Posts

Showing posts from 2020

ഗൃഹ ദോഷ പരിഹാരങ്ങള്‍ ........എല്ലാ ഗൃഹങ്ങള്ക്കും വേണ്ടിയുള്ള പ്രത്യേക പൂജകള്‍.....രവീന്ദ്രന്‍ നായര്‍....9871690151.www.malayaliastrologer.com

Image
ഗുരു ഗൃഹ ദോഷ ശാന്തിക്കായി വിഷ്ണു ക്ഷേത്രത്തില്‍ വിഷ്ണു സഹസ്ര നാമം ,പൂഷ്പാഞ്ജലി,മഞ്ഞ പട്ടു ,പാല്‍ പായസം,തുളസിമാല ഇവ വഴി പാടുകള്‍ കഴിക്കുക. സൂര്യ ഗൃഹ ദോഷ ശാന്തി ക്കായി  ശിവ ക്ഷേത്രത്തില്‍ ധാര,പിന്‍ വിളക്കു, ആയ് സൂക്ത പൂഷ്പാഞ്ജലി ഇവ നടത്താവുന്നതാണ് രാഹു ഗൃഹ ദോഷ ശാന്തി ക്കായി സര്‍പ്പ ക്ഷേത്രങ്ങളില്‍ നൂറും പാലും ,കദളി പഴം, സര്‍പ്പ പാട്ട് എന്നിവ നടത്താം. ശുക്ര ഗൃഹ ദോഷം മാറാന്‍ ആയി  അന്ന പൂര്‍നേശ്വരി ദേവിക്ക്   പായസം കഴിക്കുക ശനി ദോഷം മാറാന്‍ ശസ്ടവിന് പുഷ്പാഞ്ജലി ,അട നിവേദ്യം,കരിക്ക് അഭിഷേകം ഇവ നദ്താവുന്നതാണ് ,\ ബുധ ഗൃഹദോഷ ശാന്തിക്കായി കൃഷ്ണന് പാല്‍പായസം ,തുളസിമല,പുഷ്പാഞ്ജലി ,വെണ്ണ നിവേദ്യം ഇവ നടത്താവുന്നതാണ് . കൂജ ദോഷ ക്കാര്‍ ശാന്തിക്കായി ഭദ്ര കാളിക്കു പായസം കഴിക്കുക. മുരുകനും വഴിപാടുകള്‍ ചെയ്യുന്നത് നല്ലതാണ് .

Basic Astrology-Part-1.Raveendran Nair,Jyothish Alankar.9871690151.ravinair42@gmail.com.

Image
  ജ്യോതിഷത്തിലെ ബാലാ പാഠങ്ങള്‍-10- രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)- 9871690151. വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങള്‍: വിവാഹത്തെ സംബന്ധിച്ചുള്ള ചില യോഗങ്ങളെ കുറിച്ചാണ് ഈ ലക്കത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. വിവാഹ പ്രായമെത്തിയ മക്കളുടെ മാതാപിതാക്കള്‍ ജ്യോതിഷികളെ സന്ദര്‍ശിക്കുന്നത് സാധാരണമാണ്. പലരും പലപ്പോഴായി ജാതകങ്ങള്‍ ചേര്‍ച്ച നോക്കുന്നതിന് കൊണ്ട് പോകാറുണ്ട്. പക്ഷെ, പലപ്പോഴും അവ ചേരുന്നതായിക്കൊള്ളണമെന്നില്ല. കുറച്ചധികം സന്ദര്‍ഭങ്ങളില്‍ അങ്ങനെ വരുന്ന പക്ഷം മാതാപിതാക്കള്‍ക്ക് പേടി തുടങ്ങും. എന്‍റെ മകള്‍ക്ക്/മകന് വിവാഹയോഗമില്ലാതെ വരുമോ? ജാതകപ്രകാരം ഒരു വ്യക്തിക്ക് വിവാഹമുണ്ട് എന്നു ഉറപ്പുവരുത്താന്‍ കഴിയുന്ന തരത്തിലുള്ള ഗ്രഹങ്ങളുടെ ഇരിപ്പാണ് താഴെ പറയാന്‍ പോകുന്നത്. 1.        ജാതകത്തില്‍ ഏഴാം ഭാവധിപതി ശുഭനൊ, പാപനൊ ആയികൊള്ളട്ടെ, അതു സ്വക്ഷേത്രത്തില്‍ ഇരിക്കുകയും അതിനുമേല്‍ യാതോരുവക പാപ ദൃഷ്ടികളും ഇല്ലാതിരിക്കുകയും ചെയ്താല്‍ ആ വ്യക്തിയുടെ വിവാഹം നടക്കുമെന്ന് ഉറപ്പാണ്‌. 2.        അതുപോലെതന്നെ ഏഴ...

