ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-4. രവീന്ദ്രന്‍ നായര്‍,ജ്യോതിഷ് അലങ്കാര്‍,9871690151(Malyalee astrologer)

 ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-4


ശ്രാദ്ധവും പിറന്നാളും എടുക്കേണ്ടത് എങ്ങിനെ?

പലരും എന്നോട് പലപ്പോഴും  ഫോണ്‍ ചെയ്തു ഇതിനെ പറ്റി ധാരാളം സംശയങ്ങള്‍. ചോദിക്കാറുണ്ട്. ഒരു മാസത്തില്‍ രണ്ടു പ്രാവശ്യം ഒരേ നക്ഷത്രം വന്നാല്‍ പിറന്നളിന്നു എങ്ങിനെയെടുക്കണം.എല്ലാ മാസത്തിലും ഒന്ന്- രണ്ടു നക്ഷത്രങ്ങള്‍ രണ്ടു പ്രാവശ്യം വരുന്നത് സ്വാഭാവികമാണ്. കാരണം ഏതു മാസവും ഒന്ന്,രണ്ടു, മൂന്നു എന്നി തിയതികളിലെ നക്ഷത്രങ്ങള്‍ വീണ്ടും ആ മാസത്തിലെ അവസാനത്തില്‍  വരിക സ്വാഭാവികമാണല്ലോ? അങ്ങിനെ വരുമ്പോള്‍ രണ്ടാമത് വരുന്ന  തിയതിയിലെ നക്ഷത്രമായിരുക്കും പിരന്നാളിനു എടുക്കേണ്ടത് . പക്ഷെ പ്രശ്നം വരുന്നത് അവിടെയല്ല. ഏതെങ്കിലും ഒരു നക്ഷത്രം തലേന്നും പിറ്റേന്നും ഉണ്ടെങ്കിലോ? ഇങ്ങിനെ വരുമ്പോഴാണ് കൂടുതലും ചിന്ത കുഴപ്പം ഉണ്ടാക്കുന്നത്.

സൂര്യോദയ ത്തിനു ശേഷം 6  നാഴിക നേരം എങ്കിലും ഒരു  നക്ഷത്രം  ഉണ്ടെങ്കില്‍ ആ ദിവസം തന്നെ പിറന്നാളായി സ്വീകരിക്കാവുന്നതാണ്. തലേന്നും പിറ്റേന്നും 6  നാഴിക വരുക യാണെങ്കില്‍ പിറ്റേന്നത്തെ ദിവസം പിറന്നാളായി   എടുക്കാവുന്നതാണ്

ഉദാഹരണത്തിനു  2014  നവംബര്‍ 17,18, ഡിസംബര്‍ 15( (വൃശ്ചികം1,2, 29)   എന്നിങ്ങനെ മൂന്നു പ്രാവശ്യം ഉത്രം നക്ഷത്രം വരുന്നുണ്ട്. അപ്പോള്‍ നമുക്ക് എടുക്കേണ്ടത് മൂന്നാമത്തേത്  ആണ്. അവിടെ  മേല്‍  പറഞ്ഞ എല്ലാ നിയമങ്ങളും  ഒത്തു ചേരുന്നുണ്ട്.  

അത് പോലെ  ശ്രാദ്ധം ഊട്ടാന്‍  വേണ്ടിയും മാസത്തില്‍ രണ്ടു നക്ഷത്രം വന്നാല്‍ എന്ത് ചെയ്യണം? 

