ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍ നായര്‍, ജ്യോതിഷ് അലങ്കാര്‍,9871690151.www.malayaleeastrologer.com,

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍-9871690151.

                              നിങ്ങള്‍ക്ക് മലയാളം കലണ്ടര്‍ നോക്കനറി യുമോ?

 ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-3- രവീന്ദ്രന്‍നായര്‍,ജ്യോതിഷ്അലങ്കാര്‍-9871690151.

                              നിങ്ങള്‍ക്ക് മലയാളം കലണ്ടര്‍ നോക്കനറി യുമോ?


                      ഒരു പക്ഷെ മേലെ  എഴുതിയ തലക്കെട്ട് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്നോട് ദേഷ്യം തോന്നുമായിരിക്കും.  കാരണം,മലയാളികളായ ഞങ്ങള്‍ക്ക് മലയാളം (മാതൃഭൂമി അല്ലെങ്കില്‍ മനോരമ ) കലണ്ടര്‍ നോക്കുവാന്‍ ഇയ്യാള്‍ പടിപ്പിക്കേണ്ട കാര്യാ മുണ്ടോ എന്ന് തോന്നുന്നു ണ്ടായിരിക്കും.
ദേഷ്യപ്പെടാന്‍ വരട്ടെ. നമുക്ക് നമ്മുടെ മലയാളം കലണ്ടര്‍ ഒന്ന് വിശദമായി തന്നെ നോക്കി കളയാം.എന്റെ കയ്യില്‍  മാതൃഭുമി, മനോരമ എന്നീ  കലണ്ടെരുകള്‍ ഉണ്ട്. പക്ഷെ ഞാന്‍ ഉദാ ഹരണ ത്തിന്നായി എടുക്കുനത് മാതൃഭൂമിയാണ്. ഈ കലണ്ടെരിന്റെ ഈ വര്‍ഷത്തെ (2014)സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ  പേജ് എടുക്കാം.

   ഈ പേജിന്റെ ഏറ്റവും മുകളില്‍ മതൃഭൂമി എന്നെഴുതിയത്തിന്റെ രണ്ടു വശത്തും  ആയി നമ്മള്‍ കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ പോലെയുള്ള ഓരോ ഗ്രിഹ നിലകള്‍ ആണ കൊടുത്തിരിക്കുനത് . നിങ്ങള്‍ ജ്യോതിഷം പഠിക്കാന്‍ തുടങ്ങിയിട്ട് രണ്ടു  ലക്കം  മാത്രം ആയ സ്ഥിതിക്ക് നിങ്ങക്ക് അതിനെക്കുറിച്ച് കാണുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍  കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല 
ഗ്രിഹ നിലകള്‍ ഓരോ ഇംഗ്ലീഷ്  മാസത്തിന്റെയും ഒന്നാം തിയതി യിലെ  കാലത്തെ സുര്യോദയ സമയത്തെ ഗ്രിഹങ്ങളുടെ സ്ഥിതി ആണ് . 

