്ധീകരണം-
കന്യാകുമാരി.
Best Astrology and Vastu Consultant in Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi
Astrology and Vastu Consultant in East Delhi
Comments