ഇവിടെ നമുക്ക് നോക്കേണ്ടത് സുര്യന്റെ ഉദയമല്ല അസ്തമയം ആണ്. ഒരു നക്ഷത്രം അല്ലെങ്കില്‍ തിഥി(പലരും തിഥി പ്രകാരം ശ്രാദ്ധം ഊട്ടുന്നവര്‍ ഉണ്ട്)സൂര്യസ്തമയതിനുമുന്പു 6  നാഴികയോ അതില്‍ കൂടുതലോ ഉണ്ടായിരിക്കണം. അങ്ങനെ വന്നാല്‍ ആ ദിവസം തന്നെ  ശ്രാദ്ധം ഊട്ടണം.  അതായതു ഒരു മാസത്തില്‍ രണ്ടു പ്രാവശ്യം നക്ഷത്രം ഉണ്ടെങ്കില്‍ ആദ്യം വരുന്ന നക്ഷത്രം ആണ്  എടുക്കേനടത്. മേല്‍ പ്പറഞ്ഞ ഉദാഹരണം ശ്രാധതിന്നു വേണ്ടി  നോക്കുകയാണെങ്കില്‍ ഏറ്റവും ആദ്യം വരുന്ന നവംബര്‍ 17  ന്നാണ് ശ്രാദ്ധം ഊട്ടെണ്ടത്. മുകളില്‍ പറഞ്ഞിരിക്കുന്നത് ജ്യോതിഷം മാത്രമല്ല, ആചാര അനുഷ്ടാനങ്ങള്‍ കൂടി ഉള്‍പ്പെടുന്നുണ്ട്.. അവ ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മാത്രം. .

വീണ്ടും നമുക്ക് ജ്യോതിഷതിലേക്ക് മടങ്ങി വരാം

ജ്യോതിഷത്തില്‍ ഗ്രിഹങ്ങളെ കുറിച്ച് പറഞ്ഞു കഴിഞ്ഞു..  പന്ത്രണ്ടു രാശികളെയും  പരിചയപ്പെടുത്തി കഴിഞ്ഞു. നക്ഷത്രങ്ങള്‍ കുറിച്ച് ഒരേകദേശ രൂപം ഉണ്ടായി കഴിഞ്ഞു.( ഇനിയും അറിയാനുണ്ട്).അടുത്തതായി  പരിചയ പ്പെടുത്താന്‍ പോകുന്നത് തിഥികളെ(പക്കങ്ങള്‍) ആണ്.

നക്ഷത്രങ്ങള്‍ ഇരുപത്തേഴു  ഉള്ളത് പോലെ തിഥികളും പതിന്നാലു എണ്ണം  ഉണ്ട് അത് കഴിഞ്ഞാല്‍  വെളുത്ത വാവ് അല്ലെങ്കില്‍ കറുത്ത വാവ് വരും. ഇത് മലയാളികളായ നമ്മള്‍ക്കൊക്കെ അറിയാം.പക്ഷെ എങ്ങിനെയാണ്‌ ഈ  തിഥികള്‍ ഉണ്ടാവുന്നത് എന്നുള്ളതാണ്  നമുക്ക് അറിയാത്തത്. നമുക്ക് കറുത്ത വാവില്‍ നിന്ന് തുടങ്ങാം. കറുത്ത വാവ് വരുന്നത് എന്ത് കൊണ്ടാണ് എന്ന് നമ്മള്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്. ഭ്രമണതിനിടക്ക്  ഭൂമി,ചന്ദ്രന്‍, സൂര്യന്‍ എന്നിവ ഒരേ വരിയില്‍  വരികയും സുര്യന്റെ പ്രകാശം മൂലം നമുക്ക് ചന്ദ്രനെ കാണാന്‍ കഴിയാതിരിക്കുകയും വരുന്ന പ്രതിഭാസം ആണ് കറുത്ത വാവ് എന്ന് പറയുന്നത്.