ഇപ്പോള്‍  വായനക്കാര്‍ക്ക്‌ ഓരോ അക്ഷരം കൊണ്ടും ഏതൊക്കെ ഗ്രിഹങ്ങളെ ആണ് ഉദേശിക്കുന്നത് എന്ന് മനസ്സിലായി ക്കാണുമല്ലോ? . അല്ലെങ്കില്‍ അത് ആദ്യം കാണാ പാഠമാക്കേണ്ടി വരും.അത് പോലെ രാശി കളുടെ പേരുകളും കാണാ പാഠ മായിരിക്കണം. ഏതേതു ഗൃഹങ്ങള്‍ ഏതേതു രാശി കളില്‍ ഇരിക്കുന്നു എന്നുള്ള കാര്യം മനസിലാക്കണം. കഴിഞ്ഞ രണ്ടു പാഠങ്ങള്‍ ശരിയായി പഠിച്ചു കഴിഞ്ഞാല്‍ വളരെ  വേഗം ഇക്കാര്യങ്ങള്‍  മസ്സിലാക്കാന്‍ കഴിയും. അതിനു ശേഷം നമുക്ക് വീണ്ടും കലണ്ടെരിലെ ഗ്രിനിലയിലേക്ക് വരാം. ആ ഗ്രിഹനില യ്ക്കു ള്ളില്‍ വേറെയും പലതും എഴുതിയിട്ടുണ്ട് ഈ കള്ളികളുടെ നടുക്കായി .കു: 4 വൃശ്ച്കം ,ബു:20 തുലാം,ശു:25 കന്നി എന്നൊക്കെ.യുള്ള ചുരുക്കെഴുത്ത് കൊടുത്തിട്ടുണ്ട്‌.
ഇതിന്റെ അര്‍ത്ഥം കു: 4 വൃശ്ചികം  എന്ന് പറഞ്ഞാല്‍ കുജന്‍ സെപ്റ്റംബര്‍ 4 നു വൃശ്ചികം രാശിയില്‍ കടക്കും. അതായതു ഇപ്പോള്‍ തുലാം രാശി യില്‍   ആണ് എന്നര്‍ത്ഥം.. ബു: 20 .തുലാം എന്ന് പറഞ്ഞാല്‍ ബുധന്‍ ഇതെ മാസം 20 നു തുലാം ര്‍താശിയില്‍ കടക്കും. .അത് പോലെ ശുക്രന്‍ 25ന്നു കന്നി രാശിയില്‍ പ്രവേശിക്കും.  മനോരമ കലണ്ടര്‍ ആണെങ്കില്‍ ഈ തിയതി കളോടൊപ്പം  ഗൃഹം മാറുന്ന സമയം കൂടി  നാഴിക വിനഴികയില്‍ കൊടുത്തിട്ടുണ്ട്. അത് നാഴിക വിനഴികയില്‍ ആണെന്ന് മാത്രം . ആ  നാഴിക വിനാഴിക കളെ കുറിച്ച്  പിന്നീടു വിശദമായി  പ്രതി പാദി ക്കുന്നുണ്ട്   


നിങ്ങള്‍ എത്രയോ കാലമായി കലണ്ടര്‍ നോക്കുന്നവരായിട്ടു പോലും ഇത് വരെ ശ്രദ്ധി ക്കതിരുന്ന  ഒരു കാര്യമായിരിക്കും ഞാന്‍ മേല്‍പ്പറഞ്ഞത്‌. അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട ആവശ്യം ഇതുവരെ  വന്നിട്ടില്ലായിരിക്കും.
എന്തായാലും ഇപ്പോള്‍ ഒരു ഗ്രിഹ നില കണ്ടാല്‍ അതില്‍ ഏതൊക്കെ ഗ്രഹങ്ങള്‍ ഏതൊക്കെ രാശി യില്‍ ആണെന്നു മനസ്സിലാക്കാന്‍ കഴിയുമല്ലോ. ഇനിയും സംശയമുള്ളവര്‍ക്ക് എന്നോട് ഫോണില്‍ സംശയം ചോദിച്ചു  കൂടുതല്‍ മനസ്സിലാക്കാവുന്നതാണ്.  കഴിഞ്ഞ ലക്കത്തിനു ശേഷം പലരും ഫോണ്‍ വഴി  പല  സംശയങ്ങളും ചോദിക്കുകയുണ്ടായി.


അടുത്തതായി വര്‍ഷങ്ങളും മാസങ്ങളും ആണ് .  കലണ്ടെരില്‍ ഇടതു ഭാഗത്ത്‌ കൊടുത്തിരിക്കുനത്  കൊല്ല വര്ഷം ആണ്   ഇപ്പോള്‍  1190 ആണ്  നടക്കുന്നത്. കൊല്ല വര്‍ഷവും ഇംഗ്ലീഷ് വര്‍ഷവും തമ്മില്‍ 825 വര്ഷം വ്യത്യാസം ഉണ്ടായിരിക്കും എന്ന് കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞുവല്ലോ . ഒരു  ഇംഗ്ലീഷ് വര്ഷത്തിന്റെ  ജനവരി യില്‍ പുതു വര്ഷം തുടങ്ങിയാല്‍  അതില്‍ നിന്ന് 825 കുറച്ചാല്‍ അപ്പോള്‍ നടക്കുന്ന മലയാള വര്ഷം കിട്ടും.  കലണ്ടെരില്‍ വലതു ഭാഗത്ത്‌ മൂന്ന്‍ വര്‍ഷങ്ങള്‍ ഉണ്ട് ഏറ്റവും മുകളില്‍ ഉള്ളത് തമിഴ്  വര്‍ഷവും മാസങ്ങളും ആണ് . . തമിഴ്  മാസങ്ങളും  നമ്മുടെ മലയാള മാസങ്ങളും തമ്മില്‍ പേര് വ്യത്യാസമുണ്ടെങ്കിലും മാസം തുടങ്ങുന്നതും അവസാനിക്കുന്നതും ഒരേ കണക്കില്‍ തന്നെയാണ്. അതിനര്‍ത്ഥം അവരും നമ്മളെ പോലെ  തന്നെ  സൌര മാസങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത് എന്നു ള്ളതാണ് .അത്തിനു തൊട്ടു താഴെ കൊടുത്തിരിക്കുന്നത്‌ വടക്കേ ഇന്ത്യ ക്കാരുടെ ശകവര്ഷം ആണ് ചൈത്ര മാസത്തില്‍ തുടങ്ങി ഫാല്‍ഗുന മാസത്തില്‍ അവസാനിക്കുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച്‌  മാസം  21,22 അല്ലെങ്കില്‍ 23 തിയതികളില്‍  ആണ് അവരുടെ പുതു വര്ഷം തുടങ്ങുന്നത്. അത് കഴിഞ്ഞാല്‍ പിന്നെ യുള്ളത് മുസ്ലിം വര്ഷം ആണ് കൊടുത്തിരിക്കുന്നത്‌
 ഈ ഓരോ വര്‍ഷങ്ങളുടെയും തിയതികള്‍ തിയതി കോളത്തില്‍ എഴുത്യ്യിട്ടുണ്ട്. ഇത് വെറും ആമുഖമായി പറഞ്ഞുവെന്നു മാത്രം. 