ചില അത്യാവശ്യ ജ്യോതിഷ വിവരങ്ങള.........രവീന്ദ്രന്‍ നായര്‍.......9871690151........9871690151.

Image
നക്ഷത്ര ഗണങ്ങള്‍- ദേവ ഗണ നക്ഷത്രങ്ങള്‍- അശ്വതി, മകീര്യം,പുണര്‍തം,പൂയം,അത്തം,ചോതി,അനിഴം ,തിരുവോണം , രേവതി. മനുഷ്യ ഗണ നക്ഷത്രങ്ങള്‍- ഭരണി ,രോഹിണി,തിരുവാതിര ,പൂരം,ഉത്രം,പൂരാടം,ഉത്രാടം,പൂരോരുട്ടാതി ,ഉത്രട്ടാതി അസുരഗണ നക്ഷത്രങ്ങള്‍. കാര്‍ത്തിക,ആയില്യം,മകം,ചിത്തിര,വിശാഖം,തൃക്കേട്ട, മൂലം,അവിട്ടം,ചതയം 

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-23 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

Image
  ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍- 2 3 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151      ഒരാളുടെ ജാതകത്തില്‍ കുജന്‍ പന്ത്രണ്ടാം ഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ അയാള്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ സ്വഭാവം കൊണ്ട് അയാള്‍ അത്ര നല്ലവനായിരിക്കുകയില്ല. ഭാര്യയെ മര്‍ദ്ദിക്കുന്നവനും, മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നവനും ആയിരിക്കും. രൌദ്ര സ്വഭാവക്കാരനായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി വഴക്കിട്ട് അപമാനിതനാവാന്‍ എല്ലായ്പ്പോഴും സാധ്യതയുണ്ട്. ഇയാള്‍ വലിയ പിശുക്കനായിരിക്കും. പിശുക്കനാണെങ്കിലും ധനം സ്വരൂപിച്ച് വെക്കുവാന്‍ ഇയാള്‍ക്ക് ധനാഗമനം കുറവായിരിക്കും എന്നു വേണം പറയാന്‍. ധനം സമ്പാദിച്ചാലും ഇയാളുടെ കൂട്ടുക്കാരോ, അല്ലെങ്കില്‍ കള്ളന്മാര്‍ തന്നെയോ ആ ധനം കവര്‍ന്നെടുക്കാനും സാധ്യത ഉണ്ട്.      അതുപോലെ ഇത്തരം ജാതകക്കാര്‍ക്ക് ഭാര്യ/ഭര്‍ത്യ വിയോഗവും ഉണ്ടാകാവുന്നതാണ്. അല്ലെങ്കില്‍ വിവാഹ ജീവിതം സുഖപ്രദമായിരിക്കുകയില്ല എന്നാണ് സത്യം.      ഈ ജാതകന് ആയുധങ്ങളില്‍ നിന്നോ, ശത്രുക്കളില്‍...

Astrologer-Raveendran Nair-Delhi-Mayur Vihar.9871690151

Image
 

പ്രഭാത നവഗ്രഹ വന്ദന ശ്ലോകം. രവീന്ദ്രൻ നായർ.9871690151

Image
 നവഗ്രഹ സ്തോത്ര മാല  പ്രഭാത നവഗ്രഹ വന്ദന ശ്ലോകം . ബ്രഹ്മ മുരാരി സ്ത്രിപുരാന്ത കാരി  ഭാനു ശശി ഭൂമി സുതോ ബുധശ്ച ഗുരുശ്ച ശുക്ര ശനി രാഹു കേതവ  കൂര്‍വന്തു സര്‍വേ മമ സുപ്രഭാതം.