ഇവിടെ നിന്ന് ചന്ദ്രന്‍ വീണ്ടും  തന്റെ ഭ്രമണ പഥത്തിലൂടെ  ഭൂമിയെ ചുറ്റി കൊണ്ടിരിക്കുന്നു, അങ്ങിനെ പതിനാല് ദിവസം കഴിഞ്ഞാല്‍ അടുത്ത ദിവസം പൌര്‍ണമി ആയിരിക്കും. അതായതു ചന്ദ്രന്‍ ഭൂമിയുടെ ഒരു ഭാഗത്ത് നിന്ന്   മറു ഭാഗത്ത്‌(180 ഡിഗ്രി) എത്തി എന്നര്‍ത്ഥം.. ഇപ്പോള്‍  ആദ്യം ചന്ദ്രന്‍, പിന്നെ ഭൂമി, അതിനുശേഷം സൂര്യന്‍. എന്നാ കണക്കില്‍  ആയിരിക്കും വരുന്നത്.
അതാണ്‌പൌര്‍ണമി

കറുത്ത വാവില്‍ നിന്ന് ചന്ദ്രന്‍  തന്റെ ഭ്രമണ പഥ ത്തിലൂടെ  12  ഡിഗ്രി പിന്നിട്ടു കഴിഞ്ഞാല്‍ പ്രഥമ തുടങ്ങി  അടുത്ത 12  ഡിഗ്രി അതായതു 24  ഡിഗ്രി എത്തി കഴിഞ്ഞാല്‍ ദ്വിതിയ ആയി. ഇങ്ങിനെ ഓരോ പന്ത്രണ്ടു ഡിഗ്രി ക്കും ഓരോ പക്കം(തിഥി) മാറി കൊണ്ടിരിക്കും.അങ്ങിനെ 180  ഡിഗ്രി എത്തിയാല്‍ വെളുത്ത വാവ് ആയി. വീണ്ടും അവിടെ നിന്ന്  12  ഡിഗ്രി നീങ്ങി നീങ്ങി വീണ്ടും സൂര്യന്റെ മുന്‍പില്‍ എത്തി ചേരുന്നു.  അപ്പോള്‍ വീണ്ടും കറുത്ത വാവ് ഉണ്ടാകുന്നു. ഇങ്ങിനെയുള്ള ഓരോ പന്ത്രണ്ടു ഡിഗ്രിയും ഓരോ തിഥി ആയി കണക്കാക്കുന്നു. ആദ്യത്തെ തിഥി  പ്രഥമ, രണ്ടാമത്ത തു ദ്വിതീയ, മൂന്നാമത്തെതു  ത്രിതീയ. മുതലായവയാണ്  ഒന്ന്, രണ്ടു, മൂന്ന് എന്നതിനുള്ള സംസ്കൃത വാക്കുകള്‍ ആണ് പ്രഥമ മുതല്‍ ചതുര്‍ദശി വരെയുള്ള തിഥികള്‍ പേരുകള്‍ .

അടുത്തതായി  സാധാരണക്കാരുടെ ഒരു തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടിയാണ്  ഇതെഴുതുന്നത്.

സാധാരണ ക്കാര്‍ ഇംഗ്ലീഷ പത്രങ്ങളിലും മറ്റും കാണാറുള്ള  വാരഫലത്തിന്ന്‍റെശാസ്ത്രിയതയെ  കുറിച്ചാണ് പറയാന്‍ പോകുന്നത്.സാധാരണക്കാരായ ജനങ്ങള്‍ എല്ലാവരും ഞായറാഴ്ച കളില്‍  കാലത്ത് എണീറ്റ്‌ കഴിഞ്ഞാല്‍ ന്യൂസ്‌ പേപ്പര്‍  കയ്യില്‍ കിട്ടിയാല്‍ ആദ്യം നോക്കുന്നത്  ആ ആഴ്ച യിലെ ആഴ്ച ഫലം ആയിരിക്കും.ഭൂരിഭാഗം ഇംഗ്ലീഷ് പത്രങ്ങളിലും  ഇത് കൊടുത്തിരിക്കുക സാധാരണമാണ്