 തിയതികള്‍ കഴിഞ്ഞാല്‍ കലണ്ടെരില്‍ ബാക്കിയുള്ളത് നാളും പക്കവും ആണ് . ഇവിടെയാണ്‌ ജ്യോതിഷം വരുന്നത്. വായനക്കാരെ നാളും പക്കവും(തിഥി) എങ്ങിനെ  നോക്കണമെന്ന് പഠിപ്പിക്കുകയാണ് എന്റെ  പ്രധാന ഉദ്ദേശം . വിദ്യ സമ്പന്ന രില്‍ ഭൂരിഭാഗം  പേര്‍ക്കും  ഇക്കാര്യം  നോക്കനറിയില്ല എന്നെനിക്കറിയാം.
നാളും പക്കവും നോക്കുന്നതിനു മുന്‍പ് വേറെ ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം 24  മണിക്കൂറുകള്‍ ചേര്‍ന്നതാണ്. അല്ലെങ്കില്‍  60 നാഴികകള്‍ ചേര്‍ന്നതാണ്. അപ്പോള്‍ ഒരു നാഴിക എന്ന് പറയുന്നത് 24  മിനിട്ടാണ് . അതായതു രണ്ടര നാഴിക ചേര്‍ന്നാല്‍ ഒരു മണിക്കൂറാകും . അത് പോലെ 60 വിനാഴിക ചേര്‍ന്നാല്‍ ഒരു നാഴിക ആകും .ഒരു വിനാഴിക എന്ന് പറഞ്ഞാല്‍ 24  സെക്കണ്ട് ആണ് രണ്ടര വിനാഴിക ചേര്‍ന്നാല്‍ ഒരു മിനിറ്റ് . ഇപ്പോള്‍ നാഴിക വിനാഴിക കള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒരേകദേശം രൂപം കിട്ടിയിരിക്കും എന്ന് കരുതുന്നു .