ഏകാദശി യുടെ പുണ്യം.........സാംബാദനം............രവീന്ദ്രന്‍ നായര്‍.9871690151.......മലയാളി astrologer in Delhi.മയൂര്‍ വിഹാര്‍ ഫാസെ

Image
  ഏകാദശി വ്രതാനുഷ്ഠാനം ...........എങ്ങിനെ ചെയ്യണം.. പ്രതിപദം മുതലുള്ള  തിഥികളില്‍ പതിനൊന്നാമത്തേതാണ് ഏകാദശി.  അന്ന് ഹിന്ദുക്കള്‍ വിഷ്ണു പ്രീതിക്കു വേണ്ടി വേണ്ടിയും പാപശാന്തി ക്കയും അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശി . എല്ലാ മാസ ത്തിലും രണ്ടു ഏകാദശികള്‍ ഉണ്ട്.  ദശമി സംബന്ധ മുള്ള ഏകാദശി ക്കു ഭൂരി പക്ഷ ഏകാദശി യെന്നും ദ്വാദശി സംബന്ദമുള്ള ഏകാദശി ക്കു ആനന്ദ പക്ഷ ഏകാദശി എന്നും പറയും. ദശമി ദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാവൂ . വെറും തറയി ലോ പുല്‍പ്പയിലോ രാത്രി കിടന്നുറങ്ങണം . സഹശയനം പാടില്ല. ഗുരുവായൂര് ഏകാദശിയുടെ പ്രധാന്യം .......അടുത്ത ലക്കത്തില്‍

വിവാഹപൊരുത്തങ്ങള്‍ എന്തു ???? എന്തിന്????. രവീന്ദ്രന്‍ നായര്‍. ജ്യോതിഷ് അലങ്കാര്‍.9871690151.

Image
 1. രാശി പൊരുത്തം. പൊരുത്തങ്ങള്‍ പലതുണ്ടെങ്കിലും രാശി പൊരുത്തം വളരെ പ്രധാനമാണ് .  പുരുഷന്റെയും സ്ത്രീയുടെയും ജന്മ രാശികള്‍ തമ്മിലുള്ള പൊരുത്തം ആണ് രാശി പൊരുത്തം.  സ്ത്രീ ജനിച്ച ജന്മ രാശിയില്‍ നിന്നാണ് ഇത് നോക്കേണ്ടത്. ജന്മ രാശിക്ക് കേരളത്തില്‍ പല സ്ഥലത്തും ജന്മ രാശിക്ക്  കൂറു എന്ന വാക്കാണു ഉപയോഗിക്കുന്നത്. മേടക്കൂര്‍,എടവക്കൂര്‍,മിഥുനക്കൂര്‍ എന്നിങ്ങനെ.... സ്ത്രീ ജനിച്ച ജന്‍മ് രാശി/കൂറില്‍ നിന്നു 2,3,4,5,6 എന്നീ രാശികളില്‍ ജനിച്ച പുരുഷന്‍ വര്‍ജ്യനാണ്.  എന്നാല്‍ ചിലര്‍ 4മത്തെ രാശി ക്കാരെ മാധ്യമമായി സ്വീകരിക്കാറുണ്ട്. രണ്ടു പേരും ഒരേ രാശിയില്‍ ആണെങ്കിലും വേറെ നക്ഷത്രങ്ങള്‍  ആണെങ്കില്‍ കുഴപ്പമില്ല. സ്ത്രീ ക്കു മുന്‍പുള്ള നക്ഷത്രം പുരുഷന് ആണെങ്കില്‍ നല്ലതാണ്. എന്നാല്‍ സ്ത്രീക്ക് ശേഷമുള്ള നാള്‍ ആണെങ്കില്‍ അത് എടുക്കനെ പാടില്ല എന്നര്‍ഥമില്ല.  ഉത്തമം അല്ല എന്നു മാത്രമേ അര്‍ത്ഥം ഉള്ളൂ. സ്ത്രീ യുടെ 108 പാദത്തില്‍ ജനിച്ച പുരുഷന്‍ നല്ലതല്ല.  അതായത് ,സ്ത്രീ  നക്ഷത്ര പാദത്തിന്റെ തൊട്ട് മുന്നില്‍ ഉള്ള പാദത്തില്‍ ജനിച്ച പുരുര്‍ഷനെ എടുക്കാന്‍ പാടില്ല.  ഉ...