നമ്മുടെ ജനന മാസവും, തിയതിയും അനുസരിചായിരിക്കും ഫലങ്ങള്‍ എഴുതിയിരിക്കുക.നമ്മള്‍  തന്നെ നമ്മുടെ ജനന ദിവസവും മാസവും നോക്കി Aries മുതല്‍  Pisces വരെ യുള്ള  പന്ത്രണ്ടു രാശികളില്‍ ഏതെങ്കിലും ഒന്നില്‍ നമ്മളെ തന്നത്താന്‍  അവരോധിക്കും. അതിനു ശേഷം എല്ലാ ആഴ്ച യും ആ രാശിയില്‍ വരുന്ന ഫലങ്ങള്‍ നമ്മുടെ ഫലമാണെന്ന് കരുതും. പക്ഷെ ഇത് എത്ര കണ്ടു ശരിയാകും. ലോകത്തുള്ളവരെ ആകെ  പന്ത്രണ്ടു ഗ്രൂപ്പ്‌ ആയി  താരം തിരിച്ചു അവരുടെ ഫലങ്ങള്‍ പറയുന്നു. അതില്‍ കുട്ടികളും. ചെറുപ്പക്കാരും , മധ്യ വയസ്കരും, വൃദ്ധ ജനങ്ങളും, സ്ത്രീ കളും, രോഗികളും എല്ലാം ഉണ്ടായിരിക്കും.

സാധാരണ നമുക്ക് ശരിയാകുന്ന  ഫലങ്ങള്‍ നമ്മള്‍ എടുക്കുന്നു. ബാക്കി എടുക്കുന്നില്ല. പക്ഷെ അവിടെ നെഗറ്റീവ് ആയി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ വയസ്സിന്റെ ഭേദമെന്യ എല്ലാവരും അത് വായിച്ചു  നിരാശരാകുന്നു. അല്ലെങ്കില്‍ നമ്മള്‍  കരുതുന്നു. ഈ ആഴ്ച നമുക്ക് വളരെ മോശമായിരിക്കും. എന്ന്. പക്ഷെ പത്രങ്ങളിലും മാസികകളിലും എഴുതി വരാറുള്ള വാര  ഫലം എത്ര കണ്ടു ശരിയാണെന്ന് നോക്കാം.

ഒന്നാമതായി ഈ പത്രങ്ങളില്‍ Aries(മേടം) രാശിയില്‍ സൂര്യന്‍ പ്രവേശിക്കുനത് മാര്‍ച്ച്‌ 21 മുതല്‍ ആണ്  എന്ന് കാണാം.  അതായത് Ariesന്‍റെ മുന്‍പില്‍  കൊടുത്തിരിക്കുന്നത്‌ (March21-Apri-19) ഇത് പാശ്ചാത്യ സമ്പ്രദായം അനുസരിച്ചുള്ള കണക്കാണ് . ഭാരതിയ വേദിക് ജോതിഷ പ്രകാരം സൂര്യന്‍ മേട രാശി യില്‍ പ്രവേശിക്കുനത്  ഏപ്രില്‍ പതിനാലിനോ, പതിനഞ്ഞിണോ (April14-May14) ആയ നമ്മുടെ  വിഷുവിന്‍റെ  തലന്നായിരിക്കും. അന്ന്  ആണ്  Aires  sign ലേക്ക് സൂര്യന്‍ പ്രവേശിക്കുന്നത് എന്നാണ് നമ്മുടെ ഭാരതിയ ജ്യോതിഷം പറയുന്നത്. (അല്ലെങ്കില്‍ സൂര്യന്‍ മേടം രാശിയില്‍ എത്തുന്നത് അന്നാണ്) അതുകൊണ്ട് അന്നു മുതല്‍ ഒരുമാസം വരെ യുള്ള കാലത്ത് ജനിക്കുന്നവരുടെ sun sign മേടം രാശിയായിരിക്കും   അത് പോലെ ഇടവത്തില്‍ ജനിക്കുന്നവര്‍ക്ക് Taurus.  മിഥ്‌നത്തില്‍  ജനിക്കുന്ന  Gemini  എന്നിങ്ങനെ തുടരുന്നു.