ഇനി എങ്ങിനെയാണ്‌ ഓരോ ദിവസ ത്തെയും നക്ഷത്രം നോക്കേണ്ടത് എന്ന് നോക്കാം . ഇന്ന് ഒക്ടോബര്‍ 17  ആണെന്നു വെക്കുക. മാതൃഭൂമി കലണ്ടെരില്‍ 17 തിയതിയിലെ  കോളത്തില്‍നോക്കിയാല്‍  രണ്ടു സ്ഥലത്ത്  31 എന്ന് എഴുതിയിരുക്കുന്നത്   കാണാം.  അതില്‍ താഴത്തേത് മലയാള മാസതിയതി യും,   മുകളിലെ വലത്തെ മൂലയില്‍ ഉള്ളത്  തമിഴ് മാസം തിയതിയും ആണ്. അത് പോലെ  25  എന്നെഴുതിയത്  ഉത്തരേന്ത്യന്‍ മാസ തിയതി യും , 22 എന്നെഴുതുയത്  മുസ്ലിം മാസ തിയതിയും ആണ് .  
ഇന്നത്തെ (17-10-2014) നക്ഷത്രം പൂയം ആണ്. പൂയത്തിനു തൊട്ടു മുന്‍പില്‍ 18   എന്ന് എഴുതിയിരിക്കുന്നത്  കാണാം.  അതിനര്‍ത്ഥം  പൂയം ഇന്ന്(17-10-2014) 18  നാഴികക്കുണ്ട് എന്നുള്ളതാണ്  ഈ 18  നാഴിക എന്ന് പറയുന്നത് ഇന്ന് കാലത്ത്  സുര്യോദയം മുതല്‍ക്കാണ് തുടങ്ങുന്നത്. മുന്‍പ് ഞാന്‍ പറഞ്ഞത് പോലെ ഒരു നാഴിക എന്ന് പറഞ്ഞാല്‍ 24  മിനിറ്റ്, അപ്പോള്‍ 18 നാഴിക എന്ന് പറഞ്ഞാല്‍ 18x24=432 മിനിറ്റ്. 60 മിനിറ്റ് ഒരു മണിക്കൂര്‍ ആണല്ലോ. അങ്ങിനെ വരുമ്പോള്‍ 7.2   മണിക്കൂര്‍ എന്ന് കിട്ടും. വീണ്ടും 0.2  മനിക്കൂറിനെ മിനിറ്റ് ആക്കാന്‍ അറുപതു കൊണ്ട് ഗുണിച്ചാല്‍ 12  മിനിറ്റ് എന്ന് കിട്ടും. അതായതു  7  മണിക്കൂര്‍  12  മിനിറ്റ്  വരെ എന്നര്‍ത്ഥം..അന്നത്തെ ദിവസം സുര്യോദയം മുതല്‍  7  മണിക്കൂര്‍  12  മിനിറ്റ് വരെ പൂയം നക്ഷത്രം ഉണ്ടായിരുന്നു എന്നുള്ളതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്‌ . നിങ്ങള്‍ക്ക്ഓരോ ദിവസത്തെയും സുര്യോദയം കിട്ടണമെങ്കില്‍ ഓരോ ദിവസവും കാലത്ത്  Times of India  news paper ആദ്യത്തെ പേജില്‍ കാലാവസ്ഥ എന്നെഴുതിയതിനു താഴെ നോക്കിയാല്‍  അന്നത്തെ ഉദയവും അസ്തമയവും കൊടുത്തിട്ടുണ്ട്. അവിടെ നിന്ന് നിങ്ങള്‍ക്ക്  സുര്യോദയം എടുക്കവുന്നതാണ്.

ഒക്ടോബര്‍  17  തിയതിയിലെ ഡല്‍ഹി സുര്യോദയ സമയം  കാലത്ത് 6.26  നാണ് അപ്പോള്‍  കാലത്ത്  6.26 മുതല്‍  7  മണിക്കൂര്‍  12 മിനിറ്റ് കൂട്ടിയാല്‍  കിട്ടുന്ന സമയം വരെ   പൂയം നക്ഷത്രം ഉണ്ടെന്നര്‍ത്ഥം. അങ്ങനെ വരുമ്പോള്‍  നമുക്ക് കിട്ടുന്നത്(6.26+7.12)= 13.38(1.38 PM) എന്നാണ്.അതായതു ആ സമയം വരെ മാത്രമേ ആ ദിവസം പൂയം നക്ഷത്ര  ഉണ്ടായിരുന്നുള്ളു എന്നര്‍ത്ഥം. അതിനു ശേഷം  1.39 PM  മുതല്‍ ജനിക്കുന്ന കുട്ടിയുടെ നക്ഷത്രം ആയില്യമായിരിക്കും. ഇതറിയാതെ പലരും(ഭൂരി ഭാഗം പേരും) അന്ന് ജനിക്കുന്ന കുട്ടിയുടെ നക്ഷത്രം പൂയം ആണെന് കരുതുന്നവരുണ്ട്. പിന്നിടു  എന്നെങ്കിലും ഒരു ജ്യോത്സ്യനെ കാണുമ്പോള്‍ മാത്രംമാണ്  അന്നുച്ചക്കു  1.39  നു ജനിച്ച കുട്ടി   പൂയം അല്ല ആയില്യം ആണെന്ന് അറിയുന്നത്. ഇതുപോലെ തന്നെ യാണ് തിഥി യുടെ കാര്യവും.  (തുടരും),         


Best Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi

    

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