വ്രതങ്ങള്‍,വിശേഷ ദിവസങ്ങള്‍...........രവീന്ദ്രന്‍ നായര്‍ ,9871690151 ,ഡെല്‍ഹി

Image
വ്രതാനുഷ്ടാനങ്ങള്‍ ....... അവലംബം..........രാധാകൃഷ്ണന്‍  പൊ റ്റക്കല്‍ . വ്രതകാലത്ത് ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങള്‍ -------- പകലുറക്കം,സ്തീ സഹ ശയനം ,എണ്ണ തേച്ച് കുളി,വെറ്റില മുറുക്ക് ,പുകവലി,മധ്യപാനം,വിനോദങ്ങളില്‍ ഏര്‍പ്പെടല്‍ ,ഹിംസ,അസത്യം,ചൂതു കളി എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ് . മനസ്സില്‍ സാത്വിക ഭാവം വളര്‍ത്തി അവിടെ ഈശ്വര ചൈതന്യത്തെ ഉണര്‍ത്തുന്നതിന് ഈ നിയന്ത്രണങ്ങള്‍ സഹായിക്കുന്നു. വ്രത ദിവസം ഒരിക്കല്‍ മാത്രം ആഹാരം കഴിക്കുക . ആത്യന്തികമായി മനസ്സില്‍ ഈശ്വരിയമായ സാത്വിക ഗുണം വളര്‍ത്തുക എന്നതാണു വ്രതാനുഷ്ഠാനങ്ങളുടെ എല്ലാം ലക്ഷ്യം. അതിലൊന്നാണ് സാത്വിക ലഘു ഭക്ഷണം വ്രത കാലത്ത് നിര്‍ദേശിക്കുന്നത് , വ്രത നിയമങ്ങള്‍ എല്ലാം കര്‍ശനമായി പാലിച്ചാലും വിശ്വശപൂര്‍വമുള്ള ഈശ്വര ഭജനം ഇല്ലെങ്കില്‍ വ്രതാനുഷ്ടാനങ്ങള്‍  എല്ലാം വൃഥാവിലകുന്നു. നാമ ജപം, പുരാണ. പാരായണം,ദാനം ,സത്സങ് തുടങ്ങിയവയില്‍ ഏര്പ്പെടുക. വ്രതാനുഷ്ഠാനങ്ങള്‍ക്ക് വിധിച്ചിട്ടുള്ളതോ ,ദോഷ ശാന്തിക്ക്  ഭജിക്കേണ്ടതോ ആയ ദേവതയെ ഭക്തി പൂര്‍വം വ്രത ദിനത്തില്‍ ഉപവസിക്കുക.  സത് കര്‍മ  നിരതമായ  സജ്ജനങ്ങളുടെ സംപര്‍ക്കം ആണ് വ്ര...

ഗൃഹരംഭം നടത്താന്‍ നല്ല നക്ഷത്രങ്ങള്‍ .....രവീന്ദ്രന്‍ നായര്‍....9871690151.

Image
  ഗൃഹരംഭം നടത്താന്‍ നല്ല നക്ഷത്രങ്ങള്‍. രോഹിണി,മകീര്യം,പൂയം,ഉത്രം,അത്തം,അനിഴം,ഉത്രാ ടം,ഉത്രട്ടത്തി രേവതി ഈ ഒന്പതു നാളുകള്‍ ഉത്തമങ്ങള്‍ ആണ്.. പുണര്‍തം,ചിത്ര.ചോതി,മൂലം,അവിട്ടം,ചതയം ഇവ മധ്യമത്തില്‍  ആണ്. ബാക്കി നക്ഷത്രങ്ങള്‍ അധമങ്ങള്‍ ആണ്. സ്ഥിര രാശികള്‍ എടവം,ചിങ്ങം,വൃച്ഛികം,കുംഭം എന്നിവ ഉത്തമങ്ങളും ,  ഉഭയ രാശികള്‍ മിഥുനം,കന്നി,ധനു,മീനം ഇവ മധ്യമങ്ങള്‍  ശേഷം  ചരരാശികള്‍ വര്‍ജ്യങ്ങള്ളൂമാണ്. കര്‍കിടകം രാശി ദോഷം കുറയും. ഗൃഹ പ്രവേശം  ഉത്രം,ഉത്രാടം, രോഹിണി,ചിത്ര,രേവതി,അനിഴം,മകീര്യം ,ഇവ ഗൃഹപ്രവേശനത്തിന് ഉത്തമം. അത്തം,അശ്വതി,പൂയം,അവിട്ടം,ചതയം,ചോതി,തിരുവോണം,പുണര്‍തം ഇവ മധ്യമം. ശേഷം വര്‍ജ്യം .സ്ഥിര രാശി ഉത്തമം. എടവം രാശി അതി ഉത്തമം. കര്‍കിടകം,കന്നി,കുംഭം ഈ മാസങ്ങള്‍ പാടില്ല . ഗൃഹ പ്രവേശനത്തിന് നാലാം രാശി ശുഭ ഗൃഹ സഹിതമോ , വ്യാഴ ശുക്രന്‍മാര്‍ ലഗ്ന കേന്ദ്രത്തില്‍ നില്‍കുന്നതോ നല്ലതാണ് .അഷ്ടമാ ശുദ്ധിയും വേണം.

രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

Image
  രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151      ഒരാളുടെ ജാതകത്തില്‍ കുജന്‍ പന്ത്രണ്ടാം ഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ അയാള്‍ക്ക് രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ സ്വഭാവം കൊണ്ട് അയാള്‍ അത്ര നല്ലവനായിരിക്കുകയില്ല. ഭാര്യയെ മര്‍ദ്ദിക്കുന്നവനും, മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നവനും ആയിരിക്കും. രൌദ്ര സ്വഭാവക്കാരനായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി വഴക്കിട്ട് അപമാനിതനാവാന്‍ എല്ലായ്പ്പോഴും സാധ്യതയുണ്ട്. ഇയാള്‍ വലിയ പിശുക്കനായിരിക്കും. പിശുക്കനാണെങ്കിലും ധനം സ്വരൂപിച്ച് വെക്കുവാന്‍ ഇയാള്‍ക്ക് ധനാഗമനം കുറവായിരിക്കും എന്നു വേണം പറയാന്‍. ധനം സമ്പാദിച്ചാലും ഇയാളുടെ കൂട്ടുക്കാരോ, അല്ലെങ്കില്‍ കള്ളന്മാര്‍ തന്നെയോ ആ ധനം കവര്‍ന്നെടുക്കാനും സാധ്യത ഉണ്ട്.      അതുപോലെ ഇത്തരം ജാതകക്കാര്‍ക്ക് ഭാര്യ/ഭര്‍ത്യ വിയോഗവും ഉണ്ടാകാവുന്നതാണ്. അല്ലെങ്കില്‍ വിവാഹ ജീവിതം സുഖപ്രദമായിരിക്കുകയില്ല എന്നാണ് സത്യം.      ഈ ജാതകന് ആയുധങ്ങളില്‍ നിന്നോ, ശത്രുക്കളില്‍ നിന്നോ അപകടം സംഭവിക്കാനും സാധ്യതയുണ...

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-24 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151

Image
  ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-24   രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151               അടുത്തതായി ഒരാളുടെ ജാതകത്തില്‍ ബുധന്‍ മൂന്നാം ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങളെ കുറിച്ചാണ് നാം വിശകലനം ചെയ്യാന്‍ പോകുന്നത്.      ബുധന്‍ എന്ന ഗ്രഹം ശുഭഗ്രഹമാണ്. പക്ഷെ മൂന്നാം ഭാവം അത്ര ശുഭ സ്ഥാനമല്ല.അതുകൊണ്ട് ഫലങ്ങള്‍ സമ്മിശ്രമായിരിക്കും എന്നു വേണം കരുതാന്‍.      ഈ ജാതകന്‍ വ്യാപാരികളുമായി യോജിച്ചു വ്യാപാരം ചെയ്തു ധനം സമ്പാദിക്കാന്‍ സാധ്യതയുണ്ട്. ഇയാള്‍ക്ക് വിഷയാസക്തി കൂടുതലായിരിക്കും.   വിഷയാസക്തി കൂടുതല്‍ കൊണ്ട് അവസാനം ലൌകിക സുഖങ്ങളില്‍ നിന്ന് എന്നു മാത്രമല്ല എല്ലാ സുഖഭോഗങ്ങളില്‍ നിന്നും മടുത്ത് സന്യാസിയെ പോലെയുള്ള ജീവിതത്തിലേക്ക് മാറുവാനും ഇടയുണ്ട്. ഇയാളെ കൊണ്ട് ബന്ധുക്കള്‍ക്ക് ഗുണമുണ്ടാകും. പലപ്പോഴും ധനമോഹത്താല്‍ ദുഷ്ട സംസര്‍ഗത്തില്‍ ചെന്ന് ചാടാന്‍ വഴിയുണ്ട്. മറ്റു സഹോദരന്മാരെ ഉപയോഗിച്ച് ധനസമ്പാദനം നടത്തും. ധാര്‍മ്മിക കാര്യങ്ങളില്‍ ഇടപ്പെട്ട് യശസ്സ് നേടു...