ഇതിലെ പ്രധാനപ്പെട്ട വൈരുധ്യം എന്താണെന്നു വെച്ചാല്‍ സുര്യ രാശികളെ(sun sign) എഴുതിയിരിക്കുന്നതു പാശ്ചാത്യ കണക്കു പ്രകാരവും, ഫലങ്ങള്‍ എഴുതുന്നത്‌ ഭാരതിയ വേദിക് ജ്യോതിഷ പ്രകാരവുമാണ്. പിന്നെ എങ്ങിനെ യാണ് നിങ്ങളുടെ വാര ഫലങ്ങള്‍ ശരിയാകുക. അത് കൊണ്ട് ജ്യോതിഷത്തില്‍ അല്പമെങ്കിലും വിശ്വാസം ഉണ്ടെങ്കില്‍ വാര ഫലം വായിച്ചു സന്തോഷിക്കുകയോ, ദുഖിക്കുകയോ ചെയ്യാതിരിക്കുക. അവ ശാസ്ത്രിയ മല്ലെന്ന് അറിയുക പലരും പലപ്പോഴും അത് വായിച്ചു നിരാശ പ്പെടുന്നത്കണ്ടിട്ടുണ്ട്. ത്തിന്റെ ആവശ്യമില്ല. പിന്നെ ലോകത്തുള്ള എല്ലാവരെയും പന്ത്രണ്ട് ആക്കി തിരിച്ചാല്‍ കാര്യങ്ങള്‍ ശരിയാകുമോ?.

ജ്യോതിഷത്തിലെ പ്രധാന പ്പെട്ട മൂന്നു കാര്യങ്ങള്‍.ജനന തീയതി, ജനന സമയം, ജനന സ്ഥലം എന്നിവയാണ്. ഇവ മാറുന്ന്‍തിന് അനുസരിച്ചു  ഓരോ രണ്ടു മണിക്കൂരിലും ലഗ്നം  മാറി കൊണ്ടിരിക്കും. അതായതു  24  മണിക്കൂരില്‍  ലഗ്നം ഒരു ദിവസം   പന്ത്രണ്ടു രാശികളിലൂടെ മാറിമാറി സഞ്ചരിക്കും അത് കൊണ്ട് ജ്യോതിഷത്തില്‍ അല്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ഭാവി അറിയാന്‍ ശരിയായ ജ്യോതിഷം പഠിചിട്ടുള്ള ആരെയെങ്കിലും സമീപിച്ചു,  നിങ്ങളുടെ ജാതകം കാണിക്കുന്നതാണ് ഉചിതം. അല്ലാത്ത പക്ഷം ശരിയായ കാര്യങ്ങള്‍ അറിയാതെ ദുഖിക്കുകയോ സന്തോഷിക്കുകയോ ഒക്കെ ചെയ്യേണ്ടുന്ന സാഹചര്യം വന്നേക്കാം.


Best Astrology and Vastu Consultant in  Delhi
Best Astrology Consultant in Delhi
Best Malayali Astrologer in Delhi 
Astrology and Vastu Consultant in East Delhi

                             

Comments

Popular posts from this blog

മൂല മന്ത്രങ്ങൾ..... സമ്പാദനം..... രവീന്ദ്രൻ നായർ.

ക്ഷേത്രം,ദേവതകള്‍,ഉപാസന മൂര്‍ത്തികള്‍-രവീന്ദ്രന്‍ നായര്‍

ബലി തര്‍പ്പണം : എന്തിനു? എന്ത് ?ആര് എപ്പോള്‍ എന്ത് കൊണ്ട് ?എന്തിനാണ് ബലി ഇടുന്നത് ?-സംബാധനം-രവീന്ദ്രന്‍ നായര്‍-ജ്യോതിഷ് അലങ്കാര്‍