ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-15 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151
ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-15 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍- 9871690151 ഇനി നമുക്ക് അഷ്ടമ ഭാവത്തെക്കുറിച്ച് ചിന്തിക്കാം . രവി അഷ്ടമത്തില്‍ നിന്നാല്‍ ജാതകന് നേത്ര വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി അത്ര വളരെയധികം ഗുണകരമല്ല. പൊതുവേ സന്തോഷം കുറവായിരിക്കും. അതുപോലെ തന്നെ പലപ്പോഴും ഇത് ആയുസ്സിനെപ്പോലും ബാധിക്കാവുന്നതാണ്. ബന്ധുക്കളുടെ വേര്‍പാട് അനുഭവിക്കേണ്ടിവരും. സന്താനങ്ങള്‍ കുറഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. ധാരാളം ശത്രുക്കളെ സമ്പാദിക്കും. ഇങ്ങനെയുള്ള വിഷമങ്ങള്‍ കൂടുതലാവുമ്പോള്‍ അത് ബുദ്ധിഭ്രംശം വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകാവുന്നതാണ്. ഈ ജാതകന് അനാവശ്യമായി എപ്പോഴും കോപം വരാനുള്ള സാധ്യതയുണ്ട്. വിദേശത്ത് പോയി ധനം സമ്പാദിക്കാനുള്ള യോഗം ഉണ്ടായിരിക്കും.കാര്യങ്ങള്‍ ഒരുപാട് സംസാരിക്കുമെങ്കിലും കാര്യങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരിക്കുകയില്ല. വിദേശത്ത് പോയി അവിടെയുള്ള വ്യക്തികളെ വിവാഹം ചെയ്യാന്‍ സാധ്യതയുണ്ട്. ശത്രുക്കളെകൊണ്ട് വളരെയധികം ധനനഷ്‌ടം ഉണ്ടാവാനും സാധ്യതയുണ്ട്. പലപ്പോഴും ഇവര്‍ പുരാവസ്തു ഗവേഷകന്മാര്‍ ആവാന്‍ സാധ്യതയുണ്ട്. പരസ്ത്രീകളില്...